2020ലെ സമാധാന നൊബേല്‍ പുരസ്‌കാരം; ഐക്യരാഷ്ടസംഘടനയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്
ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാമിനാണ് 2020ലെ സമാധാന നൊബേല്‍ പുരസ്‌കാരം.
വിശപ്പിനെതിരെയുള്ള പോരാട്ടത്തിനും പ്രശ്‌നബാധിത മേഖലകളില്‍ യുദ്ധത്തിനും കലഹങ്ങള്‍ക്കും വിശപ്പ് ഒരു ആയുധമാക്കുന്നത് തടയാനായി നടത്തിയ ശ്രമങ്ങള്‍ക്കുമാണ് പുരസ്‌കാരം നല്‍കുന്നതെന്നെന്ന് നൊബേല്‍ അസംബ്ലി അറിയിച്ചു.
ഐക്യരാഷ്ട്ര സഭയുടെ ലോക ഭക്ഷ്യ പദ്ധതി വലിയ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താനായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ എറ്റവും വലിയ സംവിധാനമാണ്. 83 രാഷ്ട്രങ്ങളില്‍ ഡബ്ല്യൂ എഫ് പിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
BREAKING NEWS:
The Norwegian Nobel Committee has decided to award the 2020 Nobel Peace Prize to the World Food Programme (WFP).#NobelPrize #NobelPeacePrize pic.twitter.com/fjnKfXjE3E— The Nobel Prize (@NobelPrize) October 9, 2020