• NEWS

    കാര്‍ഷിക മാലിന്യങ്ങളില്‍ നിന്ന് ആമസോണിന്റെ നൂതന പാക്കേജിംഗ് പരിഹാരങ്ങള്‍ ഐഐടി റൂര്‍ക്കിയുമായി കൈകോര്‍ക്കുക്കുന്നു

    കൊച്ചി : കാര്‍ഷിക മാലിന്യത്തില്‍ നിന്ന് നൂതനമായ പാക്കേജിംഗ് വസ്തുക്കള്‍ വികസിപ്പിക്കുന്നതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) റൂര്‍ക്കിയുമായി ആമസോണ്‍ സഹകരിക്കുന്നു. കാര്‍ഷിക മാലിന്യങ്ങള്‍ കത്തിക്കുന്ന പതിവില്‍ നിന്ന് മാറി പേപ്പര്‍ ഉണ്ടാക്കാന്‍ മരത്തടി നാരുകള്‍ ഉപയോഗിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്ന മരത്തടി ഇതര കടലാസ് സാങ്കേതികവിദ്യ സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഭാരം കുറഞ്ഞതും എന്നാല്‍ ശക്തവുമായ ഈ പാക്കേജിംഗ് വസ്തുക്കള്‍ പരമ്പരാഗത വുഡ് പള്‍പ്പ് പേപ്പര്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം പുനരുപയോഗിക്കാവുന്നതും വീട്ടില്‍ തന്നെ സംസ്‌ക്കാരിക്കാവുന്നതുമായ ബദലുകള്‍ വാഗ്ദാനം ചെയ്യുന്നു. പേപ്പര്‍ മെയിലറുകള്‍ നിര്‍മ്മിക്കാന്‍ തക്കവണ്ണം ഗോതമ്പ് വൈക്കോല്‍, ബാഗാസ് തുടങ്ങിയ വിള അവശിഷ്ടങ്ങളെ ഉയര്‍ന്ന നിലവാരമുള്ള പള്‍പ്പാക്കി മാറ്റുന്നതിലാണ് ഗവേഷണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, പരമ്പരാഗത പേപ്പര്‍ പാക്കേജിംഗിന് തുല്യമായ പ്രകടനമാണിത് നല്‍കുക. കാര്‍ഷിക മാലിന്യങ്ങളെ വിലയേറിയ പാക്കേജിംഗ് വസ്തുക്കളാക്കി മാറ്റുന്നതിലൂടെ ഇന്ത്യയില്‍ വൈക്കോല്‍ കത്തിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇറക്കുമതി ചെയ്ത മര പള്‍പ്പിനെ ആശ്രയിക്കുന്നത്…

    Read More »
  • Breaking News

    അമേരിക്കൻ പൗരന്മാർ ഈ നിമിഷം ഇറാൻ വിടണം, അമേരിക്കൻ– ഇറാനിയൻ ഇരട്ട പൗരത്വമുള്ളവർക്ക് പ്രത്യേക അപകടസാധ്യത’, ആശയവിനിമയ ബ്ലാക്ക്ഔട്ട് , ഗതാഗത തടസം, ചോദ്യം ചെയ്യൽ, അറസ്റ്റ് എന്നിവയ്ക്ക് സാധ്യത, വിമാന സർവീസുകൾ ഏതുനിമിഷവും പരിമിതപ്പെടും!! സുരക്ഷിതമാണെങ്കിൽ, അർമേനിയയിലേക്കോ തുർക്കിയിലേക്കോ കരമാർഗം രാജ്യം വിടുക.., പൗരന്മാർക്ക് അടിയന്തര സുരക്ഷാ മുന്നറിയിപ്പുമായി യുഎസ് എംബസി

    ടെഹ്റാൻ: മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, ഇറാനിലുള്ള അമേരിക്കൻ പൗരന്മാർ “ഉടൻ രാജ്യം വിടണം” എന്ന അടിയന്തര സുരക്ഷാ മുന്നറിയിപ്പുമായി യുഎസ് എംബസി. ആശയവിനിമയ ബ്ലാക്ക്ഔട്ട് വ്യാപകമാകുന്നതും ഗതാഗത തടസങ്ങളും ചോദ്യം ചെയ്യൽ, അറസ്റ്റ് സാധ്യതകൾ എന്നിവ വർധിക്കുന്നതും മുന്നറിയിപ്പിൽ പറയുന്നു. അതുപോലെ ഇറാനിൽ ഇന്റർനെറ്റ്, മൊബൈൽ, ലാൻഡ്‌ലൈൻ സേവനങ്ങൾ കർശനമായി നിയന്ത്രിക്കുന്നതായി എംബസി അറിയിച്ചു. പൊതുഗതാഗതം തടസപ്പെടുകയും നിരവധി റോഡുകൾ അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. വിമാന സർവീസുകളും പരിമിതപ്പെടുത്തുകയോ റദ്ദാക്കുകയോ ചെയ്യുന്ന സാഹചര്യമാണെന്നും അറിയിപ്പിൽ പറയുന്നു. “ഇന്റർനെറ്റ് പൂർണമായി നിലയ്ക്കാൻ സാധ്യതയുണ്ട്. സുരക്ഷിതമാണെങ്കിൽ, അമേരിക്കൻ പൗരന്മാർ അർമേനിയയിലേക്കോ തുർക്കിയിലേക്കോ കരമാർഗം രാജ്യം വിടുന്നത് പരിഗണിക്കണം,” യുഎസ് എംബസി മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. യുഎസ് സർക്കാർ സഹായത്തെ ആശ്രയിക്കാതെ തന്നെ യാത്രാ പദ്ധതികൾ തയ്യാറാക്കണമെന്നും, വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാകാൻ സാധ്യതയുണ്ടെന്നും എംബസി അറിയിച്ചു. അതുപോലെ രാജ്യം വിടാൻ കഴിയാത്തവർ സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും, ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവ സംഭരിക്കണമെന്നും പ്രതിഷേധങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും…

    Read More »
  • Breaking News

    0 കോടി രൂപയുടെ ആദായനികുതി കുടിശ്ശിക; ജയലളിതയുടെ ‘വേദനിലയം’ അടക്കമുള്ള വീടുകളും സ്വത്തുക്കളും ജപ്തിയിലേയ്ക്ക്?

    ചെന്നൈ: ആദായനികുതി കുടിശിക അടയ്ക്കാത്തപക്ഷം തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ‘വേദനിലയം’ അടക്കമുള്ള വീടുകളും സ്വത്തുക്കളും ജപ്തി ചെയ്യുമെന്ന് ആദായനികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. നികുതി കുടിശിക ആവശ്യപ്പെട്ട് നൽകിയ നോട്ടിസ് ചോദ്യം ചെയ്ത് ജയയുടെ സഹോദര പുത്രിയും അനന്തരാവകാശിയുമായ ജെ.ദീപ നൽകിയ ഹർജി പരിഗണിക്കുന്നതിനിടയ്ക്കാണ് ആദായനികുതി വകുപ്പിന്റെ ഇത്തരമൊരു അറിയിപ്പ് . കുടിശികയും പലിശയും സഹിതം 20 കോടി രൂപയാണ് ദീപയും സഹോദരൻ ദീപക്കും ചേർന്ന് അടയ്ക്കേണ്ടത്. നിയമപരമായ അവകാശികളിൽ ഒരാളായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ദീപക് ഇതിനകം തന്നെ 1.17 കോടി രൂപ നൽകിയിട്ടുണ്ട്. 36 കോടി രൂപയായിരുന്നു നികുതിയായി ആദ്യം ഇരുവരിൽ നിന്നും ആവശ്യപ്പെട്ടിരുന്നത്. ഇതു പിന്നീട് 13 കോടിയായി കുറച്ചു. നോട്ടിസുകളിലെ തുകയുടെ വ്യത്യാസം ചോദ്യം ചെയ്തും കൃത്യമായ തുക അറിയിക്കണമെന്നും ആവശ്യപ്പെട്ടാണു ദീപ കോടതിയെ സമീപിച്ചത്. ദീപയുടെ വാദം 18നു കേൾക്കും. ജയയുടെ മൊത്തം സ്വത്തുക്കൾക്ക് 600 കോടിയിലേറെ രൂപയുടെ മൂല്യമുണ്ട്.

    Read More »
  • Breaking News

    അനന്തുകൃഷ്ണന്റെ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് ‘സൈൻ’ 42 കോടി രൂപ നൽകിയതിന്റെ ബാങ്ക് രേഖ, കൂടിക്കാഴ്ച നടത്തിയതായി മുഖ്യപ്രതിയുടെ മൊഴി… പാതിവില തട്ടിപ്പ് കേസിൽ ബിജെപി നേതാവ് എഎൻ രാധാകൃഷ്ണനെതിരെ കേസെടുത്ത് പോലീസ്

    കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച പാതിവില തട്ടിപ്പിൽ ബിജെപി നേതാവ് എഎൻ രാധാകൃഷ്ണനെതിരെ കേസെടുത്ത് പോലീസ്. പകുതി വിലയ്ക്ക് വാഹനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം പിരിച്ചതായി ആരോപിച്ച് പറവൂർ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃക്കാക്കര പോലീസ് വ്യാഴാഴ്ച വൈകുന്നേരം കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, രണ്ട് വർഷത്തിന് ശേഷവും വാഹനമോ പണമോ തിരികെ നൽകിയില്ലെന്ന് പരാതിക്കാരൻ പറഞ്ഞു. രാധാകൃഷ്ണനെ കൂടാതെ ബിജെപി നേതാക്കളായ സുമേഷ്, രൂപേഷ് മേനോൻ, കെ ടി ബിനീഷ് എന്നിവരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. വഞ്ചന, ക്രിമിനൽ വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട സമാനമായ പരാതികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താൻ കൂടുതൽ പരിശോധന നടക്കുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കൂടാതെ പാതിവില തട്ടിപ്പുകേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന്റെ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് എഎൻ രാധാകൃഷ്ണൻ പ്രസിഡന്റായ ‘സൈൻ’ 42 കോടി…

    Read More »
  • Movie

    രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ആഗോള റിലീസ് 2026 ഏപ്രിൽ 30 ന്

    തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യുടെ ആഗോള റിലീസ് തീയതി പുറത്ത്. 2026 ഏപ്രിൽ 30 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. നേരത്തെ 2026 മാർച്ച് അവസാനവാരം റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പുതിയ തീയതിയിലേക്കു മാറ്റുകയാണുണ്ടായത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ജാൻവി കപൂർ ആണ് ചിത്രത്തിലെ നായികാ വേഷം അവതരിപ്പിക്കുന്നത്. അടുത്തിടെ, ചിത്രത്തിലെ മറ്റൊരു നിർണ്ണായക വേഷം ചെയ്യുന്ന, നടൻ ജഗപതി ബാബുവിൻ്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. അപ്പലസൂരി എന്ന് പേരുള്ള കഥാപാത്രം ആയാണ് ജഗപതി ബാബു ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഈ ചിത്രത്തിൽ ഒരു…

    Read More »
  • Breaking News

    ഇതു ടീമുകളുടേയും യാത്ര പരാജയമറിയാതെ, ആറാം കിരീടത്തിൽ കണ്ണുവച്ച് ടീം ഇന്ത്യ!! 27 വർഷമായി കാത്തിരിക്കുന്ന ആ വിശ്വകിരീടമെടുക്കാനുള്ള മോഹവുമായി ഇം​ഗ്ലണ്ട് കൗമാരപ്പട… അണ്ടർ-19 ലോകകപ്പിൽ ഇന്ന് കലാശപ്പോരാട്ടം, മത്സരം ഉച്ചയ്ക്ക് ഒരുമണി മുതൽ

    ഹരാരെ: അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിൽ ഇരു ടീമിന്റെ അപരാജിത ജൈത്രയാത്രയ്ക്ക് ഇന്ന് ഫുൾസ്റ്റോപ്പ് വീഴുകയാണ്. ആറാം കിരീടത്തിൽ കണ്ണുവെച്ചാണ് ആയുഷ് മാത്രെയുടെ കീഴിൽ ഇന്ത്യൻ കൗമാരപ്പട ഇറങ്ങുന്നത്. മറു സൈഡിൽ ഇംഗ്ലണ്ടിനാകട്ടെ 27 വർഷമായി മോഹിക്കുന്ന ആ കപ്പെടുക്കുകയെന്നതാണ് ലക്ഷ്യം. അവസാനമായി 1998 ലാണ് ഇം​ഗ്ലണ്ട് കപ്പുയർത്തിയത്. അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ രണ്ട്അപരാജിതശക്തികൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ആവേശം അതിന്റെ മൂർദ്ധന്യത്തിലെത്തുമെന്ന് ഉറപ്പ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിമുതലാണ് ഇന്ത്യ- ഇംഗ്ലണ്ട് ഫൈനൽ. കണക്കുകൾ വച്ചുനോക്കിയാൽ അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമാണ് ഇന്ത്യ. അഞ്ചുവട്ടമാണ് കപ്പുയർത്തിയത്. 2024-ലാണ് അവസാനമായി ഇന്ത്യ കിരീടം നേടിയത്. കഴിഞ്ഞതവണ ഓസ്ട്രേലിയയോട് ഫൈനലിൽ കീഴടങ്ങുകയായിരുന്നു. അതേസമയം തുടർച്ചയായ മൂന്നാം ഫൈനലാണ് ഇന്ത്യക്ക്. സെമിയിൽ റെക്കോഡ് റൺ ചേസ് നടത്തി അഫ്ഗാനിസ്താനെ കീഴടക്കിയത് ഇന്ത്യയുടെ ആത്മവിശ്വാസം ഒരു പടിക്ക് കൂട്ടിയിട്ടുണ്ട്. കൂടാതെ ഓപ്പണർമാരായ വൈഭവ് സൂര്യവംശി, മലയാളി താരം ആരോൺ ജോർജ് എന്നിവരുടെ…

    Read More »
  • Breaking News

    കാർ പാർക്കുചെയ്യുന്നതിനിടെ ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർത്തു, പട്ടാപ്പകൽ എഎപി നേതാവ് ലക്കി ഒബ്‌റോയിക്ക് ദാരുണാന്ത്യം, പഞ്ചാബിൽ ഭരണകക്ഷി നേതാക്കൾക്ക് പോലും സുരക്ഷയില്ല, അപ്പോൾ സാധാരണക്കാരുടെ സ്ഥിതി എന്താണെന്ന് പ്രതിപക്ഷ നേതാവ്

    ചണ്ഡിഗഡ്: പഞ്ചാബിലെ ജലന്ധറിൽ പട്ടാപ്പകൽ ആം ആദ്മി പാർട്ടി (എഎപി) നേതാവ് ലക്കി ഒബ്‌റോയിയെ അജ്ഞാതരായ അക്രമികൾ നടുറോഡിൽ വെടിവച്ചു കൊന്നു. ജലന്ധറിലെ മോഡൽ ടൗണിലുള്ള ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് വച്ചാണ് ഇരുചക്രവാഹനത്തിലെത്തിയ അക്രമികൾ ലക്കിക്കു നേരെ വെടിയുതിർക്കുകയായിരുന്നു. രാവിലെ ഗുരുദ്വാരയ്ക്ക് പുറത്ത് തന്റെ കാർ പാർക്ക് ചെയ്യുന്നതിനിടെയാണ് ലക്കി ഒബ്‌റോയിക്ക് നേരെ ആക്രമണമുണ്ടായത്. അദ്ദേഹത്തിന്റെ ദേഹത്ത് അഞ്ച് വെടിയുണ്ടകൾ ഏറ്റു. ഉടൻതന്നെ ലക്കി ഒബ്റോയിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകികളെ കണ്ടെത്താനുള്ള ഊർജിതമായ തിരച്ചിൽ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം സംഭവത്തിനു പിന്നാലെ പഞ്ചാബിലെ ക്രമസമാധാന നില തകർന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഭരണകക്ഷി നേതാക്കൾക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥയിൽ സാധാരണക്കാരുടെ സ്ഥിതി എന്താണെന്ന് പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്‌വ ചോദിച്ചു. പഞ്ചാബിൽ ക്രമസമാധാനം തകരാറിലാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാലയും ആരോപിച്ചു.

    Read More »
  • Breaking News

    വിവാഹിതയായ സ്ത്രീക്ക് ‘വിവാഹവാഗ്ദാനം’ ചൂണ്ടിക്കാട്ടി ബലാത്സംഗ കേസ് നൽകാനാകില്ല, വിവാഹബന്ധം നിലനിൽക്കുമ്പോൾ  നിയമപരമായി വീണ്ടും വിവാഹം കഴിക്കാൻ അർഹതയില്ല!! യഥാർത്ഥ ബലാത്സം​ഗ കേസുകൾ കോടതികൾ തിരിച്ചറിയണം: സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി

    ന്യൂഡൽഹി: സമ്മതത്തോടെയുള്ള ബന്ധം പിന്നീട് വിരോധത്തിലേക്ക് മാറുമ്പോൾ ക്രിമിനൽ നീതി സംവിധാനത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണത ആശങ്കാജനകമാണെന്ന് സുപ്രീം കോടതി. വിവാഹിതയായ സ്ത്രീക്ക് മറ്റൊരു പുരുഷനുമായി ഉണ്ടായ ശാരീരികബന്ധം ‘വിവാഹവാഗ്ദാനം’ എന്ന പേരിൽ ബലാത്സംഗ കേസാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും ഉജ്ജൽ ഭുയാനും അടങ്ങിയ ബെഞ്ചാണ് നിർണായക നിരീക്ഷണം നടത്തിയത്. വിവാഹബന്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ സ്ത്രീയ്ക്ക് നിയമപരമായി വീണ്ടും വിവാഹം കഴിക്കാൻ അർഹതയില്ലാത്തതിനാൽ, ‘വ്യാജ വിവാഹവാഗ്ദാനം’ എന്ന അടിസ്ഥാനത്തിൽ ബലാത്സംഗ കുറ്റം ആരോപിക്കാൻ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. ഒരു വനിതാ അഭിഭാഷക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മറ്റൊരു അഭിഭാഷകനെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ നടപടികൾ റദ്ദാക്കിക്കൊണ്ടാണ് ഈ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. പരാതിക്കാരി ബന്ധം ഉണ്ടായിരുന്ന കാലയളവിൽ തന്നെ വിവാഹിതയാണെന്ന വസ്തുത പരിഗണിച്ച്, ഇത് “സമ്മതത്തോടെയുള്ള ബന്ധം പിന്നീട് വഷളായ ക്ലാസിക് കേസ്” ആണെന്ന് ബെഞ്ച് നിരീക്ഷിച്ചു. “ ഒരു വാദത്തിനായി പോലും വിവാഹവാഗ്ദാനം ഉണ്ടായിരുന്നുവെന്ന് അംഗീകരിച്ചാലും,…

    Read More »
  • Breaking News

    രാഹുലിനെതിരെയുള്ള മൂന്നാം പരാതിക്കാരിയ്ക്കെതിരെ മാനനഷ്ടക്കേസിനൊരുങ്ങി ഫെന്നി നൈനാൻ; ‘പൊലീസിന് പരാതി നൽകുന്നതിനു പകരം തനിക്കെതിരെ അവർ നേതാക്കൾക്ക് പരാതി നൽകിയത് രാഷ്ട്രീയ ലക്ഷ്യങ്ങൾ കൊണ്ടാണ്‘

    പത്തനംതിട്ട: രാഹുൽ മാക്കൂട്ടത്തിനെതിരായ മൂന്നാം ബലാത്സംഗക്കേസിലെ പരാതിക്കാരിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് അദ്ദേഹത്തിൻ്റെ സുഹൃത്ത് ഫെന്നി നൈനാൻ. നീതിപൂർവ്വമായ നടപടിയാണ് പരാതിക്കാരിക്ക് വേണ്ടതെങ്കിൽ പൊലീസിന് പരാതി നൽകിയാൽ പോരേ. തനിക്കെതിരെ എന്തു കാര്യത്തിനാണ് നേതാക്കൾക്ക് പരാതി നൽകിയത്, രാഷ്ട്രീയ ലക്ഷ്യങ്ങൾ കൊണ്ടാണ് നേതാക്കൾക്ക് അവർ പരാതി നൽകിയത്. മാധ്യമങ്ങളോട് പ്രതികരിക്കവെ ഫെന്നി നൈനാൻ പറഞ്ഞു. താൻ പരാതിക്കാരിയുടെ പേര് വിവരങ്ങൾ സമൂഹമാധ്യമത്തിലൂടെ പരസ്യപ്പെടുത്തിയിട്ടില്ല. സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ടത് ആരാണെന്നത് വ്യക്തമാണ്. മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മയാണ് പുറത്തുവിട്ടത്. മാധ്യമപ്രവർത്തക ലക്ഷ്മി പത്മക്കെതിരെ കേസ് കൊടുക്കാൻ പരാതിക്കാരി തയ്യാറാകണം. നിലവിൽ, തനിക്കെതിരായ വ്യാജ പ്രചരണത്തിൽ പത്തനംതിട്ട എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. അതോടൊപ്പം മൂന്നാം പരാതിക്കാരിക്കെതിരെ മാനനഷ്ടക്കേസും ഉടൻ ഫയൽ ചെയ്യും. ഫെന്നി നൈനാൻ പറഞ്ഞു.

    Read More »
  • Breaking News

    ‘സ്വന്തം ‘കുടുംബസ്റ്റാർട്ടപ്പ്’ പോലും നന്നായി നടത്താൻ കഴിയാത്തവർ എനിക്ക് ശവക്കല്ലറ കുഴിക്കാൻ നോക്കുന്നു, അവർക്കതിന് ഒരിക്കലും കഴിയില്ല‘- രാഹുൽ ​ഗാന്ധിക്കെതിരെ മോദി

    ദില്ലി: രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ ഗാന്ധികുടുംബത്തിനും കോൺഗ്രസിനുമെതിരേ വാക്പോരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്നേഹത്തിൻ്റെ കട തുറക്കുമെന്നു പറയുന്നവർ തനിക്ക് ശവക്കല്ലറ കുഴിക്കാൻ നോക്കുന്നു, അവർക്കതിന് ഒരിക്കലും കഴിയില്ലെന്ന് മോദി പറഞ്ഞു. സ്വന്തം ‘കുടുംബസ്റ്റാർട്ടപ്പ്’ പോലും നന്നായി നടത്താൻ കഴിയാത്തവരാണിതിന് ശ്രമിക്കുന്നതെന്ന് രാഹുൽഗാന്ധിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഇറങ്ങിപ്പോയതിനുശേഷം ഭരണകക്ഷി അംഗങ്ങൾ സാക്ഷിയാക്കിയായിരുന്നു മോദിയുടെ ഒന്നരമണിക്കൂറിലധികം നീണ്ട പ്രസംഗം. യൂറോപ്യൻ യൂണിയൻ അടക്കം ഒൻപതു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരക്കരാർ പരാമർശിച്ച മോദി, യു.എസ്. കരാറിൻ്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല. സംസാരിക്കാൻ ആദ്യം അവസരം നൽകണമെന്ന് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. ഖാർഗെയ്ക്ക് രണ്ടുമിനിറ്റ് നൽകണമെന്ന് സി.പി.എം. അംഗം ബ്രിട്ടാസും പറഞ്ഞു. അത് അനുവദിക്കാത്തതോടെ ഖാർഗെയും അദ്ദേഹത്തെ പിന്തുണച്ച കോൺ​ഗ്രസ്, ഡി.എം.കെ., ഇടത് പാർട്ടി എംപിമാർ പ്രതിഷേധം രേഖപ്പെടുത്തി. തൃണമൂൽ അംഗങ്ങൾ സഭയിൽ ഹാജരായിരുന്നില്ല. പ്രസംഗം തുടങ്ങിയപ്പോൾതന്നെ ഖാർഗെയെക്കുറിച്ച് മോദി പരാമർശിച്ചു; ‘പ്രായമായില്ലേ, ഇരുന്ന് മുദ്രാവാക്യം വിളിച്ചോളൂ’ എന്നാണ്…

    Read More »
Back to top button
error: