-
Breaking News
ഇറാനിലെ ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം അമേരിക്ക, അവർക്ക് പറ്റിയ ചങ്ങാതി ലോക തെമ്മാടി ഇസ്രയേലാണ്… തങ്ങൾക്ക് വിരോധമുള്ള രാഷ്ട്രങ്ങളെ വാഴിക്കില്ലെന്ന നിലപാടാണ് ഇരുരാജ്യങ്ങൾക്കും – പിണറായി
കൽപറ്റ: തങ്ങൾക്ക് വിരോധമുള്ള രാഷ്ട്രങ്ങളെ വാഴിക്കില്ലെന്ന നിലപാടാണ് അമേരിക്കയും ചങ്ങാതിയായ ഇസ്രയേലും സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്രയേൽ തെമ്മാടി രാഷ്ട്രമാണെന്നും ഇതിനെതിരായ ശക്തമായ വികാരം ഒന്നടങ്കം പ്രകടിപ്പിക്കണമെന്നും മുഖ്യമന്ത്രി ചൂരൽമലയിൽ പറഞ്ഞു. കൽപ്പറ്റയിൽ മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗൾഫ് രാഷ്ട്രങ്ങളിൽ ഉൾപ്പെടെ ആക്രമണം നടത്തുന്ന സാഹചര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമാദിക്ക് താൻ കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സഹോദങ്ങൾ ലക്ഷക്കണക്കിനാണ് ഗൾഫിലുള്ളത്. അവരെല്ലാം അരക്ഷിതാവസ്ഥയിലാണ്. ഇതെല്ലാമുണ്ടാക്കിയത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നടപടികളാണ്. അവർക്ക് അതിനുപറ്റിയ ചങ്ങാതി ലോക തെമ്മാടി ഇസ്രയേലാണ്. രണ്ടുകൂട്ടരുമാണ് ഇതെല്ലാം കാട്ടിക്കൂട്ടുന്നത്. ഇതിനെതിരായ ശക്തമായ വികാരം ഒന്നടങ്കം പ്രകടിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വല്ലാത്ത നടുക്കത്തിലാണ് നാടും ലോകവും. മനുഷ്യർ തമ്മിൽ പാലിക്കുന്ന മര്യാദപോലെ തന്നെ രാജ്യങ്ങൾ തമ്മിലും മര്യാദകൾ പാലിക്കേണ്ടതുണ്ട്. ഒരു രാജ്യത്തിന്റെ അതേ അഭിപ്രായം തന്നെയായിരിക്കണം മറ്റൊരു രാജ്യത്തിനെന്ന് നിർബന്ധിക്കാനാകില്ല. പക്ഷെ നമ്മുടെ നാട്ടിൽ സാധാരണ തെമ്മാടികൾ…
Read More » -
Breaking News
നടൻ ശങ്കർ പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ‘എറിക്‘; ട്രെയിലർ പുറത്തിറങ്ങി
തെന്നിന്ത്യന്‍ താരം ഗീതിക തിവാരി, ഹേമന്ത് മേനോന്‍, പ്രേം പ്രവീണ്‍, മനു കുരിശിങ്കല്‍, കിരണ്‍ പ്രതാപ്, രാംജി,ആഷ്, ആതിരാ രാജീവ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത നടന്‍ ശങ്കര്‍ പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന”എറിക് ” എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ക്യു സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് ഓഷ്യോ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ശശി നായര്‍, ബെന്നി വാഴപ്പിള്ളിയില്‍, മധുസൂദനന്‍ മാവേലിക്കര, റാംജി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് പാഞ്ചേനി നിര്‍വ്വഹിക്കുന്നു. മലയാള ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ഈ ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചത് യു കെ യിലാണ്. കഥ- മുരളി രാമന്‍, സംഭാഷണം- എം കെ ഐ സുകുമാരന്‍, പ്രസാദ്, സംഗീതം- വിവേക് നായർ, എഡിറ്റര്‍- ഹരീഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു കടവൂര്‍, കല- അനിഷ് ഗോപാല്‍, മേക്കപ്പ്- ഷാജി പുല്‍പ്പള്ളി, കോസ്റ്റ്യൂംസ്- ആരതി ഗോപാല്‍, സ്റ്റില്‍സ്- മോഹന്‍…
Read More » -
Breaking News
ഗാന്ധിഗ്രാം പദ്ധതിയിലൂടെ പട്ടികജാതി, പട്ടികവർഗ ഗ്രാമങ്ങളുടെ മുഖഛായ മാറിയതെങ്ങനെ? രമേശ് ചെന്നിത്തലയുടെ പുസ്തകം ‘My journey through Gandhi villages’ പ്രകാശനം ചെയ്തു
കോൺഗ്രസ് വർക്കിങ് കമ്മിറ്റിയംഗവും മുൻ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല രചിച്ച ‘My journey through Gandhi villages’ എന്ന പുസ്തകത്തിന്റെ പ്രകാശനം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ചേർന്ന് നിർവഹിച്ചു. കേരളത്തിലെ 14 ജില്ലകളിലെയും പട്ടികജാതി-പട്ടികവർഗ കോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് 2012-ൽ ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു ഗാന്ധിഗ്രാം. സംസ്ഥാന പട്ടികജാതി പട്ടികവർഗക്ഷേമ വകുപ്പിൽ നിന്നും ഒരുകോടി രൂപ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ഗാന്ധിഗ്രാം പദ്ധതിയിൽപ്പെടുന്ന ഗ്രാമങ്ങൾക്ക് അനുവദിക്കുകയുണ്ടായി. അതോടൊപ്പം ഗാന്ധിഗ്രാം ഫണ്ടിൽ നിന്നും വിവിധ വികസനപ്രവർത്തനങ്ങൾക്കായി പണം അനുവദിക്കുകയും ചെയ്തിരുന്നു. ഗാന്ധിഗ്രാം പദ്ധതിയിലൂടെ പട്ടികജാതി, പട്ടികവർഗ ഗ്രാമങ്ങളുടെ മുഖച്ഛായ മാറിയതെങ്ങനെയെന്ന് ഈ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായി നടത്തിയ വികസന പ്രവർത്തനങ്ങൾ, സാമൂഹ്യ സുരക്ഷിതത്വ പദ്ധതികൾ ഇവയുടെയെല്ലാം നേർക്കാഴ്ച ഈ പുസ്തകത്തിൽ കാണാം.
Read More » -
Breaking News
പ്രതിരോധ മിസൈൽ ആക്രമണങ്ങൾക്ക് ഇറാൻ പദ്ധതിയിട്ടു!! ശനിയാഴ്ച തെരഞ്ഞെടുത്തതിനു പിന്നിൽ ഖമനേയി ഉന്നത ഉപദേഷ്ടാക്കളുമായി അന്നുതന്നെ കൂടിക്കാഴ്ച നടത്തുന്നുവെന്ന രഹസ്യവിവരം, ഇങ്ങോട്ട് ആക്രമിക്കുംമുൻപ് അങ്ങോട്ട് ആക്രമിക്കാൻ ട്രംപ് തീരുമാനമെടുത്തു- യുഎസ്
ടെൽ അവീവ്/ ടെഹ്റാൻ: ഇറാനെതിരെയുള്ള സൈനികനീക്കത്തിന് ശനിയാഴ്ച തന്നെ തെരഞ്ഞെടുത്തതിന് പിന്നിൽ പ്രത്യേക കാരണമുണ്ടെന്ന് യുഎസ് വൃത്തങ്ങളുടെ വെളിപ്പെടുത്തൽ. യുഎസിന്റെ നടപടികൾക്കെതിരെ പ്രതിരോധ മിസൈൽ ആക്രമണങ്ങൾക്ക് ഇറാൻ പദ്ധതിയിടുന്നതായി സൂചന ലഭിച്ചതിനെത്തുടർന്നാണ് ഇറാനെതിരെ നടപടിയെടുക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർബന്ധിതനായത് എന്നാണ് അധികൃതർ അറിയിക്കുന്നത്. ഇസ്രയേൽ- യുഎസ് വ്യോമ- നാവിക നീക്കത്തിനെതിരായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഉന്നത ഉപദേഷ്ടാക്കളുമായി കൂടിക്കാഴ്ചയ്ക്ക് പദ്ധതിയിടുന്നതായി ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ശനിയാഴ്ചയായിരുന്നു കൂടിക്കാഴ്ചയ്ക്കായി ഖമനേയി തെരഞ്ഞടുത്തത്. ഇതറിഞ്ഞതോടെയാണ് ട്രംപ് ശനിയാഴ്ച ഇറാൻ ആക്രമിക്കാൻ തെരഞ്ഞെടുത്തതെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച വൈകുന്നേരം ടെഹ്‌റാനിൽ കൂടിക്കാഴ്ച നടത്താനാണ് ഖമനേയി തീരുമാനിച്ചിരുന്നതെന്ന് യുഎസ് വൃത്തങ്ങൾ വാർത്താ ഏജൻസിയോട് പറഞ്ഞു. എന്നാൽ കൂടിക്കാഴ്ചയുടെ സ്ഥലം അപ്പോൾ വ്യക്തമായിരുന്നില്ല. “ഞങ്ങൾ ആദ്യം ആക്രമിക്കപ്പെടുന്നത് വരെ കാത്തിരുന്നാൽ, സാധാരണയായി സംഭവിക്കുന്നതിനേക്കാൾ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കുമെന്നും പ്രതിരോധനടപടികൾ കൂടുതൽ നാശനഷ്ടങ്ങൾക്ക് വഴിയൊരുക്കുമെന്നും വിലയിരുത്തി. ഞങ്ങൾ ആദ്യം ആക്രമിക്കപ്പെടാൻ…
Read More » -
Breaking News
ഇറാൻ ആക്രമണത്തിനു പിന്നാലെ അമേരിക്കയ്ക്കിട്ട് തിരിഞ്ഞുകൊത്തി പാക്കിസ്ഥാൻ, യുഎസ് എംബസി ഓഫിസിന് തീയിട്ടു!! പ്രതിഷേധക്കാരെ നീക്കാൻ കണ്ണീർ വാതകപ്രയോഗം, വെടിവെപ്പിൽ 6 പേർ കൊല്ലപ്പെട്ടു,ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തുന്ന “അനാവശ്യമായ ആക്രമണങ്ങളെ” അപലപിച്ച് പാക് ഉപപ്രധാനമന്ത്രി- Video
വാഷിങ്ടൻ: ഇറാൻ ആക്രമണത്തിൽ അമേരിക്കയ്ക്കെതിരെ തിരിഞ്ഞ് പാക്കിസ്ഥാൻ നേതാക്കൾ. ചർച്ചകളിലൂടെ പരിഹരിക്കാവുന്ന ഒരു പ്രശ്നമാണ് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇവിടെവരെ കൊണ്ടുചെന്നെത്തിച്ചതെന്ന് പാക് ഉപ പ്രധാനമന്ത്രി ഇഷാഖ് ദാർ അഭിപ്രായപ്പെട്ടു. ഇതിനിടെ പാക്കിസ്ഥാനിലെ യുഎസ് എംബസി ജനക്കൂട്ടം ആക്രമിച്ചു. കറാച്ചിയിലെ എംബസി ഓഫിൽ ഇരച്ചെത്തിയവർ ഓഫിസിനു തീയിട്ട് പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെ കോൺസുലേറ്റ് കെട്ടിടത്തിന്റെ മുൻഭാഗം പ്രതിഷേധക്കാർ തല്ലിത്തകർത്തു. ഞായറാഴ്ച നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളിൽ, പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ നിയമസംരക്ഷണ സേന കണ്ണീർവാതകവും ഷെല്ലിംഗും പ്രയോഗിക്കുന്നതായി കാണാം. കോൺസുലേറ്റ് പരിസരത്ത് പ്രതിഷേധക്കാർ സ്വത്തുക്കൾ തകർക്കുകയും കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ കത്തിക്കുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധക്കാർക്ക് നേരെ നടന്ന വെടിവെയ്പിൽ ആറ് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. അതേസമയം ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനെതിരെ നടത്തിയ “അനാവശ്യമായ ആക്രമണങ്ങളെ” ശക്തമായി അപലപിച്ച് പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ രംഗത്തെത്തി. ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ ഇറാന്റെ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ടെലിഫോൺ…
Read More » -
Breaking News
ഖമേനി ഞങ്ങളുടെയും നേതാവ്: ഇസ്രയേലിന് എതിരേ കശ്മീരില്‍ വന്‍ പ്രതിഷേധം; തെരുവിലില്‍ ഇറങ്ങിയത് ആയിരക്കണക്കിന് ഷിയ മുസ്ലിംകള്‍; വിമര്‍ശനവുമായി മെഹ്ബൂബയും
കശ്മീര്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ജമ്മു കശ്മീരില്‍ വന്‍ പ്രതിഷേധം. ശ്രീനഗര്‍, ബന്ദിപ്പോര, സോനാവാരി എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി. ഖമേനിയുടെ ചിത്രങ്ങളും ഇറാനെ പിന്തുണയ്ക്കുന്ന ബാനറുകളും വഹിച്ചുകൊണ്ട് നൂറുകണക്കിന് കശ്മീരി ഷിയ മുസ്‌ലിംകള്‍ തെരുവിലിറങ്ങി. ശ്രീനഗറിലെ തെരുവുകളില്‍ കരിങ്കൊടിയും ഖമനയിയുടെ ഛായചിത്രങ്ങളും നിറഞ്ഞു. ശ്രീനഗറിലെ ഷിയ മുസ്?ലിം സമൂഹത്തിന്, അയത്തുള്ള ഖമനേയി ഒരു വിദേശ രാഷ്ട്രീയ നേതാവ് മാത്രമല്ലെന്നും, അതിനുമപ്പുറമായിരുന്നുവെന്നും പ്രതിഷേധക്കാരില്‍ ഒരാള്‍ എഎന്‍ഐയോട് പ്രതികരിച്ചു. ഖമനയിയുടെ കൊലപാതകത്തില്‍ ജനങ്ങള്‍ അതീവദുഖിതരാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. Protests broke out in several parts of Kashmir on Sunday against the killing of Iranian leader Ayatollah Ali Khamenei in a US-Israel strike, officials said. Hundreds of protestors took to the streets at various places in areas with a large Shia population,…
Read More » -
Breaking News
30 വർഷം ഉറ്റസുഹൃത്തുക്കളായി കഴിഞ്ഞ രാജ്യത്തെ കൂട്ടക്കുരുതിയിലേക്കെത്തിച്ചത് ഇസ്രയേൽ പൈലറ്റ് റോൺ അറാദിന്റെ തിരോധാനം, ഇന്നും പുകമറയ്ക്കുള്ളിൽ കഴിയുന്ന അറാദിനെ ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സിന് കൈമാറിയെന്ന ഉറച്ച വിശ്വാസത്തിൽ ഇസ്രയേൽ…
ഉറ്റചെങ്ങായിമാരായി നടന്നിരുന്ന ഇറാനേയും ഇസ്രയേലിനേയും ഇന്നുകാണുന്ന കൂട്ടക്കുരുതിയിലേക്ക് കൊണ്ടുചെന്നെത്തിച്ച കാരണം തിരക്കിയിറങ്ങിയാൽ പ്രധാനമായും ചെന്നെത്താൻ പോകുന്നത് ഒറ്റയൊന്നുലേക്കായിരിക്കും, അതാണ് ഇസ്രയേൽ പൈലറ്റായ റോൺ അറാദിന്റെ തിരോധാനം. സംഭവം നടന്നിട്ട് 40 വർഷമായെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത അതുപോലെ നിർത്തിയ മുറിവ്. 1986-ൽ ലബനനിൽ വച്ച് കാണാതായ അറാദിനെ ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സിന് കൈമാറിയെന്ന ഇസ്രയേലിന്റെ ഉറച്ച വിശ്വാസം ശത്രുതയ്ക്ക് ഇന്നുകാണുന്ന നൽകി. തങ്ങളുടെ സൈനികനെ വിട്ടുനൽകാൻ ഇറാൻ തയ്യാറാകാത്തത് ഇസ്രയേലിനെ പ്രകോപിപ്പിച്ചു. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അറാദിനെക്കുറിച്ചുള്ള രഹസ്യങ്ങൾ ഇന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ചാരയുദ്ധങ്ങളിലെ (Intelligence War) കത്തുന്ന അധ്യായമായായിയാണ് ഇതിനെ കാണാനാവുക. ഇസ്രയേൽ രൂപീകൃതമായ ശേഷം അതിനെ അംഗീകരിച്ച രണ്ടാമത്തെ മുസ്ലിം ഭൂരിപക്ഷ രാജ്യം ഇറാനായിരുന്നു. മുപ്പത് വർഷത്തോളം ഇരുരാജ്യങ്ങളും ഉറ്റ സുഹൃത്തുക്കളായി നിലകൊണ്ടു. ഇസ്രയേലിന് ആവശ്യമായ എണ്ണ ഇറാൻ നൽകി, പകരമായി ഇറാനു വേണ്ട സാങ്കേതിക സഹായങ്ങൾ ഇസ്രയേലും. ഏകദേശം 30 വർഷത്തോളം നീണ്ടുനിന്ന ആ സൗഹൃദം പിന്നീട്…
Read More » -
Breaking News
റവല്യൂഷനറി ഗാര്‍ഡുമായി അടുത്ത ബന്ധം; ഖമേനിയുടെ മകന്‍ മൊജ്തബ പുതിയ ഭരണാധികാരി? ഭരണഘടനാ പരമായ തടസങ്ങളേറെ; 88 അംഗങ്ങളുള്ള ‘അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സ്’ കൂടണം; ട്രംപിന്റെയും നെതന്യാഹുവിന്റെയും നീക്കമെന്ത്?
ടെഹ്‌റാന്‍: ആയത്തുല്ല അലി ഖമനയിക്കു ശേഷം ആര്? മകനോ അതോ മറ്റുള്ള ആരെങ്കിലുമോ?നിരന്തര ആക്രണമെന്ന് പ്രഖ്യാപിച്ച അമേരിക്ക സമാധാനപരമായ അധികാരകൈമാറ്റത്തിന് അവസരമൊരുക്കുമോ? പ്രസിഡന്റും ജുഡീഷ്യറി മേധാവിയും ഉള്‍പ്പെട്ട സമിതി ഭരണം ഏറ്റെടുത്തെങ്കിലും ഭാവിയെക്കുറിച്ച് ചോദ്യങ്ങള്‍ ഏറെയാണ്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ പിന്‍ഗാമിയായി മകന്‍ മൊജ്തബ ഖമനയി എത്തുമെന്നാണ് ആദ്യം പുറത്തുവരുന്ന സൂചനകള്‍. അമേരിക്കയേയും ഇസ്രയേലിനേയും വെറുതേവിടില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഖമനയിയുടെ വിശ്വസ്തനും രണ്ടാമത്തെ മകനുമായ മൊജ്തബയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക ഭരണസമിതി നിലവില്‍വന്നത്. നിലവില്‍ മൊജ്തബയ്ക്ക് ഇറാനില്‍ ഔദ്യോഗിക പദവികളൊന്നും ഇല്ലായിരുന്നെങ്കിലും ഇറാന്‍ ഇറാഖ് യുദ്ധകാലത്ത് സൈന്യത്തിലുണ്ടായിരുന്ന മൊജ്തബയ്ക്ക് ഇറാാനിലെ സൈനിക വിഭാഗമായ റവല്യൂഷണറി ഗാര്‍ഡുമായി അടുത്ത ബന്ധമുണ്ട്. അതേസമയം മൊജ്തബ ഖമനയിക്ക് അടുത്ത നേതാവാകാന്‍ ഭരണഘടനാപരമായ തടസങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനിലെ നിയമമനുസരിച്ച് രാഷ്ട്രീയ പരിചയം അത്യാവശ്യമാണ്. മൊജ്തബയ്ക്ക് ഭരണത്തില്‍ നേരിട്ടുള്ള പങ്കില്ലെന്നതാണ് ഒരു വെല്ലുവിളി. കൂടാതെ 88 അംഗങ്ങളുള്ള ‘അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ്’ ആണ് പുതിയ നേതാവിനെ…
Read More » -
Breaking News
ഇസ്രായേൽ-യുഎസ് സഖ്യം ഇറാനിൽ ബോംബാക്രമണം നടത്തുന്നത് ട്രംപ് വീക്ഷിച്ചു; ‘ ചിത്രങ്ങൾ പുറത്ത്
ഫ്ലോറിഡ: ഡൊണാൾഡ് ട്രംപ് ഓപ്പറേഷൻ എപ്പിക് ഫ്യൂറി നിരീക്ഷിക്കുന്നതിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും ചിത്രങ്ങൾ വൈറ്റ് ഹൗസ് പുറത്തുവിട്ടു. ചിത്രത്തിൽ, ട്രംപ് ഒരു സ്യൂട്ട് ജാക്കറ്റും വെള്ള ഷർട്ടും വെളുത്ത “യുഎസ്എ” ബേസ്ബോൾ തൊപ്പിയും ധരിച്ചാണ് കാണപ്പെടുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്കും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിനും ഒപ്പമാണ് അദ്ദേഹം ഇരിക്കുന്നത്. അവരുടെ പിന്നിലുള്ള ഒരു ഭൂപടത്തിൽ “ഓപ്പറേഷൻ എപ്പിക് ഫ്യൂറി” ലക്ഷ്യങ്ങൾ കാണിക്കുന്നു. നിലവിൽ ട്രംപ് ഫ്ലോറിഡയിലാണ്. നേരത്തെ, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞത്, ട്രംപ് തന്റെ മാർ-എ-ലാഗോ എസ്റ്റേറ്റിൽ നിന്ന് സംഭവങ്ങൾ നിരീക്ഷിച്ചുവെന്നാണ്. അവരുടെ മുഖങ്ങളെല്ലാം ഗൗരവമുള്ളതാണ്. മരത്തിന്റെ മേൽക്കൂരയുള്ള ഒരു കെട്ടിടത്തിലാണ് മോണിറ്ററിംഗ് സംവിധാനം ഒരുക്കിയിരുന്നത്. ആ മുറി കറുത്ത കർട്ടനുകൾ കൊണ്ട് വേർതിരിച്ചിരിക്കുന്നതായി കാണാം. AFP പ്രകാരം, ചുറ്റളവിൽ കുറഞ്ഞത് ഒരു സുരക്ഷാ ഏജന്റെങ്കിലുമുള്ള ഒരു പ്രദേശത്താണ് അവർ. വൈറ്റ് ഹൗസിന്റെ X അക്കൗണ്ടിൽ ഇങ്ങനെ…
Read More » -
Breaking News
ഖമേനിയുടെ ഭൗതീകശരീരം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ; ചിത്രങ്ങൾ ട്രംപും നെതന്യാഹുവും കണ്ടു; യുഎസ് ഇന്റലിജൻസിൽനിന്നും അത്യാധുനിക ട്രാക്കിംഗ് സംവിധാനങ്ങളിൽ നിന്നും അയാൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്ന് അമേരിക്കൻ പ്രസിഡന്റ്
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനിയുടെ മൃതദേഹം എന്തു ചെയ്തുവെന്നതിൽ വ്യക്തതയില്ല. ടെഹ്‌റാൻ നഗരത്തിലെ ഇസ്രായേലി വ്യോമാക്രമണത്തിൽ തകർന്നടിഞ്ഞ അദ്ദേഹത്തിന്റെ കെട്ടിട സമുച്ചയ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഖമനിയുടെ മൃതദേഹം കണ്ടെത്തിയതായാണ് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. ഖമേനിയുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കാണിച്ചതായി റിപ്പോർട്ടുണ്ട്. ചിത്രങ്ങൾ കണ്ട് ബോധ്യപ്പെട്ട ശേഷമാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്രൂത്തിൽ മരണവാർത്ത സ്ഥിരീകരിക്കുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആ ചിത്രങ്ങൾ താൻ കണ്ടുവെന്ന് വെളിപ്പെടുത്തുകയുണ്ടായി. ആക്രമണത്തിന്റെ ആദ്യ മിനിറ്റുകളിൽ ഖമേനിയുടെ വസതിയിൽ 30 ബോംബുകൾ വർഷിക്കപ്പെട്ടു. ആ ആക്രമണം ഖമേനിയുടെ താവളം മുഴുവൻ തകർത്തു. ഖമേനിയുടെ മകൾ, പേരക്കുട്ടി, മരുമകൻ, മരുമകൾ എന്നിവരും കൊല്ലപ്പെട്ടു. ഇസ്രായേൽ ആക്രമത്തിലാണ് ഖമേനി കൊല്ലപ്പെട്ടതെങ്കിലും ആക്രമണം ഏകോപിപ്പിക്കുന്നതിൽ അമേരിക്കയ്ക്ക് വലിയ പങ്കുണ്ടെന്നും ട്രംപ് പറഞ്ഞു. ഖമേനേയിക്ക് യുഎസ് ഇന്റലിജൻസിൽനിന്നും അത്യാധുനിക ട്രാക്കിംഗ് സംവിധാനങ്ങളിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നും ട്രംപ് പറഞ്ഞു. ആക്രമണങ്ങൾക്ക് ശേഷം,…
Read More »