വന്‍ ലഹരിമരുന്ന് വേട്ട; ക്ലോസറ്റില്‍ ഒളിപ്പിച്ച് 25 കിലോ ലഹരിമരുന്ന് കടത്താന്‍ ശ്രമം

വിദേശത്ത് നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 25 കിലോ ലഹരിമരുന്ന് റവന്യു ഇന്റലിജൻസ് വിഭാഗം പിടികൂടി. മാരക രാസവസ്തുവായ സ്യൂഡോ എഫഡ്രിനാണ് പിടികൂടിയത്.

വാള്‍ടാക്‌സ് റോഡിലെ സ്വകാര്യ പാഴ്‌സല്‍ ഓഫീസില്‍ നിന്ന് യൂറോപ്യന്‍ വാട്ടര്‍ ക്ലോസറ്റ്‌സ് എന്ന കമ്പനിയുടെ പേരില്‍ കൊച്ചിയിലേക്ക് അയക്കാന്‍ ശ്രമിച്ച പാഴ്‌സലിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പതിനഞ്ച് കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലായി ക്ലോസറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന്.

സംസ്ഥാനാന്തര ലഹരി മരുന്നു കടത്തു സംഘമാണ് ഇതിനു പിന്നിലെന്നു സംശയിക്കുന്നതായി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത ശുചിമുറി സാധനങ്ങള്‍ കൊച്ചിയിലേക്ക് അയക്കാന്‍ തയാറാക്കിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ വന്‍ ലഹരി മരുന്ന് വേട്ട.

Leave a Reply

Your email address will not be published. Required fields are marked *