NEWS
ബിജെപി പിന്നോട്ടില്ല ,ഗെഹ്‌ലോട്ട് സർക്കാരിനെതിരെ നാളെ അവിശ്വാസ പ്രമേയം കൊണ്ട് വരും
നാളെ ആരംഭിക്കുന്ന രാജസ്ഥാൻ നിയമസഭാ സമ്മേളനത്തിൽ അശോക് ഗെഹ്‌ലോട്ട് സർക്കാരിനെതിരെ അവിശ്വാസം കൊണ്ട് വരാൻ ബിജെപി .സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ട് വരാൻ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കടാരിയ പറഞ്ഞു .
മുൻമുഖ്യമന്ത്രി വസുന്ധര രാജെയും മുതിർന്ന ബിജെപി നേതാക്കളും ഇക്കാര്യത്തിൽ ചർച്ച നടത്തി .ബിജെപി എംഎൽഎമാരുടെ യോഗവും ചേർന്നു .കോൺഗ്രസ്സ് പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് ബിജെപി എംഎൽഎമാരുടെ യോഗം ചേരുന്നത് .
ജൂലൈ ആദ്യത്തിൽ ഉപമുഖ്യമന്ത്രി ആയിരുന്ന സച്ചിൻ പൈലറ്റ് കലാപക്കൊടി ഉയർത്തിയതോടെയാണ് രാജസ്ഥാനിൽ അനിശ്ചിതത്വം രൂപപ്പെട്ടത് .സച്ചിൻ ബിജെപിയിലേക്കാണെന്നു ആദ്യം റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് സച്ചിൻ തന്നെ അത് തിരുത്തി .സച്ചിനടക്കമുള്ള എംഎൽഎമാർ അശോക് ഗെഹ്‌ലോട്ട് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യും