TRENDING

പുത്തന്‍ ലുക്കില്‍ നിവിന്‍ പോളി; ‘തുറമുഖ’ത്തിന്റെ പോസ്റ്റര്‍ പുറത്ത്‌

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തുറമുഖം. ഇന്നിതാ നിവിന്റെ പിറാന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. താരം തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടത്.

നേരത്തെ ചിത്രത്തിന്റേതായി പുറത്തുവിട്ട പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മീശ പിരിച്ച് കലിപ്പ് ലുക്കിലാണ് നിവിന്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ആയിരത്തി തൊള്ളായിരത്തി അന്‍പതുകളില്‍ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മൂത്തോന് ശേഷം നടനെന്ന നിലയില്‍ നിവിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയേക്കാവുന്ന മറ്റൊരു ചിത്രം കൂടിയാണ് തുറമുഖം.

ബിജു മേനോന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ‘കമ്മട്ടിപ്പാടം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുറമുഖം. വൈറസിന് ശേഷം പൂര്‍ണിമ ഇന്ദ്രജിത്തും ഇന്ദ്രജിത്തും ഈ ചിത്രത്തില്‍ വീണ്ടും ഒന്നിക്കുകയാണ്.
തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് ആണ് നിര്‍മ്മാണം.

https://www.facebook.com/NivinPauly/posts/3264981726904747

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button