• Breaking News

    ഇസ്രായേൽ-യുഎസ് സഖ്യം ഇറാനിൽ ബോംബാക്രമണം നടത്തുന്നത് ട്രംപ് വീക്ഷിച്ചു; ‘ ചിത്രങ്ങൾ പുറത്ത്

    ഫ്ലോറിഡ: ഡൊണാൾഡ് ട്രംപ് ഓപ്പറേഷൻ എപ്പിക് ഫ്യൂറി നിരീക്ഷിക്കുന്നതിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും ചിത്രങ്ങൾ വൈറ്റ് ഹൗസ് പുറത്തുവിട്ടു. ചിത്രത്തിൽ, ട്രംപ് ഒരു സ്യൂട്ട് ജാക്കറ്റും വെള്ള ഷർട്ടും വെളുത്ത “യുഎസ്എ” ബേസ്ബോൾ തൊപ്പിയും ധരിച്ചാണ് കാണപ്പെടുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്കും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിനും ഒപ്പമാണ് അദ്ദേഹം ഇരിക്കുന്നത്. അവരുടെ പിന്നിലുള്ള ഒരു ഭൂപടത്തിൽ “ഓപ്പറേഷൻ എപ്പിക് ഫ്യൂറി” ലക്ഷ്യങ്ങൾ കാണിക്കുന്നു. നിലവിൽ ട്രംപ് ഫ്ലോറിഡയിലാണ്. നേരത്തെ, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞത്, ട്രംപ് തന്റെ മാർ-എ-ലാഗോ എസ്റ്റേറ്റിൽ നിന്ന് സംഭവങ്ങൾ നിരീക്ഷിച്ചുവെന്നാണ്. അവരുടെ മുഖങ്ങളെല്ലാം ഗൗരവമുള്ളതാണ്. മരത്തിന്റെ മേൽക്കൂരയുള്ള ഒരു കെട്ടിടത്തിലാണ് മോണിറ്ററിം​ഗ് സംവിധാനം ഒരുക്കിയിരുന്നത്. ആ മുറി കറുത്ത കർട്ടനുകൾ കൊണ്ട് വേർതിരിച്ചിരിക്കുന്നതായി കാണാം. AFP പ്രകാരം, ചുറ്റളവിൽ കുറഞ്ഞത് ഒരു സുരക്ഷാ ഏജന്റെങ്കിലുമുള്ള ഒരു പ്രദേശത്താണ് അവർ. വൈറ്റ് ഹൗസിന്റെ X അക്കൗണ്ടിൽ ഇങ്ങനെ…

    Read More »
  • Breaking News

    ഖമേനിയുടെ ഭൗതീകശരീരം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ; ചിത്രങ്ങൾ ട്രംപും നെതന്യാഹുവും കണ്ടു; യുഎസ് ഇന്റലിജൻസിൽനിന്നും അത്യാധുനിക ട്രാക്കിംഗ് സംവിധാനങ്ങളിൽ നിന്നും അയാൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്ന് അമേരിക്കൻ പ്രസിഡന്റ്

    ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനിയുടെ മൃതദേഹം എന്തു ചെയ്തുവെന്നതിൽ വ്യക്തതയില്ല. ടെഹ്‌റാൻ നഗരത്തിലെ ഇസ്രായേലി വ്യോമാക്രമണത്തിൽ തകർന്നടിഞ്ഞ അദ്ദേഹത്തിന്റെ കെട്ടിട സമുച്ചയ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഖമനിയുടെ മൃതദേഹം കണ്ടെത്തിയതായാണ് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. ഖമേനിയുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കാണിച്ചതായി റിപ്പോർട്ടുണ്ട്. ചിത്രങ്ങൾ കണ്ട് ബോധ്യപ്പെട്ട ശേഷമാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്രൂത്തിൽ മരണവാർത്ത സ്ഥിരീകരിക്കുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആ ചിത്രങ്ങൾ താൻ കണ്ടുവെന്ന് വെളിപ്പെടുത്തുകയുണ്ടായി. ആക്രമണത്തിന്റെ ആദ്യ മിനിറ്റുകളിൽ ഖമേനിയുടെ വസതിയിൽ 30 ബോംബുകൾ വർഷിക്കപ്പെട്ടു. ആ ആക്രമണം ഖമേനിയുടെ താവളം മുഴുവൻ തകർത്തു. ഖമേനിയുടെ മകൾ, പേരക്കുട്ടി, മരുമകൻ, മരുമകൾ എന്നിവരും കൊല്ലപ്പെട്ടു. ഇസ്രായേൽ ആക്രമത്തിലാണ് ഖമേനി കൊല്ലപ്പെട്ടതെങ്കിലും ആക്രമണം ഏകോപിപ്പിക്കുന്നതിൽ അമേരിക്കയ്ക്ക് വലിയ പങ്കുണ്ടെന്നും ട്രംപ് പറഞ്ഞു. ഖമേനേയിക്ക് യുഎസ് ഇന്റലിജൻസിൽനിന്നും അത്യാധുനിക ട്രാക്കിംഗ് സംവിധാനങ്ങളിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നും ട്രംപ് പറഞ്ഞു.‌ ആക്രമണങ്ങൾക്ക് ശേഷം,…

    Read More »
  • Breaking News

    എ.എ. റഹിം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും; വി. ജോയ് വര്‍ക്കലയില്‍ മത്സരിക്കും; 50 സിറ്റിംഗ് എംഎല്‍എമാര്‍ വീണ്ടും കളത്തില്‍

    തിരുവനന്തപുരം: വരുന്ന നിയമസാഭാ തിരഞ്ഞെടുപ്പില്‍ വര്‍ക്കല നിയോജക മണ്ഡലത്തില്‍ നിന്നും വി. ജോയ് മത്സരിക്കും. നിലവില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ ജോയ് മത്സരിക്കുന്നതോടെ എ.എ.റഹീം ജില്ലയിലെ പാര്‍ട്ടിയുടെ അമരക്കാരനാകും. ജോയിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനമെടുക്കാന്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ജില്ലാ സെക്രട്ടറി ആയതിനാല്‍ ജോയി സിറ്റിംഗ് സീറ്റായ വര്‍ക്കലയില്‍ മത്സരിക്കേണ്ടന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം. കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റിലും എകെജി സെന്ററില്‍ വിളിച്ചും ജോയിയോട് സംസ്ഥാന നേതൃത്വം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജോയ് മത്സരിച്ചില്ലെങ്കില്‍ വര്‍ക്കല സീറ്റ് നഷ്ടമാകുമെന്നാണ് ജില്ലാ നേതൃത്വം കരുതുന്നത്. ഇതിന് പിന്നാലെയാണ് യോഗം ചേര്‍ന്നത്. സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സിപിഎം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ആദ്യ സ്ഥാനാര്‍ഥിപ്പട്ടിക ഈ ആഴ്ച ഉണ്ടാകും ഭൂരിഭാഗം മന്ത്രിമാരടക്കം 50 സിറ്റിങ് എംഎല്‍എമാരെ വീണ്ടും രംഗത്തിറക്കാനാണ് സി.പി.എം തീരുമാനം. എന്നാല്‍ കെ.കെ.ശൈലജയും എ.എന്‍.ഷംസീറും മല്‍സരിക്കുന്നതില്‍ ആശയക്കുഴപ്പംമുണ്ട്. പിണറായി വിജയന് മത്സരിക്കാന്‍ പോളിറ്റ് ബ്യൂറോ അനുമതിയിട്ടുണ്ട്. രണ്ട് ടേം വ്യവസ്ഥയില്‍ പോളിറ്റ് ബ്യൂറോ…

    Read More »
  • Breaking News

    തിരിച്ചടി കടുപ്പിച്ച് ഇറാൻ; ഇസ്രയേൽ – യുഎസ് സൈനീക താവളങ്ങൾ ലക്ഷ്യമിടുന്നു; ആക്രമിക്കാൻ ശ്രമിച്ചാൽ, ‘ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തിയോടെ’ പ്രതികരിക്കുമെന്ന് ട്രംപ്

    ടെഹ്‌റാൻ: ഖമനേയിയുടെ മരണത്തിന് മണിക്കൂറുകൾക്ക് ശേഷം ഇസ്രായേലിലെയും മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങൾക്കും നേരെ ഇറാൻ വിപുലമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചു. ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിലെ 27 അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയും ഇസ്രായേലിന് നേരെയും ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇസ്രായേലിലെ ടെൽ അവീവിൽ നടന്ന മിസൈൽ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അബുദാബി, ദോഹ, മനാമ തുടങ്ങിയ ഗൾഫ് നഗരങ്ങളിലും സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്രമിക്കാൻ ശ്രമിച്ചാൽ, ‘ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തിയോടെ’ അമേരിക്ക ആക്രമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം ഇസ്രയേലിന്റെ സൈനിക ആസ്ഥാനം ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടു. എന്നാൽ ഇക്കാര്യം ഇസ്രയേൽ തള്ളിക്കളഞ്ഞു. ഇറാൻ ആക്രമണത്തിന്റെ ചിത്രങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് പൗരന്മാരോട് ഇസ്രയേൽ ആവശ്യപ്പെട്ടു. അറിയിപ്പ് ലഭിക്കുന്നതുവരെ ബങ്കറുകളിൽ തുടരണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

    Read More »
  • Breaking News

    കത്തിക്കയറി സ്വർണ്ണ വിലയും; ചരിത്രത്തിലാദ്യമായി ഞായറാഴ്ചയും വിലമാറ്റം; ഇപ്പോൾ പവന് നല്കേണ്ട് 1,26,920 രൂപ

    കൊച്ചി: ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണ വില കുതിക്കുകയാണ്. ഇന്ന് വിപണി സാക്ഷ്യം വഹിച്ചത് ഒരു അപൂര്‍വ മാറ്റത്തിനാണ്. ചരിത്രത്തിലാദ്യമായി ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരിക്കുന്നു. സാധാരണ വിപണി ഞായറാഴ്ച അവധിയായതിനാല്‍ വില മാറുന്ന പതിവില്ല.ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് കേരളത്തിൽ 1.23 ലക്ഷമായിരുന്നു വില. ശനിയാഴ്ച മാത്രം 2000ത്തിന് മുകളിൽ വിലയാണ് ഒറ്റ ദിവസം കൊണ്ട് കൂടിയത്. ഇന്ന് ഇതുവരെ 1,26,920 രൂപയാണ് ഒരു പവന്റെ വില. ​ഗ്രാമിന് 15,865 രൂപയും. നിലവിൽ ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ നികുതി ഉൾപ്പെടെ 1.40 ലക്ഷമെങ്കിലും നൽകണം.സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിലും സ്വർണ വില ഇനിയും കുതിച്ചുയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുദ്ധഭീതിയ്ക്കിടെ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ കൂടുതലായി ആശ്രയിക്കുവാൻ സാധ്യതയുണ്ട്. കേരളത്തിൽ 18 കാരറ്റ് സ്വർണ്ണത്തിന് ഇപ്പോഴത്തെ വിപണി വില ​ഗ്രാമിന് 13,030, പവന് 1,04,240 രൂപ. 14 കാരറ്റിന് ​ഗ്രാമിന്10,145, പവന് 81,160 ഉം 9 കാരറ്റിന് ​ഗ്രാമിന്…

    Read More »
  • Breaking News

    ഖമേനിക്കായി ഒരുക്കിയത് അത്യാധുനിക ട്രാക്കിംഗ് സംവിധാനങ്ങള്‍; എവിടെയെന്ന് അപ്പപ്പോള്‍ അറിഞ്ഞു; കാത്തിരുന്നത് ഉന്നതര്‍ ഒത്തുകൂടാന്‍; വധിച്ചത് അതീവ രഹസ്യമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ; ഒളിവില്‍ പോകുമെന്ന് വ്യക്തമായതോടെ ആക്രമണം; ചരിത്രമാകുന്നത് ജനതയെ ഉരുക്കു മുഷ്ടിയാല്‍ ചോരയില്‍ മുക്കിയ പുരോഹിതന്‍

    ടെല്‍അവീവ്: ഏറ്റവും അടുത്ത ഉന്നതവൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തുന്ന സമയം നോക്കിയാണ് ഖമേനിക്കെതിരേ ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന വെളിപ്പെടുത്തലുമായി യുഎസ് ഉദ്യോഗസ്ഥന്‍. ശക്തനായ മുന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ഷംഖാനി, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) കമാന്‍ഡര്‍ മുഹമ്മദ് പക്പൂര്‍ എന്നിവരുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ഖമേനിയും കൊല്ലപ്പെട്ടതായി ഇസ്രായേല്‍ അറിയിച്ചു. ആക്രമണം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഖമേനി ഷംഖാനിയുമായും സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയുമായും സുരക്ഷിതമായ ഒരിടത്താണു കൂടിക്കാഴ്ച നടത്തിയതെന്ന് രണ്ട് ഇറാനിയന്‍ സോഴ്‌സുകളും വെളിപ്പെടുത്തിയെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഖമേനിയുടെ മൃതദേഹം കണ്ടെടുത്തതായി ഒരു മുതിര്‍ന്ന ഇസ്രായേല്‍ ഉദ്യോഗസ്ഥനും വെളിപ്പെടുത്തിയെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. രഹസ്യാന്വേഷണ വിഭാഗം അദ്ദേഹത്തിന്റെ നീക്കങ്ങള്‍ കൃത്യമായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ പറഞ്ഞു. ‘ഞങ്ങളുടെ ഇന്റലിജന്‍സില്‍ നിന്നും അത്യാധുനിക ട്രാക്കിംഗ് സംവിധാനങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍…

    Read More »
  • Breaking News

    ദുബായില്‍ വീണ്ടും ആക്രമണം; ഖത്തറില്‍ 11 ഇടത്ത് സ്‌ഫോടനം; എട്ടുപേര്‍ക്കു പരിക്ക്; ഖമേനിയുടെ മരണത്തിനു കടുത്ത തിരിച്ചടിയുമായി ഇറാന്‍; രാജ്യാന്തര വിമാന താവളങ്ങള്‍ക്ക് കേടുപാട്

    ദുബായ്: പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടി ശക്തമാക്കി ഇറാന്‍. ഖത്തറിലെ പതിനൊന്നിടത്തും ദുബായിലെ മൂന്നിടത്തും സ്‌ഫോടന ശബ്ദം കേട്ടതായാണ് വിവരം. ദുബായില്‍ പ്രാദേശിക സമയം 8.15 ഓടെ ഓടെ മൂന്നോളം സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഖത്തറില്‍ മിസൈല്‍ ഭാഗങ്ങള്‍ വീണ 8 പേര്‍ക്ക് പരുക്കേറ്റു. ബഹ്‌റൈനില്‍ മുന്നറിയിപ്പുമായി സൈറണുകള്‍ മുഴങ്ങി. സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇറാന്റെ മിസൈല്‍ ആക്രമണത്തിന് മുന്നോടിയായി ഇസ്രയേലില്‍ വ്യാപകമായി വ്യോമാക്രമണ സൈറണ്‍ മുഴങ്ങി. ഇസ്രയേല്‍ സൈനിക ആസ്ഥാനം ആക്രമിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. ടെല്‍നോഫ് വ്യോമതാവളത്തിലും ആക്രമണമുണ്ടായി. മേഖലയിലെ 27 യുഎസ് താവളങ്ങള്‍ ആക്രമിച്ചെന്ന് ഇറാന്‍ വ്യക്തമാക്കി. ഖമനയിയുടെ മരണത്തില്‍ അനുശോചനിച്ച് ഡല്‍ഹിയിലെ ഇറാന്‍ എംബസിയിലെ ദേശീയ പതാക താഴ്ത്തി. രാത്രിയോടെ യു.എ.ഇയില്‍ യു.എസിന്റെ കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ വലിയ ആക്രമണം നടത്തി. അബുദാബിയെയും ദുബായിയെയും ലക്ഷ്യമിട്ടായിരുന്നു ഇറാന്‍ ആക്രമണം. ദുബായ്, അബുദാബി രാജ്യാന്തര വിമാനത്താവളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.…

    Read More »
  • Breaking News

    സ്തംഭിച്ച് ഇറാൻ; പരമോന്നത നേതാവിനെയും മുൻനിര നേതാക്കളെയും നഷ്ടമായി; അടുത്ത ഭരണാധികാരി ആര്?

    ടെഹ്‌റാൻ: യുഎസ്- ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനിൽ പ്രതിസന്ധിയിലമർന്നു. മൂന്ന് പതിറ്റാണ്ടിലധികം ഇറാന്റെ ഭരണസംവിധാനത്തെ നിയന്ത്രിച്ചിരുന്ന 86 കാരനായ ഖമനേയിയുടെ മരണം ഇറാനെ വലിയൊരു അധികാര ശൂന്യതയിലേക്കും അനിശ്ചിതത്വത്തിലേക്കുമാണ് വീഴ്ത്തിയിരിക്കുന്നത്. മാത്രവുമല്ല, ഇറാൻ നേതൃനിരയിലെ 40 പേരെ വധിച്ചുവെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ഇത് ശരിയാണെങ്കിൽ ഭരണകൂടത്തിലെ പ്രധാനികൾ ഒറ്റദിവസംകൊണ്ട് ഇല്ലാതായിരിക്കുകയാണ്. പരമോന്നത നേതാവ് കൊല്ലപ്പെട്ടതോടെ ആസ്ഥാനത്തേക്ക് ഉടനെ മറ്റൊരാളെ കണ്ടെത്തേണ്ടതുണ്ട്. എന്നാൽ ഇത്തരത്തിലൊരു സ്ഥാനാരോഹണത്തിന് അനുകൂലമായ സമയമല്ല ഇപ്പോൾ. യുഎസും ഇസ്രയേലും സംയുക്തമായി ആക്രമണം നടത്തുന്ന സമയത്ത് താത്കാലികമായി മറ്റൊരാളെ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്. ഇറാന്റെ ഭരണഘടനയനുസരിച്ച്, പരമോന്നത നേതാവായി ഒരു മുതിർന്ന ഷിയാ മതപണ്ഡിതനെയാണ് തിരഞ്ഞെടുക്കേണ്ടത്. നിലവിൽ ഖമനേയിയുടെ മകൻ മൊജ്തബ ഖമേനി, ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ റൂഹുള്ള ഖമനേയിയുടെ ചെറുമകൻ ഹസ്സൻ ഖമനേയി എന്നിവരുടെ പേരുകളാണ് പിൻഗാമികളായി പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. സാദിഖ് ലാറിജാനി, മൊഹ്‌സെൻ അരാക്കി, അഹമ്മദ്…

    Read More »
  • Breaking News

    ഖമനേയിയുടെ ഭരണത്തിന്റെ അടിത്തറയിളക്കിയ മാഹ്ഷാ അമിനിയുടെ മരണം!! ഇസ്ലാമിക് വിപ്ലവത്തിന്റെ നേതാവായ ആയത്തുള്ള റുഹൊള്ളയുടെ പ്രിയ ശിഷ്യൻ, 1981 ൽ നടന്ന ബോംബാക്രമണത്തിൽ ഒരു കൈയ്യുടെ ശക്തി ഭാ​ഗികമായി നഷ്ടപ്പെട്ടു, ഖൊമേനിയുടെ മരണത്തോടെ ഇറാൻ പരമോന്നത നേതാവ് പദവിയിലേക്ക്

    ദുബായ്: 1989 മുതൽ ഇറാന്റെ ഇസ്ലാമിക് റിപ്പബ്ലിക്കിനെ നയിച്ച സുപ്രീം ലീഡർ ആയത്തുള്ള അലി ഖമനേയി മൂന്ന് ദശാബ്ദത്തിലേറെയായി രാജ്യത്തിന്റെ രാഷ്ട്രീയ-മത അധികാര ഘടനയുടെ കേന്ദ്രശക്തിയായിരുന്നു. ഇസ്രയേലുമായും അമേരിക്കയുമായും ഇറാന്റെ ആണവ പരിപാടിയെ ചുറ്റിപ്പറ്റിയുണ്ടായ സംഘർഷങ്ങൾ ശക്തിപ്പെടുത്തുകയും ആഭ്യന്തര ജനാധിപത്യ പ്രതിഷേധങ്ങളെ കർശനമായി അടിച്ചമർത്തുകയും ചെയ്ത നേതാവെന്ന നിലയിലാണ് ഖമനേയി അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയത്. ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തിയ വലിയ വ്യോമാക്രമണത്തിന് പിന്നാലെ ഖമെനെയ് അന്തരിച്ചതായി ഇറാന്റെ സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ പ്രസിഡന്റ് സംയുക്ത സൈനിക നടപടിയിൽ ഖമെനെയ് കൊല്ലപ്പെട്ടതായി മണിക്കൂറുകൾക്ക് മുമ്പ് അവകാശപ്പെട്ടിരുന്നുവെങ്കിലും കൊല്ലപ്പെട്ടില്ലെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിക്കുകയായിരുന്നു. വിപ്ലവ പോരാളിയിൽ നിന്ന് സുപ്രീം ലീഡറിലേക്ക് വടക്കുകിഴക്കൻ ഇറാനിലെ മഷ്ഹദിൽ ജനിച്ച ഖമനേയി മതപരമായ കുടുംബത്തിലാണ് വളർന്നുവന്നത്. 1960 കളിൽ ഖോം നഗരത്തിലെ മതപഠന കേന്ദ്രത്തിൽ അദ്ദേഹം പഠനം പൂർത്തിയാക്കി. ഇസ്ലാമിക് വിപ്ലവത്തിന്റെ നേതാവായ ആയത്തുള്ള…

    Read More »
  • Breaking News

    ഇറാനെ ഞെട്ടിച്ച് ഖമനേയിയുടെ മരണം, വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്ന് ദശാബ്ദത്തിലേറെയായി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആത്മീയവും രാഷ്ട്രീയവുമായ കേന്ദ്രശക്തി!! 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു, എഴ് ദിവസത്തെ അവധിയും

    ദുബായ്: ഇറാന്റെ സുപ്രീം ലീഡർ ആയത്തുള്ള ഖമനേയി കൊല്ലപ്പെട്ടതായി ഇറാന്റെ സ്റ്റേറ്റ് ടെലിവിഷൻ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 86 കാരനായ ഖമെനെയ് മൂന്ന് ദശാബ്ദത്തിലേറെയായി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആത്മീയവും രാഷ്ട്രീയവുമായ കേന്ദ്രശക്തിയായിരുന്നു. രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായും റിപ്പോർട്ടുണ്ട്.‌‌‌ ഇറാൻ ന്യൂസ് ഏജൻസിയായ ഫാർസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനിടെ ഇറാന്റെ മിസൈൽ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ വൻതോതിലുള്ള ആക്രമണങ്ങൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. 1989-ൽ ആയതോ ആയതോല്ല റൂഹോള ഖൊമേനിയുടെ മരണത്തെ തുടർന്ന് സുപ്രീം ലീഡറായ ഖമെനെയ് ഇറാന്റെ പരമോന്നത നേതാവായി അവരോധിക്കപ്പെട്ടു, വിദേശനയം, സൈനിക തന്ത്രം, ദേശീയ സുരക്ഷ എന്നിവയിൽ ഇറാന്റെ അന്തിമ വാക്ക് ഖമനേയിയായിരുന്നു. വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി നേരത്തേ അവകാശവാദം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ ഉന്നത ഉദ്യോഗസ്ഥരും ഫെബ്രുവരി 28-ന് ടെഹ്റാനിൽ നടന്ന വ്യോമാക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടതായി നേരത്തേ അവകാശപ്പെട്ടിരുന്നു. ഔദ്യോഗിക ചാനലുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഇവർ പ്രസ്താവനകൾ പുറത്തുവിട്ടിരുന്നു. എന്നാൽ, ശനിയാഴ്ച വൈകുംവരെ ഇറാൻ…

    Read More »
Back to top button
error: