NEWS
വി മുരളീധരനെ പ്രതിരോധിച്ച് കെ സുരേന്ദ്രൻ ,സ്മിതാ മേനോനെ നാമനിർദേശം ചെയ്തത് താൻ
സ്മിത മേനോനെ മഹിളാ മോർച്ചയിലേക്ക് നാമനിർദേശം ചെയ്തത് താനെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ .പ്രൊഫഷനലുകളെ മഹിളാ മോർച്ചയുടെ തലപ്പത്ത് എത്തിക്കാൻ ആയിരുന്നു അത് .ഇനിയും പ്രൊഫഷണലുകളെ പാർട്ടിയുടെ തലപ്പത്ത് എത്തിക്കും .
നാലഞ്ച് പതിറ്റാണ്ട് ആയി സംഘപരിവാറുമായി ബന്ധമുള്ള കുടുംബമാണ് സ്മിതയുടേത് .വി മുരളീധരനെ ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ പ്രചാരണങ്ങൾ .പ്രധാനമന്ത്രി റിപ്പോർട്ട് തേടി എന്നത് കള്ളവാർത്ത ആണ് .വിദേശത്ത് നടന്ന പരിപാടിയിൽ മലയാളി മാധ്യമപ്രവർത്തകർ വരെ പങ്കെടുത്തിട്ടുണ്ട് .അതിലൊന്നും മുരളീധരന് പങ്കില്ല .
സിപിഐഎം സൈബർ സംഘങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളുടെ പരിധി ലംഘിച്ച് പ്രചാരണം നടത്തുകയാണ് .വി മുരളീധരന് എതിരെയുള്ള ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങളിൽ പ്രതികരിക്കേണ്ടതില്ല എന്നാണ് ബിജെപി നിലപാട് എന്നും സുരേന്ദ്രൻ പറഞ്ഞു .