NEWS

ജോസഫ് പക്ഷത്തിനു സ്പീക്കറുടെ ചെക്ക് ,ജോസ് പക്ഷത്തിന്റെ അയോഗ്യതാ പരാതിയിൽ നോട്ടീസ്

രാജ്യസഭാ തെരഞ്ഞെടുപ്പിലും അവിശ്വാസപ്രമേയത്തിലും വിപ്പ് ലംഘിച്ചു എന്ന പരാതിയിൽ പിജെ ജോസഫിനും മോൻസ് ജോസഫിനും നോട്ടീസ് .സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ആണ് നോട്ടീസ് നൽകിയത് .

നിഷ്പക്ഷ നിലപാട് എന്നായിരുന്നു വിപ്പ് .അന്ന് ജോസ് പക്ഷം എൽഡിഎഫിൽ എത്തിയിരുന്നില്ല .എന്നാൽ ജോസഫും മോൻസ് ജോസഫും യു ഡി എഫിന് അനുകൂലമായി നിലപാട് എടുത്തു .ഇതിനെ തുടർന്ന് ജോസ് പക്ഷം പരാതി നൽകുകയായിരുന്നു .തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യത വരെ പി ജെ ജോസഫിനും മോൻസ് ജോസഫിനും ഉണ്ടായേക്കാം .റോഷി അഗസ്റ്റിൻ ആണ് പരാതി നൽകിയത്.

അതേസമയം പി ജെ ജോസഫ് വിഭാഗം നൽകിയ വിപ്പ് ലംഘന പരാതി സ്പീക്കർ പരിഗണിച്ചില്ലെന്നാണ് വിവരം .

Back to top button
error: