NEWS

വ്യാജഡോക്ടര്‍ പ്രസവമെടുത്തു; നവജാതശിശുവും അമ്മയും മരിച്ചു

ന്യൂഡല്‍ഹി: വ്യാജഡോക്ടര്‍റുടെ ചികിത്സയില്‍ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെയാണു നോയിഡ മമൂറയിലെ സ്വകാര്യ വ്യാജ ക്ലിനിക്കിലാണ് യുവതി പ്രസവത്തിനിടെ മരിച്ചത്.

പ്രസവമെടുത്തതിന് ശേഷം അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ക്ലിനിക്കിനു പുറത്ത് ഉപേക്ഷിച്ചു വ്യാജഡോക്ടര്‍ കടന്ന് കളയുകയായിരുന്നു. വ്യാജ ഡോക്ടറെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ക്ലിനിക്കിനു റജിസ്‌ട്രേഷന്‍ പോലമുണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. സെന്‍ട്രല്‍ നോയിഡ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

Back to top button
error: