• Breaking News

    ഇന്ത്യ-പാക് യുദ്ധം നിര്‍ത്തിച്ചെന്ന് വീണ്ടും അവകാശവാദം; പുതിയ ട്വിസ്റ്റുമായി ട്രംപ്: ‘വിലകൂടിയ 11 വിമാനങ്ങള്‍ വെടിവെച്ചിട്ടു’; ഞാന്‍ ഈ പറയുന്നത് നരേന്ദ്ര മോദി കാണുന്നുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ്

    വാഷിംഗ്ടണ്‍: 2025 മെയിലെ യുദ്ധത്തിനിടെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ താന്‍ മധ്യസ്ഥത വഹിച്ചെന്ന അവകാശവാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഓപ്പറേഷന്‍ സിന്ദൂറില്‍ മൂന്നാം കക്ഷിയുടെ മധ്യസ്ഥത ഇന്ത്യ പലതവണ നിഷേധിച്ചിട്ടും ട്രംപ് അവകാശവാദം ആവര്‍ത്തിക്കുന്നതില്‍ ദുരൂഹത. ഗാസ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായ ‘ബോര്‍ഡ് ഓഫ് പീസ്’ (Board of Peace) പരിപാടിയില്‍ സംസാരിക്കവെ, വിമാനങ്ങള്‍ വെടിവെച്ചിട്ടു എന്ന അവകാശവാദം ട്രംപ് ഒരിക്കല്‍ കൂടി ഉന്നയിച്ചു. ’11 ജെറ്റുകള്‍ വെടിവെച്ചിട്ടു’ എന്നാണ് അദ്ദേഹം ഇത്തവണ ആരോപിച്ചത്. ഈ അവകാശവാദവും ഇന്ത്യ ശക്തമായി നിഷേധിച്ചതാണ്. ‘ധാരാളം പണം നഷ്ടമാകുന്ന അവസ്ഥ വന്നപ്പോള്‍, തങ്ങള്‍ക്ക് യുദ്ധം വേണ്ടെന്ന് അവര്‍ പറഞ്ഞുവെന്നാണ് ഞാന്‍ കരുതുന്നത്. 11 ജെറ്റുകള്‍ വെടിവെച്ചിട്ടു. വളരെ വിലകൂടിയ ജെറ്റുകള്‍’- ട്രംപ് പറഞ്ഞു. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം തടഞ്ഞത് താനാണെന്ന് കഴിഞ്ഞ മാസങ്ങള്‍ക്കിടെ 80-ലധികം തവണ ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. മാത്രമല്ല, വെടിവെച്ചിട്ട വിമാനങ്ങളുടെ എണ്ണത്തെക്കുറിച്ച് പലപ്പോഴായി വ്യത്യസ്ത കണക്കുകളാണ് അദ്ദേഹം നല്‍കുന്നത്.…

    Read More »
  • Breaking News

    ചേലക്കര ലീഗുമായി വച്ചുമാറുന്നത് വി.കെ. ശ്രീകണ്ഠന്‍ എംപിയുടെ ഭാര്യയെ മത്സരിപ്പിക്കാന്‍? കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി മോഹികളുടെ കൂട്ടപ്പൊരിച്ചില്‍; ‘പെയ്ഡ്’ വാര്‍ത്തയുമായി ജില്ലാ നേതാക്കള്‍; സതീശന്‍ തൃശൂര്‍ വിട്ടത് ‘തലപെരുത്ത്’

    തിരുവനന്തപുരം: വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്കു മുന്നോടിയായി സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിക്കാനുള്ള നീക്കം പാളിയതിനു പിന്നില്‍ എംപിമാര്‍ അടക്കമുള്ള സ്ഥാനാര്‍ഥി മോഹികളുടെ പിടിവാശി. നിലവില്‍ എതിര്‍ സ്ഥാനാര്‍ഥി ആരെന്നു മനസിലായ ശേഷം മാത്രം പ്രാഥമിക പട്ടികയില്‍നിന്ന് ആളുകളെ തെരഞ്ഞെടുത്താല്‍ മതിയെന്നാണ് നിര്‍ദേശം. അതേസമയം, ചില നേതാക്കന്‍മാരുടെ ഭാര്യമാരെയടക്കം മത്സരിപ്പിക്കാനുള്ള നീക്കം മണ്ഡലം വച്ചുമാറ്റമടക്കമുള്ള കാര്യങ്ങളിലേക്ക് എത്തുന്നെന്നും സ്ഥാനാര്‍ഥി നിര്‍ണയം വഷളാക്കുന്നു എന്നും ആരോപണമുണ്ട്. ഏറ്റവും കുടുതല്‍ നിയമസഭാ മണ്ഡലങ്ങളുള്ള, സംസ്ഥാനത്തെ സംബന്ധിച്ചു നിര്‍ണായകമായ തൃശൂരിലടക്കം സ്ഥാനാര്‍ഥി നിര്‍ണയം പാളുന്നതിനു കാരണം ഇതാണെന്നാണു വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ വി.ഡി. സതീശന്‍, പുതുയുഗ യാത്രയില്‍ ആവേശത്തോടെ പ്രസംഗിച്ചെങ്കിലും അതൃപ്തനായാണു മടങ്ങിയത്. പല മണ്ഡലത്തിലും സംഘടനയെ ചലിപ്പിക്കേണ്ട നേതാക്കള്‍തന്നെ വിഭാഗീയതയുടെ ഭാഗമായി നില്‍ക്കുകയാണ്. സുരേഷ് ഗോപിയുടെ വിജയത്തിനു പിന്നാലെയുണ്ടായ തര്‍ക്കത്തിലും ആരോപണങ്ങളിലും സ്ഥാനം നഷ്ടമായ ജോസ് വള്ളൂര്‍, വടക്കാഞ്ചേരിയില്‍ നില്‍ക്കാനുള്ള നീക്കത്തിലാണ്. ഇവിടെ മുന്‍ എംഎല്‍എ അനില്‍ അക്കരയ്ക്കും താത്പര്യങ്ങളുണ്ട്. മണലൂര്‍ ടി.എന്‍. പ്രതാപന്‍…

    Read More »
  • Breaking News

    നിങ്ങളുടെ പഴയ സ്മാര്‍ട്ട് ഫോണിലുണ്ട് ഇന്ത്യയെ സഹായിച്ചേക്കാവുന്ന അപൂര്‍വ നിധി; ഇത് സ്വര്‍ണമല്ല! ശതകോടികള്‍ വിലമതിക്കുന്ന ധാതു നിക്ഷേപങ്ങള്‍! റെയര്‍ എര്‍ത്ത് മൂലകങ്ങളില്‍ ചൈനയുടെ കുത്തക തകര്‍ക്കുമോ ഇ-മാലിന്യ ഇന്ത്യ?

    ന്യൂഡല്‍ഹി: ലോകത്തേറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ സാന്ദ്രതയുള്ള ഇന്ത്യ, ഇലക്‌ട്രോണിക് പാഴ് വസ്തുക്കളുടെ കേന്ദ്രമായി മാറുന്നെന്ന പരിദേവനം ഉയരാന്‍ തുടങ്ങിയിട്ടു കാലം കുറേയായി. എന്നാല്‍, വീടുകളിലെ മൂലയ്ക്കു പൊടിപിടിച്ചിരിക്കുന്ന പഴയ കേടായ ലാപ്‌ടോപ്പും സ്മാര്‍ട്ട് ഫോണുമൊന്നും അങ്ങനെ കളയേണ്ടവയല്ല. അവ വെറും ഇലക്‌ട്രോണിക് ജഡങ്ങളല്ല, പകരം ശതകോടികള്‍ വിലമതിക്കുന്ന, ഉയര്‍ന്ന സാന്ദ്രതയുള്ള ധാതു നിക്ഷേപങ്ങളാണ്! ആറ്റോമിക് പരമാധികാരം ഇന്ത്യ ആറ്റോമിക് പരമാധികാരത്തിലേക്ക് (Atomic Sovereignty) കുതിക്കുമ്പോള്‍, ഏതൊരു പരമ്പരാഗത ഖനിയേക്കാളും സമ്പന്നമായ കരുതല്‍ ശേഖരത്തിന് മുകളിലാണിരിക്കുന്നതെന്നാണ് ഇന്നു വ്യവസായ ലോകം തിരിച്ചറിയുന്നത്. ഒരു രാഷ്ട്രത്തിന് തന്ത്രപ്രധാനമായ വസ്തുക്കളെ ആറ്റം (അണു) തലത്തില്‍ നിയന്ത്രിക്കാന്‍ കഴിയുന്നതിനെയാണ് ‘ആറ്റോമിക് പരമാധികാരം’ എന്നു പറയുന്നത്. പ്രതിരോധ സംവിധാനങ്ങള്‍ക്കും അത്യാധുനിക സാങ്കേതിക വിദ്യക്കും ആവശ്യമായ കാന്തങ്ങള്‍, അതിശുദ്ധമായ ലോഹങ്ങള്‍ തുടങ്ങിയ വസ്തുക്കളാണ് സ്മാര്‍ട്ട് ഫോണുകളുടെ നിര്‍മാണ ഘടകങ്ങള്‍. സ്ട്രാറ്റജിക് ഗ്രേഡ് മെറ്റീരിയല്‍സ് (Strategic-grade materials) എന്ന് ശാസ്ത്രലോകം വിളിക്കും. വിദേശ ശക്തികളെ ആശ്രയിക്കാതെ ധാതുക്കള്‍ വേര്‍തിരിച്ചെടുക്കുന്നത് മുതല്‍…

    Read More »
  • Breaking News

    മണലാരണ്യത്തിലെ അത്ഭുത വീണ്ടെടുക്കല്‍: ഇറാഖിലെ ശത്രുപാളയത്തില്‍ തകര്‍ന്നുവീണ അമേരിക്കയുടെ അഭിമാനമായ 580 കോടിയുടെ യുദ്ധവിമാനത്തെ സൈന്യം തിരികെ പിടിച്ച കഥ; നേരിട്ടത് സ്‌നൈപ്പര്‍ ആക്രമണം മുതല്‍ ഷെല്ലിംഗ് വരെ

    വാഷിംഗ്ടണ്‍/ബാഗ്ദാദ്: യുദ്ധഭൂമിയില്‍ തകര്‍ന്നുവീഴുന്ന അത്യാധുനിക യുദ്ധവിമാനങ്ങള്‍ ശത്രുക്കള്‍ക്ക് ലഭിക്കാതിരിക്കാന്‍ ബോംബിട്ടു നശിപ്പിക്കുക എന്നതാണ് സാധാരണ രീതി. എന്നാല്‍, ഇറാഖിലെ അത്യന്തം അപകടകരമായ ഒരു മണലാരണ്യത്തില്‍ തകര്‍ന്നുവീണ തങ്ങളുടെ അഭിമാനമായ എംവി 22 ഓസ്‌പ്രേ (—-) വിമാനത്തെ വീണ്ടെടുക്കാന്‍ അമേരിക്കന്‍ സൈന്യം നടത്തിയത് മാസങ്ങള്‍ നീണ്ട സാഹസികമായ ഒരു ‘രഹസ്യ’ ദൗത്യമാണ്. 70 ദശലക്ഷം ഡോളര്‍ (ഏകദേശം 580 കോടി രൂപ) വിലമതിക്കുന്ന ഈ വിമാനം വീണ്ടെടുക്കാന്‍ നടത്തിയ ദൗത്യത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ ലോകശ്രദ്ധ നേടുകയാണ്. ഓപ്പറേഷന്‍ ഈഗിള്‍ ക്ലോ മുതല്‍ ഓസ്‌പ്രേയുടെ ജനനം വരെ ഈ കഥ തുടങ്ങുന്നത് 1979-ലെ ഇറാന്‍ ബന്ദി പ്രതിസന്ധിയില്‍ നിന്നാണ്. ഇറാനിലെ യുഎസ് എംബസിയില്‍ ബന്ദികളാക്കപ്പെട്ട അമേരിക്കക്കാരെ രക്ഷിക്കാന്‍ നടത്തിയ ‘ഓപ്പറേഷന്‍ ഈഗിള്‍ ക്ലോ’ (Operation Eagleclaw) പരാജയപ്പെട്ടത് അമേരിക്കന്‍ സൈന്യത്തിന് വലിയൊരു പാഠമായിരുന്നു. ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിക്കുകയും സാങ്കേതിക തകരാറുകള്‍ സംഭവിക്കുകയും ചെയ്ത ആ ദുരന്തമാണ്, ഒരു വിമാനത്തിന്റെ വേഗതയും ഹെലികോപ്റ്ററിന്റെ വഴക്കവുമുള്ള പുതിയൊരു യുദ്ധവിമാനത്തെക്കുറിച്ച്…

    Read More »
  • Breaking News

    ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മയുടെ വയറ്റിൽ കത്രിക; ആരോ​ഗ്യപ്രശ്നങ്ങൾ തുടർക്കഥയായ ദുരിത ജീവിതം തുടങ്ങിയിട്ട് അഞ്ച് വർഷം; വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര ആരോപണം

    ആലപ്പുഴ∙ വണ്ടാനം മെഡിക്കൽ കോളജ് ആശുപതിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മയുടെ വയറ്റിൽ കത്രിക. 5 വർഷം മുൻപ് ഗർഭപാത്രം നീക്കം ചെയ്ത പുന്നപ്ര തെക്ക് നാൽപ്പതിൽ ചിറയിൽ ഉഷ ജോസഫിന്റെ (51) വയറ്റിലാണ് എക്സ്റേ എടുത്തപ്പോൾ കത്രിക കണ്ടത്. കടുത്ത വയറു വേദനയും മൂത്രത്തിൽ രക്തവും കണ്ടതിനെ തുടർന്ന് ഉഷ ചികിത്സ തേടിയിരുന്നു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഡോക്ടറുടെ നിർദേശ പ്രകാരമാണ് എക്സ്റേ എടുത്തത്. 2021 മേയ് 3 ന് ആയിരുന്നു ഉഷ ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയയ്ക്ക് ശേഷം വേദന അനുഭവപ്പെട്ടതിനാൽ വർഷങ്ങളായി ഉഷ മരുന്നു കഴിക്കുകയായിരുന്നു. ഇതേകാരണത്താൽ വീണ്ടും വണ്ടാനത്ത് എത്തിയപ്പോൾ മൂത്രത്തിൽ കല്ലെന്നു പറഞ്ഞ് മടക്കി അയച്ചു. സംഭവത്തിൽ പരാതി നൽകാനാണ് ഉഷയുടെ കുടുംബത്തിന്റെ തീരുമാനം.

    Read More »
  • Breaking News

    മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്ത് വിജിലന്‍സ്; കേസില്‍ കുറ്റപത്രം ഉടന്‍

    മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലൻസ് ചോദ്യംചെയ്തു. എസ്പി എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണ് കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തത്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് നടപടി. 2016-ൽ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെയടക്കം പ്രതിചേർത്ത് വിജിലൻസ് കേസ് റജിസ്റ്റർ ചെയ്തത്. ആകെ അഞ്ച് പ്രതികളാണ് കേസിൽ ഉള്ളത്. അന്വേഷണം വേഗത്തിലാക്കണമെന്ന് കഴിഞ്ഞ ജൂലൈയിൽ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. അന്ന് വിജിലൻസ് എസ്പി ആയിരുന്ന എസ്.ശശിധരനെ സ്ഥലം മാറ്റിയിരുന്നു എങ്കിലും, പരാതിക്കാരുടെ ആവശ്യപ്രകാരം, ശശിധരൻ തന്നെ അന്വേഷണം തുടരണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്റ് എം.എൻ.സോമൻ, സ്റ്റേറ്റ് കോഓർഡിനേറ്റർ കെ.കെ.മഹേശൻ കെഎസ്ബിസിഡിസി മുൻ എംഡി ദിലീപ്കുമാർ തുടങ്ങിയവരാണ് പ്രതികൾ. മൈക്രോ ഫിനാൻസ് സ്കീമിനായി 2003 മുതൽ 2014 വരെ സർക്കാർ എട്ടുതവണയായി അനുവദിച്ച 15.85 കോടി രൂപ ദുർവിനിയോഗം ചെയ്തെന്നാണു…

    Read More »
  • Breaking News

    കുത്തിത്തിരിപ്പ് ഉണ്ടാക്കി, ഒടുവില്‍ യുടേണും അടിച്ചു; ബംഗ്ലാദേശ് ടീം ട്വന്റി20 ലോകകപ്പില്‍ കളിക്കാത്തതിന് കാരണം പാകിസ്താനെന്ന് എസിസി സിഇഒ; ‘മുഹ്‌സിന്‍ നഖ്‌വി നടത്തിയത് കൊലച്ചതി’

    ന്യൂഡല്‍ഹി: ബംഗ്ലാദേശ് ടീം മാനേജ്‌മെന്റില്‍ കുത്തിത്തിരിപ്പുണ്ടാക്കിയതും ഇന്ത്യയിലേക്ക് ഇല്ലെന്ന നിലപാടില്‍ എത്തിച്ചതും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവിയാണെന്ന് ഗുരുതര ആരോണം. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍നിന്ന് ബംഗ്ലാദേശിനെ ഒഴിവാക്കിയിരുന്നു. സുരക്ഷ നല്‍കാമെന്ന ഐസിസി നിരന്തരം ആവര്‍ത്തിച്ചിട്ടും ഇവര്‍ വഴങ്ങിയില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR) തങ്ങളുടെ ടീമില്‍ നിന്ന് മുസ്തഫിസുര്‍ റഹ്‌മാനെ നീക്കം ചെയ്യണമെന്ന് ബിസിസിഐ (BCCI) ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബംഗ്ലാദേശ് ഇത്തരമൊരു തീരുമാനമെടുത്തത്. ബംഗ്ലാദേശിനെ ഒഴിവാക്കിയപ്പോള്‍, ഐസിസി അംഗരാജ്യങ്ങളില്‍ പാകിസ്ഥാന്‍ മാത്രമാണ് അവര്‍ക്ക് പിന്തുണ അറിയിച്ചത്. ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് അവര്‍ വ്യാജമായി ഭീഷണി മുഴക്കിയെങ്കിലും പിന്നീട് ആ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയി. ഇപ്പോള്‍, ബംഗ്ലാദേശിന്റെ ഈ അവസ്ഥയ്ക്ക് കാരണം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി മുഹ്‌സിന്‍ നഖ്വിയാണെന്ന് മുന്‍ ബിസിബി (BCB) ജനറല്‍ സെക്രട്ടറിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ACC) സിഇഒയുമായ സയ്യിദ് അഷ്റഫുള്‍ ഹഖ് കുറ്റപ്പെടുത്തി.…

    Read More »
  • Crime

    ‘കുട്ടികൾ പടിക്കട്ടെ’ എന്ന് കള്ളന്റെ കത്ത്; കക്കാനിറങ്ങുന്ന നേരത്ത് കള്ളൻ ആദ്യം അക്ഷരം പഠിക്കെന്ന് കുട്ടികളും; തൃശൂരിൽ അൻസാർ സ്പ്രൌഡ്സ് സ്കൂളിൽ മോഷണം

    തൃശൂർ: പെരുമ്പിലാവ് അൻസാർ സ്പ്രൌഡ്സ് സ്ക്കൂളിൽ മോഷണം. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. സ്കൂളിന്‍റെ പിറക് വശത്തെ മതിൽ ചാടിയാണ് മോഷ്ടാവ് സ്ക്കൂൾ കാമ്പസിലേക്ക് പ്രവേശിച്ചത്. സ്കൂളിന്‍റെ മുൻവശത്തെ പ്രധാന ഗ്രില്ലിന്‍റെ പുട്ട് തകർത്താണ് മോഷ്ടാവ് സ്കൂളിനകത്തേക്ക് പ്രവേശിച്ചിരിക്കുന്നത്. തുടർന്ന് സ്ക്കൂൾ ഓഫീസിന്‍റെ വാതിൽ കുത്തി തുറക്കുകയും മേശകളിലെ വലിപ്പുകൾ തകർക്കുകയും സാധനങ്ങൾ വലിച്ചു വാരിയിടുകയും ചെയ്തിട്ടുണ്ട്. സ്റ്റാഫ് റൂമിലെ വാതിൽ പൂട്ട് തകർത്തതിന്ന് ശേഷം അധ്യാപകരുടെ മേശകളുടെ വലിപ്പും അലമാരയും കുത്തി തുറന്നിട്ടുണ്ട്. പ്രധാനാധ്യാപകന്‍റെ റൂമിന്‍റെ വാതിൽ തകർക്കുകയും മേശയിലെ സാധനങ്ങൾ വലിച്ചു വാരിയിടുകയും ചെയ്ത നിലയിലാണ്. കൂടാതെ മേശയുടെ മുകളിൽ “കുട്ടികൾ പടിക്കട്ടെ എന്ന് കള്ളൻ ” എന്ന കുറിപ്പും എഴുതി വച്ചിട്ടുണ്ട്. കെജി സ്ക്കൂൾ ഓഫീസിൽ സൂക്ഷിച്ചിരുന്ന 2000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. മോഷ്ടാവിന്‍റെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സ്ക്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് കുന്നംകുളം എസ് ഐ ടി.പി. ജാബിറിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി…

    Read More »
  • Breaking News

    ‘നിങ്ങൾ ചാണകം തിന്നുമ്പോൾ ഞങ്ങൾ കേരളത്തിൽ ഇഷ്ടമുള്ളവർ ബീഫും മട്ടനും ചിക്കനുമൊക്കെ കഴിക്കും’- വി ശിവൻകുട്ടി

    കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ വിമർശനമുന്നയിച്ച് മന്ത്രി വി. ശിവൻകുട്ടി. ‘നിങ്ങൾ ചാണകം തിന്നുമ്പോൾ ഞങ്ങൾ കേരളത്തിൽ ഇഷ്ടമുള്ളവർ ബീഫും മട്ടനും ചിക്കനുമൊക്കെ കഴിക്കു’മെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും സിനിമക്കെതിരെ രംഗത്തുവന്നിരുന്നു. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതോടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വിമർശനമുയർന്നിരുന്നു. ‘ബീഫ്’ എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത്, സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തോടെ നിർമ്മിക്കുന്ന വിഷസൃഷ്ടികൾക്ക് എങ്ങനെ പ്രദർശനാനുമതി ലഭിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ചിത്രത്തിൽ കേരളത്തിൽ നിന്നുമുള്ള പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം ഇതിനോടകം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. വിപുൽ ഷാ ആണ് ‘ദി കേരള സ്റ്റോറി 2’ സംവിധാനം ചെയ്യുന്നത്. വിപുൽ ഷാ നിർമ്മിക്കുന്ന ചിത്രത്തിൽ ആഷിൻ എ. ഷായാണ് സഹനിർമ്മാതാവ്. സുദീപ്തോ സെൻ ആയിരുന്നു കേരള സ്റ്റോറി സംവിധാനം ചെയ്തത്.

    Read More »
  • India

    ഷാർജയിൽ രണ്ടുവയസ്സുകാരൻ കാറിടിച്ചു മരിച്ച സംഭവം: ഡ്രൈവർക്ക് മാപ്പ് നൽകി മലയാളികളായ മാതാപിതാക്കൾ; നഷ്ടമായത് എട്ടുവർഷത്തെ കാത്തിരിപ്പിനുശേഷമുണ്ടായ ഏകമകൻ

    ഷാർജ: ഷാർജയിൽ കാറിടിച്ച് രണ്ട് വയസുകാരനായ ഏകമകൻ മരിച്ച സംഭവത്തിൽ കാറോടിച്ചയാൾക്ക് മാപ്പ് നൽകി കുട്ടിയുടെ മലയാളികളായ മാതാപിതാക്കൾ. മലപ്പുറം സ്വദേശി ഷറഫുദ്ദീനും ഭാര്യ സഫ്നയുമാണ് പരാതിയില്ലെന്ന് രേഖാമൂലം എഴുതി നൽകിയത്. കാറോടിച്ചയാളും മലയാളിയാണ്. അപകടം മനഃപൂർവ്വം സംഭവിച്ചതല്ലെന്നും തങ്ങളുടെ കുഞ്ഞിന്റെ വേർപാടിൽ മറ്റൊരാൾ കൂടി ബുദ്ധിമുട്ടനുഭവിക്കേണ്ടതില്ലെന്നും കരുതിയാണ് തീരുമാനമെടുത്തതെന്ന് ഷറഫുദ്ദീൻ പറഞ്ഞു. ഈ മാസം 12നായിരുന്നു അപകടം. എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ ഏക മകനാണ് മരിച്ച അലൻ റൂമി. താമസസ്ഥലത്തിന് സമീപം കാറിടിച്ചാണ് അപകടമുണ്ടായത്. വേസ്റ്റ് ബാഗ് കളയാൻ ഉമ്മയ്ക്കൊപ്പം പുറത്തിറങ്ങിയപ്പോഴാണ് കുട്ടിയെ പാർക്കിങ്ങിൽ നിന്ന് പുറത്തേക്കെടുത്ത കാറിടിച്ചത്. തലാൽ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് പിതാവ് ഷറഫുദ്ദീൻ. പിതാവിനെ കാണാനായി രണ്ട് മാസത്തെ സന്ദർശക വിസയിൽ മാതാവിനൊപ്പം കഴിഞ്ഞ മാസം 18 നാണ് അലൻ നാട്ടിൽ നിന്നും എത്തിയത്. സന്തോഷം നിറഞ്ഞ ദിവസങ്ങൾക്കിടെയാണ് അപ്രതീക്ഷിത ദുരന്തം കുടുംബത്തെ തേടിയെത്തിയത്.

    Read More »
Back to top button
error: