LIFE

പ്രശസ്ത ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് കോവിഡ്

ചെന്നൈ: പ്രശസ്ത ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫെയ്‌സ്ബുക്കില്‍ ഒരു വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘കഴിഞ്ഞ രണ്ടോ മൂന്നോ ദിവസമായി എനിക്ക് ജലദോഷം, പനി തുടങ്ങിയ ചെറിയ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നു. ഞാന്‍ ആശുപത്രിയില്‍ പോയി പരിശോധന നടത്തി. കോവിഡ് പോസിറ്റീവ് ആണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീട്ടില്‍ സ്വയം ക്വാറന്റീനില്‍ താമസിക്കാനും മരുന്ന് കഴിക്കാനും അവര്‍ ആവശ്യപ്പെട്ടു. പക്ഷേ ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റായി. എന്നെക്കുറിച്ച് ആരും വിഷമിക്കേണ്ടതില്ല. പനിയും ജലദോഷവും ഒഴികെ, ഞാന്‍ തികച്ചും ആരോഗ്യവാനാണ്.’ എസ്പിബി പറഞ്ഞു.

Signature-ad

https://www.facebook.com/SPB/videos/309605840390909/

തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ അടക്കമുള്ള ഭാഷകളില്‍ 40,000ത്തിലധികം ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ച എസ്.പി. ബാലസുബ്രഹ്മണ്യം ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിലെ എക്കാലത്തെയും ഇതിഹാസങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ്.

Back to top button
error: