• Breaking News

    വിജയ്ക്ക് എതിരെയുള്ള വിവാഹമോചന ഹർജി : വിഷയത്തിൽ യാതൊരുവിധ പ്രതികരണങ്ങളും ചർച്ചകളും പാടില്ലെന്ന് അണികൾക്ക് നിർദ്ദേശം

    ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌ക്കെതിരെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയതിന് പിന്നാലെ പാർട്ടിക്കുള്ളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി നേതൃത്വം. ജില്ലാതല ഭാരവാഹികളും ഐടി വിംഗ് അംഗങ്ങളും സോഷ്യൽ മീഡിയയിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കാനാണ് നേതൃത്വത്തിന്റെ ഉത്തരവ്. ഈ വിഷയത്തിൽ യാതൊരുവിധ പ്രതികരണങ്ങളും ചർച്ചകളും പാടില്ലെന്ന് പാർട്ടി കർശനമായി നിർദ്ദേശിച്ചു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പാർട്ടി അധ്യക്ഷന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ഇക്കാര്യം രാഷ്ട്രീയ എതിരാളികൾ ആയുധമാക്കുമോ എന്ന ആശങ്കയാണ് ടിവികെയ്ക്കുണ്ട്. വിജയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാനോ, അദ്ദേഹത്തെ പ്രതിരോധിച്ചുകൊണ്ട് പോസ്റ്റുകൾ ഇടാനോ അണികൾക്ക് അനുവാദമില്ല. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് ഈ നീക്കം.ശനിയാഴ്ചയോടെയാണ് സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഭാരവാഹികൾക്ക് നിർദ്ദേശം ലഭിച്ചത്. ടെലിവിഷൻ ചർച്ചകളിലോ ലൈവ് ഇന്റർവ്യൂകളിലോ യൂട്യൂബ് ചർച്ചകളിലോ പാർട്ടിയുടെ മുൻകൂർ അനുമതിയില്ലാതെ പങ്കെടുക്കരുതെന്ന് ജനറൽ സെക്രട്ടറി എൻ. ആനന്ദ് സർക്കുലർ ഇറക്കി.എന്നാൽ പൊതുയിടങ്ങളിൽ പാർട്ടിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ…

    Read More »
  • Breaking News

    ‘ചാണ്ടിക്കുഞ്ഞേ, പ്രായം കൂടുകല്ലേ, ഒരു കല്യാണമൊക്കെ കഴിച്ചൂടെ…?’ കമെന്റ്!! ശരണംവിളിച്ച് തേങ്ങയുടച്ച് റോഡ് ഉദ്ഘാടനം, പിന്നാലെ പിറന്നാൾ കേക്ക് മുറിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

    പുതുപ്പള്ളി: ‘സ്വാമിയേ ശരണമയ്യപ്പാ’ ശരണംവിളിച്ച് തേങ്ങ ഉടച്ച് നിലയ്ക്കൽ പള്ളിപ്പടി- കുട്ടൻചിറപ്പടി റോഡ് ഉദ്ഘാനം ചെയ്ത് ചാണ്ടി ഉമ്മൻ എംഎൽഎ. പിന്നാലെ റോഡിൽവച്ചുതന്നെ പിറന്നാൾ കേക്കുമുറിക്കലും. നിലയ്ക്കൽ പള്ളിപ്പടി- കുട്ടൻചിറപ്പടി റോഡ് ഉദ്ഘാടനത്തിന്റെ റീൽ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണിപ്പോൾ അതേസമയം തേങ്ങ ഉടച്ചുള്ള വ്യത്യസ്ത റോഡ് ഉദ്ഘാടനത്തിനുശേഷം പിറന്നാൾ കേക്കു മുറിച്ച് നാട്ടുകാർക്കായി നൽകുന്നതുകണ്ട് ഫോളോവേഴ്‌സ് ചോദിക്കുന്നുണ്ട് ‘ചാണ്ടിക്കുഞ്ഞേ, പ്രായം കൂടുകല്ലേ…ഒരു കല്യാണമൊക്കെ കഴിച്ചൂടെ…?’ ചാണ്ടി ഉമ്മൻ എം.എൽ.എ. യുടെ നാപ്പതാം പിറന്നാളായിരുന്നു ഞായറാഴ്ച. റോഡ് ഉദ്ഘാടനച്ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സാബു പുതുപ്പറമ്പിൽ, ബ്ലോക്ക് പ്രസിഡന്റ് ലതാ സലിമോൻ, ബ്ലോക്ക് പഞ്ചായത്തംഗം ജിനു കെ.പോൾ, ജില്ലാ പഞ്ചായത്തംഗം സിനി മാത്യു, പഞ്ചായത്തംഗം കെ.ബി. ഗിരീശൻ തുടങ്ങിയവർ പങ്കെടുത്തു.

    Read More »
  • Breaking News

    ഉടുമ്പൻചോലയിൽ മണിയാശാനെ വെട്ടി, പകരം കെകെ ജയചന്ദ്രൻ!! ജില്ലാ നേതൃത്വം നൽകിയ പട്ടിക തിരുത്തി സംസ്ഥാന സെക്രട്ടേറിയറ്റ്, എ വിജയരാഘവൻ, എം സ്വരാജ്, പി ജയരാജൻ, തോമസ് ഐസക് എന്നിവർക്കും സീറ്റില്ല, വൈപ്പിനിൽ എംബി ഷൈനി

    തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഉടുമ്പൻചോലയിൽ എംഎം മണിക്കു ഇക്കുറി സീറ്റില്ല. ഇടുക്കി ജില്ലയിലെ സിപിഎം സ്ഥാനാർത്ഥിക പട്ടിക സംസ്ഥാന സെക്രട്ടേറിയറ്റ് തിരുത്തുകയായിരുന്നു. പകരം ഉടുമ്പൻചോലയിൽ കെകെ ജയചന്ദ്രൻ മത്സരിക്കും. എംഎം മണിയുടെ പേര് അടക്കം ഉൾപ്പെടുത്തിയാണ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് പട്ടിക നൽകിയത്. എന്നാൽ, ഇത് തിരുത്തിയാണ് കെകെ ജയചന്ദ്രനെ മത്സരിപ്പിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. സംസ്ഥാന നേതൃത്വത്തിൻറെ തീരുമാനം ഇന്ന് ചേരുന്ന ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിക്കും. എംഎം മണിക്ക് പുറമെ എ വിജയരാഘവൻ, എം സ്വരാജ്, പി ജയരാജൻ, തോമസ് ഐസക് തുടങ്ങിയ പ്രമുഖരും മത്സരത്തിനില്ല. വിജയരാഘവന് മത്സരിക്കാൻ പിബി അനുമതി നൽകിയില്ല. കെ കെ ശൈലജയുടെ കാര്യത്തിൽ ജില്ലാ നേതൃത്വത്തിൻറെ തീരുമാനം നിർണായകമാകും. അതുപോലെ വൈപ്പിൻ എംഎൽഎ കെഎൻ ഉണ്ണികൃഷ്ണൻ തൃപ്പൂണിത്തുറയിൽ സിപിഎം സ്ഥാനാർത്ഥിയാകും. സ്വരാജ് വേണമെന്ന ജില്ലാ നേതൃത്വത്തിൻറെ ആവശ്യം തള്ളി. കൂടാതെ മുൻ മേയർ അനിൽകുമാറിനെയും പരിഗണിച്ചില്ല. എംബി ഷൈനി വൈപ്പിൻ മണ്ഡലം…

    Read More »
  • Breaking News

    ‘ഇറാനെതിരായ ആക്രമണത്തിൽ ബ്രിട്ടൻ ഭാ​ഗമാകില്ല; ബ്രിട്ടീഷ് സൈനിക താവളങ്ങൾ യുഎസിന് ഉപയോ​ഗിക്കാം’ കെയ്ർ സ്റ്റാമർ

