NEWS

തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഒരു മാസം ഉദ്യോഗസ്ഥ ഭരണം,നവംബർ 11 ന് കാലവധി കഴിയുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ രണ്ടാം വാരം

കേരളത്തിലെ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ
തെരഞ്ഞെടുപ്പ് ഡിസംബറിലേ നടക്കൂ. മട്ടന്നൂർ നഗരസഭ ഒഴികെയുള്ളവയുടെ ഭരണ കാലാവധി നവംബർ 11 ന് അവസാനിക്കും. പക്ഷേ കുറച്ചു ദിവസങ്ങൾ ഉദ്യാഗസ്ഥ നേതൃത്വത്തിലുള്ള ഭരണമായിരിക്കും നടക്കുക. ഇത് ഒഴിവാക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ അന്തിമ ഒരുക്കങ്ങളിലേയ്ക്ക് നീങ്ങുകയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ.കോവിഡ്
മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തെരഞ്ഞെടുപ്പത്തനങ്ങൾ നടത്തുന്നതിനുള്ള
വിശദമായ മാർഗരേഖ ഉടൻ പുറത്തിറങ്ങും.

വിദഗ്ധരുടെ
നേതൃത്വത്തിൽൽ വോട്ടിംഗ് യന്ത്രങ്ങൾ തയാറാക്കുന്ന പ്രക്രീയ ആരംഭിച്ചു കഴിഞ്ഞു. പഞ്ചായത്ത് അദ്ധ്യക്ഷൻമാരുടെ
സംവരണം നിശ്ചയിക്കുന്നതിനുള്ള
നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരി
കയാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ വി. ഭാസ്ക്കരൻ കോഴിക്കോട് പത്രക്കാരോടു പറഞ്ഞു.

സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സംസ്ഥാനത്തുടനീളം
പൂർത്തിയായി. അന്തിമ
വോട്ടർ പട്ടിക തയ്യാറായിട്ടുണ്ട്.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി ഒരവസരം കൂടി
നൽകും. കൂടുതൽ സമ്മതിദായകർ ഉള്ള
വാർഡുകളിൽ പുതിയ ബൂത്തുകൾ
രൂപീകരിക്കാനുള്ള നിർദ്ദേശം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക്
നൽകിയിട്ടുണ്ട്. കോവിഡ് ജാഗ്രത
പാലിച്ചുകൊണ്ടു മാത്രമായിരിക്കും
തെരഞ്ഞെടുപ്പ് പ്രക്രിയയും പ്രചരണങ്ങളും. ഇത് ഉറപ്പാക്കുന്നതിന് കൃത്യമായ ക്രമീകരണം
ഏർപ്പെടുത്തും.

തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനുള്ള
നിർദ്ദേശങ്ങൾ മാർഗരേഖയിൽ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്.
രാഷ്ട്രീയ പാർട്ടികളുമായുള്ള കൂടിയാലോചനകൾക്ക് ശ്രഷമാണ് മാർഗരേഖക്ക് അന്തിമ രൂപം നൽകിയത്.
കേരള ചരിത്രത്തിൽ തന്നെ ഏറെ പുതുമകളും അതോടൊപ്പം ഒട്ടേറെ പരിമിതികളും പ്രകടമാകുന്ന
തെരഞ്ഞെടുപ്പിനാണ് സംസ്ഥാനം
തയ്യാറെടുക്കുന്നത്.

Back to top button
error: