രാഹുൽ ഗാന്ധിക്ക് കോൺഗ്രസിനെ നയിക്കാനുള്ള ശേഷിയുണ്ട്,പക്ഷെ…പാർട്ടിയുടെ പോക്കിൽ ആശങ്ക പങ്കുവച്ച് ശശി തരൂർ

ഉത്തരവാദിത്വം ഇല്ല എന്ന തോന്നൽ ഒഴിവാക്കാൻ കോൺഗ്രസിനു ഒരു സ്ഥിരം അധ്യക്ഷൻ വേണമെന്ന് ശശി തരൂർ എംപി .പാർട്ടിയെ നയിക്കാൻ രാഹുൽ ഗാന്ധിക്ക് കരുത്തുണ്ട് .എന്നാൽ രാഹുൽ അതിനു തയ്യാറായില്ലെങ്കിൽ പുതിയ അധ്യക്ഷനെ കണ്ടെത്തി നിയമിക്കാൻ പാർട്ടി തയ്യാറാവണമെന്ന് തരൂർ ആവശ്യപ്പെട്ടു .ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് തരൂരിന്റെ പ്രതികരണം .

“നേതൃത്വത്തെ കുറിച്ച് കൃത്യമായ ധാരണ പാർട്ടിക്ക് വേണമെന്ന് ഞാൻ വിശ്വസിക്കുന്നു.യഥാർത്ഥ പ്രതിപക്ഷമാവാൻ കോൺഗ്രസിന് ആവുന്നില്ല എന്ന വിമർശനം മറി കടക്കാൻ പുതിയ അധ്യക്ഷനെ നിയമിച്ചെ തീരൂ .അനിശ്ചിത കാലത്തേക്ക് ബാധ്യത സോണിയ ഗാന്ധിക്ക് മേൽ ചുമത്തുന്നത് അനീതിയാണ് ” തരൂർ നയം വ്യക്തമാക്കി .

“കോൺഗ്രസിന് ഒരു സ്ഥിരം അധ്യക്ഷൻ അത്യാവശ്യം ആണ് .തെരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിൽ ആകണം .ജയിക്കുന്നയാൾക്ക് അതൊരു അംഗീകാരം ആകും .പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ഇതാണ് മാർഗം .” തരൂർ പറഞ്ഞു .

രാഹുൽ ഗാന്ധി അധ്യക്ഷനായി തിരിച്ചു വരണം എന്ന പാർട്ടിയിലെ ചില നേതാക്കളുടെ അഭിപ്രായത്തെ കുറിച്ച് ചോദിച്ചപ്പോൾ തരൂർ ഇങ്ങനെ പ്രതികരിച്ചു ,”തീർച്ചയായും രാഹുൽ ഗാന്ധി തിരികെ വരികയാണെങ്കിൽ രാജിക്കത്ത് പിൻവലിച്ചാൽ മാത്രം മതിയാകും.അദ്ദേഹത്തിന് 2022 വരെ കാലാവധിയുണ്ട് .പക്ഷെ അദ്ദേഹം അതിനു തയ്യാറായില്ലെങ്കിൽ പാർട്ടി വേണ്ട കാര്യങ്ങൾ ചെയ്യണം .ഞാൻ എപ്പോഴും പറയുന്ന പോലെ പ്രവർത്തക സമിതിയിലേക്കും പ്രസിഡന്റ് സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് നടത്തണം .അത് പാർട്ടിക്ക് ഗുണമേ ചെയ്യൂ .”

ജനാധിപത്യ രീതിയിൽ ഉള്ള തെരഞ്ഞെടുപ്പ് ഇനി വരുന്ന ആളെ ശക്തനാക്കുകയെ ഉള്ളൂ .തളർന്നു കിടക്കുന്ന പാർട്ടിക്ക് ഓജസ്സ് നൽകാൻ അത് സഹായിക്കും .ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ചല്ല ,വ്യവസ്ഥയുണ്ടാകേണ്ടതിനെ കുറിച്ചാണ് താൻ പറയുന്നതെന്ന് തരൂർ വ്യക്തമാക്കി .

“കോവിഡ് കാല പ്രശ്നങ്ങൾ ആയാലും ചൈനീസ് അതിർത്തിയിലെ പ്രശ്നമായാലും രാഹുൽ ഒറ്റക്ക് മികച്ച പ്രകടനം കാഴ്ച വച്ചു .സർക്കാരിനെ കൊണ്ട് ഉത്തരം പറയിപ്പിക്കാൻ രാഹുലിന്‌ കഴിഞ്ഞു . വെല്ലുവിളി നേരിടുന്ന സമയത്ത് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് അദ്ദേഹത്തിന് ഉയരാൻ കഴിഞ്ഞു .”

“അധ്യക്ഷൻ ആയാലും ഇല്ലെങ്കിലും അദ്ദേഹം അത് ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു .”തരൂർ കൂട്ടിച്ചേർത്തു

രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസ്സ് മൃദുഹുന്ദുത്വം കളിച്ചുവോ എന്ന ചോദ്യത്തിനും ശശി തരൂർ മറുപടി പറഞ്ഞു .മതേതര മൂല്യങ്ങളിൽ നിന്ന് കോൺഗ്രസ്സ് പുറകോട്ട് പോയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി . .എല്ലാ മതങ്ങളുടെയും സഹവർത്തിത്വത്തിനാണ് കോൺഗ്രസ്സ് ഊന്നൽ നൽകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *