-
Breaking News
സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല, ധനസഹായത്തിനായി ഓഫിസുകൾ കയറിയിറങ്ങി, മികച്ച കർഷകനുള്ള അവാർഡ് നേടിയ വ്യക്തി കൃഷിയിടത്തിൽ ജീവനൊടുക്കിയ നിലയിൽ, മരണത്തിനു പിന്നിൽ സാമ്പത്തിക ബാധ്യത?
ചെറുപുഴ (കണ്ണൂർ): സാമ്പത്തിക കടബാധ്യതയെ തുടർന്ന് കർഷകൻ ജീവനൊടുക്കി. ഇടവരമ്പിലെ അമ്പാട്ട് ഏലിയാസാണ് (62) കൃഷിയിടത്തിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ജില്ലയിലെ മികച്ച കർഷകനുള്ള അവാർഡ് നേടിയ വ്യക്തിയാണ് ഏലിയാസ്. കഴിഞ്ഞ ദിവസം കൃഷിയിടത്തിൽ കീടനാശിനി ഉള്ളിൽ ചെന്നു അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാട്ടത്തിന് സ്ഥലം എടുത്ത് കൃഷി ചെയ്യുകയായിരുന്നു. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി സൂചനയുണ്ട്. അതുപോലെ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. ധനസഹായത്തിനായി കുറച്ചു നാളുകളായി ഓഫിസുകൾ കയറിയിറങ്ങുകയായിരുന്നുവെങ്കിലും ഫലമുണ്ടായില്ലെന്നും ബന്ധുക്കൾ പറയുന്നു.
Read More » -
Breaking News
ഇന്ത്യയ്ക്കും പാകിസ്ഥാനും ക്ഷണം, ബംഗ്ലാദേശിൽ താരിഖ് റഹ്മാൻ ഭരണകൂടത്തിന്റെ സത്യപ്രതിജ്ഞ 17ന്, പാക് പ്രധാനമന്ത്രിയ്ക്കൊപ്പം വേദി പങ്കിടണ്ടാൻ ഇന്ത്യയ്ക്ക് വൈമനസ്യം, പങ്കെടുത്തേക്കില്ല
ഡൽഹി: ബംഗ്ലാദേശിൽ താരിഖ് റഹ്മാൻ്റെ നേതൃത്വത്തിൽ പുതിയ സർക്കാർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യയിലേക്ക്, പാക് പ്രധാനമന്ത്രിയുടെ ചടങ്ങ് ബംഗ്ലാദേശ് നാഷണൽ പാർട്ടി ക്ഷണിച്ചിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡൻറ് ചൊവ്വാഴ്ച ഇന്ത്യയിലെത്തുന്നതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തില്ല. ചൈനീസ് പ്രസിഡൻറിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.മോദിക്ക് പകരം ഉപരാഷ്ട്രപതിയോ വിദേശകാര്യമന്ത്രിയോ ചടങ്ങിൽ പങ്കെടുത്തു. പാക് പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടണോയെന്നതിലും ഇന്ത്യ ആലോചനയിലാണ്. സാർക്ക് രാജ്യങ്ങളുടെ പ്രതിനിധ്യം ചടങ്ങിലുറപ്പിക്കാനാണ് ബംഗ്ലാദേശിൻ്റെ തീരുമാനം. അതിനിടെ രാജ്യ താൽപര്യങ്ങൾ മുൻനിർത്തിയാകും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി വിദേശകാര്യ നയമെന്ന് താരിഖ് റഹ്മാൻ വ്യക്തമാക്കി. വ്യാഴാഴ്ച നടന്ന പൊതു തെരഞ്ഞെടുപ്പിൽ 300ൽ 209 സീറ്റുകളും സ്വന്തമാക്കിയാണ് താരിഖ് റഹ്മാൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ഭരണം പിടിച്ചെടുത്തത്. പ്രവചനങ്ങൾ എല്ലാം മറികടന്ന വമ്പൻ വിജയമാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് ലഭിച്ചത്. ജമാഅത്തെ ഇസ്ലാമി സഖ്യത്തിന് നേട്ടം ഉണ്ടായില്ല. ഷെയ്ഖ് ഹസീന പുറത്തായശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിലാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് മൂന്നിൽ രണ്ട്…
Read More » -
Breaking News
‘വിജയ്ക്ക് ഒന്നും അറിയില്ല , തൃഷയെ വിട്ട് പുറത്തിറങ്ങിയാൽമാത്രമേ എല്ലാം നടക്കൂ’- അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ
ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ.) നേതാവും നടനുമായ വിജയിക്കും നടി തൃഷയ്ക്കും നേരേ അധിക്ഷേപ പരാമർശവുമായി തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ.യും ടി.വി.കെ.യും തമ്മിലാണെന്ന് സേലം റാലിയിൽ വിജയി നടത്തിയ പ്രസംഗത്തിൽ പരാമർശമുണ്ടായിരുന്നു. ഇതാണ് നൈനാർ നാഗേന്ദ്രനെ പ്രകോപിപ്പിച്ചത്. ‘വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം. രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കിൽ വിജയ് വീട്ടിൽനിന്ന് പുറത്തിറങ്ങണം. മുതിർന്നവർ പറയുന്നത് കേൾക്കണം. നിർഭാഗ്യമെന്നു പറയട്ടെ, വിജയ്ക്ക് ഒന്നും അറിയില്ല. തൃഷയെ വിട്ട് പുറത്തിറങ്ങിയാൽമാത്രമേ എല്ലാം നടക്കൂ. നല്ലനേതാക്കൾ നയിക്കുന്ന പ്രസ്ഥാനങ്ങളെക്കുറിച്ച് നല്ലരീതിയിൽ സംസാരിക്കണം. മേൽക്കൂരയിൽ കയറി കോഴിയെ പിടിക്കാൻ കഴിയാത്ത ഒരാൾക്ക് ആകാശത്തെ വൈകുണ്ഠത്തിൽ പോകാൻകഴിയുമോ’ -നൈനാർ നാഗേന്ദ്രൻ്റെ പ്രസംഗത്തിലെ ഭാഗമാണിത്. നടനായതുകൊണ്ടുമാത്രം വോട്ട് ബാങ്കിൻ്റെ 32 ശതമാനം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Read More » -
Breaking News
‘രാഹുല്‍ ഗാന്ധി എത്തിയത് തെറ്റായ മേഖലയില്‍’; പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് പ്രശസ്ത ജ്യോതിഷിയുടെ മറുപടി; ‘ബംഗാളില്‍ അത്ഭുതങ്ങള്‍ സംഭവിക്കും, മോദി ഇതിനോടകം കാലാവധി പൂര്‍ത്തിയാക്കി’
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ തനിക്കിഷ്ടമാണെങ്കിലും തെറ്റായ ‘തൊഴിലി’ലാണ് എത്തിയതെന്നു പ്രശസ്ത ജ്യോതിഷി ജയ് മദാന്‍. ഇക്കണോമിക് ടൈംസിന്റെ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ നല്‍കിയ അഭിമുഖത്തിലാണ് കൗതുകകരമായ പ്രവചനങ്ങളുമായി അവര്‍ രംഗത്തുവന്നത്. ‘എനിക്ക് ആ വ്യക്തിയെ ഇഷ്ടമാണ്, പക്ഷേ അദ്ദേഹം തെറ്റായ തൊഴിലിലാണ്’- അവര്‍ പറയുന്നു. ടൈംസ് നൗ ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് നവിക കുമാറുമായുള്ള അഭിമുഖത്തില്‍ ‘രാഹുല്‍ ഗാന്ധി എപ്പോഴെങ്കിലും പ്രധാനമന്ത്രിയാകുമോ’ എന്ന ചോദ്യത്തിന് മറുപടിയായാണ് അവര്‍ ഈ അഭിപ്രായം രേഖപ്പെടുത്തിയത്. രാഹുല്‍ ഗാന്ധിക്ക് അനുയോജ്യമായ മറ്റ് മേഖലകള്‍ ഏതൊക്കെയാണെന്ന ചോദ്യത്തിന് മറുപടി ഇതായിരുന്നു: ‘ഞങ്ങള്‍ ഒരുമിച്ച് വര്‍ക്കൗട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. പക്ഷേ അദ്ദേഹം ഹോട്ടല്‍ വ്യവസായം, റെസ്റ്റോറന്റ് മേഖല അല്ലെങ്കില്‍ മീഡിയ എന്നിവയിലായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. മാധ്യമരംഗത്ത് അദ്ദേഹത്തിന് മികച്ച രീതിയില്‍ തിളങ്ങാന്‍ സാധിക്കും’ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചും ജയ് മദാന്‍ തന്റെ കാഴ്ചപ്പാട് പങ്കുവെച്ചു. മോദി എത്രകാലം അധികാരത്തില്‍ തുടരുമെന്ന…
Read More » -
Breaking News
വെനസ്വേലന്‍ സൈനികരുടെ ദുരൂഹ മരണത്തിനു കാരണം എഐ ആയുധങ്ങള്‍? മഡൂറോ ഓപ്പറേഷനില്‍ ആന്ത്രോപ്പിക്കിന്റെ ക്ലോഡ് എഐ ഉപയോഗിച്ചെന്ന് വെളിപ്പെടുത്തല്‍; പോരടിച്ച് പെന്റഗണും ആന്ത്രോപ്പിക്കും; നിബന്ധനകള്‍ ലംഘിച്ചെന്ന് കമ്പനി
ന്യൂയോര്‍ക്ക്: വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടാനുള്ള സൈനിക നടപടിയില്‍ യുഎസ് സൈന്യം ആന്ത്രോപിക് (Anthropic) കമ്പനിയുടെ ക്ലോഡ് (Claude) AI മോഡല്‍ കമ്പനിയുടെ അറിവില്ലാതെ ഉപയോഗിച്ചെന്നു റിപ്പോര്‍ട്ട്. മഡൂറോയെ പിടികൂടാനുള്ള റെയ്ഡില്‍ ക്ലോഡ് ഉപയോഗിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ, ആന്ത്രോപിക്കുമായുള്ള പങ്കാളിത്തം പുനഃപരിശോധിക്കുമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനും പറഞ്ഞു. ‘മഡൂറോയെ പിടികൂടാനുള്ള റെയ്ഡില്‍ തങ്ങളുടെ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ആന്ത്രോപിക് അന്വേഷിച്ചിരുന്നു. ഇത് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വാറില്‍ (യുദ്ധ വകുപ്പ്) വലിയ ആശങ്കയുണ്ടാക്കി. അത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ കമ്പനി അതിനെ അംഗീകരിച്ചേക്കില്ല എന്ന സൂചനയാണ് ഇത് നല്‍കുന്നത്,’ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘ഭാവിയില്‍, യുദ്ധക്കളത്തില്‍ സൈനികരുടെ പ്രവര്‍ത്തന വിജയത്തെ അപകടത്തിലാക്കുന്ന ഏതൊരു കമ്പനിയുമായുള്ള പങ്കാളിത്തവും ഞങ്ങള്‍ പുനഃപരിശോധിക്കേണ്ടതുണ്ട്.’ എന്നാല്‍, പെന്റഗണിലേക്ക് അത്തരമൊരു ഫോണ്‍കോള്‍ ചെയ്തിട്ടില്ലെന്ന് ആന്ത്രോപിക് വക്താവു പറഞ്ഞു. എന്തുകൊണ്ടാണ് ഇത് പ്രാധാന്യമര്‍ഹിക്കുന്നത്: പ്രധാനപ്പെട്ട എഐ ലബോറട്ടറികള്‍ നേരിടുന്ന പ്രതിസന്ധിയാണ് ഈ സംഭവം ഉയര്‍ത്തിക്കാട്ടുന്നത്. സൈന്യവുമായി ബിസിനസ് കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെ, തങ്ങളുടെ…
Read More » -
Breaking News
പോലീസ് കൂറുതെളിയിച്ചു!! മുൻ വൈരാഗ്യം, സഹോദരിയുമായി മാളിലെത്തിയ സിവിൽ പോലീസ് ഉദ്യോഗസ്ഥനെ വിടാതെ പിന്തുടർന്ന് പ്രകോപിപ്പിച്ചു, പിടിച്ചുതള്ളി, ഇടയ്ക്ക് പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്തി!! എസ്എഫ്ഐകാർക്കെതിരെ വെറും ജാമ്യം ലഭിക്കുന്ന വകുപ്പ്, പോലീസുകാരനും സഹോദരിക്കുമെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് വഞ്ചിയൂർ പോലീസ്
തിരുവനന്തപുരം: പുതുവർഷ രാവിലുണ്ടായ സംഘർഷത്തിൽ പോലീസി ലാത്തി വീശിയതിലുള്ള മുൻവൈരാഗ്യത്തിന്റെ പേരിൽ സിവിൽ പോലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ സംഘം ചേർന്ന് മർദിച്ചെന്നു പരാതി. സംഭവത്തിൽ എസ്എഫ്ഐക്കാർക്കെതിരെ കേസെടുത്തതിനു പിന്നാലെ മർദനമേറ്റ പോലീസ് ഉദ്യോഗസ്ഥനും സഹോദരിക്കുമെതിരെ ജാമ്യമില്ലാ വകുപ്പും ചുമത്തി കേസ് റജിസ്റ്റർ ചെയ്തു. പോലീസുകാരനെ മർദിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യം ലഭിക്കാവുന്ന നിസ്സാര വകുപ്പ് ചുമത്തിയാണ് വഞ്ചിയൂർ പോലീസ് കേസ് റജിസ്റ്റർ ചെയ്തത്. എസ്എഫ്ഐക്കാരുടെ ആക്രമണത്തിൽ എആർ ക്യാംപിൽ ഉദ്യോഗസ്ഥനായ മിഥുൻ റോയിക്ക് (33) ആണ് മർദനമേറ്റത്. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ തടഞ്ഞു നിർത്തൽ, അസഭ്യം പറയൽ ചെറിയ രീതിയിലുള്ള മർദനശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയത്. എന്നാൽ പോലീസുകാരനായ മിഥുനും സഹോദരിക്കുമെതിരെ തടഞ്ഞുനിർത്തൽ, അസഭ്യം പറയൽ, മർദനം, ആയുധം ഉപയോഗിച്ച് ആക്രമിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ശനിയാഴ്ച ഉച്ചയ്ക്ക് 3ന് മാൾ ഓഫ് ട്രാൻവൻകൂറിലായിരുന്നു സംഭവം. സഹോദരിക്കൊപ്പമാണ് മിഥുൻ മാളിൽ എത്തിയത്. ഡിസംബർ 31ന് പുതുവത്സര ആഘോഷങ്ങളുടെ…
Read More » -
Breaking News
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർജാമ്യാനുമതിയിക്കെതിരെ ആദ്യ പരാതിക്കാരി സുപ്രീംകോടതിയിലേയ്ക്ക്
ന്യൂഡൽഹി: പാലക്കാട് എം.എൽ.എ. രാഹുൽ മാക്കൂട്ടത്തിനെതിരായ ബലത്സംഗക്കേസിലെ ആദ്യ പരാതിക്കാരി സുപ്രീംകോടതിയെ സമീപിക്കുന്നു . ആദ്യ പരാതിയിൽ രാഹുലിന് കേരള ഹൈക്കോടതി മുൻകൂർജാമ്യം അനുവദിച്ചതിനെ എതിർത്താണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. ഹൈക്കോടതി ഉത്തരവിനുപിന്നാലെ അപ്പീൽഹർജി യുവതി നിയമനടപടി തുടങ്ങിയെന്നാണ് വിവരം. അഭിഭാഷകരുമായിനല്കിയ നിയമോപദേശ ചർച്ചകൾക്കുശേഷം വൈകാതെ അപ്പീൽ ഹർജി നൽകിയേക്കും. രാഹുലിനെതിരായ കേസ് ആദ്യമായാണ് സുപ്രീംകോടതിയിലെത്തുന്നത്. പ്രഥമദൃഷ്ട്യാ ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ഗർഭച്ഛിദ്രത്തിന് പരാതിക്കാരി സ്വമേധയാ മരുന്ന് കഴിച്ചതാണെന്നും വിലയിരുത്തിയാണ് വ്യാഴാഴ്ച ഹൈക്കോടതി രാഹുലിന് ഉപാധികളോടെ മുൻകൂർജാമ്യം നൽകിയത്. ഇക്കാര്യങ്ങളിൽ വിചാരണക്കോടതിയിലാണ് അന്തിമ തീരുമാനമുണ്ടാകേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.
Read More » -
Breaking News
‘ആമകൾ കടൽതീരത്തുനിന്ന് മുട്ടയിട്ട് തിരിച്ചുപോകുന്നു… ഇതൊരു നല്ല കാഴ്ചയാണ്, എന്തുകൊണ്ട് കേരളത്തിന് പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ല? ആമകൾ കടലിലെ ആൽഗകകളെ ഭക്ഷിക്കുന്നു, ആൽഗകൾ ഇല്ലാതാകുമ്പോൾ മികച്ച കടൽ ചെമ്മീനുകൾ കിട്ടും, കൂടെ മത്സ്യത്തൊഴിലാളികൾക്ക് ഇരട്ടിത്തുകയും’- ബിജെപി നേതാവ് ഡി. പുരന്ദേശ്വരി
തിരുവനന്തപുരം: ആമകൾ സംസ്ഥാനത്തിനു വലിയ വരുമാനം കൊണ്ടുവരുമെന്നും എന്തുകൊണ്ടാണ് കേരളത്തിന് ഇത് പ്രയോജനപ്പെടുത്താൻ സാധിക്കാത്തതെന്നും ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഡി. പുരന്ദേശ്വരി. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ആമയുമായി ബന്ധപ്പെട്ട് ടൂറിസം തന്നെയുണ്ടെന്നും അവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ബജറ്റിൽ കേരളത്തിന് ഒന്നും ലഭിച്ചില്ലെന്ന വ്യാപക പ്രചാരണം ചെറുക്കാൻ വേണ്ടി പാർട്ടി തന്നെ ചുമതലപ്പെടുത്തിയെന്നും പുരന്ദേശ്വരി പറഞ്ഞു. ബജറ്റിൽ നിർമല സീതാരാമൻ ആമ സംരക്ഷണത്തെ പറ്റി പരാമർശിക്കുന്നുണ്ട്. കേരളത്തെയും ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഒഡിഷ, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവയ്‌ക്കൊപ്പം കേരളവുമുണ്ട്. ആമകൾ വലിയ വരുമാനം കൊണ്ടുവരും. ലാറ്റിൻ അമേരിക്കയിലും കരീബിയൻ ദ്വീപുകളിലും കോസ്റ്ററിക്കയിലുമെല്ലാം ആമകളുമായി ബന്ധപ്പെട്ട് ടൂറിസമുണ്ട്. ഒഡിഷയിൽ ആമകളുടെ ഫെസ്റ്റിവലുണ്ട്. ആമകൾ കടൽതീരത്തുനിന്ന് മുട്ടയിട്ട് തിരിച്ചുപോകുന്നു. ഇതൊരു നല്ല കാഴ്ചയാണ്. ഇത് എന്തുകൊണ്ട് കേരളത്തിന് പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ല. ഇതു ഒരു മികച്ച അവസരമാണ്- അവർ പറഞ്ഞു. അതുപോലെ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ് ആമകൾ. കാരണം ആമകൾ കടലിലെ ആൽഗകകളെ ഭക്ഷിക്കുന്നു. ആൽഗകൾ ഇല്ലാതാകുമ്പോൾ മികച്ച…
Read More » -
Breaking News
‘റഷ്യൻ പ്രതിപക്ഷ നേതാവിനെ പുടിൻ ഭരണകൂടം വിഷം നൽകി കൊലപ്പെടുത്തിയത്, ഡാര്‍ട്ട് തവളകളിലുള്ള ‘എപിബാറ്റിഡിന്‍’എന്ന വിഷമാണ് നവാല്‍നിയുടെ ജീവനെടുത്തത് ; 2020ലും കൊലപ്പെടുത്താനുള്ള ശ്രമം നടത്തി’- ആരോപണമുയർത്തി യൂറോപ്യൻ നേതാക്കൾ
മോസ്കോ: റഷ്യയിലെ പ്രതിപക്ഷ നേതാവും വ്ളാദിമിർ പുടിന്റെ കടുത്ത വിമര്‍ശകനും എതിരാളിയുമായിരുന്ന അലക്‌സി നവാല്‍നിയെ വിഷം നല്‍കി റഷ്യ കൊലപ്പെടുത്തിയാണെന്ന ആരോപണവുമായി യൂറോപ്യൻ രാജ്യങ്ങള്‍ രംഗത്ത്. ‘എപിബാറ്റിഡിന്‍’ എന്ന വിഷം ശരീരത്തിലെത്തിയാണ് നവാല്‍നി മരിച്ചത്. ഇത് ഡാര്‍ട്ട് തവളകളില്‍ കാണപ്പെടുന്നതാണെന്നും റഷ്യയില്‍ സാധാരണയായി കാണപ്പെടുന്ന ഒന്നല്ലെന്നുമാണ് ആരോപണം. യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, സ്വീഡന്‍, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളാണ് റഷ്യക്കെതിരെ ആരോപണമുയര്‍ത്തിയിരിക്കുന്നത്. ‘നവാല്‍നിയുടെ എതിര്‍പ്പിനെ ഭയന്ന് റഷ്യന്‍ ഭരണകൂടം മാരകമായ വിഷം ഉപയോഗിച്ചതാണെന്ന് ഞങ്ങള്‍ക്കറിയാം’ യുകെയുടെ വിദേശകാര്യ ഓഫീസ് പറഞ്ഞു. ‘നവാല്‍നിയെ ഒരു ഭീഷണിയായാണ് റഷ്യ കണ്ടത്. ഇത്തരത്തിലുള്ള വിഷം ഉപയോഗിക്കുന്നതിലൂടെ റഷ്യന്‍ ഭരണകൂടത്തിന്റെ കൈവശമുള്ള ആയുധങ്ങളും അവര്‍ എത്രത്തോളം രാഷ്ട്രീയ എതിര്‍പ്പുകളെ ഭയക്കുന്നുണ്ടെന്നും പ്രകടമാക്കിയിരിക്കുകയാണ്’, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പര്‍ വിശദീകരിച്ചു. നവല്‍നിയുടെ മരണം രാഷ്ട്രീയ എതിര്‍പ്പിനെ ഭയന്നാണെന്നും യൂറോപ്യൻ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങള്‍ ചൂണ്ടിക്കാട്ടി. പുടിന്റേയും റഷ്യന്‍ ഭരണകൂടത്തിന്റേയും അഴിമതിക്കഥകൾ ബ്ലോഗിലൂടെ ജനങ്ങളുടെ മുന്നിലെത്തിച്ചായിരുന്നു നവാല്‌നി പൊതുരംഗത്ത് സജീവമായത്.…
Read More »
