NEWS

ഹത്രാസ് കേസില്‍ അന്വേഷണം പൂര്‍ത്തിയായി

ഹത്രാസ്: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാല്‍സംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം പൂര്‍ത്തിയായി. സര്‍ക്കാരിന് ഉടന്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കും. കേസ് അന്വേഷണത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു.

കഴിഞ്ഞ മാസം 14 നാണു യുവതി കൂട്ടബലാത്സംഗത്തിനിരയായത് .പുല്ലുപറിയ്ക്കാന്‍ അമ്മയോടൊപ്പം വയലില്‍ പോയപ്പോള്‍ നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി ക്രൂരമായി ബലാത്സംഗത്തിനിരയാക്കുക ആയിരുന്നു .ബലാത്സംഗം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ ശ്വാസം മുട്ടിച്ചതിനെ തുടര്‍ന്ന് യുവതിയുടെ നാവ് മുറിഞ്ഞിരുന്നു .കാലുകള്‍ പൂര്‍ണമായും തളര്‍ന്നു . സംഭവം നടന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് പ്രതികളെ പിടികൂടിയത്.

Back to top button
error: