NEWS

സ്വരാജ് ശാഖയിൽ പോയെന്നു സന്ദീപ് വാര്യർ, ചാണകക്കുഴിയിൽ വീഴില്ലെന്ന് സ്വരാജ്

ഒരു സ്വകാര്യ ചാനലിൽ ചർച്ചക്കിരിക്കേയാണ് സിപിഐഎം നേതാവ് എം സ്വരാജും ബിജെപി നേതാവ് സന്ദീപ് വാര്യരും തമ്മിൽ ഏറ്റുമുട്ടിയത്. ഉപ്പുകുളം എന്ന സ്ഥലത്ത് നടന്ന ശാഖയിൽ സ്വരാജ് പങ്കെടുത്തു എന്ന് ഒരു പ്രവർത്തകൻ തനിക്ക് മെസേജ് അയച്ചു എന്ന് സന്ദീപ് വാദിച്ചു. എന്നാൽ തന്റെ മണ്ഡലത്തിൽ ഉപ്പുകുളം എന്ന സ്ഥലം ഇല്ലെന്നും ഏത് കുളത്തിന്റെ വശത്ത് കൂടി പോയാലും ജീവിതത്തിലൊരിക്കലും ചാണകക്കുഴിയിൽ വീഴില്ലെന്നു സ്വരാജ് വ്യക്തമാക്കി.

ചർച്ചകളിൽ സ്വന്തം പാർട്ടിയുടെ നിലപാടുകൾ വീറോടെ വ്യക്തമാക്കുന്നവർ ആണ് എം സ്വരാജും സന്ദീപ് വാര്യരും. ചാനൽ ചർച്ചകളിൽ വാശിയോടെ പങ്കെടുക്കുന്നവർ. എന്തായാലും ഇന്നലത്തെ ചർച്ച വൈറൽ ആണ്.

Back to top button
error: