TOP 10TRENDING

‘ലക്ഷ്മി ബോംബു’മായി അക്ഷയ്കുമാറും രാഘവാ ലോറന്‍സും; ടെയിലര്‍ പുറത്ത്‌

ക്ഷയ്കുമാര്‍ രാഘവാ ലോറന്‍സ് ചിത്രമായ ലക്ഷ്മി ബോംബിന്റെ ട്രെയിലര്‍ പുറത്ത്.നവംബര്‍ 9ന് ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്‌ ‘ഡിസ്നി പ്ലസ് ഹോട് സ്റ്റാറില്‍ ചിത്രം റിലീസ് ചെയ്യും.

തമിഴില്‍ രാഘവാ ലോറന്‍സ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്തു വന്‍വിജയം നേടിയ കാഞ്ചന യുടെ ഹിന്ദി റീമേക്കാണ് ലക്ഷ്മി ബോംബ് ‘. അക്ഷയ് കുമാറിനെ നായകനാക്കി രാഘവാ ലോറന്‍സ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിട്ടുള്ളത് . കിയാരാ അദ്വാനിയാണ് നായിക. ഹൊറര്‍ ത്രില്ലറായ ബ്രഹ്മാണ്ഡ ചിത്രമായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന ലക്ഷ്മിബോംബി ലെ മറ്റു അഭിനേതാക്കള്‍ . തുഷാര്‍ കപൂര്‍ ,മുസ്ഖാന്‍ ഖുബ്ചന്ദാനി, എന്നിവരാണ് .

അക്ഷയ്കുമാറിന്റെ ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത അവതാര കഥാപാത്രമായിരിക്കും ലക്ഷ്മി ബോംബി ലേതെന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത് .അത് കൊണ്ടു തന്നെ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കയാണ് .അക്ഷയ്കുമാറിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വര്‍ഷം ബ്ലോക്ക് ബസ്റ്റര്‍ വര്‍ഷമായിരുന്നു . ലക്ഷ്മി ബോംബ് അതിന്റെ തുടര്‍ച്ചയാവുമെന്ന ആത്മ വിശ്വാസമാണ് അണിയറ പ്രവര്‍ത്തകര്‍ക്ക് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button