    ലണ്ടൻ: ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾക്കെതിരായ പ്രതിരോധ ആക്രമണങ്ങൾക്കായി ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയ്ക്ക് അനുമതി നല്കി യുകെ. മേഖലയുടനീളം ഇറാൻ മിസൈലുകൾ തൊടുക്കുന്നത് തടയുക എന്ന പരിമിതമായ പ്രതിരോധ ലക്ഷ്യത്തിനായാണ് സൈനിക താവളങ്ങൾ ഉപയോഗിക്കാനുള്ള യുഎസിന്റെ അഭ്യർഥന ബ്രിട്ടൻ അംഗീകരിച്ചതെന്നും എക്‌സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ കെയ്ർ സ്റ്റാമർ വ്യക്തമാക്കി. ‘മേഖലയിലുടനീളം ഇറാൻ മിസൈലുകൾ പ്രയോഗിച്ച് നിരപരാധികളായ ആളുകളെ കൊല്ലുകയും ബ്രിട്ടീഷ് പൗരൻമാരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്നത് തടയുന്നതിനായി യുഎസിന്റെ ഈ അഭ്യർഥന സ്വീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.’-കെയ്ർ സ്റ്റാമർ പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ ബ്രിട്ടൻ പങ്കെടുത്തിട്ടില്ലെന്നും നിലവിൽ ആക്രമണങ്ങളുടെ ഭാഗമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ പ്രത്യാക്രമണങ്ങൾ ബ്രിട്ടീഷ് പൗരൻമാർ താമസിക്കുന്ന ഹോട്ടലുകളിലും വിമാനത്താവളത്തിലും എത്തിയെന്നും ഇത് ബ്രിട്ടീഷ് പൗരൻമാരെ വലിയ അപകടത്തിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യാന്തര നിയമങ്ങൾക്ക് അനുസൃതമായി സുഹൃദ് രാജ്യങ്ങളുടേയും സഖ്യകക്ഷികളുടേയും കൂട്ടായ പ്രതിരോധത്തിനായാണ് ഈ തീരുമാനം…

    Read More »
  • Breaking News

    വലിയൊരു ആക്രമണത്തിൽ പാമ്പിന്റെ തലയറ്റ് വീണു…ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തി അമേരിക്ക, ഐആർജിസിക്ക് ഇനി ആസ്ഥാനം ഇല്ല’… ഇറാൻ സൈന്യത്തിന്റെ ആസ്ഥാനങ്ങളും ബാലിസ്റ്റിക് മിസൈലുകളുടെ കേന്ദ്രങ്ങളുമടക്കം തകർക്കുന്ന വീഡിയോ പുറത്തുവിട്ട് യുഎസ്

    വാഷിങ്ടൺ: ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ ആസ്ഥാനം ഞായറാഴ്ചത്തെ ആക്രമണത്തിൽ തകർത്തായി യുഎസ് സൈന്യം. ‘ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തി അമേരിക്കയാണന്നും ഐആർജിസിക്ക് ഇനി ആസ്ഥാനം ഇല്ലയെന്നും ആക്രമണശേഷം യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിലൂടെ അറിയിച്ചു. ‘കഴിഞ്ഞ 47 വർഷത്തിനിടയിൽ ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) 1,000ൽ അധികം അമേരിക്കക്കാരെ കൊലപ്പെടുത്തി. ഇന്നലെ, അമേരിക്ക നടത്തിയ വലിയൊരു ആക്രമണത്തിൽ പാമ്പിന്റെ തലയറ്റ് വീണു. ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തി അമേരിക്കയാണ്, IRGC ക്ക് ഇനി ആസ്ഥാനമില്ല’ പ്രസ്താവനയിൽ പറയുന്നു. അതുപോലെ ഇറാൻ ഭരണകൂടം ഉയർത്തുന്ന ഭീഷണികൾ ഇല്ലാതാക്കാൻ യുഎസ് സേന ധീരമായ നടപടി സ്വീകരിക്കുന്നുവെന്നും ആക്രമണങ്ങൾ തുടരുന്നുവെന്നും യുഎസ് അറിയിച്ചു. ഇറാനിയൻ ഭരണകൂടം ബാലിസ്റ്റിക് മിസൈലുകളിലൂടെ പതിറ്റാണ്ടുകളായി അപകടകരമായ ഒരു ഭീഷണി ഉയർത്തുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം യുഎസ് സൈന്യം ആ ഭീഷണിയെ എന്നെന്നേക്കുമായി ഇല്ലാതാക്കുകയാണെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനെതിരെ നടത്തുന്ന…

    Read More »
  • Breaking News

    ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ തകർത്ത പാക്കിസ്ഥാന്റെ തന്ത്രപ്രധാന നൂർ ഖാൻ വ്യോമത്താവളം ആക്രമിച്ച് താലിബാൻ; അറ്റകുറ്റപ്പണികൾക്കിടെ അടുത്ത ആക്രമണം

    റാവൽപിണ്ടി: പാകിസ്താനും അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും തമ്മിലുള്ള സംഘർഷം തുറന്ന പോരാട്ടത്തിലെത്തി നിൽക്കുകയാണ്. കാബൂളിൽ വ്യോമാക്രമണം നടത്തിയതിന് മറുപടിയായി പാകിസ്താന്റെ തന്ത്രപ്രധാനമായ വ്യോമതാവളത്തിൽ താലിബാൻ ഡ്രോൺ ആക്രമണം നടത്തി. പാകിസ്താനിലെ റാവൽപിണ്ടിയിലുള്ള നൂർ ഖാൻ വ്യോമതാവളത്തിലാണ് താലിബാൻ ആക്രമണം നടത്തിയത്. വ്യോമതാവളത്തിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിനെ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണം. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നടപടിക്കിടെ ഇന്ത്യയുടെ ആക്രമണത്തിൽ നൂർ ഖാൻ വ്യോമതാവളം തകർന്നിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കെയാണ് താലിബാൻ ഡ്രോൺ ആക്രമണം നടത്തിയത്. നൂർ ഖാൻ വ്യോമതാവളത്തിന് പുറമെ, ക്വറ്റയിലെ പന്ത്രണ്ടാം ഡിവിഷൻ ആസ്ഥാനം, ഖൈബർ പഖ്തുൻഖ്വയിലെ മോമണ്ട് ഏജൻസിയിലുള്ള ഖ്വാസായ് ക്യാമ്പ് എന്നിവിടങ്ങളിലും താലിബാൻ ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഡ്രോൺ ആക്രമണത്തിന്റെ ദൃശ്യങ്ങൾ അഫ്ഗാൻ പ്രതിരോധ മന്ത്രാലയം എക്‌സ് ഹാൻഡിലൂടെ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം താലിബാൻ അയച്ച ഡ്രോൺ വെടിവെച്ചിട്ടുവെന്നാണ് പാകിസ്താൻ പറയുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള…

    Read More »
  • Breaking News

    അമേരിക്കയും ഇസ്രയേലും ഒരുക്കിയ മരണക്കെണിയതറിയാതെ കയറിക്കൊടുത്ത് ഖമനേയി!! ഒരു സൈഡിൽ ഖമനേയിയെ ഒളിവിൽ വിടാതെ ആണവ ചർച്ചകൾ നടക്കുമ്പോൾ മറുസൈഡിൽ രഹസ്യമായി തീർക്കാനുള്ള വാരിക്കുഴിയൊരുക്കി ട്രംപ്, എല്ലാവരേയും ഒരുമിച്ച് അവസാനിപ്പിക്കാൻ ഖമനേയി കൂടിക്കാഴ്ച നടത്തുന്ന സമയം തെരഞ്ഞെടുത്തു, ഓഫീസ് കെട്ടിടവും പരിസരവും ഒന്നടങ്കം തകർത്ത ഇരട്ട സൈനിക നീക്കം

    ടെൽ അവീവ്: ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയെ വധിച്ച’ഓപ്പറേഷൻ എപ്പിക് ഫ്യൂറി’, ‘ഓപ്പറേഷൻ റോറിംഗ് ലയൺ’ എന്നീ ഇരട്ട സൈനിക നീക്കങ്ങൾക്കു പിന്നിലെ തന്ത്രങ്ങൾ ഒന്നൊന്നാ.ി പുറത്തുവരുന്നു. ഒരു സൈഡിൽ അങ്ങ് ജനീവയിൽ ആണവ ചർച്ചകൾ നടന്നുകൊണ്ടിരിക്കെ തന്നെ വാഷിംഗ്ടണിലെയും ടെൽ അവീവിലെയും സൈനിക ആസൂത്രകർ ഈ ആക്രമണത്തിനുള്ള അന്തിമരൂപം തയ്യാറാക്കിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതായത് ഖമനേയിയെ തീർക്കാനുള്ള നീക്കങ്ങൾ. കഴിഞ്ഞ ഡിസംബറിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇറാനെ അവസാനിപ്പിക്കാനുള്ള ഈ സൈനിക നീക്കത്തിന് തുടക്കം കുറിച്ചത്. ഇറാനിൽ ഭരണകൂടവിരുദ്ധ പ്രതിഷേധങ്ങൾ ശക്തമായതോടെ അതിനെ ചുവടുപിടിച്ച് ഇതിനായുള്ള തയ്യാറെടുപ്പുകൾ വേഗത്തിലായി. പ്രതിഷേധക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച ട്രംപ്, ഇറാനിലെ സർക്കാർ സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ ആഹ്വാനം ചെയ്യുകയും പശ്ചിമേഷ്യയിൽ വലിയ സൈനിക വിന്യാസത്തിന് ഉത്തരവിടുകയും ചെയ്തു. പിന്നാലെ ഇസ്രയേലിലെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് മേധാവി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പലതവണ…

    Read More »
  • Breaking News

    അമേരിക്കൻ യുദ്ധവിമാനം കുവൈത്തിൽ തകർന്നു വീണു; അബദ്ധത്തിൽ വെടിവെച്ചിട്ടതാകാമെന്ന് നി​ഗമനം; യുഎസുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ

    കുവൈത്ത് സിറ്റി/ ടെഹ്‌റാൻ: അമേരിക്കൻ എഫ്-15 യുദ്ധ വിമാനം കുവൈത്തിൽ തകർന്നുവീണു. ഇറാൻ ആക്രണത്തിൽ തകർന്നതാണോയെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അബദ്ധത്തിൽ വെടിവെച്ചിട്ടതാകാമെന്ന റിപ്പോർട്ടുകളും ഉണ്ട്. പൈലറ്റുമാർ രക്ഷപ്പെട്ടു.വിമാനം തകർന്നുവീഴുന്നതിന്റെയും രക്ഷപ്പെട്ട പൈലറ്റുമാരുടെയും ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അതേസമയം, പശ്ചിമേഷ്യൻ സംഘർഷാവസ്ഥ അതി രൂക്ഷമായി തുടരുകയാണ്. അതിനിടെയിൽ അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാനിയൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി അറിയിച്ചു. ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ യുഎസുമായി ആണവ ചർച്ചകൾ പുനരാരംഭിക്കാൻ താൻ വീണ്ടും ശ്രമിച്ചുവെന്ന യുഎസ് മാധ്യമങ്ങളുടെ അവകാശവാദങ്ങൾ നിഷേധിച്ചുകൊണ്ടാണ് അലി ലാരിജാനിയുടെ പ്രതികരണം. ‘ഞങ്ങൾ അമേരിക്കയുമായി ചർച്ചയ്ക്കില്ല’ അദ്ദേഹം വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭ്രാന്തമായ പ്രതീക്ഷകൾ മേഖലയെ കുഴപ്പത്തിലേക്ക് തള്ളിവിട്ടിരിക്കുന്നുവെന്നും ഇറാൻ ദശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി പറഞ്ഞു. ‘അമേരിക്കൻ സൈനികരുടെ കൂടുതൽ ജീവഹാനിയെക്കുറിച്ച് ‘ട്രംപ് ഇപ്പോൾ ആശങ്കപ്പെടുകയാണ്’ അലി ലാരിജാനി പറഞ്ഞു. അമേരിക്ക ആദ്യം (America First) എന്ന സ്വയം നിർമ്മിത മുദ്രാവാക്യം ട്രംപ് ഇപ്പോൾ ഇസ്രായേൽ…

    Read More »
  • Breaking News

    ക്യാപ്റ്റാ, അഭിഷേകിനോ, തിലകിനോ പകരക്കാരനല്ല, ഇവൻ നായകൻ ടാ…പുച്ഛിച്ച് ചിരിച്ചവരെക്കൊണ്ട് തലകുനിപ്പിച്ച് സ്വീകരിപ്പിച്ച മലയാളി, കിട്ടിയ അവസരം കളഞ്ഞുകുളിച്ചവനൊന്ന് സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ച അതേ നാവുകൊണ്ട് ഹീറോ ഡാ എന്നു പറയിച്ച ഇരട്ടച്ചങ്കൻ… സഞ്ജു വി സാംസൺ…Video

    ഈ ലോകകപ്പിലേക്കുള്ള ‍സഞ്ജുവിന്റെ വരവ് ഡ​ഗൗട്ടിൽ ഇരിപ്പുറപ്പിക്കാനെന്ന് പലരും പരിഹസിച്ചു, വെടിക്കെട്ട് ബാറ്റിങ്ങുമായി ഇഷാൻ കിഷനും കളംനിറഞ്ഞാടിയതോടെ കളത്തിലിറങ്ങിയ ശേഷം വിക്കറ്റ് കീപ്പറിന്റെ ​ഗൗസുപോലും ഊരിമാറ്റി പകരക്കാരന്റെ റോളിലേക്ക് മാറേണ്ടിവന്നു… അവിടെ നിന്നുള്ള സഞ്ജു വിശ്വനാഥ് സാംസണിന്റെ ഒന്നൊന്നര തിരിച്ചുവരവായിരുന്നു ഇന്നലെ ഈഡൻ ഗാർഡൻസിൽ കണ്ടത്. അതും തോറ്റാൽ ടീം ലോകകപ്പ് സെമി കാണാതെ പുറത്താവുമെന്ന അതിനിർണായക സാഹചര്യം. മുന്നിൽ കരീബിയൻ കരുത്തർ ഉയർത്തിയ 196 റൺസെന്ന റൺമല. ഏത് താരവും സമ്മർദത്തിന് അടിപ്പെടുന്ന നിമിഷം… അഭിഷേക് മുതൽ ഓരോരുത്തരായി വിൻഡീസിനു മുന്നിൽ തലകുനിച്ച് മടങ്ങി. പക്ഷേ സഞ്ജു ശാന്തനായിരുന്നു. കളിയുടെ മനശാസ്ത്രം മനസിലാക്കിയ ഒരു പ്രൊഫഷണൽ ക്ലാസ് ബാറ്ററുടെ അസാമാന്യ പ്രകടനമാണ് പിന്നീട് ക്രിക്കറ്റ് ലോകം കാണുന്നത്. ഇന്ത്യ വിജയ റൺ കുറിച്ച ആ നിമിഷത്തിൽ കമന്റേറ്ററും പറഞ്ഞു, സഞ്ജു സ്പെഷ്യൽ സാംസൺ. അതേ അവൻ കളിക്കു ശേഷം പറഞ്ഞ വാക്കുകളിൽ തന്നെ അവന്റെ എക്സ്പീരിയൻസ് കാണാൻ സാധിക്കും. ഞാൻ…

    Read More »
  • Breaking News

    യുവതിയെ കഴുത്തിൽ ടേപ്പ് ചുറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മുങ്ങിയ ലിവ് ഇൻ പങ്കാളി വാഹനാപകടത്തിൽ പരുക്കേറ്റ നിലയിൽ, കൊലയ്ക്ക് പിന്നിൽ വാക്ക്തർക്കമെന്ന് സംശയം, ജിബി മോളെ ജീവനറ്റനിലയിൽ കണ്ടെത്തിയത് ഏഴുവയസുള്ള മകൻ

    പെരുമ്പാവൂർ: കീഴില്ലത്ത് യുവതി ഹോട്ടൽ മുറിയിൽ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ യുവാവിനെ വാഹനാപകടത്തിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തി. കീഴില്ലം പണിക്കരമ്പലം സ്വദേശി കരുന്നാലിൽ ജോയിയുടെ മകൾ ജിബിമോൾ ജോയ് (36) ആണ് കൊല്ലപ്പെട്ടത്. കൂടെ താമസിച്ചിരുന്ന കോതമംഗലം രാമല്ലൂർ ഇടത്തുങ്കുടി ലൈജു (47) വിനെ സംഭവത്തിന് ശേഷം വാഹനാപകടത്തിൽ പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. കീഴില്ലം ഷാപ്പുപടിയിലെ പെട്രോൾ പമ്പിന് സമീപം ഹോട്ടൽ നടത്തിവരുകയായിരുന്നു ഇരുവരും. ഹോട്ടലിന് പിന്നിലെ മുറിയിലാണ് ഇവർ ഏഴ് വയസുളള മകനൊപ്പം താമസിച്ചിരുന്നത്. ഹോട്ടൽ ജോലിക്കിടെ ഇരുവരും പിന്നിലെ മുറിയിലേക്ക് പോയി. കുറച്ചുസമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് മകൻ ചെന്ന് നോക്കിയപ്പോഴാണ് ജിബി വീടിനുള്ളിൽ ചലനമറ്റ് കിടക്കുന്നത് കണ്ടത്. കുട്ടി അറിയിച്ചതനുസരിച്ച് ജിബിയെ ഹോട്ടലിലെ ജീവനക്കാരും സമീപവാസികളും ചേർന്ന് പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. യുവതിയുടെ കഴുത്തിൽ ടേപ്പ് ഉപയോഗിച്ച് മുറുക്കിയിരുന്നു. കൈയിലും തലയിലും പരുക്കേറ്റ അടയാളങ്ങളുണ്ട്. ശ്വാസം മുട്ടിച്ച്…

    Read More »
Back to top button
error: