NEWS

ഭിന്നശേഷിക്കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു

ഭിന്നശേഷിക്കാരിയായ 12കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഗുജറാത്തിലെ ബാണാസ്‌കന്ദയിലാണ് ദാരുണമായ സംഭവം. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ 24 വയസുള്ള ബന്ധുവിനെ പൊലീസ് അറസ്റ്റുചെയ്തു.

വെളളിയാഴ്ചയാണ് ബധിരയും മൂകയുമായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കിയത്. തടര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തെളിവ് നശിപ്പിക്കുന്നതിനായാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

പ്രദേശത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടി മഞ്ഞ ടീഷര്‍ട്ട് ധരിച്ചയാള്‍ക്കൊപ്പം ബൈക്കില്‍ പോകുന്നത് കാണാം. ഇത് 24കാരനായ ബന്ധുവാണെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.

Back to top button
error: