TRENDING

‘നാന്‍സി റാണി’യായി അഹാന കൃഷ്ണകുമാര്‍

ളരെപ്പെട്ടന്നു തന്നെ മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ച നടിയാണ് അഹാന കൃഷ്ണകുമാര്‍. താരത്തിന്റെ 25-ാം ജന്മദിനത്തില്‍ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ്.

നാന്‍സി റാണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് അഹാന അവതരിപ്പിക്കുന്നത്. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ നടിയാകുക എന്ന സ്വപ്‌നം മനസില്‍ കൊണ്ടുനടക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് നാന്‍സി റാണി പറയുന്നത്.

ലാല്‍, അജു വര്‍ഗീസ്, ശ്രീനിവാസന്‍, വിശാഖ് നായര്‍, നന്ദു പൊതുവാള്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. കഴിഞ്ഞ ദിവസമാണ് അഹാന തന്റെ ഇരുപത്തിയഞ്ചാം ജന്മദിനം ആഘോഷിച്ചത്. അഹാനയുടെ ആറാമത്തെ ചിത്രമാണിത്.

https://www.facebook.com/actressahaanaofficial/posts/2776100679328115

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker