• Breaking News

    ‘നീ വല്ലാത്ത സാധനമാണല്ലോ കൊച്ചേ’; രാഹുലിന്റെ ചാറ്റ് പുറത്തുവിട്ട് ജസ്ല മാടശേരി; ‘രാഹുല്‍ വെറും കോഴിയല്ല, കുരുപ്പു പിടിച്ച കോഴി, മാന്യന്‍മാരുടെ മഹാ സംഗമം കണ്ട് ഓക്കാനം വരുന്നു’

    രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നടത്തിയ ചാറ്റ് പുറത്ത് വിട്ട്  ആക്ടിവിസ്റ്റ് ജസ്ല മാടശേരി. രാഹുൽ വെറും കോഴിയല്ല. കുരുപ്പ് പിടിച്ച കോഴിയാണെന്നും മാന്യന്മാരുടെ മഹാസംഗമം കണ്ടു ഓക്കാനം വരുന്നുവെന്നും. വേണ്ടാ വേണ്ടാന്നു വെച്ചിരിക്കുമ്പോ അവന്റെ ഒരു പീഡന ന്യായീകരണ ഇന്റർവ്യൂ എന്ന് പറഞ്ഞാണ് ജസ്ല മാടശേരി രാഹുൽ ഫെയ്സ്ബുക്കിൽ അയച്ച മെസേജ് അടക്കം പങ്കുവച്ച് കുറിപ്പിട്ടിരിക്കുന്നത്. നേരത്തെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് സഹയാത്രിക എം.എ. ഷഹനാസ് രംഗത്ത് എത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ കോഴിയാണെന്ന് പണ്ടേ അറിയാം. കോൺഗ്രസിനകത്ത് ഒരു കമ്മിറ്റി വെച്ചാൽ ഇക്കാര്യം വ്യക്തമാകും. ഓരോ സ്ത്രീയെയും എങ്ങിനെ മാനിപുലേറ്റ് ചെയ്യണമെന്ന് ഇയാൾക്കറിയാം. രാഹുലിനെ ആദ്യമേ മനസ്സിലാക്കിയതുകൊണ്ട് നിർത്തേണ്ടിടത്ത് നിർത്തിയെന്നും ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞു.   ജസ്ലയുടെ കുറിപ്പ് ദീർഘവീക്ഷണം. .. ഒരാളുടെ പോക്ക് കണ്ടാൽ ഏതറ്റം വരെ എത്തും എന്ന് തിരിച്ചറിയാനുള്ള കഴിവ്. .കോഴികളെ കിലോമീറ്ററുകൾ അപ്പുറത്തൂന്ന് മണക്കും. ..ഇതൊക്കെ എനിക്ക് അല്പം കൂടുതലുണ്ട് എന്ന…

    Read More »
  • Breaking News

    യുദ്ധം റഷ്യയുടെ നടുവൊടിക്കുന്നോ? യുദ്ധത്തിന് പടയാളികളില്ല; 10 ലക്ഷം റഷ്യന്‍ സൈനികരെങ്കിലും കൊല്ലപ്പെട്ടെന്ന് ബ്രിട്ടീഷ് കണക്ക്; കൂലിപ്പട്ടാളത്തില്‍ ചേരാന്‍ വിദേശികള്‍ക്ക് ലക്ഷങ്ങള്‍ ശമ്പളവും ബോണസും പൗരത്വവും വാഗ്ദാനം; പിടിച്ചു നില്‍ക്കാന്‍ പെടാപ്പാട്

    മോസ്‌കോ: നാലുവര്‍ഷമായി തുടരുന്ന യുദ്ധം റഷ്യയുടെ നടുവൊടിക്കുന്നെന്നു റിപ്പോര്‍ട്ട്. ദീര്‍ഘകാലം യുക്രൈന്‍ പിടിച്ചു നില്‍ക്കുമെന്നു പ്രതീക്ഷിക്കാതിരുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ഏഴു ലക്ഷം സൈനികര്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് അറിയിച്ചത്. എത്രപേര്‍ കൊല്ലപ്പെട്ടെന്നോ എത്രപേര്‍ പരുക്കേറ്റ് ചികില്‍സയിലാണെന്നോ ഉള്ള വിവരങ്ങളൊന്നും റഷ്യ പുറത്തുവിടുന്നില്ല. കുറഞ്ഞതു പത്തുലക്ഷം പേരെങ്കിലും കൊല്ലപ്പെട്ടെന്നാണു ബ്രിട്ടീഷ് പ്രതിരോധ വകുപ്പിന്റെ കണക്കുകള്‍. റഷ്യയിലെ സ്വതന്ത്ര വെബ്‌സൈറ്റായ മീഡിയ സോണയും ബിബിസിയും സന്നദ്ധപ്രവര്‍ത്തകരുടെ സംഘവും ചേര്‍ന്ന് യുക്രെയ്നില്‍ കൊല്ലപ്പെട്ട 1,60,000 സൈനികരുടെ പേരുകള്‍ ശേഖരിച്ച് പുറത്തുവിട്ടിരുന്നു. ഇതില്‍ 550 പേരുകള്‍ രണ്ട് ഡസനിലേറെ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഇന്ത്യയടക്കം നാല്‍പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കൂലിപ്പടയാളികള്‍ റഷ്യയ്ക്കുവേണ്ടി യുക്രെയ്നില്‍ പോരാടുന്നുണ്ട്. 2024ലെ ഉടമ്പടി പ്രകാരം ഉത്തരകൊറിയ സ്വന്തം സൈനികരെ നേരിട്ട് അയച്ചിട്ടുണ്ട്. അതും പോരാതെ വന്നതോടെയാണ് തട്ടിപ്പ് റിക്രൂട്ടിങ് ഏജന്‍സികളെ അടക്കം ഉപയോഗിച്ച് വിദേശ പൗരന്മാരെ റഷ്യന്‍ പട്ടാളെ വിലക്കെടുക്കുന്നത്. യുദ്ധത്തില്‍ കൊല്ലപ്പെടുന്ന റഷ്യന്‍ പട്ടാളക്കാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നത് സ്വന്തം…

    Read More »
  • Breaking News

    എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്നത് ട്രംപിന്റെ അവകാശവാദം മാത്രം; അക്കാര്യത്തെക്കുറിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രസ്താവനകളോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്ന് റഷ്യ

    മോസ്‌കോ: എണ്ണ വാങ്ങുന്നത് നിർത്തുന്നത് സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രസ്താവനകളോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്ന് റഷ്യ. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്താൻ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. റഷ്യൻ വക്താവായ ദിമിത്രി പെസ്‌കോവാണ് ഇതുസംബന്ധിച്ച പ്രസ്താവനയിറക്കിയത്. ഇന്ത്യയുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ പരാമർശങ്ങൾ റഷ്യ സൂക്ഷ്മമായി വിശകലനംചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ എണ്ണയ്ക്ക് പകരമായി യുഎസിൽനിന്നും വെനസ്വേലയിൽനിന്നും കൂടുതൽ എണ്ണ വാങ്ങാൻ ഇന്ത്യ സമ്മതിച്ചെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ഇതിനാൽ റഷ്യൻ എണ്ണ ഇറക്കുമതിചെയ്യുന്നതിന് ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയ 25% അധിക തീരുവ ഒഴിവാക്കിയതായും ട്രംപ് പ്രഖ്യാപിച്ചു. ഈ പശ്ചാത്തലത്തിലാണ് റഷ്യൻ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരണം നടത്തിയത്. ”ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തെ ഞങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ, ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനാണ് റഷ്യ കൂടുതൽ പ്രധാന്യം നൽകുന്നത്. അങ്ങനെ ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം കൂടുതൽ മെച്ചപ്പെടുത്താനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഇത് ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്”,…

    Read More »
  • Breaking News

    രാഹുലിലെ ഉന്നംവച്ച് പീയൂഷ് ​ഗോയൽ; ‘മോദിയും ട്രംപും തമ്മിലുള്ള സൗഹൃദമാണ് യുഎസുമായുള്ള മികവുറ്റ കരാറിന് വഴിയൊരുക്കിയത്; ​​മറ്റ് രാജ്യങ്ങൾക്ക് കിട്ടാത്ത ആനുകൂല്യങ്ങളാണ് ഇന്ത്യയ്ക്കിത് സമ്മാനിക്കുന്നത്; പാർലമെന്റിൽ പ്രതിപക്ഷം കാട്ടിക്കൂട്ടിയ പ്രകടനം ജനാധിപത്യത്തിന് നാണക്കേട്’

    ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള സൗഹൃദമാണ് യു.എസുമായി ഇത്രയും മികച്ച ഒരു കരാറിലേക്ക് ഇന്ത്യയെ എത്തിച്ചതെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. അയൽരാജ്യങ്ങൾക്കോ ​​ഇന്ത്യയുമായി മത്സരിക്കുന്ന മറ്റ് രാജ്യങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ വൻ ആനുകൂല്യങ്ങളാണ് ഈ കരാറിലൂടെ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. യുവാക്കൾ, യുവതികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ, സ്ത്രീകൾ എന്നിങ്ങനെ ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് ഈ വലിയ കരാർ അവസരങ്ങൾ തുറന്നുകൊടുക്കും. മാസങ്ങളായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരും മന്ത്രിമാരും നടത്തിയ ചർച്ചകളുടെയും കഠിനാധ്വാനത്തിൻ്റെയും ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. ‘തിരിച്ചറിവില്ലാതെ പ്രതിപക്ഷം പാർലമെൻ്റിൽ കാട്ടിക്കൂട്ടിയ പ്രകടനം ജനാധിപത്യത്തിന് നാണക്കേടാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ, ഡിഎംകെ, ടിസി, സമാജ്വാദി പാർട്ടി തുടങ്ങിയ കക്ഷികൾ സ്പീക്കറുടെ കസേരയ്ക്ക് അരികിലെത്തുകയും സഭയെ അപമാനിക്കുകയും ചെയ്തു. സഭയിൽ പറയേണ്ട കാര്യങ്ങൾ പ്രതിപക്ഷത്തിൻ്റെ മോശം പെരുമാറ്റം കാരണം പുറത്ത് പറയേണ്ടി…

    Read More »
  • Breaking News

    കടം വാങ്ങിയ പണം തിരികെ ചോദിച്ചു, നല്‍കിയില്ലെങ്കില്‍ വിവാഹവേദിയില്‍ കയറിവന്ന് ചോദിക്കുമെന്ന് ഭീഷണി, സുഹൃത്തിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന് നവവരന്‍

    മുംബെെ: ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ന് വി​വാ​ഹ​ത്ത​ലേ​ന്ന് സു​ഹൃ​ത്തി​നെ യു​വാ​വ് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ച​ന്ദ് (30) എ​ന്ന യു​വാ​വി​നെ​യാ​ണ് സു​ഹൃ​ത്ത് ആ​തി​ഖ് തം​ബോ​ളി കൊ​ല​പ്പെ​ടു​ത്തി​യ​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ബീ​ഡ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ആ​തി​ഖ് കൊ​ല്ല​പ്പെ​ട്ട ച​ന്ദി​ന്റെ പ​ക്കി​ൽ നി​ന്നും ഒ​ന്ന​ര ല​ക്ഷം രൂ​പ ക​ടം വാ​ങ്ങി​യി​രു​ന്നു. പ​ണം തി​രി​കെ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ വി​വാ​ഹ വേ​ദി​യി​ൽ വ​ന്ന് പ​ണം ആ​വ‍​ശ്യ​പ്പെ​ടു​മെ​ന്നും ച​ന്ദ് ആ​തി​ഖി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​തി​ഖി​നെ​തി​രെ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​വാ​ഹം ത​ട​സ​പ്പെ​ടു​മെ​ന്ന് ഭ​യ​ന്നാ​ണ് ഇ​യാ​ൾ ച​ന്ദി​നെ ക​ല്ല് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ആ​തി​ഖി​ൻറെ വി​വാ​ഹ ദി​വ​സം ഖോ​ക​ർ​മോ​യി​ലെ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് വ​ച്ച് ച​ന്ദി​ൻറെ മൃ​ത​ദേ​ഹം ക​ണ്ട​തോ​ടെ​യാ​ണ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

    Read More »
  • Breaking News

    മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ പേരിലുൾപ്പെടെയുള്ള 4 കേസുകൾ അടിയന്തര പരി​ഗണനയ്ക്കായി ലിസ്റ്റ് ചെയ്യിച്ച ഹർജിക്കാരന് 40,000 രൂപ പിഴയിട്ട നടപടി റദ്ദാക്കില്ലെന്ന് ഹൈക്കോടതി; ഇതേ കാര്യങ്ങൾ ആവർ‍ത്തിച്ചാൽ പിഴ 10,000 രൂപയിൽ ഒതുങ്ങുകയില്ലെന്നും കോടതി

    കൊച്ചി : മുഖ്യമന്ത്രിയുടെ മക്കൾ വീണയുടെ കമ്പനി എക്‌സലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള ഇടപാട്, ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയടക്കം 4. കേസുകൾ അവധിക്കാല ബെഞ്ച് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ലിസ്റ്റ് ചുമത്തിയതിന് ചുമത്തിയ പിഴ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. ഓരോ കേസിനും 10,000 രൂപ വീതം 40,000 രൂപ ഹർജിക്കാരനായ എം.ആർ.അജയൻ അടയ്‌ക്കണമെന്നും ഇത്തരം കാര്യങ്ങൾ ആവർത്തിച്ചാൽ ഇനി പിഴ 10,000 രൂപയിൽ നിൽക്കില്ലെന്നും ജസ്റ്റിസുമാരായ എ.ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. അവധിക്കാല ബെഞ്ച് കോടതി ചെലവായി വിധിച്ച 40,000 രൂപ ഹർജിക്കാരൻ കേരള ലീഗൽ സർവീസ് അതോറിറ്റിയിൽ അടയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചു. അവധിക്കാല ബെഞ്ചിൽ 4 കേസുകൾ ലിസ്റ്റ് ചെയ്തതിന് എം.ആർ.അജയൻ കഴിഞ്ഞ ഡിസംബർ 23നാണ് കോടതി പിഴ ചുമത്തിയത്. അവധിക്കാല ബെഞ്ച് ചേരുന്ന അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കാനാണ് കോടതി പിഴ ചുമത്തിയത്. ഒരു കേസിനു ശേഷം ഹർജിക്കാരൻ്റെ അഭിഭാഷകരും കോടതിയിൽ…

    Read More »
  • India

    ‘പേഴ്‌സണലൈസ്ഡ് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസ്’ സേവനം അവതരിപ്പിച്ച് ജിയോബ്ലാക്ക്‌റോക്ക്… ഇന്ത്യക്കാരുടെ വെല്‍ത്ത് മാനേജ്‌മെന്റില്‍ വിപ്ലവം തീര്‍ക്കുകയാണ് സേവനത്തിലൂടെ ലക്ഷ്യമിടുന്നത് സമ്പാദ്യക്കാരില്‍ നിന്ന് അറിവുള്ള നിക്ഷേപകരായി ഇന്ത്യക്കാരെ മാറ്റുന്ന സവിശേഷ പദ്ധതിയാണിത്

    കൊച്ചി/മുംബൈ: സമ്പാദ്യക്കാരെ നിക്ഷേപകരാക്കുന്ന നൂതന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ‘പേഴ്‌സണലൈസ്ഡ് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസ്’ (Personalised Investment Advice) സേവനം ഔദ്യോഗികമായി പുറത്തിറക്കി ജിയോ ബ്ലാക്ക്‌റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡും യുഎസ് കമ്പനിയായ ബ്ലാക്ക്‌റോക്ക് ഇന്‍കും തുല്യപങ്കാളിത്തം കൈയാളുന്ന സംയുക്ത സംരംഭമാണ് ജിയോബ്ലാക്ക്‌റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. ലോകോത്തരമായ സാമ്പത്തിക ഉപദേശങ്ങള്‍ ഓരോ ഇന്ത്യക്കാരന്റെയും കൈവെള്ളയില്‍ എത്തിക്കുക എന്നതാണ് പുതുപദ്ധതിയുടെ ലക്ഷ്യം. കേവലം ഒരു നിക്ഷേപ പദ്ധതിയെന്നതിലുപരി, ഇന്ത്യക്കാരെ വെറും സമ്പാദ്യക്കാരില്‍ നിന്ന് വിപണിയെക്കുറിച്ച് ബോധവാന്മാരായ നിക്ഷേപകരിലേക്ക് (Informed Investors) പരിവര്‍ത്തനം ചെയ്യാനുള്ള ഒരു തന്ത്രപരമായ ചുവടുവെപ്പാണിത്. ഇന്ത്യന്‍ വെല്‍ത്ത് മാനേജ്‌മെന്റ് രംഗത്തെ പരമ്പരാഗത രീതികളെ വെല്ലുവിളിക്കുന്നതാണ് ഈ പുതിയ പ്ലാറ്റ്‌ഫോം. ഇതുവരെ, ലോകോത്തര നിക്ഷേപ ഉപദേശങ്ങളും പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവനങ്ങളും പ്രധാനമായും ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ക്ക മാത്രമാണ് ലഭ്യമായിരുന്നത്. ലോകമെമ്പാടുമുള്ള വന്‍കിട സ്ഥാപനങ്ങളും നിക്ഷേപകരും ആശ്രയിക്കുന്ന ബ്ലാക്ക്‌റോക്കിന്റെ വിശ്വസ്തമായ അലാദിന്‍ സാങ്കേതികവിദ്യയാണ് ഈ പ്ലാറ്റ്‌ഫോമിന്റെ…

    Read More »
  • Movie

    ജിയോ സ്റ്റുഡിയോ, B62 സ്റ്റുഡിയോ ചേർന്ന് നിർമ്മിക്കുന്ന രൺവീർ സിങ് ചിത്രം ‘ധുരന്ധർ: ദ റിവഞ്ച്’ ടീസർ പുറത്ത്

    ജിയോ സ്റ്റുഡിയോ, B62 സ്റ്റുഡിയോ എന്നിവർ ചേർന്നു നിർമ്മിക്കുന്ന, രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ: ദ റിവഞ്ച്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ഹിന്ദി സിനിമയിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ ധുരന്ധറിന്റെ രണ്ടാം ഭാഗം ആയാണ് ഈ ചിത്രം എത്തുന്നത്. 2026 മാർച്ച് 19 നു ഈ രണ്ടാം ഭാഗം ആഗോള റിലീസായി തീയേറ്ററുകളിലെത്തും. ഹംസ/ ജസ്‌കീരത് സിങ് രാംഗി എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് രൺവീർ സിങ് ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നതെന്നു ടീസർ സൂചിപ്പിക്കുന്നു. ടീസറിൽ ജസ്കിരത് സിംഗ് എങ്ങനെ ഹംസയായി മാറുന്നു എന്നതാണ് കാണിക്കുന്നത്. ഈ മാറ്റം പ്രേക്ഷകരിൽ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതാണ്. പ്രതികാരം ചെയ്യാനും രാജ്യത്തെ രക്ഷിക്കാനും വേണ്ടി ഈ കഥാപാത്രം തീവ്രവാദികളുടെ ഗ്യാങ്ങുകളിലേക്ക് കടന്ന്, ജീവൻ പോലും പണയം വെക്കുന്നതാണ് ചിത്രം പറയുന്ന കഥ. ഈ കേന്ദ്ര കഥാപാത്രത്തിന്റെ പഴയ ജീവിതമാണ് രണ്ടാം ഭാഗത്തിന്റെ വൈകാരിക കേന്ദ്രമായി…

    Read More »
  • Breaking News

    ശ്രീധരൻ അതിവേ​ഗ റെയിൽവേയുടെ പേരിൽ ഓഫീസ് തുടങ്ങിയത് ചുമ്മാ ആളെ പറ്റിക്കാൻ ; കുഞ്ഞിക്കൃഷ്ണന്റെ പുസ്തകം ഇറങ്ങും മുൻപ് ധൻരാജ് ഫണ്ടുമായി ബന്ധപ്പെട്ട കണക്ക് അവതരിപ്പിക്കാൻ മനസ്സില്ലെന്നും എംവി ​ഗോവിന്ദൻ

    കണ്ണൂർ : അതിവേഗത്തിൻ്റെ നടപടികളുടെ പേരിൽ ഇ. ശ്രീധരൻ പൊന്നാനിയിൽ ഓഫീസ് തുടങ്ങിയത് ജനങ്ങളെ പറ്റിക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇതുവരെ മന്ത്രി ഇക്കാര്യത്തെക്കുറിച്ച് ഒന്നും പറയാത്തതിനാൽ ശ്രീധരൻ്റെ പരിപാടിക്ക് കേന്ദ്രം അംഗീകാരം നൽകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ലെന്ന് ഗോവിന്ദൻ പറഞ്ഞു. പാർട്ടി പുറത്താക്കിയ വി. കുഞ്ഞിക്കൃഷ്ണനെ മഹത്വവത്കരിക്കാൻ കഴിയില്ലെന്നും കുഞ്ഞിക്കൃഷ്ണൻ്റെ പുസ്തകം ഇറങ്ങും മുമ്പ് ധനരാജ് ഫണ്ടുമായി ബന്ധപ്പെട്ട കണക്ക് അവതരിപ്പിക്കാൻ മനസ്സില്ലെന്നും ഗോവിന്ദൻ പറഞ്ഞു.’ ധനരാജ് ഫണ്ടുമായി ബന്ധപ്പെട്ട കാര്യം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. കുഞ്ഞികൃഷ്ണനെ പാർട്ടി പുറത്താക്കിയതാണ്. വിമർശനാത്മകമായി മറുപടി നൽകും. കുഞ്ഞികൃഷ്ണൻ്റെ കണക്ക് നോക്കേണ്ട കാര്യമില്ല. സിപിഎമ്മിന് കണക്കുണ്ട്. എല്ലാ കണക്കും പാർട്ടിയിൽ അവതരിപ്പിച്ചതാണ്. അത് ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കും. പുസ്തകത്തിൽ തോന്ന്യാസം എഴുതിവച്ചാൽ കേസ് കൊടുക്കേണ്ടി വരും’.എംവി ഗോവിന്ദൻ പറഞ്ഞു. ശബരിമലസ്വർണ്ണക്കൊള്ളക്കേസിനെ സംബന്ധിച്ച ആരോപണങ്ങളും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉയർത്തി. കെ.കരുണാകരനു പോലും കാണാൻ അനുവാദം കൊടുക്കാത്ത സോണിയാ ഗാന്ധിയെ…

    Read More »
  • Breaking News

    അംബേദ്കറിന്റെ ചിത്രം വലിച്ചു കീറി, ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ജാതി അധിക്ഷേപവും, ആര്‍എസ്എസ് സ്കൂളില്‍ കയറി പ്രിന്‍സിപ്പലിനെ വളഞ്ഞിട്ട് ആക്രമിച്ച് വിദ്യാര്‍ത്ഥികള്‍

    ബറേലി: ആർ.‌എസ്‌.എസിന്റെ സരസ്വതി ശിശു വിദ്യാ മന്ദിറിൽ ഡോ. ഭീം റാവു അംബേദ്കറുടെ ഫോട്ടോയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് 42 വയസ്സുള്ള സ്‌കൂൾ പ്രിൻസിപ്പലിനെ ഒരു കൂട്ടം പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ഓടിച്ചിട്ട് മർദ്ദിച്ചു. ഉത്തർ പ്രദേശിലെ മൊറാദാബാദ് ജില്ലയിലെ ബിലാരി പ്രദേശത്തെ അലിയാബാദ് ഗ്രാമത്തിലാണ് സംഭവം. സ്കൂൾ പ്രിൻസിപ്പൽ അശോക് കുമാർ സൂര്യവംശി, ചുമരിൽ ഒട്ടിച്ചിരുന്ന ഡോ. ഭീംറാവു അംബേദ്കറുടെ ചിത്രം വലിച്ചുകീറിയെന്നും ദലിത് വിദ്യാർഥികൾക്കെതിരെ ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചെന്നുമാണ് ഗ്രാമവാസികൾ പറയുന്നത്. ഇക്കാര്യം അറിഞ്ഞതോടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ സംഘം സ്കൂളിൽ കയറി ആക്രമിക്കുകയായിരുന്നു. ആക്രമണത്തെത്തുടർന്ന്, വിദ്യാഭാരതിയുമായി ബന്ധപ്പെട്ട അധ്യാപകരും ആർ‌.എസ്‌.എസ് പ്രവർത്തകരും സ്കൂളിൽ യോഗം ചേർന്ന് ആക്രമണത്തെ അപലപിച്ചു. അക്രമം നടത്തിയ ആൺകുട്ടികൾ സരസ്വതി ശിശു വിദ്യാ മന്ദിറിൽ നിന്നുള്ളവരല്ലെന്നാണ് അധികൃതർ പറയുന്നത്. സംഭവത്തിൽ അഞ്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, പൊലീസിന്‍റേത് പക്ഷപാതപരമായ നടപടിയാണിതെന്ന് ഇവരുടെ ബന്ധുക്കൾ പറയുന്നു. ഇതോടെ സ്കൂളിൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്

    Read More »
Back to top button
error: