NEWS

ഒടുവിൽ യോഗി ആദിത്യനാഥ് വഴങ്ങി ,ഹത്രാസ് സംഭവത്തിൽ സിബിഐ അന്വേഷണം

ഹത്രാസ് സംഭവത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .നേരത്തെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും എന്നായിരുന്നു ഉത്തർപ്രദേശ് സർക്കാരിന്റെ നിലപാട്.എന്നാൽ പ്രതിപക്ഷ പ്രതിഷേധം കനക്കുന്നത് മുന്നിൽ കണ്ടുകൊണ്ടു കൂടിയാണ് ഉത്തർ പ്രദേശ് സർക്കാറിന്റെ തീരുമാനം .

നേരത്തെ യോഗി ആദിത്യ നാഥ് സർക്കാരിന്റെ പ്രതിരോധത്തെ മറികടന്ന് കോൺഗ്രസ്സ് നേതാക്കൾ ആയ രാഹുൽ ഗാന്ധിഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രാസിലെ നിർഭയയുടെ കുടുംബത്തെ കണ്ടു .രണ്ടാം ശ്രമത്തിൽ ഹത്രാസിൽ എത്തിച്ചേരാൻ ആയത് കോൺഗ്രസിന് വലിയ രാഷ്ട്രീയ വിജയമാണ് ഉണ്ടാക്കിയിരിക്കുന്നത് .

Signature-ad

ഇന്ന് ഉച്ചക്ക് രണ്ടേ മുക്കാലോടെയാണ് എ ഐ സി സി ആസ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കാറിൽ ഹത്രാസ് ലക്ഷ്യമാക്കി പുറപ്പെട്ടത് .പുറകെ ഒരു ബസിൽ കോൺഗ്രസ് എംപിമാരും യാത്ര തിരിച്ചു .പ്രിയങ്കാ ഗാന്ധിയാണ് കാറോടിച്ചത് .യു പി അതിർത്തിയിൽ വച്ച് പോലീസ് വാഹനം തടഞ്ഞു .മുന്നോട്ട് പോകണം എന്ന് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടതോടെ പോലീസ് ലാത്തിച്ചാർജ് ചെയ്തു .എങ്കിലും പിന്തിരിയാൻ കോൺഗ്രസ് നേതാക്കൾ തയ്യാറായില്ല .

തുടർന്ന് ഏറെ നേരത്തെ ചർച്ചയ്ക്ക് ശേഷം 5 പേർക്ക് ഹത്രാസ് സന്ദർശിക്കാൻ പോലീസ് അനുമതി നൽകി .രാഹുൽ ഗാന്ധിയ്ക്കും പ്രിയങ്കാ ഗാന്ധിക്കും പുറമെ എംപിമാരായ കെ സി വേണുഗോപാൽ ,അധിർ രഞ്ജൻ ചൗധരി ,ഗുലാം നബി ആസാദ് എന്നിവരും ഹത്രാസിലേയ്ക്ക് യാത്ര തിരിച്ചു .

രാത്രി ഏഴരയോടെയാണ് കോൺഗ്രസ് നേതാക്കൾ ഹത്രാസിലെത്തിയത് .ഇരയുടെ കുടുംബത്തെ കോൺഗ്രസ് നേതാക്കൾ ആശ്വസിപ്പിച്ചു .ഹത്രാസിലെ ദളിത് പെൺകുട്ടിയെ ക്രൂരമായി ബലാത്‌സംഗം ചെയ്ത് കൊന്ന സംഭവത്തിനു ശേഷം ഈ പ്രദേശം സന്ദർശിക്കുന്ന ആദ്യ നേതാക്കൾ ആണ് രാഹുൽ ഗാന്ധിയും

പ്രിയങ്കാ ഗാന്ധിയും .

Back to top button
error: