TRENDING

ദൈവത്തിലും ജുഡീഷ്യറിയിലും വിശ്വാസമുണ്ട്, ആരോപണങ്ങൾക്ക് മറുപടിയുമായി റിയ

സുശാന്ത് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടി നൽകി നടി റിയ. മാധ്യമങ്ങളിൽ തന്നെ കുറിച്ച് തെറ്റായ പ്രചാരണം ആണ് നടക്കുന്നതെന്ന് റിയ വ്യക്തമാക്കി. തന്റെ കാര്യങ്ങൾ വിശദമാക്കി റിയ വീഡിയോ സന്ദേശം പുറത്തു വിട്ടു. വിഷയം കോടതിയുടെ പരിഗണനയിൽ ആണ്. അതുകൊണ്ട് കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും റിയ പറഞ്ഞു. ദൈവത്തിലും ജുഡീഷ്യറിയിലും തനിക്ക് വിശ്വാസം ഉണ്ട്.

നടൻ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് താരത്തിന്റെ അടുത്ത സുഹൃത്തും നടിയുമായ റിയ ചക്രബർത്തിക്കെതിരെ സുശാന്തിന്റെ പിതാവ് പരാതി നൽകിയിരുന്നു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് സുശാന്തിന്റെ പിതാവ് കെ കെ സിംഗ് പരാതി നൽകിയത്. കേസിൽ ബീഹാർ പോലീസിന്റെ അന്വേഷണം നടക്കുകയാണ്. റിയയും കുടുംബവും മറ്റു ആറു പേർക്കും എതിരെ ആണ് പരാതി.

പണം തട്ടിപ്പ്, വഞ്ചന, ആത്മഹത്യാ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ടു റിയക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പരാതി നൽകിയിട്ടുണ്ട്.

Back to top button
error: