NEWS

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ജോസ് കെ മാണി എൽഡിഎഫിൽ ,പാലായും കാഞ്ഞിരപ്പള്ളിയും കേരള കോൺഗ്രസ് എമ്മിന് നൽകാമെന്ന് സിപിഐഎം ഉറപ്പ്

ജോസ് കെ മാണിയെ സഹർഷം മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഐഎം .തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് മുമ്പ് ജോസ് കെ മാണി വിഭാഗം എൽ ഡി എഫിൽ എത്തുമെന്ന് സിപിഐഎം ഉറപ്പുനൽകി .പാലായും കാഞ്ഞിരപ്പള്ളിയും കേരള കോൺഗ്രസ് എമ്മിന് തന്നെയെന്നും സിപിഐ എം ഉറപ്പുനൽകി .എ കെ ജി സെന്ററിൽ നേരിട്ടെത്തി ജോസ് കെ മാണി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും എൽഡിഎഫ് കൺവീനർ എ വിജയരാഘവനുമായും ചർച്ച നടത്തി .ഈ ചർച്ചയിലാണ് സിപിഐഎം ഉറപ്പുകൾ ജോസ് കെ മാണിയ്ക്ക് നൽകിയത് .ജോസ് കെ മാണിയെ എ കെ ജി സെന്ററിന്റെ കവാടം വരെ അനുഗമിച്ച് കോടിയേരിയും വിജയരാഘവനും ഘടക കക്ഷികൾക്ക് കൃത്യമായ സന്ദേശം നൽകുകയും ചെയ്തു .എ കെ ജി സെന്ററിന്റെ കാറിൽ ജോസ് കെ മാണി എംഎൻ സ്മാരകത്തിൽ പോയതും കൗതുകകരമായി . തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശനമുണ്ടാകുമെന്നു ജോസ് കെ മാണി പ്രതീക്ഷ പ്രകടിപ്പിച്ചു .

നേരത്തെ .സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ എംഎൻ സ്മാരകത്തിൽ എത്തി ജോസ് കെ മാണികണ്ടു .കേരള കോൺഗ്രസ് എമ്മിന്റെ രാഷ്ട്രീയ പ്രവേശത്തിനോടുള്ള സിപിഐയുടെ എതിർപ്പ് അടഞ്ഞ അദ്ധ്യായം ആണെന്ന് ജോസ് കെ മാണി കാനവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button