NEWS

വസ്തുതര്‍ക്കം; യുവാവിനെ അയല്‍വാസി വെട്ടിപ്പരിക്കേല്‍പ്പിച്ചു

തൃശൂര്‍: യുവാവിനെ അയല്‍വാസി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇരിഞ്ഞാലക്കുട കാരുമാത്ര സ്വദേശി പുഞ്ചപറമ്പില്‍ ബാലന്റെ മകന്‍ ബിനേഷിനാണ്(37) ആണ് പരിക്കേറ്റത്.

പുത്തന്‍ചിറ മാണിയംകാവ് പടിഞ്ഞാറെ പളളിക്കുസമീപം ഇന്ന് രാവിലെയാണ് സംഭവം.
പുത്തന്‍ചിറ മാണിയംകാവിലെ ലെജന്‍ഡ് പ്ലാസ്റ്റിക് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ബിനേഷ് ജോലിക്ക് വരുന്ന വഴി യല്‍വാസി കണ്ണന്‍ (37) കാറില്‍ എത്തി കൈയ്ക്കും വാരിയെല്ലിനും കാലിനും വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ബിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അയല്‍വാസികളായ ഇരുവരും തമ്മില്‍ വസ്തുതര്‍ക്കം ഉണ്ടായിരുന്നതായി ആരോപിക്കുന്നു.

Back to top button
error: