LIFE

ജീവന്റെ വിലയുള്ള ജാഗ്രതയുമായി ‘ലോകം’-ശബരീഷ് വര്‍മ്മയുടെ ആല്‍ബം ശ്രദ്ധ നേടുന്നു

‌പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാള സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ താരമാണ് ശബരീഷ് വര്‍മ്മ. നടനായും, ഗാനരചയിതാവായും, സംഗീത സംവിധായകനായും പല മേഖലകളില്‍ തിളങ്ങിയിട്ടുള്ള ശബരീഷിന്റേതായി ഏറ്റവുമൊടുവില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നതൊരു ആല്‍ബമാണ്. കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന സര്‍വ്വര്‍ക്കും ഐക്യം പ്രഖ്യാപിക്കുകയാണ് ശബരീഷും സംഘവും ആല്‍ബത്തിലൂടെ. ആശയവും രചനയും സംവിധാനവും ശബരീഷിന്റേതു തന്നെയാണ്. ആല്‍ബത്തില്‍ നിവിന്‍ പോളിയും ആസിഫലിയും വിനീത് ശ്രീനിവാസനും അല്‍ഫോണ്‍സ് പുത്രനുമടക്കം പല മുന്‍നിര താരങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്.

കോവിഡ് പോരാട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി അണി ചേരണമെന്നാണ് ആല്‍ബത്തിന്റെ ആശയം. മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ കേരളം ലോക്ഡൗണിലേക്ക് പോവുന്നു എന്നുള്ള വാര്‍ത്തയോടെയാണ് ആല്‍ബം ആരംഭിക്കുന്നത്. കാണുന്ന പ്രേക്ഷകരുടെ മനസിലേക്ക് തുളച്ചു കയറും വിതം തീക്ഷ്ണമായ വരികളും സംഗീതവും ലോകത്തിന്റെ പ്രത്യേകതയാണ്. സോഷ്യല്‍ മീഡിയയില്‍ ആല്‍ബത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

അല്‍ഫോണ്‍സ് പുത്രന്‍, നിവന്‍ പോളി, ആസിഫ് അലി, ദര്‍ശന രാജേന്ദ്രന്‍, ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, വിനീത് ശ്രീനിവാസന്‍, നോബി മാര്‍ക്കോസ്, സൈജു കുറുപ്പ്, സിജു വില്‍സണ്‍, ഗൗതമി, കൃഷ്ണ ശങ്കര്‍, ഡിനോയ് പൗലോസ്, സ്വാസിക, ശബരീഷ് വര്‍മ്മ, അഹാന കൃഷ്ണ, ബാലു വര്‍ഗീസ്, ഷറഫുദ്ദീന്‍ തുടങ്ങിയവരാണ് ആല്‍ബത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌.

Back to top button
error: