TRENDING

ഇത് കോവിഡ് പിടിക്കാത്ത ഏക ‘ഹോം’; ഷൂട്ടിങ് പൂര്‍ത്തിയാക്കി

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആദ്യം ഷൂട്ടിങ് പൂര്‍ത്തിയാക്കിയ സിനിമയായി ഹോം. ഫ്രൈഡെ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഫിലിപ്‌സ് ആന്‍ഡ് മങ്കിപ്പെന്നിലൂടെ ശ്രദ്ധേയനായ റോജിന്‍ തോമസ് ആണ് . റോജിന്‍ തന്നെയാണ് തിരക്കഥയും നിര്‍വഹിക്കുന്നത്. ഫിലിപ്‌സ് ആന്‍ഡ് മങ്കിപ്പെന്നിന്റെ ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതകൂടി ഈ സിനിമയിക്കുണ്ട്.

പതിനഞ്ചു ദിവസം ഔട്‌ഡോര്‍ ഷൂട്ട് ഉള്‍പ്പെടെ നാല്പത്തിരണ്ടു ദിവസം തുടര്‍ച്ചയായി ഷൂട്ട് ചെയ്ത് സെറ്റില്‍ ആര്‍ക്കും തന്നെ കോവിഡ് പോസിറ്റീവ് ആകാതെയാണ് ഈ ചിത്രം പൂര്‍ത്തിയാക്കിയത്.

ഇന്ദ്രന്‍സ് മുഖ്യകഥാപാത്രമായി അഭിനയിക്കുന്ന ഈ സിനിമ, രണ്ടുവര്‍ഷം മുന്‍പ് എഴുതിയ തിരക്കഥയില്‍ ഒരു മാറ്റവും വരുത്താതെയാണ് ചിത്രീകരിച്ചത്. ഇന്ദ്രന്‍സിനെ കൂടാതെ ശ്രീനാഥ് ഭാസി, ശ്രീകാന്ത് മുരളി, മഞ്ജുപിള്ള, മണിയന്‍പിള്ള രാജു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. വിജയ് ബാബുവും ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

പ്രായമായവര്‍ ഉള്‍പ്പെടുന്ന സെറ്റില്‍ ഒരു പ്രശ്‌നവുമില്ലാതെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഗവണ്‍മെന്റ് അനുശാസിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരുന്നു. പെര്‍മിഷന്‍ എടുക്കേണ്ടത് അതെടുത്തു. ഇടയ്ക്കിടെ കോവിഡ് ടെസ്റ്റുകള്‍ ചെയ്യേണ്ടിവന്നു എങ്കിലും ആര്‍ക്കും തന്നെ കോവിഡ് പോസിറ്റീവ് ആയിട്ടില്ല.നിര്‍മ്മാതാവ് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button