NEWS

കോൺഗ്രസ് ഭയക്കണം ലീഗിനെ ,ലക്ഷ്യമിടുന്നത് മുന്നണിയിലെ ഒന്നാം കക്ഷിയാകാൻ ,ചോദിക്കുക 30 സീറ്റുകൾ

യുഡിഎഫിലെ ഒന്നാം കക്ഷിയാകാൻ മുസ്‌ലിം ലീഗിന്റെ ആസൂത്രിത നീക്കം .ഇത്തവണ 30 സീറ്റുകൾ എങ്കിലും ലീഗ് ആവശ്യപ്പെടും .കഴിഞ്ഞ തവണ 24 സീറ്റിൽ ആണ് ലീഗ് മത്സരിച്ചത് .ഇതിൽ 19 എണ്ണത്തിലും വിജയിക്കാനായി .ഇത്തവണ പരമാവധി സീറ്റുകൾ സമാഹരിക്കാൻ ആണ് ലീഗ് നീക്കം .തൂക്കുസഭ വന്നാൽ സീറ്റിന്റെ മേൽക്കോയ്മ കൊണ്ട് ലീഗ് മുഖ്യമന്ത്രി സ്ഥാനം വരെ ആവശ്യപ്പെടാനും സാധ്യത ഉണ്ട് .

കേരള കോൺഗ്രസ് ജോസ് വിഭാഗവും എൽജെഡിയും യുഡിഎഫ് വിട്ടതോടെ 14 സീറ്റുകൾ എങ്കിലും ഒഴിവു വരും .ഇതിൽ നല്ലൊരു ഭാഗം ചോദിക്കാനാണ് ലീഗിന്റെ പദ്ധതി .

കഴിഞ്ഞ തവണ കേരള കോൺഗ്രസ് എം 15 സീറ്റുകളിലും എൽ ജെ ഡി 7 ഇടത്തുമാണ് മത്സരിച്ചത് .ഈ 22 സീറ്റുകളിൽ 8 എണ്ണം എങ്കിലും ജോസഫ് വിഭാഗത്തിന് നൽകേണ്ടി വരും .ബാക്കിയുള്ള 14 ൽ നല്ലൊരു പങ്കാണ് ലീഗ് ചോദിക്കുക .

യുഡിഎഫ് സ്ഥാനാർത്ഥികൾ തോൽക്കുന്ന സന്ദർഭങ്ങളിലും ജയിച്ചു കയറാൻ ലീഗിനാവുന്നു എന്നതാണ് പ്രത്യേകത .ഈ പ്രത്യേകത ചൂണ്ടിക്കാട്ടിയാണ് ലീഗിന്റെ വിലപേശൽ .മലബാർ പാർട്ടി എന്ന ലേബൽ വേണ്ടെന്നു വെക്കാൻ ആണ് ലീഗ് ആഗ്രഹിക്കുന്നത് .തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കൂടുതൽ സീറ്റുകൾ വേണമെന്ന് ലീഗ് ആഗ്രഹിക്കുന്നു .തിരുവനന്തപുരത്തെ കഴക്കൂട്ടം, കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി ,പൂഞ്ഞാർ മണ്ഡലങ്ങൾ ലീഗ് ആഗ്രഹിക്കുന്നു .കഴക്കൂട്ടം ,കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ ലീഗ് നേരത്തെ മത്സരിച്ചിട്ടുമുണ്ട് .

യൂത്ത് ലീഗിന്റെ സമ്മർദ്ദവും ലീഗിലുണ്ട് .25 % സീറ്റുകൾ യുവാക്കൾക്ക് മാറ്റിവെക്കണമെന്നു യൂത്ത് ലീഗ് ആവശ്യപ്പെടുന്നു .ലീഗ് ശക്തിക്കനുസരിച്ച് വിലപേശുന്നില്ല എന്ന പരാതിയും യൂത്ത് ലീഗിനുണ്ട് .

Back to top button
error: