രാഹുലും പ്രിയങ്കയും അറസ്റ്റില്‍, ലാത്തി ചാര്‍ജില്‍ മര്‍ദ്ദനമേറ്റു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലേക്ക് സന്ദര്‍ശനത്തിനായി പോയ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യു.പി. പോലീസ് അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശ് പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉണ്ടായ അക്രമത്തില്‍ രാഹുല്‍ ഗാന്ധി നിലത്ത് വീണു. തന്നെ പോലീസ് മര്‍ദിച്ചതായും തള്ളിയിട്ടതായും രാഹുല്‍ ഗാന്ധി ആരോപിച്ചു.

രാഹുലിന്റേയും പ്രിയങ്കയുടേയും വാഹനവ്യൂഹത്തെ ഗ്രേറ്റര്‍ നോയിഡയില്‍ വെച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് കാല്‍നടയാത്രയായിട്ടാണ് ഇരുവരും പ്രവര്‍ത്തകര്‍ക്കൊപ്പം ഹത്രാസിലേക്ക് നീങ്ങിയത്. പലതവണകളായി യുപി പോലീസ് രാഹുലിനേയും സംഘത്തേയും തടയാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പോലീസിനെ വകഞ്ഞുമാറ്റി മുന്നോട്ടേക്ക് നീങ്ങുകയായിരുന്നു. ഒടുവില്‍ പോലീസ് പ്രവര്‍ത്തകരെ ലാത്തിചാര്‍ജ് നടത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *