രഹസ്യ അറയില്‍ നിന്നും 22കാരിയെ രക്ഷിച്ച് കോയമ്പത്തൂര്‍ പോലീസ്; പിടിയിലായത് വന്‍ സെക്‌സ് റാക്കറ്റിന്റെ കണ്ണി
പോലീസിന്റെ ഉചിതമായി ഇടപെടലിലൂടെ പുറത്ത് കൊണ്ടുവന്നത് വന്‍ പെണ്‍വാണിഭ സംഘത്തെ. കായമ്പത്തൂരിലാണ് സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഊട്ടി റോഡിലെ മേട്ടുപ്പാളയത്തിനടുത്തുളള കളളാര്‍ എന്ന സഥലത്തെ ശരണ്യ ലോഡ്ജില്‍ ബുധനാഴ്ച പോലീസ് റെയ്ഡ് നടത്തിയത്.
പുറമേ നിന്ന് നോക്കിയാല്‍ എല്ലാം ശാന്തം. ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ച് പൂട്ടിയ നിലയിലായിരുന്നു സ്ഥാപനം. ആ സമയം നടത്തിപ്പുകാരനും സഹായിയും മാത്രമേ അകത്ത് ഉണ്ടായിരുന്നുളളൂ. തുടര്‍ന്ന് പോലീസ് ആളൊഴിഞ്ഞ മുറികളും ഹോട്ടല്‍ റിസപ്ഷനിലും തിരച്ചില്‍ നടത്തി. സംശയാസ്പദമായ ഒന്നും കണ്ടത്താത്തതിനെ തുടര്‍ന്ന് മടങ്ങാനിരുന്നപ്പോഴാണ് ഒരു പോലീസുകാരന് ചുമരില്‍ പതിച്ചിരിക്കുന്ന കണ്ണാടിയില്‍ സംശയം തോന്നിയത്. കണ്ണാടി മാറ്റിയപ്പോള്‍ ഒരാള്‍ക്ക് മാത്രം നുഴഞ്ഞിറങ്ങാവുന്ന ഒരു ദ്വാരം കണ്ടെത്തി. അതുവഴി നോക്കിയ പോലീസുകാര്‍ ആ കാഴ്ച്ച കണ്ട് ഞെട്ടി. ഉളളില്‍ ഇടുങ്ങിയ മുറിയില്‍ ഒരു 22 കാരി. പുറത്തിറക്കി ചോദിച്ചപ്പോഴാണ് കഥയ്ക്ക് പിന്നിലുളള ആ വന്‍ പെണ്‍വാണിഭ സംഘത്തിന്റെ വിവരങ്ങള്‍ പുറത്ത് വന്നത്. ദിവസങ്ങള്‍ക്ക് മുമ്പേ കര്‍ണാടകയില്‍ നിന്ന് തട്ടിക്കൊണ്ട് വന്ന ഈ പെണ്‍കുട്ടിയെ വാണിഭത്തിന് വേണ്ടി ആവശ്യക്കാര്‍ക്കായി കാത്തിരിക്കുകയായിരുന്നു ലോഡ്ജ് നടത്തിപ്പുകാര്‍. തുടര്‍ന്ന് പെണ്‍കുട്ടിയെ പോലീസുകാര്‍ സര്‍ക്കാര്‍ അഗതി മന്ദിരത്തിലാക്കി.
സംഭവവുമായി ബന്ധപ്പെട്ട് ലോഡ്ജ് നടത്തിപ്പുകാരന്‍ മഹേന്ദ്രന്‍, റൂം ബോയ് ഗണേശന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മഹേന്ദ്രന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമനായി ലോഡ്ജ് നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. നേരത്തെയും ഈ നീതിയില്‍ സമാനമായ സംഭവങ്ങള്‍ നടന്നിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഊട്ടിയില്‍ എത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ലോഡ്ജില്‍ പെണ്‍വാണിഭം നടക്കുന്നതെന്നാണ് സൂചന. ഏത് സാഹചര്യത്തിലാണ് പെണ്‍കുട്ടി ഇവിടെ എത്തപ്പെട്ടതെന്ന് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.