Social Media
-
19/01/2024ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ഗ്രാമങ്ങളിൽ ഇടം പിടിച്ച കൊല്ലങ്കോടിന്റെ വിശേഷങ്ങൾ
നെൽവയലുകളുടെ പച്ചപ്പരപ്പ്, പാടവരമ്പുകളിൽ പീലി വിരിച്ചതുപോലെ തെങ്ങുകളും കരിമ്പനകളും, ഓല മേഞ്ഞ പുരകൾ, ഇല്ലിയും പൂച്ചെടികളും കൊണ്ട് തീർത്ത വേലിക്കെട്ട്… സഞ്ചരിക്കുന്ന വാഹനം ടൈം മെഷീൻ ആണോ എന്നു സഞ്ചാരികൾക്കു തോന്നിപ്പിക്കുന്ന പാലക്കാടൻ ഗ്രാമക്കാഴ്ചകൾ.ഇതിലെ പ്രധാനിയാണ് കൊല്ലങ്കോട്. ഇന്നലെകളിലെ കേരളത്തിന്റെ ഗ്രാമത്തനിമ ഇന്നും നിലനിർത്തുന്ന കൊല്ലങ്കോട് ഇന്ത്യയിലെ ഏറ്റവും സുന്ദരമായ പത്തു ഗ്രാമങ്ങളിൽ ഒന്നായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹിമാചൽ പ്രദേശിലെ കൽപയ്ക്ക്, മേഘാലയയിലെ മൗലിനോങ്, തമിഴ്നാട്ടിലെ മാത്തൂർ, കർണാടകയിലെ വാരങ്ങ, ബംഗാളിലെ ഗോർഖേ ഖോല, ഒഡിഷയിലെ ജിരാങ്, അരുണാചൽ പ്രദേശിലെ സിറോ, ഉത്തരാഖണ്ഡിലെ മനാ, രാജസ്ഥാനിലെ ഖിംസാർ എന്നിവയായിരുന്നു മറ്റു ഗ്രാമങ്ങൾ. പാലക്കാട് ജില്ലയിൽ കേരള–തമിഴ്നാട് അതിർത്തിക്കു സമീപം, നെല്ലിയാമ്പതി മലനിരകളുടെ താഴ്‌വരയിലുള്ള ഗ്രാമമാണ് കൊല്ലങ്കോട്. പാലക്കാട് നഗരത്തിൽ നിന്ന് 26 കിലോമീറ്ററുണ്ട് ഇവിടേക്ക്. പ്രാചീന കേരളത്തിൽ വേങ്ങനാട് എന്നറിയപ്പെട്ട ഈ പ്രദേശം പിന്നീട് സാമൂതിരിയുടെ സാമന്തൻമാരായ കൊല്ലങ്കോട് രാജവംശത്തിന്റെ ഭരണത്തിലായിരുന്നു. പഴമയുടെ ഭംഗിയുള്ള ഒട്ടേറെ കാഴ്ചകളുറങ്ങുന്ന ഗ്രാമങ്ങളാണ് ഈ…
Read More » -
19/01/2024രാമക്ഷേത്രം ‘തിരിച്ചുപിടിച്ച’ അവസ്ഥയിൽ ബുദ്ധമതത്തിന്റെ പള്ളികൾ അവർക്ക് തിരിച്ചു നൽകുമോ.? ? ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ നശിപ്പിക്കപ്പെട്ട ആരാധനാലങ്ങൾ ആരുടേതായിരുന്നു? ആരായിരുന്നു ആ നശിപ്പിക്കലിന് പിന്നിൽ? ഇതിന് ഉത്തരമായി നൽകാൻ കഴിയുക തലയും കൈകാലുകളും വെട്ടിമാറ്റിയ പതിനായിരക്കണക്കിന് ബുദ്ധപ്രതിമകളാണ്.ഒപ്പം നിരവധി ജൈനമത സ്ഥാപനങ്ങളുമുണ്ട്.ഇന്ത്യയിൽ ആദ്യമായി രൂപംകൊണ്ട ഈ സംഘടിത മതങ്ങളെ ആരാണ് ഇല്ലായ്മ ചെയ്തത് ? ഡോക്ടർ എ എൽ ബാഷാം പറയുന്നത് ബിസി 200 നും ,എഡി 200 നുമിടയിലെ മൊത്തം മതാവശിഷ്ടങ്ങൾ കൂടിചേർന്നാലും ബുദ്ധമതത്തിൻെറ ഏഴലത്ത് എത്തുകയില്ലെന്നാണ്. ഇന്ന് മതഹിംസകൾ നടത്തുന്ന പ്രത്യയശാസ്ത്രത്തിന്റെ അടിത്തറ പാകിയ ബ്രാഹ്മണിസത്തിൽ നിന്നുമാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരധനാലയങ്ങളുടെ നശീകരണം തുടങ്ങിയത് എന്നതാണ് വാസ്തവം. തിരുപ്പതി,എല്ലോറ ,പൂരി,ബദരീനാഥ്,മഥുര,അയോധ്യ,ശൃഗേരി,ബോധഗയ,സാരാനാഥ്,നളന്ദ,ശ്രീശൈലം തുടങ്ങിയ ബുദ്ധവിഹാരങ്ങളും കേരളമടങ്ങുന്ന ദക്ഷിണേന്ത്യയിലെ ഏറെക്കുറെ എല്ലാ ബുദ്ധ ജൈന മതക്കാരുടെ ആരാധനാലയങ്ങളും തകർത്തതിൽ തൊണ്ണൂറ് ശതമാനം പങ്കും വൈദികമതക്കാർക്കായിരുന്നു. ബിസി.187–151 ൽ പുഷ്യാമിത്രസുംഗൻ എന്ന ബ്രാഹ്മണ ഭരണാധികാരിയുടെ കാലഘട്ടത്തിൽ തുടങ്ങി എഡി പതിനാറാം നൂറ്റാണ്ടുവരെയെങ്കിലും ഈ ഹിംസ തുടർന്നു എന്നുള്ളത് ഡോ .കെ…
Read More » -
19/01/2024വടക്കുംനാഥന്റെ ഭൂമി ക്രൈസ്തവർ കയ്യേറിയെന്ന് അഡ്വ.ക്രിഷ്ണരാജ്
കൊച്ചി: വടക്കുംനാഥന്റെ സ്വന്തം വസ്തുവിലാണ് തൃശ്ശൂർ റോമൻ കത്തോലിക്കാ രൂപതയുടെയും ആർച്ച് ബിഷപ്പിന്റെയും സ്വന്തം പുത്തൻ പള്ളി സ്ഥിതി ചെയ്യുന്നതെന്ന് ബിജെപി സഹയാത്രികനായ അഡ.കൃഷ്ണരാജ്.ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. അഡ്വ.ക്രിഷ്ണരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്: വടക്കുംനാഥന്റെ സ്വന്തം പുത്തൻ പള്ളി. വടക്കുംനാഥന്റെ സ്വന്തം വസ്തുവിലാണ് തൃശ്ശൂർ റോമൻ കത്തോലിക്കാ രൂപതയുടെയും ആർച്ച് ബിഷപ്പിന്റെയും സ്വന്തം പുത്തൻ പള്ളി സ്ഥിതി ചെയ്യുന്നത്. അതുപോലെ തൃശൂർ സെന്റ് തോമസ് കോളേജും ഹോസ്റ്റലും വടക്കുംനാഥന്റെ വസ്തുവിലാണ് കെട്ടി പൊക്കിയിരിക്കുന്നത്. പാണൻചേരി വില്ലേജിൽ Sy. no.461/1,2 463/1,2 464 ചെമ്പൂക്കാവ് വില്ലേജിൽ Sy.No. 391/5, 393, 394, 396/1, 504, 505, 530/1, 833/1,2,6,7,8 835/1,2 836/1,2,3,4,5 പെട്ട ഏക്കർ കണക്കിന് വസ്തുക്കൾ റവന്യൂ റെക്കോർഡുകൾ പ്രകാരം വടക്കുംനാഥന്റെ വസ്തുക്കൾ. മതേതരം പൂത്തുലഞ്ഞപ്പോൾ വടക്കുംനാഥന്റെ പറമ്പിൽ പള്ളി പൊങ്ങി…രൂപത പൊങ്ങി കോളേജും പൊങ്ങി. അങ്ങനെ പൊങ്ങി പൊങ്ങി റോമൻ കത്തോലിക്കാ രൂപതയുടെയും ആർച്ച്…
Read More » -
18/01/2024അമ്മയും മകനുമോ? സന്തൂര്‍മമ്മിയെയും മകനെയും ദമ്പതികളെന്ന് തെറ്റിദ്ധരിച്ച് നെറ്റിസണ്‍സ്
സോഷ്യല്‍ മീഡിയയില്‍ വൈറലായി സുന്ദരിയായ അമ്മയും അവരുടെ മകനും. ജെസ്സ് ഗോള്‍ഡന്‍ എന്ന 45 വയസുകാരിയും 20 വയസുകാരന്‍ മകനുമാണ് താരങ്ങള്‍. പുറത്തേക്കിറങ്ങിയാല്‍ ഇവര്‍ ഭാര്യാഭര്‍ത്താക്കന്മാരോ കാമുകികാമുകന്മാരോ ആണെന്ന് ആളുകളെല്ലാം തെറ്റിദ്ധരിക്കുമത്രെ. സോഷ്യല്‍ മീഡിയയില്‍ ഇരുവരുടേയും വീഡിയോ കണ്ടാണ് കൂടുതല്‍ പേരും തെറ്റിദ്ധരിച്ചത്. ഈ പ്രായത്തിലും അതീവസുന്ദരിയാണ് ജെസ്സ്. കണ്ടാല്‍ ഒരു 20 വയസ്സേ പ്രായം പറയൂ. ജെസ്സാകട്ടെ രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുകയാണ്. അടുത്തിടെ ഗര്‍ഭിണിയായ തന്റെ വീഡിയോ അവര്‍ ടിക്ടോക്കില്‍ പങ്കുവച്ചു. വളരെ പെട്ടെന്ന് ആ വീഡിയോ വൈറലായി. ആ വീഡിയോയില്‍ അവരുടെ മകനും ഉണ്ടായിരുന്നു. അമ്മയേയും മകനേയും കണ്ട പലരും അവര്‍ ദമ്പതികളോ പങ്കാളികളോ ആണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. ജെസ്സിന്റെ പ്രായവും പലരും ചോദിച്ചു. 45 വയസ്സാണ് എന്ന് പറഞ്ഞപ്പോള്‍ പലരും അത് വിശ്വസിക്കാന്‍ തയ്യാറായില്ല എന്നാണ് ജെസ്സ് പറയുന്നത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. എന്തായാലും, സോഷ്യല്‍ മീഡിയയില്‍ ആളുകളുടെ സ്‌നേഹം പിടിച്ചുപറ്റുകയാണ് ഈ അമ്മയും…
Read More » -
18/01/2024ക്രിസ്മസ് ബമ്ബര്‍ വിൽപ്പന പൊടിപൊടിക്കുന്നു; നറുക്കെടുപ്പ് ജനുവരി 24ന് ഉച്ചകഴിഞ്ഞ്
നറുക്കെടുപ്പ് അടുത്തതോടെ ക്രിസ്മസ് ബമ്ബര്‍ വിൽപ്പന പൊടിപൊടിക്കുകയാണ്.ജനുവരി 24ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് ക്രിസ്മസ് ന്യു ഇയര്‍ ബമ്ബര്‍ നറുക്കെടുപ്പ്. ഇരുപത് കോടിയാണ് ഒന്നാം സമ്മാനം. കൂടാതെ രണ്ടാം സമ്മാനവും ഇരുപത് കോടിയാണ്. ഇത് യഥാക്രമം ഒരു കോടിവച്ച് ഇരുപത് പേര്‍ക്കാണ് ലഭിക്കുക.ഒന്നാം സമ്മാനത്തിനർഹമാകുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് രണ്ടു കോടി രൂപയും ലഭിക്കും.ഇങ്ങനെ നോക്കിയാല്‍ ആകെ ഇരുപത്തി രണ്ടു പേരാണ് ഇത്തവണ ക്രിസ്മസ് ബമ്ബറിലൂടെ കോടിപതികള്‍ ആകാൻ പോകുന്നത്. മൂന്നാം സമ്മാനം പത്ത് ലക്ഷം(ഓരോ പരമ്ബരകള്‍ക്കും മൂന്ന് വീതം ആകെ 30 പേര്‍ക്ക്). നാലാം സമ്മാനം മൂന്ന് ലക്ഷം(ഓരോ പരമ്ബരകള്‍ക്കും രണ്ട് വീതം ആകെ 20 പേര്‍ക്ക്). അഞ്ചാം സമ്മാനം രണ്ട് ലക്ഷം(ഓരോ പരമ്ബരകള്‍ക്കും രണ്ട് വീതം ആകെ 20 പേര്‍ക്ക്). കൂടാതെ 5000, 4000,1000, 500, 400 രൂപകള്‍ വില വരുന്ന മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. പത്ത് സീരീസുകളിലായി പുറത്തിറക്കിയിരിക്കുന്ന ക്രിസ്മസ് ന്യു ഇയര്‍ ബമ്ബര്‍…
Read More » -
18/01/2024ഹിന്ദുവിൻ്റെ കഴിഞ്ഞ 500 വർഷത്തെ അഭിമാന പ്രശ്നങ്ങളിൽ എവിടെയെങ്കിലും അയോധ്യയിലെ രാമക്ഷേത്രം കടന്നു വന്നിരുന്നോ ??
നിശാന്ത് പരിയാരം എഴുതുന്നു: 500 വർഷം മുൻപ് ഹിന്ദുവിൻ്റെ അഭിമാനത്തിനേറ്റ മുറിവിന് മരുന്നുവയ്ക്കുകയാണ് അയോധ്യയിലെ രാമക്ഷേത്രമെന്നൊക്കെയാണ് സംഘപരിവാർ സുഹൃത്തുക്കൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തരം പ്രചരിപ്പിക്കുന്നത്.. സത്യത്തിൽ എത്ര ആലോചിച്ചിട്ടും ആ ആശയം മനസ്സിലാകുന്നേയില്ല … ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ വക്താക്കൾ പ്രചരിപ്പിക്കുന്നതു പോലെ നായരും പുലയനും നമ്പൂതിരിയും ഈഴവനും പണിയനും പറയനുമെല്ലാം ചേർന്ന നമ്മുടെ നാട്ടിലെ ഹിന്ദുവിൻ്റെ കഴിഞ്ഞ 500 വർഷത്തെ അഭിമാന പ്രശ്നങ്ങളിൽ എവിടെയെങ്കിലും അയോധ്യയിലെ രാമക്ഷേത്രം കടന്നു വന്നിരുന്നോ ?? അവരുടെ അഭിമാനത്തിന് ഏറ്റവും വലിയ ക്ഷതമേൽപിച്ചത് മുഗൾ ചക്രവർത്തിയായ ബാബറായിരുന്നോ?? കേരള സാഹചര്യത്തിൽ മാത്രം പരിശോധിക്കാം നായരിൽ തുടങ്ങാം.. നായരെ കൊണ്ട് കഴിഞ്ഞ നൂറ്റാണ്ടുകളിലെല്ലാം ‘അടിയൻ’ എന്നു മാത്രം പറയിപ്പിച്ച് വായ്ക്കയ് പൊത്തി വാലുപോലെ പിന്നാലെ നടത്തിയത് ബാബറായിരുന്നോ? ഗൃഹസ്ഥനായ നാട്ടിലെ ഏതെങ്കിലും നായരെ റാന്തൽ വിളക്കും തെളിച്ച് മുറ്റത്തു മഞ്ഞു കൊള്ളാൻ നിർത്തിയത് ബാബറായിരുന്നോ? സംബന്ധത്താൽ കുഞ്ഞുങ്ങളെ പെറ്റുപോറ്റേണ്ടി വന്ന നായർ സ്ത്രീകളുടെ ദുരിതങ്ങൾക്ക് ഉത്തരവാദി…
Read More » -
18/01/2024ദൂത് സാഗർ: ഇന്ത്യയിലെ ഏറ്റവും സുന്ദരമായ വെളളച്ചാട്ടം
ഇന്ത്യയിലെ ഏറ്റവും സുന്ദരമായ വെളളച്ചാട്ടം ഏതാണെന്നു ചോദിച്ചാൽ അതിനൊറ്റ ഉത്തരമേയുള്ളൂ – ദൂത് സാഗർ ! ഒരു തവണയെങ്കിലും ഇവിടെ നേരിട്ട് സന്ദർശിച്ചിട്ടുള്ളവർ അങ്ങനെയേ പറയൂ. തെക്കൻ ഗോവയിൽ കർണ്ണാടക അതിർത്തിയോടു ചേർന്ന് ഭഗവൻ മഹാവീർ വന്യജീവി സങ്കേതത്തിലാണ് 1017 അടി ഉയരമുള്ള ഈ പാൽക്കടൽ വെള്ളച്ചാട്ടം. കൊങ്കണിന്റെ അത്ഭുതം എന്നും ഇതിനെ വിശേഷിപ്പിക്കപ്പെടുന്നു. അതെ ശരിക്കും അത്ഭുതം തന്നെയാണ് ദൂത് സാഗര്‍. ഗോവയിൽ കർണാടകയുടെ അതിർത്തിയോട് ചേർന്നാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 1017 അടി ഉയരത്തിലുള്ള ഈ വെള്ളച്ചാട്ടം മണ്ഡവി നദിയിലാണുള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരത്തിൽ നിന്നള്ള വെള്ളച്ചാട്ടങ്ങളിൽ ഒന്നുകൂടിയാണിത്. മാഡ്ഗാവോൺ ബെൽഗാം റെയിൽപാത കടന്നുപോകുന്നത് ഈ വെള്ളച്ചാട്ടത്തിന് സമീപത്തുകൂടിയാണ്. അതിനാൽ ഈ പാതയിലൂടെ യാത്ര ചെയ്താൽ ദൂത് സാഗർ വെള്ളച്ചാട്ടത്തിന്റെ മനോഹരദൃശ്യം തൊട്ടടുത്തായി കാണാം. മൺസൂൺ കാലത്ത് നിറഞ്ഞൊഴുകുന്ന ദൂത് സാഗറിന് സമീപത്ത് കൂടെ ട്രെയിൻ കടന്നുപോകുന്ന കാഴ്ച അതിമനോഹരമാണ്.ഇടതൂർന്ന കാടിന് സമീപത്താണ്…
Read More » -
17/01/2024സുരേഷ് ഗോപിയുടെ മകളുടെ വിവാഹം; മമ്മൂട്ടിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ ചേരിപ്പോര് !
ഇന്നത്തെ വാർത്തയിലെ താരം സുരേഷ് ഗോപിയായിരുന്നെങ്കിലും സോഷ്യൽ മീഡിയയിലെ ചേരിത്തിരിഞ്ഞ അടി മമ്മൂട്ടിയുടെ പേരിലായിരുന്നു. മകളുടെ വിവാഹവും ചടങ്ങിലെ പ്രധാനമന്ത്രിയുടെ സാന്നിധ്യവുമാണ് സുരേഷ് ഗോപിയുടെ ഇന്നത്തെ താരത്തിളക്കത്തിന് കാരണമെങ്കിൽ അതിൽ പങ്കെടുക്കാനെത്തിയ മമ്മൂട്ടിയെ സോഷ്യൽ മീഡിയ ‘അതുക്കും മേലെ’ ആക്കുകയായിരുന്നു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഓഡിറ്റോറിയത്തിലേയ്ക്ക് പ്രവേശിക്കുന്ന മമ്മൂട്ടിയെ ദേഹപരിശോധന നടത്തുന്ന വീഡിയോ ആണ് പരിവാർ ഗ്രൂപ്പുകളിലെ ഇന്നത്തെ ആഘോഷം.മോഹൻലാലിനെ പരിശോധിച്ചില്ല, പകരം മമ്മൂട്ടിയെ പരിശോധിച്ചത് ‘ മാപ്പിള ‘ ആയത് കൊണ്ടാണത്രെ….! വീഡിയോയിൽ മമ്മൂട്ടിയെ പരിശോധിക്കുന്നതും മോഹൻലാലിനെ കടത്തി വിടുന്നതും കാണാം.പ്രധാനമന്ത്രി പോലെ ഒരു വിവിഐപി പങ്കെടുക്കുന്ന ചടങ്ങാണത്.അവിടെ കുറച്ച് സുരക്ഷാ പരിശോധനകളൊക്കെ ഉണ്ടാവുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.പിന്നെ മോഹൻലാൽ ഒരു നടൻ മാത്രമല്ല, അദ്ദേഹം ഒരു ലെഫ്റ്റന്റ് കേണൽ കൂടിയാണ്.സുരക്ഷാ പരിശോധനയിൽ ഇളവുകൾ ലഭിച്ചിട്ടുണ്ടാകാം.എന്തായാലും സംഘപരിവാർ പ്രൊഫൈലുകളിൽ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം അറിയില്ല. മറ്റാരേയും പരിശോധിക്കുന്നതായി അതിൽ കാണുന്നുമില്ല…! പക്ഷെ മമ്മൂട്ടിയെ പരിശോധിക്കുന്നത് സംഘപരിവാർ ആഘോഷിക്കുന്നുണ്ടെന്നത് വാസ്തവമാണ്.മമ്മൂട്ടി…
Read More » -
17/01/2024ഗുരുവായൂരപ്പന് കൂടുതൽ ഇഷ്ടം എന്നോടോ, അതോ നിന്നോടോ?
ഗുരുവായൂരപ്പന് കൂടുതൽ ഇഷ്ടം എന്നോടോ, അതോ നിന്നോടോ? അറിയില്ല! ഒരു പ്രത്യേകയിഷ്ടം ആരോടുമുള്ളതായി അറിവില്ല. ഇന്ന് രാവിലെ ഗുരുവായൂരിൽ നടന്ന എന്റെ കസിന്റെ കല്യാണം പലർക്കും കൂടാൻ കഴിഞ്ഞില്ല. “ആ പലരിൽ” എന്റെ അമ്മയുമുണ്ടായിരുന്നു. പരാതിയില്ല! പക്ഷെ, പരിഭവമൊട്ടു ഉണ്ടുതാനും. ഒരു ഭാഗത്തു നിന്ന് പത്തു പേർ മാത്രം, എന്ന നിബന്ധന ഗുരുവായൂരപ്പന്റേതാകാൻ വഴിയില്ല. വോട്ടുകൾ കിട്ടുമോ? അറിയില്ല! അനുഗ്രഹം കിട്ടും എന്നാണറിഞ്ഞത്! താലികെട്ട് കാണാൻ വിദേശത്തു നിന്ന് വന്ന ഒരു ചേച്ചിയെ കാണാനിടയായി. അവരുടെ കയ്യിൽ പാസ്പോർട്ട് ഉണ്ടെങ്കിലും താലികെട്ട് കാണാനുള്ള പാസ് ഇല്ലത്രെ! പക്ഷെ വീഡിയോ കോൾ വഴി താലികെട്ട് കണ്ടു! അമ്പതു മീറ്റർ അകലെയുള്ള താലികെട്ട്, ഫോണിൽ കാണുവാനാണ് അവരുടെ യോഗം! ഗുരുവായൂരപ്പന് കൂടുതൽ ഇഷ്ട്ടം എന്നോടോ, അതോ നിന്നോടോ? അറിയില്ല! ഒരു “പ്രധാന” അനുഗ്രഹം കിട്ടുന്നത് നല്ലതല്ലേ, എന്ന് ചിലർ! പക്ഷെ, പ്രധാനപ്പെട്ട പലർക്കും താലികെട്ട് കാണാൻ സാധിച്ചില്ലല്ലോ, എന്ന് മറ്റു ചിലർ! ഈ ദിവസം…
Read More » -
17/01/2024എസ്ബിഐയുടെ ഇരട്ടത്താപ്പ്!
ലോൺ എടുക്കാൻ എസ് ബി ഐ എന്ന പരസ്യം എന്നും കാണുന്നവരാണ് നമ്മൾ.കാരണം റിസർവ് ബാങ്കിന് കീഴിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കാണ് എസ്ബിഐ. എന്നാൽ എടുത്ത ലോണിന്റെ പകുതി തുകയിലധികം തിരിച്ചടച്ച ഒരു നാവികന്റെ സിബിൽ സ്കോർ ഇപ്പോഴും എസ്ബിഐയുടെ കണക്കിൽ NH ആണ്. അതായത് സിബിൽ സ്കോർ അപ്ഡേറ്റ് അല്ല എന്നർത്ഥം! നാവികനായ ക്യാപ്റ്റൻ ആനന്ദ് എറണാകുളം എസ്ബിഐയുടെ ദേശാഭിമാനി ശാഖയിൽ നിന്ന് തൊണ്ണൂറ് ലക്ഷം രൂപയാണ് ഹൗസിങ് ലോൺ എടുത്തത്.ഇതുവരെ അൻപത് ലക്ഷത്തി മുപ്പത്തിആറായിരത്തി ഇരുന്നൂറ്റി ഇരുപത്തിയൊന്ന് രൂപ തൊണ്ണൂറ്റി ഒൻപത് പൈസ തിരിച്ചടച്ചു.ബാക്കി അടയ്ക്കാൻ ഉള്ളത് 3963778.01 രൂപയാണ്. ഒരു കാർ ലോൺ എടുക്കാൻ ആനന്ദ് മറ്റൊരു ബാങ്കിനെ സമീപിച്ചപ്പോൾ സിബിൽ സ്കോർ ഇല്ലാത്തതിനാൽ ലോൺ ലഭിച്ചില്ല.കഴിഞ്ഞ രണ്ട് ആഴ്ചയായി ക്യാപ്റ്റൻ ആനന്ദ് എസ്ബിഐ ശാഖയിൽ വിളിച്ചെങ്കിലും ആരും ഫോൺ പോലും എടുക്കുന്നില്ലെന്നും പരാതിയുണ്ട്. ഒരു വർഷത്തിൽ ആറ് മാസം കടലിൽ ജോലി നോക്കുന്ന ഒരു…
Read More »