World

    • നിക്കരാഗ്വന്‍ സുന്ദരി ഷീനിസ് ‘അഴകിന്റെ റാണി’

      2023ലെ വിശ്വസുന്ദരിപ്പട്ടം കരസ്ഥമാക്കി നിക്കരാഗ്വയില്‍ നിന്നുള്ള ഷീനിസ് പലാസിയോസ്. സാല്‍വഡാോറില്‍ വച്ചു നടന്ന മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ 84 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികളെ പിന്തള്ളിയാണ് ഷീനിസ് വിജയകിരീടം നേടിയത്. 2022ലെ വിശ്വസുന്ദരിപ്പട്ടം കരസ്ഥമാക്കിയ അമേരിക്കയുടെ ബോണി ഗബ്രിയേല്‍ ഷീനിസിന് കിരീടമണിയിച്ചു. മിസ് യൂണിവേഴ്‌സ് പട്ടം കരസ്ഥമാക്കുന്ന ആദ്യത്തെ നിക്കരാ?ഗ്വക്കാരിയാണ് ഷീനിസ്. ഓസ്‌ട്രേലിയയുടെ മൊറായ വില്‍സണ്‍ രണ്ടാംസ്ഥാനവും തായ്‌ലന്റിന്റെ അന്റോണിയ പൊര്‍സില്‍ഡ് മൂന്നാംസ്ഥാനവും നേടി. കമ്മ്യൂണിക്കേഷന്‍സില്‍ ബിരുദമുള്ള ഷീനിസ് മാനസികാരോഗ്യ രംഗത്തും തന്റേതായ ഇടം സൃഷ്ടിച്ചിട്ടുള്ള വ്യക്തിത്വമാണ്. ഉത്കണ്ഠാരോഗമുള്ള ഷീനിസ് അണ്ടര്‍സ്റ്റാന്റ് യുവര്‍ മൈന്‍ഡ് എന്ന പേരില്‍ ഒരു പ്രൊജക്ടും ആരംഭിച്ചിട്ടുണ്ട്. മാനസികാരോ?ഗ്യത്തേക്കുറിച്ച് കൂടുതല്‍ ചര്‍ച്ചചെയ്യുകയും അതേക്കുറിച്ചുള്ള മനോഭാവം മാറ്റുകയുമാണ് ഷീനിസ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ചണ്ഡിഗഡ് സ്വദേശിയായ ശ്വേത ശാര്‍ദ എന്ന ഇരുപത്തിമൂന്നുകാരിയും പങ്കെടുത്തിരുന്നു. എന്നാല്‍ അവസാന ഇരുപതുപേരില്‍ മാത്രമേ ശ്വേതയ്ക്ക് ഉള്‍പ്പെടാനായുള്ളു. വ്യക്തിപ്രഭാവം, അഭിമുഖങ്ങള്‍, വസ്ത്രങ്ങള്‍, റാംപ് വാക്ക് തുടങ്ങിയവയ്ക്കു ശേഷമാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്. 1994ല്‍ സുസ്മിത സെന്‍…

      Read More »
    • റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി വ്യവസായിക്കെതിരെ കേസ്; യുകെയിലേക്ക് മടങ്ങിയതിനു പിന്നാലെ ചോദ്യം ചെയ്യലിനു ​ഹാജരാകാൻ നോട്ടീസ്

           വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ നല്‍കാത്ത പഞ്ചായത്ത് ഭരണ സമിതിക്കെതിരെ റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി വ്യവസായി ഷാജിമോൻ ജോർജിനെതിരെ കേസെടുത്ത് പൊലീസ്. പഞ്ചായത്ത് വളപ്പിൽ അതിക്രമിച്ചു കയറി സമരം ചെയ്തതിനാണ് കേസ്. ​ഗതാ​ഗതം തടസം, പൊതു ജനങ്ങൾക്ക് സഞ്ചാര തടസം എന്നിവ സൃഷ്ടിച്ചതിനും കേസുണ്ട്. ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ഷാജിമോൻ യുകെയിലേക്ക് പോയതിനു പിന്നാലെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നാട്ടില്‍ 25 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടും വ്യവസായ സ്ഥാപനത്തിനു കെട്ടിട നമ്പർ നൽകാത്ത പഞ്ചായത്ത് നടപടിക്കെതിരെ ഷാജിമോൻ സമരം നടത്തിയിരുന്നു. കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് പടിക്കലാണ് ഷാജിമോന്‍ ജോര്‍ജ് സമരം തുടങ്ങിയത്. റോഡിൽ കിടന്നും പ്രതിഷേധം നടത്തി. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി മൂന്ന് മാസത്തോളമാണ് മാഞ്ഞൂർ പഞ്ചായത്ത് അധികൃതർ കെട്ടിട നമ്പർ നൽകാതിരുന്നത്. പിന്നാലെയായിരുന്നു പ്രതിഷേധം. പിന്നീട് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിരുന്നു.

      Read More »
    • ഇസ്രയേലിന്റെ വാദങ്ങള്‍ സത്യമാകുന്നു? ഗാസയിലെ നഴ്സറി സ്‌കൂളുകളില്‍ ഹമാസിന്റെ ആയുധശേഖരം

      ടെല്‍ അവീവ്: ഗാസയിലെ നഴ്സറി സ്‌കൂളുകളില്‍ ഹമാസ് ആയുധങ്ങള്‍ സൂക്ഷിച്ചതായി കണ്ടെത്തിയെന്ന് ഇസ്രയേല്‍. റോക്കറ്റ് ലോഞ്ചറുകള്‍, മോട്ടര്‍ ഷെല്ലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുടെ വീഡിയോ ഇസ്രയേല്‍ പ്രതിരോധസേന പുറത്തുവിട്ടു. സായുധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌കൂളുകള്‍, ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഹമാസ് ദുരുപയോഗം ചെയ്യുന്നുവെന്ന് ഇസ്രയേല്‍ ആരോപിക്കുന്നതിനിടെയാണ് പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഐ.ഡി.എഫ്. ഓപറേഷനിടെ ഗാസയിലെ ചെറിയ കുട്ടികള്‍ പഠിക്കുന്ന കിന്‍ഡര്‍ഗാര്‍ട്ടന്‍ സ്‌കൂളുകളിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഐ.ഡി.എഫ്. എക്സില്‍ പുറത്തുവിട്ടു. സ്‌കൂളിന്റെ ഉള്ളറയിലെ ഇടുങ്ങിയ ഒരു മൂലയില്‍ മോട്ടര്‍ ഷെല്ലുകള്‍ അടുക്കിവെച്ചിരിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ഐ.ഡി.എഫ്. പുറത്തുവിട്ട മറ്റൊരു പോസ്റ്റില്‍ സ്‌കൂളില്‍നിന്ന് പിടിച്ചെടുത്ത റോക്കറ്റ് ലോഞ്ചറുകളുടെയും വെടിക്കോപ്പുകളുടെയും ചിത്രങ്ങളുമുണ്ട്. അല്‍ ശിഫ ആശുപത്രിയില്‍ ഹമാസുകാരുടെ ഭൂഗര്‍ഭതാവളം കണ്ടെത്തിയെന്ന് ഇസ്രയേല്‍ സേന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വടക്കന്‍ ഗാസയിലെ റന്‍തീസി ആശുപത്രിയിലും സമാനതുരങ്കം കണ്ടെത്തിയതായി സൈന്യം അറിയിച്ചു. അല്‍ ഖുദ്‌സ് ആശുപത്രിയില്‍ വന്‍ ആയുധശേഖരവും കണ്ടെത്തി. ഒക്ടോബര്‍ ഏഴിന്റെ ആക്രമണത്തിനുവേണ്ടി തയ്യാറാക്കിയ സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനവും…

      Read More »
    • ‘ഉലകഅഴകി’യാകാന്‍ ഇന്ത്യയില്‍ നിന്നുമൊരു സുന്ദരി; ശ്വേത ശാര്‍ദ ചൂടുമോ കിരീടം?

      എഴുപത്തിരണ്ടാമത് മിസ് യൂണിവേഴ്സ് മത്സര വിജയിയെ നവംബര്‍ 18 ന് (ഇന്ത്യന്‍ സമയം നവംബര്‍ 19 ന് രാവിലെ) മധ്യഅമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വഡോറില്‍ പ്രഖ്യാപിക്കുമ്പോള്‍ എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത് ശ്വേത ശാര്‍ദ എന്ന 23 വയസുകാരിയിലേയ്ക്ക്. ഇത്തവണ മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഛണ്ഡീഗഡ് സ്വദേശിയായ ശ്വേത ശാര്‍ദയാണ്. മിസ് ഇന്ത്യ യൂണിവേഴ്സ് 2023 ആയി തിരഞ്ഞെടുക്കപ്പെട്ട ശ്വേതയ്ക്ക് വിശ്വസുന്ദരിപ്പട്ടത്തില്‍ കുറഞ്ഞ് മറ്റൊന്നും മനസിലില്ല. ശ്വേത ഛണ്ഡീഗഡ് സ്വദേശിയാണെങ്കിലും പതിനാറാമത്തെ വയസില്‍ തന്റെ സ്വപ്നങ്ങളെ പിന്തുടര്‍ന്ന് മുംബൈയിലെത്തിയതാണ്. നിരവധി ഇന്ത്യന്‍ ഡാന്‍സ് റിയാലിറ്റി ഷോകളില്‍ പങ്കെടുത്തിട്ടുള്ള ശ്വേത ഒരു മികച്ച നര്‍ത്തകിയും കൊറിയോഗ്രാഫറും മോഡലും കൂടിയാണ്. നിശ്ചയദാര്‍ഢ്യത്തിന്റെ യഥാര്‍ത്ഥ രൂപമാണ് ശ്വേത എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. നൃത്തം ഒരു കരിയര്‍ ആക്കാന്‍ ആഗ്രഹിച്ച തനിക്ക് പിതാവിന്റെ യാതൊരു പിന്തുണയും ലഭിച്ചിട്ടില്ലെന്ന് ശ്വേത തന്നെ വോയിസ് ഫോര്‍ ചേഞ്ച് എന്ന വീഡിയോയിലൂടെ പറഞ്ഞിട്ടുണ്ട്. അമ്മ ഒറ്റയ്ക്കാണ് ശ്വേതയെ…

      Read More »
    • വൈദ്യുതി നിലച്ചതിനാല്‍ രണ്ട് ദിവസത്തിനിടെ മരിച്ചത് ഏഴ് കുഞ്ഞുങ്ങൾ അടക്കം 34 രോഗികളെന്ന് ഗാസയിലെ അല്‍ ശിഫ ആശുപത്രി അധികൃതര്‍

      ഗാസ സിറ്റി: ഇസ്രയേല്‍ സൈന്യം, ഹമാസിന്റെ ഒളിത്താവളം കണ്ടെത്താനായി പരിശോധന നടത്തുന്ന ഗാസയിലെ അല്‍ ശിഫ ആശുപത്രിയില്‍ രണ്ട് ദിവസത്തിനിടെ 34 രോഗികള്‍ മരിച്ചു. ഗാസ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ അവസ്ഥ ആരോഗ്യ മന്ത്രാലയം വക്താവ് അഷ്റഫ് അല്‍ ഖുദ്റയാണ് വെളിപ്പെടുത്തിയത്. വൈദ്യുതി മുടങ്ങിയതിനാല്‍ പ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാതെ വന്നതാണ് ആശുപത്രിയിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ ചികിത്സയിലിരുന്ന ഇത്രയും പേര്‍ മരണപ്പെടാന്‍ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന 27 മുതിര്‍ന്നവരും ഏഴ് കുഞ്ഞുങ്ങളും മരിച്ചതായി തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ജനറേറ്ററുകളില്‍ ഇന്ധനം തീര്‍ന്നതിനാല്‍ ജീവന്‍ രക്ഷാ ഉപാധികള്‍ പ്രവര്‍ത്തിക്കായതോടെയാണ് രോഗികള്‍ കൂട്ടത്തോടെ മരിക്കുന്നത്. ഗാസയെ ആക്രമിക്കാന്‍ തുടങ്ങിയ ഇസ്രയേല്‍ സൈന്യം ആദ്യം മുതല്‍ തന്നെ അല്‍ ശിഫ ആശുപത്രിയെ ലക്ഷമിട്ടിരുന്നു. ആശുപത്രിക്കുള്ളില്‍ തുരങ്കങ്ങളുണ്ടെന്നും ഇതിലിരുന്നാണ് ഹമാസ് തങ്ങള്‍ക്കെതിരായ ആക്രമണം നടത്തുന്നതെന്നുമാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. എന്നാല്‍ ഇത്…

      Read More »
    • അവിശ്വസിനീയം, പക്ഷേ സത്യം: യു.എ.ഇയില്‍ മലയാളി യുവാവിന് 45 കോടിയുടെ ഭാഗ്യം

         ആ മഹാഭാഗ്യം സ്വപ്നമോ, അതോ സത്യമോ എന്ന സന്ദേഹത്തിൽ നിന്നും ശ്രീജു ഇപ്പോഴും മോചനം നേടിയിട്ടില്ല. യുഎഇ നറുക്കെടുപ്പിലൂടെ ഈ മലയാളി യുവാവിനെ തേടി എത്തിയത് 45 കോടി രൂപ. മഹ്‌സൂസ് 154-മത് നറുക്കെടുപ്പിലാണ് ശ്രീജുവിന് 2 കോടി ദിര്‍ഹത്തിന്റെ ലോട്ടറിയടിച്ചത്, ഏകദേശം 45 കോടി ഇന്ത്യന്‍ രൂപ. ഫുജൈറയിലെ ഓയില്‍ ആന്‍ഡ് ഗ്യാസ് വ്യവസായത്തില്‍ കണ്‍ട്രോള്‍ റൂം ഓപറേറ്ററാണ് 39 കാരനായ ശ്രീജു. 11 വര്‍ഷമായി യുഎഇയിലെ ഫുജൈറയിലാണ് താമസം. കോടികളുടെ ലോട്ടറി തനിക്ക് ലഭിച്ച വിവരം ശ്രീജു അറിയുന്നത് കഴിഞ്ഞ ദിവസം ജോലിക്കിടയിലാണ്. തുടര്‍ന്ന് മഹ്സൂസ് അക്കൗണ്ട് പരിശോധിച്ച് വിജയം ഉറപ്പു വരുത്തുകയായിരുന്നു. ഭാഗ്യം തുണച്ച നിമിഷത്തിൽ സ്വന്തം കണ്ണുകളെ പോലും വിശ്വസിക്കാനായില്ലെന്നും, വിജയം സത്യമാണെന്ന് സ്ഥിരീകരിക്കാന്‍ മഹ്സൂസിന്റെ കോളിനായി കാത്തിരുന്നതായും ശ്രീജു പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി എല്ലാ മാസവും രണ്ടുതവണ മഹ്സൂസില്‍ പങ്കെടുക്കാറുണ്ടെന്നും ഭാഗ്യം തുണച്ചത് ഇപ്പോഴാണെന്നും ശ്രീജു പറഞ്ഞു ബമ്പര്‍ സമ്മാനം സ്വന്തം…

      Read More »
    • തെക്കൻ ഗാസയിലും യുദ്ധ ഭീതി; നാല് പട്ടണങ്ങള്‍ ഒഴിപ്പിക്കും

      ടെല്‍അവീവ്: കരയുദ്ധം ഗാസ മുനമ്ബില്‍ പൂര്‍ണമായും വ്യാപിപ്പിക്കാൻ ഒരുങ്ങുന്ന ഇസ്രയേല്‍ തെക്കൻ ഗാസയിലെ നാല് പട്ടണങ്ങളിലെ ജനങ്ങള്‍ക്ക് ഒഴിയാൻ മുന്നറിയിപ്പ് നല്‍കി. ഖാൻ യൂനിസിന് കിഴക്ക് ബാനി സുഹൈല, ഖുസാ, അബാസൻ, ഖരാര പട്ടണങ്ങളില്‍ നിന്ന് ഒഴിയണമെന്ന് നിര്‍ദ്ദേശിക്കുന്ന ലഘുലേഖകള്‍ ഇസ്രയേല്‍ വിമാനങ്ങള്‍ ആകാശത്ത് നിന്ന് വിതറി. യുദ്ധത്തിന് മുമ്ബ് നാല് പട്ടണങ്ങളിലുമായി ഏകദേശം ഒരു ലക്ഷം ജനങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ പതിനായിരക്കണക്കിന് അഭയാര്‍ത്ഥികളും ഇവിടെയുണ്ട്. ഹമാസിനെ തുരത്താനാണ് ഒഴിപ്പിക്കലെന്ന് ഇസ്രയേല്‍ പറയുന്നു. ഇന്നലെ പുലര്‍ച്ചെ ഇവിടെ ശക്തമായ ബോംബാക്രമണങ്ങളുണ്ടായി. അതിനിടെ ഗാസ സിറ്റിയിലെ തുറമുഖം ഇസ്രയേല്‍ പിടിച്ചെടുത്തു. തുറമുഖ തീരത്ത് ഇസ്രയേലിന്റെ ഡസൻ കണക്കിന് ടാങ്കുകളും നൂറുകണക്കിന് സൈനികരും നിലയുറപ്പിച്ചിട്ടുണ്ട്.അൽഷിഫ ആശുപത്രിയിൽ നിന്നും കൂടുതൽ ആയുധങ്ങൾ കണ്ടെടുത്തതായും റിപ്പോർട്ട് പുറത്തു വരുന്നുണ്ട്.

      Read More »
    • വ്യോമാഭ്യാസത്തിനിടെ  യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചുകത്തി; രണ്ട് വൈമാനികര്‍ക്ക് ദാരുണാന്ത്യം

      വ്യോമാഭ്യാസത്തിനിടെ  യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചുകത്തി രണ്ട് വൈമാനികര്‍ക്ക് ദാരുണാന്ത്യം.അർജന്റീനയിലെ സാന്റ ഫെ പ്രവിശ്യയിലെ വ്യോമാഭ്യാസത്തിനിടെയാണ് ദുരന്തം.  റണ്‍വേയിൽ നിന്നും ഉയർന്നു പൊങ്ങി ഏറെ ഉയരത്തിലെത്തും മുമ്ബായിരുന്നു അപകടം.രണ്ടു വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച്‌ തിരക്കുപിടിച്ച റോഡിനു സമീപം വയലില്‍ പതിക്കുകയായിരുന്നു.  കത്തിയമര്‍ന്ന വിമാനങ്ങളില്‍ കുടുങ്ങിയ വൈമാനികരെ രക്ഷിക്കാനായില്ല. തൊട്ടരികില്‍ കാഴ്ചക്കാരുണ്ടായിരുന്നുവെങ്കിലും കൂടുതല്‍ അപായമില്ലാതെ രക്ഷപ്പെട്ടു. അപകടത്തില്‍പെട്ട എല്‍-29 യുദ്ധവിമാനം വ്യോമാഭ്യാസത്തിലെ പ്രധാന ആകര്‍ഷണമായിരുന്നു.

      Read More »
    • അല്‍ഷിഫ ആശുപത്രിയില്‍ ഹമാസിന്റെ വന്‍ ആയുധശേഖരം; ഒത്തുതീർപ്പിന്  ഖത്തര്‍

      ടെല്‍ അവീവ്: ഗാസയിലെ അല്‍ഷിഫ ആശുപത്രി പിടിച്ചടക്കിയ ഇസ്രയേല്‍ സൈന്യം ആശുപത്രിക്കകത്ത് നിന്നും ഹമാസിന്റെ വന്‍ ആയുധ ശേഖരവും, വാര്‍ത്താ വിനിമയ സംവിധാനങ്ങളും കണ്ടെടുത്തു.ഇതിന്റെ വീഡിയോയും ഇസ്രായേൽ സേന പുറത്ത് വിട്ടു. അൽഷിഫ ആശുപത്രിക്കെതിരെ ഇസ്രായേൽ സേന തുടർച്ചയായി ആക്രമണം നടത്തിയതിന് ലോകരാഷ്ട്രങ്ങളിൽ നിന്നും കടുത്ത വിമർശനമാണ് ഉയർന്നത്.എന്നാൽ ആശുപത്രി ഹമാസിന്റെ ആയുധപ്പുരയാണെന്നായിരുന്നു അന്നും ഇസ്രായേൽ അവകാശപ്പെട്ടുകൊണ്ടിരുന്നത്. ആശുപത്രിക്ക് അകത്ത് പ്രവേശിച്ച ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് രോഗികളെയും ആശുപത്രി ജീവക്കാരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.യുദ്ധ ടാങ്കുകള്‍ ആശുപത്രി വളപ്പില്‍ പ്രവേശിച്ചിട്ടുണ്ട്. ഇതിനിടെ ഹമാസും, ഇസ്രയേലും തമ്മില്‍ ധാരണയുണ്ടാക്കാന്‍ ഖത്തറിന്റെ ശ്രമം തുടരുകയാണ്. 50 ബന്ദികളെ വിട്ടയക്കുന്നതിലും മൂന്നുദിവസത്തെ വെടിനിര്‍ത്തലിനുമാണ് ശ്രമമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

      Read More »
    • റൗൺ ഔട്ടാക്കി; പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ തമ്മില്‍ കൂട്ടയടി

      ലാഹോർ: പാക്കിസ്ഥാനിൽ ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ തമ്മില്‍ കൂട്ടയടി. പാകിസ്ഥാനിലെ ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ഇരു ടീമിലെയും  താരങ്ങള്‍ തമ്മില്‍ നടന്ന കൂട്ടയടിയാണ് സോഷ്യല്‍ മീഡിയയിലടക്കം വൈറലാകുന്നത്. റണ്ണൗട്ടാക്കിയതിനെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടയടിയിൽ കലാശിച്ചത്. ഇതിനിടെ കാണികളും മറ്റുള്ളവരും ചേർന്ന് ഇവരെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അടിപെട്ടന്നൊന്നും ശമിച്ചില്ല. സോഷ്യല്‍ മീഡിയയില്‍ അടിയുടെ ഈ വീഡിയോ പ്രചരിക്കുന്നുണ്ടെങ്കിലും ഈ വീഡിയോ എപ്പോള്‍ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല.

      Read More »
    Back to top button
    error: