ചെന്നിത്തല ഫോണ്‍ കൈപ്പറ്റിയത് പ്രോട്ടോക്കോള്‍ ലംഘനമല്ലേ ?: കോടിയേരി
യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ഖുറാനും ഈന്തപ്പഴവും കൈപ്പറ്റിയെന്നാരോപിച്ചു രാജി ആവശ്യം ഉന്നയിച്ച പ്രതിപക്ഷ നേതാവിന് കോണ്‍സുലേറ്റില്‍ നിന്നു പാരിതോഷികമായി ഐ ഫോണ്‍ വാങ്ങിയതിനെപ്പറ്റി എന്തു പറയാനുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.
”ഇത് പ്രോട്ടോക്കോള്‍ ലഘനമല്ലേ ?
ജലീലിന്റെ കാര്യത്തില്‍ പറഞ്ഞ ന്യായം സ്വന്തം കാര്യത്തില്‍ ബാധകമല്ലേ ?
ഏതായാലും പ്രതിപക്ഷ നേതാവ് രാജിവെക്കണമെന്ന് സിപിഐ എം ആവശ്യപ്പെടുന്നില്ല.
അദ്ദേഹം തുടരുന്നതാണ് ഞങ്ങള്‍ക്ക് നല്ലത്.പക്ഷെ കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് അദ്ദേഹം മനസ്സിലാക്കണം.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ പറഞ്ഞു എന്നുപറഞ്ഞ് ഒരു രേഖയുടെയും പിന്‍ബലമില്ലാതെ ആരോപണങ്ങള്‍ ഉന്നയിച്ചയാളാണല്ലോ പ്രതിപക്ഷ നേതാവ്.
ഐ ഫോണ്‍ ആരോപണം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ ഉള്ളതാണ് .
പുറത്തുപറഞ്ഞ കാര്യമല്ല ഇത്.
കോടതിയില്‍ കേസില്‍ കക്ഷി ചേര്‍ന്ന്‍ ചെന്നിത്തല സത്യം തെളിയിക്കട്ടെ”-കോടിയേരി പറഞ്ഞു.