സ്വപ്നയ്ക്ക് അഞ്ച് ഫോൺ വാങ്ങി നൽകിയെന്ന് യൂണിറ്റാക് ,ഒന്ന് ചെന്നിത്തലക്കെന്നും കമ്പനി ,നിഷേധിച്ച് ചെന്നിത്തല

സ്വപ്ന സുരേഷ് ആവശ്യപ്പെട്ടത് അനുസരിച്ച് അഞ്ച് ഐ ഫോൺ വാങ്ങി നൽകിയെന്ന് യൂണിറ്റാക് .യു എ ഇ ദേശീയ ദിനാഘോഷത്തിന് നല്കാൻ എന്ന് പറഞ്ഞാണ് സ്വപ്ന ഫോൺ ആവശ്യപ്പെട്ടത് .

2019 ഡിസംബർ 2 നു യു എ ഇ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥി ആയി പങ്കെടുത്തത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആയിരുന്നു .ഒരു ഐ ഫോൺ ചെന്നിത്തലയ്ക്ക് സമ്മാനമായി നൽകി .സിബിഐ അന്വേഷണത്തിനെതിരെ യൂണിറ്റാക് നൽകിയ ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് .ബില്ലും ഹാജരാക്കിയിട്ടുണ്ട് .

അതേസമയം രമേശ് ചെന്നിത്തല ഇക്കാര്യം നിഷേധിച്ചു .താൻ ആരുടെ പക്കൽ നിന്നും ഐ ഫോൺ വാങ്ങിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു .യൂണിറ്റാക്കിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു .

Leave a Reply

Your email address will not be published. Required fields are marked *