മരണകാരണം ഹൃദയാഘാതമെന്നു ആശുപ്രത്രി ,സ്ഥാപനത്തെ തകർക്കാൻ ആസൂത്രിത ശ്രമമെന്ന് ആരോപണം
കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സക്കിടെ രോഗി മരിച്ചത് വെന്റിലേറ്ററിന്റെ വയറുകൾ മാറിക്കിടന്ന് ഓക്സിജൻ കിട്ടാതെയാണെന്ന ആരോപണം നിഷേധിച്ച് നോഡൽ ഓഫീസർ ഡോക്ടർ ഫത്തഹുദ്ധീൻ .ഫോർട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് അദ്ദേഹം വിശദീകരിച്ചു .
ഇപ്പോഴുയർന്ന ആരോപണങ്ങൾ സ്ഥാപനത്തെ തകർക്കുക എന്ന ലക്‌ഷ്യം വച്ചുള്ളതാണെന്നു മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ വി സതീഷ് ആരോപിച്ചു .ഓഡിയോ സന്ദേശം അയച്ച ജലജ ദേവി എന്ന നഴ്സിങ് ഓഫീസർ കോവിഡ് കെയർ ടീമിൽ ഇല്ല .ഇവർ ഐസിയുവിൽ കയറിയിട്ടുമില്ല .ആരോപണം ശരിവച്ച ഡോക്ടർ ജൂനിയർ ആണ് .ഈ ഡോക്ടറും രോഗിയെ കണ്ടിട്ടില്ലെന്നു ഡോക്ടർ ഫത്തഹുദ്ധീൻ വിശദീകരിച്ചു .
ഐസിയുവിൽ ഒരേസമയം നാലോ അഞ്ചോ ഡോക്ടർമാർ ഉണ്ടാകും .ഇവരുടെ ശ്രദ്ധയിൽ പെടാതെ അധിക നേരം ഒരു രോഗിയും പോകില്ല .ഇവരാരും തന്നെ ഇക്കാര്യം ഡോക്ടർമാരെ അറിയിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു .