NEWS

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ ഇനി ‘ആന്‍ഡ്രോയ്ഡ് കട്ടപ്പ’; ട്രെയിലര്‍ പുറത്ത്‌

രു മുതിര്‍ന്ന മനുഷ്യനും അയാളുടെ ഒറ്റപ്പെടല്‍ മാറ്റാന്‍ മകന്‍ സമ്മാനിച്ച റോബോട്ടും തമ്മിലുള്ള ബന്ധം പറഞ്ഞ ചിത്രമായിരുന്നു 2019ല്‍ തീയേറ്ററുകളിലെത്തിയ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25.

പ്രായഭേദമന്യേ വലിയ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമായിരുന്നു അത്. ഇപ്പോഴിതാ തെലുങ്ക് സിനിമാപ്രേമികളെ തേടി ചിത്രത്തിന്റെമൊഴിമാറ്റ പതിപ്പ് പുറത്തെത്തുകയാണ്. കുഞ്ഞപ്പന്‍ തെലുങ്കിലെത്തുമ്പോള്‍ ‘ആന്‍ഡ്രോയ്ഡ് കട്ടപ്പ’ എന്ന് പേര് മാറ്റിയിട്ടുണ്ട്.

മലയാളചിത്രങ്ങളുടെ മൊഴിമാറ്റ പതിപ്പുകള്‍ മുന്‍പും വന്നിട്ടുള്ള ഒടിടി പ്ലാറ്റ്‌ഫോം ആയ അഹ വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ പ്രീമിയര്‍.ഈ മാസം ഒന്‍പതിന് ചിത്രം റിലീസിനെത്തും. അതിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

തെലുങ്ക് സിനിമയിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഗീത ആര്‍ട്‌സിന്റെ സംരംഭമാണ് അഹ വീഡിയോ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: