-
Breaking News
കുത്തിത്തിരിപ്പ് ഉണ്ടാക്കി, ഒടുവില്‍ യുടേണും അടിച്ചു; ബംഗ്ലാദേശ് ടീം ട്വന്റി20 ലോകകപ്പില്‍ കളിക്കാത്തതിന് കാരണം പാകിസ്താനെന്ന് എസിസി സിഇഒ; ‘മുഹ്‌സിന്‍ നഖ്‌വി നടത്തിയത് കൊലച്ചതി’
ന്യൂഡല്‍ഹി: ബംഗ്ലാദേശ് ടീം മാനേജ്‌മെന്റില്‍ കുത്തിത്തിരിപ്പുണ്ടാക്കിയതും ഇന്ത്യയിലേക്ക് ഇല്ലെന്ന നിലപാടില്‍ എത്തിച്ചതും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവിയാണെന്ന് ഗുരുതര ആരോണം. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍നിന്ന് ബംഗ്ലാദേശിനെ ഒഴിവാക്കിയിരുന്നു. സുരക്ഷ നല്‍കാമെന്ന ഐസിസി നിരന്തരം ആവര്‍ത്തിച്ചിട്ടും ഇവര്‍ വഴങ്ങിയില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR) തങ്ങളുടെ ടീമില്‍ നിന്ന് മുസ്തഫിസുര്‍ റഹ്‌മാനെ നീക്കം ചെയ്യണമെന്ന് ബിസിസിഐ (BCCI) ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബംഗ്ലാദേശ് ഇത്തരമൊരു തീരുമാനമെടുത്തത്. ബംഗ്ലാദേശിനെ ഒഴിവാക്കിയപ്പോള്‍, ഐസിസി അംഗരാജ്യങ്ങളില്‍ പാകിസ്ഥാന്‍ മാത്രമാണ് അവര്‍ക്ക് പിന്തുണ അറിയിച്ചത്. ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് അവര്‍ വ്യാജമായി ഭീഷണി മുഴക്കിയെങ്കിലും പിന്നീട് ആ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയി. ഇപ്പോള്‍, ബംഗ്ലാദേശിന്റെ ഈ അവസ്ഥയ്ക്ക് കാരണം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി മുഹ്‌സിന്‍ നഖ്വിയാണെന്ന് മുന്‍ ബിസിബി (BCB) ജനറല്‍ സെക്രട്ടറിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ACC) സിഇഒയുമായ സയ്യിദ് അഷ്റഫുള്‍ ഹഖ് കുറ്റപ്പെടുത്തി.…
Read More » -
Crime
‘കുട്ടികൾ പടിക്കട്ടെ’ എന്ന് കള്ളന്റെ കത്ത്; കക്കാനിറങ്ങുന്ന നേരത്ത് കള്ളൻ ആദ്യം അക്ഷരം പഠിക്കെന്ന് കുട്ടികളും; തൃശൂരിൽ അൻസാർ സ്പ്രൌഡ്സ് സ്കൂളിൽ മോഷണം
തൃശൂർ: പെരുമ്പിലാവ് അൻസാർ സ്പ്രൌഡ്സ് സ്ക്കൂളിൽ മോഷണം. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. സ്കൂളിന്‍റെ പിറക് വശത്തെ മതിൽ ചാടിയാണ് മോഷ്ടാവ് സ്ക്കൂൾ കാമ്പസിലേക്ക് പ്രവേശിച്ചത്. സ്കൂളിന്‍റെ മുൻവശത്തെ പ്രധാന ഗ്രില്ലിന്‍റെ പുട്ട് തകർത്താണ് മോഷ്ടാവ് സ്കൂളിനകത്തേക്ക് പ്രവേശിച്ചിരിക്കുന്നത്. തുടർന്ന് സ്ക്കൂൾ ഓഫീസിന്‍റെ വാതിൽ കുത്തി തുറക്കുകയും മേശകളിലെ വലിപ്പുകൾ തകർക്കുകയും സാധനങ്ങൾ വലിച്ചു വാരിയിടുകയും ചെയ്തിട്ടുണ്ട്. സ്റ്റാഫ് റൂമിലെ വാതിൽ പൂട്ട് തകർത്തതിന്ന് ശേഷം അധ്യാപകരുടെ മേശകളുടെ വലിപ്പും അലമാരയും കുത്തി തുറന്നിട്ടുണ്ട്. പ്രധാനാധ്യാപകന്‍റെ റൂമിന്‍റെ വാതിൽ തകർക്കുകയും മേശയിലെ സാധനങ്ങൾ വലിച്ചു വാരിയിടുകയും ചെയ്ത നിലയിലാണ്. കൂടാതെ മേശയുടെ മുകളിൽ “കുട്ടികൾ പടിക്കട്ടെ എന്ന് കള്ളൻ ” എന്ന കുറിപ്പും എഴുതി വച്ചിട്ടുണ്ട്. കെജി സ്ക്കൂൾ ഓഫീസിൽ സൂക്ഷിച്ചിരുന്ന 2000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. മോഷ്ടാവിന്‍റെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സ്ക്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് കുന്നംകുളം എസ് ഐ ടി.പി. ജാബിറിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി…
Read More » -
India
ഷാർജയിൽ രണ്ടുവയസ്സുകാരൻ കാറിടിച്ചു മരിച്ച സംഭവം: ഡ്രൈവർക്ക് മാപ്പ് നൽകി മലയാളികളായ മാതാപിതാക്കൾ; നഷ്ടമായത് എട്ടുവർഷത്തെ കാത്തിരിപ്പിനുശേഷമുണ്ടായ ഏകമകൻ
ഷാർജ: ഷാർജയിൽ കാറിടിച്ച് രണ്ട് വയസുകാരനായ ഏകമകൻ മരിച്ച സംഭവത്തിൽ കാറോടിച്ചയാൾക്ക് മാപ്പ് നൽകി കുട്ടിയുടെ മലയാളികളായ മാതാപിതാക്കൾ. മലപ്പുറം സ്വദേശി ഷറഫുദ്ദീനും ഭാര്യ സഫ്നയുമാണ് പരാതിയില്ലെന്ന് രേഖാമൂലം എഴുതി നൽകിയത്. കാറോടിച്ചയാളും മലയാളിയാണ്. അപകടം മനഃപൂർവ്വം സംഭവിച്ചതല്ലെന്നും തങ്ങളുടെ കുഞ്ഞിന്റെ വേർപാടിൽ മറ്റൊരാൾ കൂടി ബുദ്ധിമുട്ടനുഭവിക്കേണ്ടതില്ലെന്നും കരുതിയാണ് തീരുമാനമെടുത്തതെന്ന് ഷറഫുദ്ദീൻ പറഞ്ഞു. ഈ മാസം 12നായിരുന്നു അപകടം. എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ ഏക മകനാണ് മരിച്ച അലൻ റൂമി. താമസസ്ഥലത്തിന് സമീപം കാറിടിച്ചാണ് അപകടമുണ്ടായത്. വേസ്റ്റ് ബാഗ് കളയാൻ ഉമ്മയ്ക്കൊപ്പം പുറത്തിറങ്ങിയപ്പോഴാണ് കുട്ടിയെ പാർക്കിങ്ങിൽ നിന്ന് പുറത്തേക്കെടുത്ത കാറിടിച്ചത്. തലാൽ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് പിതാവ് ഷറഫുദ്ദീൻ. പിതാവിനെ കാണാനായി രണ്ട് മാസത്തെ സന്ദർശക വിസയിൽ മാതാവിനൊപ്പം കഴിഞ്ഞ മാസം 18 നാണ് അലൻ നാട്ടിൽ നിന്നും എത്തിയത്. സന്തോഷം നിറഞ്ഞ ദിവസങ്ങൾക്കിടെയാണ് അപ്രതീക്ഷിത ദുരന്തം കുടുംബത്തെ തേടിയെത്തിയത്.
Read More » -
Business
INCA അവാർഡ് മുംബൈയിൽ
മുംബൈ: ഇന്ത്യൻ സിനിമയുടെ വിവിധ ഭാഷാ മേഖലകളെ ഒരുമിപ്പിക്കുന്ന ദേശീയ വേദിയായ INCA (Indian National Cine Academy) അവാർഡ്സ് ആദ്യമായി ഏപ്രിൽ 15, 16 തീയതികളിലായി മുംബൈയിൽ വെച്ച് നടക്കും. “കല്യാൺ ജ്വല്ലേഴ്‌സ് INCA അവാർഡ്സ്” എന്ന പേരിലാണ് ഈ അവാർഡ്സ് അരങ്ങേറുന്നത്. രാജ്യത്തെ 12 സിനിമാ വ്യവസായങ്ങളെ ഭാഷഭേദമന്യേ ബന്ധിപ്പിക്കുകയാണ് INCA യുടെ ലക്ഷ്യം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി, ഭോജ്പുരി, മറാത്തി, ഒഡിയ, പഞ്ചാബി, അസ്സാമീസ്, ഗുജറാത്തി ഭാഷകളിൽ മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി പുരസ്കാരങ്ങൾ ഈ വേദിയിൽ നൽകും. കൂടാതെ ഓൾ ഇന്ത്യ തലത്തിൽ സംവിധാനം, അഭിനയം, സംഗീതം, സാങ്കേതിക മേഖലകൾ, പുതുമുഖ പ്രതിഭകൾ എന്നീ കാറ്റഗറിയിലും അവാർഡുകൾ ഉണ്ടായിരിക്കും. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (CCL), SIIMA എന്നിവയുടെ സംയുക്ത സഹകരണത്തോടെ വിഷ്ണു വർധൻ ഇന്ദൂരിയുടെ നേതൃത്വത്തിലാണ് INCA മുന്നേറുന്നത്. പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ(PGI) ആണ് ഈ പരിപാടിയുടെ…
Read More » -
Breaking News
കളിക്കളത്തിലേക്ക് പടരുന്ന യുദ്ധങ്ങള്‍; കളിയിലെ മര്യാദകേടു പോലും ‘ന്യൂ നോര്‍മല്‍’; ‘ഷാസ്- വസ്’ സൗഹൃദങ്ങള്‍ പോലെ ഇനിയൊന്നില്ലേ? ഏകപക്ഷീയമായി മാറുന്ന ഇന്ത്യ- പാക് മത്സരങ്ങള്‍; മൈതാനത്ത് ഇല്ലാത്ത ആവേശം വാര്‍ത്തകളില്‍ ഇനി എത്രകാലം?
അതിവിദൂരമല്ലാത്ത ഭൂതകാലത്തില്‍, സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ വാര്‍ത്തകള്‍ക്കപ്പുറം കളികളിലേക്കു പടരാത്ത നാളുകള്‍ മുതല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ അങ്ങേയറ്റം ആവേശകരവും സമ്മര്‍ദ്ദം നിറഞ്ഞതും മികച്ച ഗുണനിലവാരമുള്ളതുമായിരുന്നു. ഇരുവശത്തും മിന്നിത്തിളങ്ങുന്ന സൂപ്പര്‍ താരങ്ങളുടെ നിര. ഇന്ത്യയ്ക്ക് ബാറ്റിംഗ് കരുത്തുണ്ടായിരുന്നപ്പോള്‍, പാകിസ്ഥാന് ലോകോത്തര ഫാസ്റ്റ് ബൗളര്‍മാരുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു. ജെഫ്രി ബോയ്‌ക്കോട്ടിന്റെ വാക്കുകള്‍ കടമെടുത്താല്‍ ‘ഒരു ഓറഞ്ച് കൊണ്ട് പോലും സ്വിംഗ് ചെയ്യിക്കാന്‍ കഴിവുള്ളവര്‍’. ഈ രണ്ട് അഭിമാന രാഷ്ട്രങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ പോരാട്ടങ്ങള്‍ തന്നെയായിരുന്നു – വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങള്‍. കളിക്കാര്‍ പരസ്പരം നോക്കുക പോലും ചെയ്യാത്ത, കൈകൊടുക്കാനോ സൗഹൃദം പങ്കിടാനോ തയ്യാറാവാത്ത ഇന്നത്തെ കാലഘട്ടത്തിന് വിരുദ്ധമായി, അന്നത്തെ ഇന്ത്യന്‍-പാകിസ്ഥാന്‍ താരങ്ങള്‍ കാലത്തെ അതിജീവിച്ച ദീര്‍ഘകാല സൗഹൃദങ്ങള്‍ കെട്ടിപ്പടുത്തിരുന്നു. ‘ഷാസ്- വസ്’ (രവി ശാസ്ത്രി-വസീം അക്രം) ചങ്ങാത്തമെന്നുപോലും അറിയപ്പെട്ടിരുന്ന സൗഹൃദത്തിന്റെ ഇഴയടുപ്പം. ദേശീയതയ്ക്ക് അപ്പുറമായിരുന്നു ഇരുവര്‍ക്കുമിടയിലെ ഊഷ്മളത. എന്നാലിപ്പോള്‍ നാം വിഷയത്തില്‍ നിന്ന് മാറുകയാണോ? പ്രൊഫഷണലിസത്തിന് പുതിയ അര്‍ത്ഥങ്ങള്‍…
Read More » -
Movie
ക്യാമ്പസ് ആവേശവുമായി ‘വിദ്യാർഥി വിദ്യാർഥിനികളെ’ നാളെ മുതൽ തിയേറ്ററുകളിൽ എത്തും…. റാപ്പർ ചന്ദൻ ഷെട്ടി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്.
സോഷ്യൽ മീഡിയ താരങ്ങളും യുവപ്രതിഭകൾക്കൊപ്പം കന്നഡയിലെ പ്രമുഖ റാപ്പർ ചന്ദൻ ഷെട്ടി അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ‘വിദ്യാർത്ഥി വിദ്യാർത്ഥിനികളെ’ ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്ക് എത്തുന്നു. ക്യാമ്പസിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം ഒരു കംപ്ലീറ്റ് ആക്ഷൻ ക്യാമ്പസ് എന്റർടെയ്‌നറാണ്. ഒരു ക്യാമ്പസിന്‍റെ എല്ലാ മനോഹാരിതയും കോര്‍ത്തിണക്കിയ ചിത്രം അരുൺ അമുക്തയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. സുബ്രഹ്മണ്യ കുക്കെ, എ.സി. ശിവലിംഗ ഗൗഡ എന്നിവർ ചേർന്ന് വെറൈറ്റി ക്രിയേഷൻസിൻ്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിൽ കുമാർ ഗൗഡയാണ് ഛായാഗ്രഹണം. ക്യാമ്പസുകളെ ആവേശഭരിതമാക്കുന്നതിനൊപ്പം, ചില ത്രില്ലർ ഘടകങ്ങളും കോർത്തിണക്കി തമാശയും, സൗഹൃദവും, പ്രണയവുമെല്ലാം ചേരുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൻഹാ സ്റ്റുഡിയോ റിലീസ്, സ്നേഹം മൂവീസ് എന്നിവർ ചേർന്നാണ് ഇന്ത്യയിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കുമെന്നാണ് ട്രെയിലറിൽ നല്‍കുന്ന സൂചന. ചന്ദൻ ഷെട്ടിയെ കൂടാതെ അമർ, ഭാവന അപ്പു, ഭവ്യ, മനോജ് വിവാൻ, അരവിന്ദ്…
Read More » -
Movie
ടോക്സിക്: രക്തം ചിന്തിയ പോർക്കളത്തിൽ യഷ്; ടീസർ ഫെബ്രുവരി 20-ന് പുറത്തിറങ്ങും
മുംബൈ: ഇന്ത്യൻ സിനിമയുടെ വിവിധ ഭാഷാ മേഖലകളെ ഒരുമിപ്പിക്കുന്ന ദേശീയ വേദിയായ INCA (Indian National Cine Academy) അവാർഡ്സ് ആദ്യമായി ഏപ്രിൽ 15, 16 തീയതികളിലായി മുംബൈയിൽ വെച്ച് നടക്കും. “കല്യാൺ ജ്വല്ലേഴ്‌സ് INCA അവാർഡ്സ്” എന്ന പേരിലാണ് ഈ അവാർഡ്സ് അരങ്ങേറുന്നത്. രാജ്യത്തെ 12 സിനിമാ വ്യവസായങ്ങളെ ഭാഷഭേദമന്യേ ബന്ധിപ്പിക്കുകയാണ് INCA യുടെ ലക്ഷ്യം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി, ഭോജ്പുരി, മറാത്തി, ഒഡിയ, പഞ്ചാബി, അസ്സാമീസ്, ഗുജറാത്തി ഭാഷകളിൽ മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി പുരസ്കാരങ്ങൾ ഈ വേദിയിൽ നൽകും. കൂടാതെ ഓൾ ഇന്ത്യ തലത്തിൽ സംവിധാനം, അഭിനയം, സംഗീതം, സാങ്കേതിക മേഖലകൾ, പുതുമുഖ പ്രതിഭകൾ എന്നീ കാറ്റഗറിയിലും അവാർഡുകൾ ഉണ്ടായിരിക്കും. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (CCL), SIIMA എന്നിവയുടെ സംയുക്ത സഹകരണത്തോടെ വിഷ്ണു വർധൻ ഇന്ദൂരിയുടെ നേതൃത്വത്തിലാണ് INCA മുന്നേറുന്നത്. പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ(PGI) ആണ് ഈ പരിപാടിയുടെ…
Read More » -
Breaking News
ആറ്റുകാലമ്മയ്ക്ക് എന്തിനാണ് ഫ്ലക്സ് ബോർഡുകൾ, അമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ? സ്‌പോൺസർമാരുടെ മുഖം ഫ്‌ളക്‌സ് ബോർഡുകളിൽ വരാൻ ഓരോരോ കാരണങ്ങൾ… അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സുകൾ എത്രയുംവേഗം നീക്കം ചെയ്തോണം- ഹൈക്കോടതി
കൊച്ചി: ആറ്റുകാലമ്മയുടെ പേരിൽ എന്തിനാണ് ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നതെന്ന് കേരളാ ഹൈക്കോടതി. ആറ്റുകാലമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്നും കോടതി ചോദിച്ചു. സ്‌പോൺസർമാരുടെ മുഖം ഫ്‌ളക്‌സ് ബോർഡുകളിൽ വരാനാണ് ഇവ സ്ഥാപിക്കുന്നതെന്ന് വിമർശിച്ച ഹൈക്കോടതി, അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സുകൾ എത്രയുംവേഗം നീക്കം ചെയ്യാനും നിർദേശം നൽകി. അതേസമയം പൊതുസ്ഥലങ്ങളിൽ അനധികൃതമായി ഫ്‌ളക്‌സ് ബോർഡ് സ്ഥാപിക്കുന്നത് ഹൈക്കോടതി നേരത്തേ തടഞ്ഞിരുന്നതാണ്. ഇതിനിടെയാണ് ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വിവിധ ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചത് ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. അമിക്കസ് ക്യുറി വഴിയാണ് ഈ വിവരങ്ങൾ കോടതിയിലെത്തിയത്. തുടർന്ന് അനധികൃത ഫ്‌ളക്‌സ് ബോർഡുകളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ ആറ്റുകാലമ്മയുടെ പേരിൽ എന്തിനാണ് ഫ്‌ളക്‌സ് സ്ഥാപിക്കുന്നതെന്നും ആറ്റുകാലമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്നും കോടതി ചോദിക്കുകയായിരുന്നു. പിന്നാലെ തിരുവനന്തപുരം നഗരത്തിൽ അനധികൃത ബോർഡുകളുണ്ടെങ്കിൽ ഇതെല്ലാം മാറ്റണമെന്നും കോടതി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.
Read More »

