ഉയരം തൊട്ടവര്‍ താഴേക്ക്:അറബ് ടെക് പൂട്ടുന്നു
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ഖ്യാതി നേടിയ ഖുര്‍ജ് ഖലിഫ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പക്ഷേ ഇത്തവണ അതൊരു താല്‍ക്കാലിക പതനത്തിന്റെ കഥയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന പ്രശസ്തി ഖുര്‍ജ് ഖലിഫ നേടിയതിന് പിന്നില്‍ അറബ്‌ടെക് എന്ന സ്ഥാപനവും ഉണ്ടായിരുന്നു. ചരിത്രത്തില്‍ ഖുര്‍ജ് ഖലിഫയ്‌ക്കൊപ്പം അറബ് ടെക്കിന്റെയും പേര് എഴുതി ചേര്‍ത്തിരുന്നു.
പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നും അറബ്‌ടെക്ക് താഴേക്ക് വന്നിരിക്കുകയാണ്. സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ കമ്പിനി ലിക്വിഡേഷനിലേക്ക് നീങ്ങുകയാണെന്നാണ് ഔദ്യോഗിക അറിയിപ്പ്. നിര്‍മ്മാണ മേഖലയിലുണ്ടായ ആഘാതവും, സാമ്പത്തിക പ്രയാസങ്ങളും, കോവിഡ് 19 ന്റെ അനന്തരഫലങ്ങളുമാണ് തീരുമാനത്തിന് പിന്നിലെന്ന് കമ്പിനിയുടെ ചെയര്‍മാന്‍ വാലീദ് അല്‍ മൊകറാച്ച് അല്‍ മുഹൈരി മാധ്യമങ്ങളോട് പറഞ്ഞു. കോവിഡും മറ്റ് പ്രതിസന്ധികളും മറികടന്ന് കമ്പിനി പഴയപോലെ ലോകത്തിന്റെ നെറുകയിലെത്തുമെന്ന് പ്രതീക്ഷിക്കാം