-
Breaking News
അമേരിക്കയുടെ മൂന്ന് എഫ് 15ഇ യുദ്ധവിമാനങ്ങൾ കുവൈറ്റ് അബദ്ധത്തിൽ വെടിവച്ചിട്ടതായി യുഎസ് സൈന്യം, വിമാനങ്ങളിലുണ്ടായിരുന്ന ആറ് ജീവനക്കാരും സുരക്ഷിതർ, ഇറാനെതിരായ സൈനിക ഓപ്പറേഷനിൽ കുവൈറ്റ് പ്രതിരോധ സേന നൽകുന്ന പിന്തുണയ്ക്കു നന്ദി- യുഎസ് സൈന്യം
ടെഹ്റാൻ/വാഷിങ്ടൻ: അബദ്ധത്തിൽ അമേരിക്കയുടെ മൂന്ന് എഫ് 15ഇ യുദ്ധവിമാനങ്ങളെ കുവൈറ്റ് വെടിവച്ചിട്ടതായി സമ്മതിച്ച് യുഎസ് സൈന്യം. ‘‘ ഇറാനുമായുള്ള പോരാട്ടത്തിനിടെ കുവൈറ്റ് വ്യോമ പ്രതിരോധ സേന യുഎസ് വ്യോമസേനയുടെ യുദ്ധവിമാനങ്ങളെ അബദ്ധത്തിൽ വെടിവച്ചിട്ടു. വിമാനങ്ങളിലുണ്ടായിരുന്ന ആറ് ജീവനക്കാരും സുരക്ഷിതരാണ്. ഇറാനെതിരെയുള്ള സൈനിക ഓപ്പറേഷനിൽ കുവൈറ്റ് പ്രതിരോധ സേന നൽകുന്ന പിന്തുണയ്ക്കു നന്ദി അറിയിക്കുന്നു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്’’–യുഎസ് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം കുവൈത്ത് വ്യോമാതിർത്തിയിലാണ് അമേരിക്കൻ എഫ്-15 യുദ്ധവിമാനം തകർന്നു വീണത്. എംഐഎം -104 പാട്രിയറ്റ് എയർ ഡിഫൻസ് സിസ്റ്റത്തിൽ നിന്നുള്ള മിസൈൽ ഏറ്റാണ് വിമാനം തകർന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ബാലിസ്റ്റിക് മിസൈലുകളെയും ശത്രു വിമാനങ്ങളെയും തകർക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് പാട്രിയറ്റ് സിസ്റ്റം. എന്നാൽ, അപൂർവ സാഹചര്യങ്ങളിൽ റഡാറിലെ ആശയക്കുഴപ്പം, വിമാനത്തെ തിരിച്ചറിയുന്നതിലെ പിഴവ് അല്ലെങ്കിൽ ആശയവിനിമയ തകരാറുകൾ എന്നിവ കാരണം സ്വന്തം വിമാനങ്ങളെ ശത്രു വിമാനമായി തെറ്റായി കണക്കാക്കാറുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ മിന അൽ അഹമ്മദി റിഫൈനറിക്ക്…
Read More » -
Breaking News
വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 കാരി ആശുപത്രി വിട്ടു; അപകടസമയത്ത് ഉണ്ടായിരുന്ന താൽപര്യം പിന്നീട് ആരിൽ നിന്നും ഉണ്ടായില്ലെന്നും സർക്കാർ പോലും കൈവിട്ടെന്നും പെൺകുട്ടിയുടെ അമ്മ
കൊച്ചി: തിരുവനന്തപുരം വര്‍ക്കലയില്‍ മദ്യപാനിയായ യാത്രക്കാരൻ ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 വയസുകാരി മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് ഇന്ന് ഉച്ചയോടെയാണ് ശ്രീക്കുട്ടി ആശുപത്രി വിട്ടത്. മകളുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ടെന്ന് ശ്രീക്കുട്ടിയുടെ അമ്മ പ്രിയദർശിനി പ്രതികരിച്ചു. അത്ഭുതങ്ങൾ സംഭവിച്ചാലേ മകൾ തിരികെ ജീവിതത്തിലേക്ക് വരൂ എന്നാണ് മെഡിക്കൽ കോളേജിൽ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞത്. അമൃത ആശുപത്രിയിലെ ഡോക്ടർമാർക്ക് നന്ദിയെന്നും മകൾ ഇപ്പോള്‍ സ്വയം ഭക്ഷണം കഴിക്കുന്നുണ്ടെന്നും സംസാരിക്കുന്നുണ്ടെന്നും ശ്രീക്കുട്ടിയുടെ അമ്മ പറഞ്ഞു. അതേസമയം, അപകടസമയത്ത് ഉണ്ടായിരുന്ന താൽപര്യം പിന്നീട് ആരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന പരാതിയും ശ്രീക്കുട്ടിയുടെ അമ്മ പങ്കുവെച്ചു. സർക്കാരിൽ നിന്ന് പോലും പിന്നീട് ഒരു അന്വേഷണവും ഉണ്ടായില്ല. അമൃത ആശുപത്രിയിൽ പൂർണമായും സൗജന്യ ചികിത്സയാണ് ലഭ്യമായതെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു. ട്രെയിന്‍ യാത്രക്കിടെ സുരേഷ് കുമാർ എന്ന പ്രതിപെൺകുട്ടിയെ ചവിട്ടി പുറത്തേക്കിടുകയായിരുന്നു. നവംബര്‍ രണ്ടിനാണ് കേരള എക്സ്പ്രസ് ട്രെയിനില്‍ യാത്ര…
Read More » -
Breaking News
‘നെതന്യാഹുവിന്റെ സ്ഥിതി എന്താണെന്ന് വ്യക്തമല്ല’; ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ആക്രമിച്ചെന്ന് ഇറാൻ വിപ്ലവസേന
ടെഹ്റാൻ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസും ഓഫീസും ഇസ്രായേൽ വ്യോമസേനാ കമാൻഡറുടെ ആസ്ഥാനവും ലക്ഷ്യമാക്കി ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. ഇറാൻ വിപ്ലവ സേന ഐആർജിസിയാണ് ഇക്കാര്യം അവകാശപ്പെട്ടത്. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ സ്ഥിതി എന്താണെന്ന് ഇപ്പോൾ വ്യക്തമല്ലെന്നും അവർ പറഞ്ഞു. “സയണിസ്റ്റ് ഭരണകൂടത്തിലെ കുറ്റവാളിയായ പ്രധാനമന്ത്രിയുടെ ഓഫീസും ഭരണകൂടത്തിന്റെ വ്യോമസേനാ കമാൻഡറുടെ ആസ്ഥാനവും ലക്ഷ്യമിട്ടു,” ഗാർഡ്സ് ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.ആക്രമണത്തിൽ ഖൈബാർ മിസൈലുകൾ ഉപയോഗിച്ചതായി പറയുന്നു. അതേസമയം, ആക്രമണം നടന്നതായി ഇസ്രായേൽ സ്ഥിരീകരിച്ചിട്ടില്ല. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണോ മിസൈലുകൾ പതിച്ചത് എന്നതിലും വ്യക്തത വരേണ്ടതുണ്ട്. മേഖലയിൽ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.
Read More » -
Breaking News
നതാൻസ് ആണവനിലയംയുഎസ് ആക്രമിച്ചു; ആണവ ചോർച്ചയ്ക്ക് സാധ്യതയെന്ന് ഇറാൻ
ടെഹ്റാൻ∙ നതാൻസ് ആണവനിലയം യുഎസ് ആക്രമിച്ചെന്ന് ഇറാൻ. ആണവ ചോർച്ചയ്ക്ക് സാധ്യതയുണ്ടെന്നു രാജ്യാന്തര ആണവോർജ ഏജൻസി ഡയറക്ടർ റാഫേൽ മരിയാനോ ഗ്രോസി പറഞ്ഞു. സംഘർഷങ്ങളിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. പശ്ചിമേഷ്യയിലെങ്ങും സംഘർഷാന്തരീക്ഷം കൂടുതൽ ഇരുണ്ടുമൂടുകയാണ്. ഒമാനിൽ സുൽത്താൻ ഖാബൂസ് തുറമുഖത്ത് കപ്പലിനുനേരെ ആക്രമണം. ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. 16 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിലെ ജീവനക്കാരെ പുറത്തെത്തിച്ചു. ആളില്ലാ ബോട്ടുകളുപയോഗിച്ചുള്ള ആക്രമണമായിരുന്നെന്ന് ഒമാൻ മാരിടൈം ഏജൻസി സ്ഥിരീകിച്ചു. ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് 31 പേർ കൊല്ലപ്പെടുകയും 149 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലെബനൻ നാഷനൽ ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങൾ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളെയും തെക്കൻ ലെബനനെയുമാണ് ലക്ഷ്യമിട്ടത്. ബെയ്റൂട്ട് പ്രാന്തപ്രദേശങ്ങളിൽ 20 പേർ കൊല്ലപ്പെടുകയും 91 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തെക്കൻ ലെബനനിൽ 11 പേർ കൊല്ലപ്പെടുകയും 58 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വടക്കൻ ഇസ്രായേലിന് നേരെ ഹിസ്ബുല്ല…
Read More » -
Breaking News
ഇറാൻ ടെലിവിഷനുകളിൽ നെതന്യാഹുവിൻ്റെ സന്ദേശങ്ങൾ, ഹൈജാക്ക് ചെയ്ത് ഇസ്രയേൽ!! രണ്ടിടങ്ങളിൽ ബ്രോഡ്കാസ്റ്റിങ് സമുച്ചയങ്ങൾക്ക് ബോംബിട്ടു, നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു? ആക്രമണം സ്ഥിരീകരിച്ച് ഐആർഐബി, ഇതുവരെ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 555 കടന്നു
ടെഹ്റാൻ: ഇറാനിലെ ഔദ്യോഗിക മാധ്യമമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങിൻ്റെ രണ്ട് സമുച്ചയങ്ങൾ ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ തകർത്തതായി റിപ്പോർട്ട്. മാധ്യമപ്രവർത്തകരടക്കം നിരവധി പേർ കൊല്ലപ്പെട്ടുവെന്നും നിരവധി പേർക്ക് പരുക്കേറ്റിരിക്കാമെന്നും ഇസ്രയേൽ അവകാശപ്പെടുന്നു. അതേസമയം ആക്രമണം നടന്നതായി ഐആർഐബിയും സ്ഥിരീകരിച്ചു. എന്നാൽ കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. ആക്രമണത്തിന് പിന്നാലെ റേഡിയോ, ടെലിവിഷൻ സംപ്രേഷണങ്ങൾ തടസപ്പെട്ടു. തുടർന്ന് ടെലിവിഷൻ ഇസ്രയേൽ ഹൈജാക്ക് ചെയ്തു. സംപ്രേഷണം പുനരാരംഭിച്ചപ്പോൾ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സന്ദേശമാണ് ഇതിലൂടെ പ്രക്ഷേപണം ചെയ്തത്. വടക്കൻ ടെഹ്‌റാനിലെ ജാമേ ജാം പ്രദേശത്തെ കെട്ടിടങ്ങളാണ് തകർത്തത്. ആക്രമണത്തിന് പിന്നിൽ അമേരിക്കയും ഇസ്രായേലുമെന്ന് ഐആർഐബി ന്യൂസ് നെറ്റ്‌വർക് പിന്നീട് ആരോപിച്ചു. സംഘർഷം നടക്കുന്നതിനാൽ ഐആർഐബി പതിവായി നടത്തുന്ന പല പരിപാടികളും ഒഴിവാക്കിയിരുന്നു. ഇതിനിടയിലാണ് ആക്രമണം നടന്നത്. ഇസ്രയേലും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിൻ്റെ ഭാഗമായാണ് ആക്രമണം നടത്തിയത്. സംഘർഷത്തിൽ ഇറാനിൽ മാത്രം ഇതുവരെ 555 പേർ കൊല്ലപ്പെട്ടതായാണ് വിവരം. സർവശക്തിയുമുപയോഗിച്ച് ഇറാൻ…
Read More » -
Breaking News
സൗദി അരാംകോയുടെ എണ്ണശുദ്ധീകരണശാലയിൽ ഡ്രോൺ ആക്രമണം; റിഫൈനറി താത്കാലിക്കമായി അടച്ചുപൂട്ടി
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരേ ഡ്രോൺ ആക്രമണം. സൗദി അരാംകോയുടെ റാസ് തനുര റിഫൈനറിക്ക് നേരേയാണ് ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടർന്ന് റാസ് തനുര റിഫൈനറി താത്കാലിക്കമായി അടച്ചുപൂട്ടി. സൗദിയിലെ പ്രധാന എണ്ണശുദ്ധീകരണശാലയാണ് അരാംകോയുടെ റാസ് തനുര റിഫൈനറി. റാസ് തനുര റിഫൈനറിയിൽനിന്നുള്ള ദൃശ്യങ്ങളെന്ന പേരിൽ ചില വീഡിയോകൾ സാമൂഹികമാധ്യമമായ എക്‌സിലടക്കം ചില മാധ്യമങ്ങൾ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, ഈ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാനായിട്ടില്ല. അതിനിടെ, പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില നാലുവർഷത്തെ ഏറ്റവും ഉയരത്തിലെത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സ്തംഭിച്ചതോടെയാണ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത്. ഹോർമുസ് കടലിടുക്ക് ഇറാൻ ഔദ്യോഗികമായി അടച്ചിട്ടില്ലെങ്കിലും നിലവിലെ സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് നിരവധി കപ്പലുകളാണ് ഇതുവഴിയുള്ള ചരക്കുനീക്കം നിർത്തിവെച്ചത്.
Read More » -
Breaking News
ജഡ്ജി ഹണി എം. വർഗീസിനെതിരേ കോടതിയലക്ഷ്യ നടപടികൾക്കൊരുങ്ങി അഡ്വ. ടി.ബി.മിനി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിനെതിരേ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ നീക്കവുമായി അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി.മിനി. ഇതിനു മുന്നോടിയായി അഡ്വക്കേറ്റ് ജനറലിന് ടി.ബി.മിനി അപേക്ഷ നൽകി. കേസിന്റെ വിധി വന്നതിന് ശേഷം കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്ന ഘട്ടത്തിൽ ജഡ്ജി ഹണി എം. വർഗീസ് നടത്തിയ ചില വിവാദ പരാമർശങ്ങളാണ് നീക്കത്തിനു പിന്നിൽ. നടി ആക്രമിക്കപ്പെട്ട കേസിൽ ടി.ബി. മിനി പലപ്പോഴും കോടതിയിൽ ഇരുന്ന് ഉറങ്ങുകയായിരുന്നു, പത്ത് ദിവസത്തിൽ താഴെ മാത്രമാണ് കോടതിയിൽ ഹാജരായത്, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചു തുടങ്ങിയ ആരോപണങ്ങൾ ജഡ്ജി ഉന്നയിച്ചിരുന്നു. ഈ പരാമർശങ്ങൾ തനിക്ക് വലിയ രീതിയിലുള്ള മാനസിക പ്രയാസമുണ്ടാക്കിയെന്നും അതുകൊണ്ടാണ് നിയമനടപടികളുമായി മുന്നോട്ട് പോകുന്നതെന്നും ടി.ബി. മിനി പറഞ്ഞു. നേരത്തേ, ഈ വിഷയത്തിൽ ടി.ബി.മിനി ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ നിലവിൽ തീരുമാനമൊന്നും വന്നിട്ടില്ലെങ്കിലും അഡ്വക്കേറ്റ് ജനറലിന് നൽകിയ അപേക്ഷയുമായി മുന്നോട്ട് പോകാനാണ് അഭിഭാഷകയുടെ തീരുമാനം.…
Read More » -
Breaking News
ഹിസ്ബുള്ള നേതാവ് മുഹമ്മദ് റാദിനെ വധിച്ചുവെന്ന് ഇസ്രായേൽ ; ‘ആയത്തുല്ല അലി ഖമേനിയിയുടെ പാത പിന്തുടരുന്നവരുടെ സ്ഥാനം നരകത്തിന്റെ ആഴങ്ങളിൽ ‘
ടെൽ അവീവ്: ലബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ പ്രതിരോധ സേന നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹിസ്ബുള്ളയുടെ പാർലമെന്ററി വിഭാഗം തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായാണ് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഞായറാഴ്ച രാത്രിയിൽ ഇസ്രയേലിന്റെ വടക്കൻ മേഖലയിലേക്ക് നിരവധി മിസൈലുകളാണ് ഹിസ്ബുള്ള വിക്ഷേപിച്ചത്. ഇതിനുള്ള മറുപടിയായാണ് ഇസ്രയേൽ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. ഇസ്രയേൽ ഇനി ലക്ഷ്യമിടുന്നത് ഹിസ്ബുള്ള നേതാവ് നയിം ഖാസിമിനെയാണെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് തിങ്കളാഴ്ച വ്യക്തമാക്കിയത്. ആയത്തുല്ല അലി ഖമേനിയിയുടെ പാത പിന്തുടരുന്നവർ നരകത്തിന്റെ ആഴങ്ങളിൽ അവരുടെ സ്ഥാനം കാണുമെന്നും തിന്മയുടെ അച്ചുതണ്ടിനെ പിന്തുണച്ചവർ അവർക്കൊപ്പമുണ്ടാവുമെന്നും ഇസ്രയേൽ കാറ്റ്സ് കൂട്ടിച്ചേർത്തു. മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായുള്ള വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് ഇസ്രയേൽ കാറ്റ്സിന്റെ പ്രതികരണമെത്തുന്നത്. ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണം തുടരുമെന്നാണ് ഇസ്രയേൽ പ്രതിരോധ സേന വിശദമാക്കിയിട്ടുള്ളത്. ലബനൻ എന്ന രാജ്യത്തേക്കാൾ ഇറാൻ ഭരണകൂടത്തിനാണ് ഹിസ്ബുള്ള മുൻഗണന നൽകിയത്, അവർ…
Read More » -
Breaking News
‘ചാണ്ടിക്കുഞ്ഞേ, പ്രായം കൂടുകല്ലേ, ഒരു കല്യാണമൊക്കെ കഴിച്ചൂടെ…?’ കമെന്റ്!! ശരണംവിളിച്ച് തേങ്ങയുടച്ച് റോഡ് ഉദ്ഘാടനം, പിന്നാലെ പിറന്നാൾ കേക്ക് മുറിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ
പുതുപ്പള്ളി: ‘സ്വാമിയേ ശരണമയ്യപ്പാ’ ശരണംവിളിച്ച് തേങ്ങ ഉടച്ച് നിലയ്ക്കൽ പള്ളിപ്പടി- കുട്ടൻചിറപ്പടി റോഡ് ഉദ്ഘാനം ചെയ്ത് ചാണ്ടി ഉമ്മൻ എംഎൽഎ. പിന്നാലെ റോഡിൽവച്ചുതന്നെ പിറന്നാൾ കേക്കുമുറിക്കലും. നിലയ്ക്കൽ പള്ളിപ്പടി- കുട്ടൻചിറപ്പടി റോഡ് ഉദ്ഘാടനത്തിന്റെ റീൽ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണിപ്പോൾ അതേസമയം തേങ്ങ ഉടച്ചുള്ള വ്യത്യസ്ത റോഡ് ഉദ്ഘാടനത്തിനുശേഷം പിറന്നാൾ കേക്കു മുറിച്ച് നാട്ടുകാർക്കായി നൽകുന്നതുകണ്ട് ഫോളോവേഴ്‌സ് ചോദിക്കുന്നുണ്ട് ‘ചാണ്ടിക്കുഞ്ഞേ, പ്രായം കൂടുകല്ലേ…ഒരു കല്യാണമൊക്കെ കഴിച്ചൂടെ…?’ ചാണ്ടി ഉമ്മൻ എം.എൽ.എ. യുടെ നാപ്പതാം പിറന്നാളായിരുന്നു ഞായറാഴ്ച. റോഡ് ഉദ്ഘാടനച്ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സാബു പുതുപ്പറമ്പിൽ, ബ്ലോക്ക് പ്രസിഡന്റ് ലതാ സലിമോൻ, ബ്ലോക്ക് പഞ്ചായത്തംഗം ജിനു കെ.പോൾ, ജില്ലാ പഞ്ചായത്തംഗം സിനി മാത്യു, പഞ്ചായത്തംഗം കെ.ബി. ഗിരീശൻ തുടങ്ങിയവർ പങ്കെടുത്തു.
Read More »
