TRENDING
-
“കരിമി”എന്ന ഫാന്റസി ചിത്രത്തിൽ ആർദ്ര സതീഷ് നായികയാവുന്നു..
ഹാഫ് ലൈറ്റ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ നന്ദൂ പാലക്കാട് നിർമ്മിച്ച് സുനിൽ പുള്ളോട് തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ഫാന്റസി ചിത്രമാണ് “കരിമി”. ചിത്രത്തിൽ നായികയായി എത്തുന്നത് ആർദ്ര സതീഷ് എന്ന പുതുമുഖമാണ്. ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട നിരവധി കഴിവുറ്റ അഭിനേതാക്കളും മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം ചിത്രത്തിൽ അണിനിരക്കുന്നു. കുട്ടികളുടെ ലോകത്തെയും അവരുടെ സ്വപ്നങ്ങളേയും ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം മലയാളത്തിലും തമിഴ്ലുമായിട്ടാണ് ഒരുക്കുന്നത്. കുട്ടികൾക്ക് ഇഷ്ടപെടുന്ന രീതിയിൽ ഒരുക്കുന്ന ഈ സിനിമ ബാല്യം മനസ്സിൽ സൂക്ഷിക്കുന്ന എല്ലാത്തരം പ്രേക്ഷകരേയും ആകർഷിക്കുമെന്ന് നിസ്സംശയം പറയാം.. അത്ഭുതവും സാഹസികതയും , സൗഹൃദവും ചേർത്തൊരുക്കുന്ന “കരിമി”എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. സിനിമറ്റോഗ്രാഫി-ഐസക്ക് നെടുന്താനം, എഡിറ്റർ-പ്രഭുദേവ്, പ്രൊജക്റ്റ് ഡിസൈനർ-ദീപു ശങ്കർ, ആർട്ട്-കേശു പയ്യപ്പള്ളി,ബിജിഎം -അൻവർ അമൻ,പ്രൊഡക്ഷൻ കൺട്രോളർ-അബീബ് നിലഗിരി, പ്രൊഡക്ഷൻ കോഡിനേറ്റർ-രാധാകൃഷ്ണൻ പപ്പി,പോസ്റ്റർ -ഷനിൽ കൈറ്റ് ഡിസൈൻ, പി ആർ ഓ- എ. എസ്.ദിനേശ്, മനു ശിവൻ.
Read More » -
“കരുതൽ” സിനിമയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി.
ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി ജോസ് കൈപ്പാറേട്ട് പ്രശാന്ത് മുരളിയെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന “കരുതൽ” എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം തന്നെ കൈകാര്യം ചെയ്യുന്ന സുനിൽ സുഗതയുടെ ക്യാരക്ടർ പോസ്റ്റർ ആണ് പ്രശസ്ത ചലച്ചിത്ര താരങ്ങളായ അമിത് ചക്കാലക്കൽ, ഇർഷാദ് അലി,ധന്യാ മേരി വർഗീസ്, ജോൺ കൈപ്പള്ളിൽ, സംവിധായകനായ അജയ് വാസുദേവ് സോഷ്യൽ മീഡിയ താരങ്ങളായ ലിറ്റിൽ കപ്പിൾസ് എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തിറങ്ങിയത്. സുനിൽ സുഗത “പ്രഹ്ലാദൻ നമ്പൂതിരി “ആയി ചിത്രത്തിൽ എത്തുന്നു. പ്രശാന്ത് മുരളി നായകനാകുന്ന ചിത്രത്തിൽ ഡൽഹി മലയാളിയായ ഐശ്വര്യ നന്ദൻ ആണ് നായിക. പ്രശസ്ത സിനിമാതാരങ്ങളായ കോട്ടയം രമേശ്, സുനിൽ സുഗത , സിബി തോമസ്, ട്വിങ്കിൾ സൂര്യ, സോഷ്യൽ മീഡിയ താരം ആദർശ് ഷേണായി , വർഷ വിക്രമൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും സിനിമയിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു . പ്രശസ്ത ഛായാഗ്രാഹകനായ സാബു ജെയിംസാണ്…
Read More » -
വിജയുടെ ജനനായകനിലെ അനിരുദ്ധ് ആലപിച്ച പുതിയ ഗാനം “ഒരു പേരെ വരലാര്” റിലീസായി
വിജയുടെ അവസാന അഭിനയചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷകളോടെ റീലീസിനൊരുങ്ങുന്ന ‘ജന നായകൻ’ എന്ന സിനിമയിലെ രണ്ടാം ഗാനം പുറത്തിറങ്ങി. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ‘ഒരു പേരെ വരലാര്’ എന്ന ഗാനം വിശാൽ മിശ്ര, അനിരുദ്ധ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. വിവേകാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. ആദ്യ സിംഗിളായ ദളപതി കച്ചേരിയ്ക്ക് ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെയാണ് രണ്ടാം ഗാനം പ്രേക്ഷകരിലെക്കെതുന്നത്. ജനങ്ങളുടെ നേതാവെന്ന നിലയിലും പോലീസ് ഓഫീസർ എന്ന നിലയിലും വിജയുടെ മാസ്സ് എലമെന്റുകളും രാഷ്ട്രീയ ടച്ചും നിറഞ്ഞ ഗാനത്തിലെ ദൃശ്യങ്ങൾ ആരാധകരെ ആവേശത്തിലാഴ്ത്തുകയാണ്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം 2026 ജനുവരി 9ന്, പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തും. വിജയുടെ അഭിനയജീവിതത്തിലെ അവസാന ചിത്രം എന്ന പ്രത്യേകത കൂടി ഉള്ളതിനാൽ ‘ജന നായകൻ’ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന വമ്പൻ റിലീസാണ്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ,…
Read More » -
ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ ലൊക്കേഷൻ സന്ദർശിച്ച് മെഗാസ്റ്റാർ മമ്മൂട്ടി
ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” ലൊക്കേഷനിൽ സന്ദർശനം നടത്തി മെഗാസ്റ്റാർ മമ്മൂട്ടി. ഇപ്പൊൾ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൻ്റെ സെറ്റിൽ എത്തിയ മമ്മൂട്ടി, സംവിധായകൻ നഹാസ് ഹിദായത്ത്, സംഘട്ടന സംവിധായകരായ അൻപറിവ് മാസ്റ്റേഴ്സ്, മിഷ്കിൻ, കായദു ലോഹർ , സംയുക്ത വിശ്വനാഥൻ, എന്നിവരുമായും സംവദിക്കുകയും കുറച്ചു സമയം സെറ്റിൽ ചിലവിടുകയും ചെയ്തു. സെറ്റിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം, വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിൻ്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. നേരത്തെ ചിത്രത്തിലെ ദുൽഖർ സൽമാൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നിരുന്നു. ആരാധകരെയും സിനിമാ പ്രേമികളേയും ആവേശം കൊള്ളിക്കുന്ന സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് ദുൽഖർ സൽമാനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളുടെ…
Read More » -
ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ”; ഇന്ദ്രജിത്തിൻ്റെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന സുരേഷ് ഗോപി ചിത്രത്തിലെ ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ ഇന്ദ്രജിത്തിൻ്റെ പോസ്റ്റർ പുറത്ത്. അദ്ദേഹത്തിൻ്റെ ജന്മദിനം പ്രമാണിച്ച് ആശംസകൾ നേർന്ന് കൊണ്ടാണ് ഈ പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിൻ്റെ ചിത്രീകരണം ഇപ്പൊൾ പുരോഗമിക്കുകയാണ്. ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസേർസ് – ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി. വലിയ മുതൽമുടക്കിൽ ഒരു മാസ് ആക്ഷൻ ചിത്രമായി ഒരുക്കുന്ന ഒറ്റക്കൊമ്പനിൽ അതിശക്തമായ ഒരു കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. അഭിനയ ആണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ലാൽ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, ലാലു അലക്സ്, കബീർ ദുഹാൻ സിംഗ്, ജോണി ആൻ്റെണി, ബിജു പപ്പൻ, മേഘന രാജ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങൾ ഉൾപ്പെടെ എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.…
Read More » -
ആക്ഷൻ ഹീറേ അരുണ്‍ വിജയ് നായകനാവുന്ന ‘രെട്ട തല’ 25 ന് റിലീസാവും. ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര സ്വീകരണം.
കൊച്ചി: ആക്ഷന്‍ താരം അരുണ്‍ വിജയ് നായകനാവുന്ന താരത്തിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം ‘രെട്ട തല’ 25 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലർ വൻ ഹിറ്റായ് സമൂഹ മാധ്യമങ്ങളിൽ തുടരുകയാണ്. ഗംഭീര സ്വീകരണമാണ് ട്രെയിലറിന് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. ഗംഭീര ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന വിസ്മയതാരം അരുണ്‍ വിജയെ നായകനാക്കി ക്രിസ് തിരുകുമാരന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് രെട്ട തല.ലോകത്ത് എമ്പാടുമുള്ള തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അരുണ്‍ വിജയുടെ പതിവ് ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് രെട്ട തല എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. തമിഴിലെ യുവനടന്മാരില്‍ ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ നടനാണ് അരുണ്‍ വിജയ്. മലയാള പ്രേക്ഷകരും ഏറെ ആരാധിക്കുന്ന നടന്‍ കൂടിയാണ് അരുണ്‍വിജയ്. ക്രിസ് തിരുകുമാരനാണ് രെട്ട തല സംവിധാനം ചെയ്തിരിക്കുന്നത്. ബോബി ബാലചന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡി.ഒ.പി:ടിജോ ടോമി,എഡിറ്റർ : ആൻ്റണി,ആർട്ട്: അരുൺശങ്കർ ദുരൈ,ആക്ഷൻ: പി.സി. സ്റ്റഡ്ൻസ്, പ്രൊഡക്ഷൻ…
Read More » -
മോദി സര്‍ക്കാരിന്റെ സെമികണ്ടക്ടര്‍ വ്യവസായ പ്രോത്സാഹനം: രണ്ടു കമ്പനികള്‍ അനുവദിച്ചത് ടാറ്റ ഗ്രൂപ്പിന്; തൊട്ടുപിന്നാലെ ബിജെപിക്ക് സംഭാവനയായി കിട്ടിയത് 758 കോടി! മൂന്നാം കമ്പനി അനുവദിച്ച മുരുഗപ്പ ഗ്രൂപ്പും നല്‍കി 125 കോടി; കോണ്‍ഗ്രസിന് 77.3 കോടി; പത്തു പാര്‍ട്ടികള്‍ക്ക് 10 കോടിവീതം വേറെയും; മൊത്തം സംഭാവനയുടെ 82% ബിജെപിക്ക്
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ രാജ്യത്തു അര്‍ധചാലക വ്യവസായ (സെമി കണ്ടക്ടര്‍)ത്തിനു വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ടാറ്റാ ഗ്രൂപ്പില്‍നിന്ന് നൂറുകണക്കിനു കോടി രൂപ സംഭാവനയായി ലഭിച്ചെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ദേശീയ മാധ്യമമായ സ്‌ക്രോള്‍. 2024 ഫെബ്രുവരി 29നാണ് പ്രധാനമന്ത്രി അധ്യക്ഷനായ കാബിനറ്റ് മൂന്നു സെമി കണ്ടക്ടര്‍ യൂണിറ്റുകള്‍ അംഗീകരിച്ചത്. ഇതില്‍ രണ്ടെണ്ണം ടാറ്റ ഗ്രൂപ്പ് നയിക്കുന്നതായിരുന്നു. സെമികണ്ടക്ടര്‍ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യൂണിറ്റുകള്‍ നിര്‍മിക്കുന്നതിന്റെ പകുതി ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ചു ടാറ്റ ഗ്രൂപ്പിന്റെ രണ്ടു യൂണിറ്റുകള്‍ക്കായി സര്‍ക്കാര്‍ നല്‍കുക 44,203 കോടി രൂപ! കാബിനറ്റ് അംഗീകാരത്തിന്റെ നാലാഴ്ച കഴിഞ്ഞ്, ടാറ്റ ഗ്രൂപ്പ് ബിജെപിക്കു നല്‍കിയത് 758 കോടിയുടെ സംഭാവനയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച്, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഘട്ടത്തില്‍ പാര്‍ട്ടിക്കു ലഭിക്കുന്ന ഏറ്റവും വലിയ സംഭാവനയാണിത്. 2023-24 വര്‍ഷത്തില്‍ ലഭിച്ച സംഭാവനകളെ മറികടക്കുന്ന പടുകൂറ്റന്‍…
Read More »


