#ChandyOommen
-
Breaking News
മന്ത്രിമാര്‍ ആരൊക്കെ? മുസ്ലിം ലീഗിന് അഞ്ച്; വകുപ്പു മാറ്റം ആഗ്രഹിച്ച് ഘടക കക്ഷികള്‍; ചെറു കക്ഷികള്‍ക്ക് രണ്ടര വര്‍ഷം വീതം?; മന്ത്രിസഭയില്‍ ഫ്രെഷ്നെസ് കൊണ്ടുവന്നേക്കും; സാധ്യതകള്‍ ഇങ്ങനെ
മന്ത്രിമാരെ നാളെ പ്രഖ്യാപിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. സത്യപ്രതിജ്ഞയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. നാളെ വീണ്ടും യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടക്കും. മുന്നണിയിലെ മുഴുവന്‍ മന്ത്രിമാരും സത്യപ്രതിജ്ഞ…
Read More » -
Breaking News
ഇന്ന് ഏറ്റവും വേദനയുള്ള ദിവസം, പണി തീരാത്ത സിവിൽ സ്റ്റേഷന് എന്റെ പിതാവിന്റെ പേരിട്ടു, ഇങ്ങനെ ഞങ്ങളെ അപമാനിക്കണോ? പണി തീരാത്ത സ്ഥാപനത്തിന് അദ്ദേഹത്തിന്റെ പേരിടണോ? അദ്ദേഹത്തിന്റെ മരണശേഷവും ഞങ്ങളെ വേട്ടയാടി… ഒരു സംശയവും വേണ്ട പുതുപ്പള്ളിയുടെ മനസി, കേരളത്തിന്റെ മനസിനേറ്റ മുറിവാണത്… കറുപ്പണിഞ്ഞെത്തി ചാണ്ടി ഉമ്മൻ എന്റെ പിതാവിനെ അന്യായമായി ഒമ്പത് വർഷക്കാലം ഈ സർക്കാർ വേട്ടയാടി, അദ്ദേഹത്തിന്റെ മരണശേഷവും ഞങ്ങളെ വേട്ടയാടി…പണി തീരാത്ത സിവിൽ സ്റ്റേഷന് എന്റെ പിതാവിന്റെ പേരിട്ടു, ഇങ്ങനെ ഞങ്ങളെ അപമാനിക്കണോ?- കറുപ്പണിഞ്ഞെത്തി ചാണ്ടി ഉമ്മൻ പുതുപ്പള്ളി: സർക്കാരിനോടുള്ള പ്രതിഷേധ സൂചകമായി കറുപ്പണിഞ്ഞ് പോളിങ് ബൂത്തിലെത്തി ചാണ്ടി ഉമ്മൻ. തന്റെ പിതാവ് ഉമ്മൻ ചാണ്ടിയെ സർക്കാർ വേട്ടയാടിയെന്നും ഇന്ന് ഏറ്റവും വേദനയുള്ള ദിവസമാണെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. പണി തീരാത്ത മിനി സിവിൽ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേരിട്ടു. ഇങ്ങനെ തങ്ങളെ അപമാനിക്കണോ എന്നും ചാണ്ടി ഉമ്മൻ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 140-ാം നമ്പർ ബൂത്തിൽ അമ്മ മറിയാമ്മ ഉമ്മൻ, സഹോദരി മറിയ എന്നിവർക്കൊപ്പമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ചാണ്ടി. ഇന്ന് പുതുപ്പള്ളിയും കേരളവും ഇടതുപക്ഷ സർക്കാരിനെതിരേ വോട്ട് രേഖപ്പെടുത്തുന്ന ദിവസമാണ്. പല പ്രതിഷേധങ്ങളും ഉണ്ട്. എന്റെ പിതാവിനെ അന്യായമായി ഒമ്പത് വർഷക്കാലം ഈ സർക്കാർ വേട്ടയാടി. വേട്ടയാടിയത് മാത്രമല്ല, അതിന് നേതൃത്വം നൽകിയവരെ സംരക്ഷിക്കുകയും ചെയ്തു, ഇപ്പോഴും സംരക്ഷിക്കുന്നു. അതിനെതിരായ പ്രതിഷേധമാണ് ഇത്. ഒരു സംശയവും വേണ്ട. പുതുപ്പള്ളിയുടെ മനസിൽ, കേരളത്തിന്റെ മനസിലേറ്റ മുറിവാണ് അത്. ആ വേട്ടയാടൽ ഞങ്ങളോടും, മണ്ഡലത്തോടും ഉണ്ട്. വികസനപ്രവർത്തനങ്ങൾക്കായി ഫണ്ട് തരാതെ വേട്ടയാടപ്പെട്ടിട്ടുണ്ട്. വികസനപ്രവർത്തനങ്ങൾ തടഞ്ഞിട്ടുണ്ട്. അതിനുള്ള പ്രതിഷേധം കൂടിയാണ് ഇത്. പാലങ്ങൾ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ ഇപ്പോഴും അങ്ങനെ തന്നെ നിൽക്കുകയാണ്. ഉമ്മൻ ചാണ്ടി സർക്കാർ നിർത്തിയിടത്ത് തന്നെ ഇപ്പോഴും നിൽക്കുകയാണ്. പണി തീരാത്ത സിവിൽ സ്റ്റേഷന് എന്റെ പിതാവിന്റെ പേരിട്ടു. ഇങ്ങനെ ഞങ്ങളെ അപമാനിക്കണോ? പണി തീരാത്ത സ്ഥാപനത്തിന് അദ്ദേഹത്തിന്റെ പേരിടണോ? അദ്ദേഹത്തിന്റെ മരണശേഷവും ഞങ്ങളെ വേട്ടയാടി. ശബരിമല സ്വർണ്ണക്കള്ള, നാടിനെ ആകെ ബാധിച്ച പ്രശ്നങ്ങളിലെല്ലാം പ്രതിഷേധമുണ്ട്. ജനം പോളിങ് ബൂത്തിൽ ചെല്ലുമ്പോൾ ആ പ്രതിഷേധം കാണിക്കും. കറുപ്പ് പ്രതിഷേധത്തിന്റേതാണ്. കറുപ്പ് കണ്ടാൽ ഇന്ന് പലർക്കും പ്രശ്നമാണ്. ഇത് വലിയ ആചാരത്തിന്റെ ഭാഗമാണെന്ന് കൂടി വിചാരിച്ചാൽ മതി. ഇല്ലാത്ത കഥകളുണ്ടാക്കി മൂന്ന് വർഷക്കാലം വേട്ടയാടി. അതിന് ശേഷം സിബിഐ അന്വേഷണം. എങ്ങനെയൊക്കെ വേട്ടയാടാമോ അങ്ങനെയൊക്കെ ചെയ്തു, കഴിഞ്ഞിട്ട് ഞങ്ങൾ ഒന്നും ചെയ്തില്ല എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ പറ്റുമോ? കുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വേദനയുള്ള ദിവസമാണ്. ആ വേദനയോടെയാണ് പ്രതിഷേധം അറിയിക്കുന്നത്- ചാണ്ടി ഉമ്മൻ പറഞ്ഞു.
പുതുപ്പള്ളി: സർക്കാരിനോടുള്ള പ്രതിഷേധ സൂചകമായി കറുപ്പണിഞ്ഞ് പോളിങ് ബൂത്തിലെത്തി ചാണ്ടി ഉമ്മൻ. തന്റെ പിതാവ് ഉമ്മൻ ചാണ്ടിയെ സർക്കാർ വേട്ടയാടിയെന്നും ഇന്ന് ഏറ്റവും വേദനയുള്ള ദിവസമാണെന്നും ചാണ്ടി…
Read More » -
Breaking News
“മാധ്യമങ്ങൾ എല്ലാ ദിവസവും രാവിലെ ഓരോരുത്തരുടെ പേരിടും, ഇനി എന്റെ വീട്ടിൽ എന്റെ അനന്തരവന്റെ പേരുകൂടിയെ ഉള്ളൂ,”… പുതുപ്പള്ളി മണ്ഡലത്തിൽ ഇത്തവണ കൈ മാത്രം, പാർട്ടിയാണ് വലുത്, വ്യക്തിയല്ല- ചാണ്ടി ഉമ്മൻ
കോട്ടയം: സഹോദരി മറിയ ഉമ്മന്റെ സ്ഥാനാർഥിത്വത്തിൽ അതൃപ്തിയുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. താൻ അങ്ങനെ പറഞ്ഞോ എന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തോട് ചാണ്ടി ഉമ്മന്റെ…
Read More » -
Breaking News
അപ്രതീക്ഷിത ട്വിസ്റ്റ്? സുധാകരനും അടൂര്‍ പ്രകാശിനും ഇളവ്? നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള എല്ലാ രേഖകളും റെഡി; മറിയ മത്സരിച്ചാല്‍ താനില്ലെന്ന് ചാണ്ടി ഉമ്മന്‍; ആദ്യഘട്ട കോണ്‍ഗ്രസ് പട്ടിക ഇന്ന്
ന്യൂഡല്‍ഹി: യുഡിഎഫില്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. 55 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. രാവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി…
Read More »

