NEWS

കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്‌ണനെ ഉറക്ക ഗുളിക കഴിച്ച നിലയിൽ കണ്ടെത്തി

കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്‌ണനെ അമിതമായി ഉറക്ക ഗുളിക കഴിച്ച നിലയിൽ കണ്ടെത്തി .കലാഭവൻ മണി സ്ഥാപിച്ച കുന്നിശ്ശേരി രാമൻ സ്മാരക കലാഗൃഹത്തിലാണ് സുഹൃത്തുക്കൾ രാമകൃഷ്ണനെ കണ്ടെത്തിയത് .

അബോധാവസ്ഥയിൽ ആയിരുന്ന രാമകൃഷ്ണനെ സുഹൃത്തുക്കൾ ആദ്യം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി .കേരള സംഗീത നാടക അക്കാഡമിയിൽ ഓൺലൈൻ വഴി മോഹിനിയാട്ടം അവതരിപ്പിക്കുന്നതിനു രാമകൃഷ്ണൻ അവസരം ചോദിച്ചിരുന്നു .എന്നാൽ അധികൃതർ അവസരം നിഷേധിച്ചിരുന്നു .ഇതേതുടർന്ന് ചില സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറിയിരുന്നു .

Back to top button
error: