NEWS

നിയമം സംരക്ഷണം നല്‍കാത്ത നാട്ടില്‍ ഞങ്ങള്‍ക്ക് തോക്ക് നല്‍കണം:ചന്ദ്രശേഖര്‍ ആസാദ്

ഉത്തര്‍പ്രദേശിലെ ഹത്രസ്സില്‍ മരണപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി നാടെങ്ങും പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും കത്തിപ്പടരുകയാണ്. വിവിധ സാമുദായിക സാമൂഹിക സംഘടനകളുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിക്ക് നീതി ലഭിക്കണം എന്നാവശ്യം ഉയര്‍ത്തി പ്രതിഷേധ സമരങ്ങള്‍ നടന്നു വരികയാണ്. കഴിഞ്ഞ ദിവസം പെണ്‍കുട്ടി മരപ്പെട്ട സംഭവത്തിലും, മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടു നല്‍കാതെ പോലീസ് കത്തിച്ച് കളഞ്ഞ സംഭവത്തിലും ഇന്ത്യയൊട്ടാകെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സമരരംഗത്ത് എത്തിയിരിക്കുകയാണ് ഭിം ആര്‍മി പാര്‍ട്ടി മേധാവി ചന്ദ്രശേഖര്‍ ആസാദും സംഘവും. പ്രത്യേക അവകാശങ്ങളില്ലാത്ത വിഭാഗങ്ങള്‍ സ്വജീവന്‍ രക്ഷിക്കാന്‍ സ്വന്തമായി തോക്കും അത് വാങ്ങാന്‍ സബ്‌സിഡിയും നല്‍കണം എന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് ചന്ദ്രശേഖര്‍ ആസാദ്

രാജ്യത്ത് 20 ലക്ഷം ദലിത് പിന്നാക്ക ബഹുജനങ്ങള്‍ക്ക് ഉടന്‍ തോക്ക് ലൈസന്‍സ് നല്‍കണമെന്നാണ് ഞങ്ങളുടെ ആവശ്യം. തോക്കുകളും പിസ്റ്റളുകളും വാങ്ങുന്നതിനു സര്‍ക്കാര്‍ 50% സബ്‌സിഡി നല്‍കണം. ഞങ്ങള്‍ സ്വയം പ്രതിരോധിക്കും-ഗണ്‍ ലൈസന്‍സ് ഫോര്‍ ബഹുജന്‍ എന്ന ഹാഷ് ടാഗോടെയാണ് ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റ് ചെയ്തത്.

Back to top button
error: