LIFE

വിവാദപ്പെരുമഴ തോര്‍ന്ന് വെയിലെത്തി

ലയാള സിനിമ ഇടക്കാലത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്തിരുന്ന ഷെയിന്‍ നിഗം-ജോബി ജോര്‍ജ് വിവാദങ്ങള്‍ കെട്ടടങ്ങിയെന്ന സൂചനയുമായി വെയില്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് കാലത്ത് റിലീസ് ചെയ്തു.

നവാഗതനായ ശരത്താണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ നിര്‍മ്മാതാവായ ജോബി ജോര്‍ജും നായകനായ ഷെയിന്‍ നിഗവും തമ്മില്‍ ഉണ്ടായ വഴക്ക് ചലച്ചിത്രമേഖലയിലും പുറത്തും ഒരുപോലെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാള സിനിമയിലെ സംഘടനകളെല്ലാം തന്നെ ആ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമം നടത്തിയിരുന്നു. ഓരോ തവണയും സംഘടന ഇടപെട്ട് പ്രശ്‌നം പരിഹരിക്കുമെങ്കിലും വീണ്ടും പുതിയൊരു പ്രശ്‌നവുമായി ഇരു കൂട്ടരും രംഗത്തെത്തും. സംവിധായകനും നിര്‍മ്മാതാവും ഒരുപക്ഷത്ത് അണി ചേര്‍ന്നപ്പോള്‍ നായകനൊപ്പം നില്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങള്‍ ഈ പ്രശ്‌നത്തില്‍ വ്യാപകമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഒരു കൂട്ടര്‍ നായകനൊപ്പം അണിചേര്‍ന്നപ്പോള്‍ മറ്റൊരു വിഭാഗം നിര്‍മ്മാതാവിനൊപ്പം ചേര്‍ന്നു.

പക്ഷേ ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് പുറത്ത് വന്നതോടെ പ്രശ്‌നങ്ങളെല്ലാം ഒഴിഞ്ഞു എന്ന പ്രതീക്ഷയിലാണ് മലയാള ചലച്ചിത്രലോകവും പ്രേക്ഷകരും. ട്രെയിലറില്‍ ഷെയിന്‍ നിഗം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഷെയിന്‍ നിഗമിനൊപ്പം നിരവധി പുതുമഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ഷാസ് മുഹമ്മദാണ്. പ്രവീണ്‍ പ്രഭാകര്‍ എഡിംറ്റിംഗും രംഗനാഥ് രവി ശബ്ദമിശ്രണവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ എഡിറ്റ് ചെയ്തിരിക്കുന്നത് സോഷ്യല്‍ വീഡിയയിലൂടെ ശ്രദ്ധേയനായ എഡിറ്റര്‍ അജ്മല്‍ സാബുവാണ്.

Back to top button
error: