TRENDING

  • ക്രിസ്തുമസ് തൂക്കാന്‍ അരുണ്‍ വിജയ് എത്തുന്നു. ‘രെട്ട തല’ റിലീസിനൊരുങ്ങി.

    കൊച്ചി: ഇക്കുറി ക്രിസ്മസ് പൊളിക്കും. തെന്നിന്ത്യന്‍ ആക്ഷന്‍ വിസ്മയം അരുണ്‍ വിജയ് തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കാനെത്തുന്നു. താരം മിന്നും പ്രകടനം കാഴ്ച വെയ്ക്കുന്ന ‘രെട്ട തല’ക്രിസ്മസ് ദിനത്തില്‍ ലോകത്ത് എമ്പാടുമുള്ള തിയേറ്ററുകളിലൂടെ പ്രേക്ഷകരിലെത്തും. ചിത്രത്തെ വരവേല്‍ക്കാന്‍ കേരളത്തിലെ തിയേറ്ററുകള്‍ ഒരുങ്ങിക്കഴിഞ്ഞു. രെട്ട തലയുടെ ട്രെയ്ലറിന് ഗംഭീര സ്വീകരണമാണ് പ്രേക്ഷകര്‍ നല്കിയത്. സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളിലൂടെ അരുണ്‍ വിജയ് യുടെ ത്രസിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളിലൂടെ തെന്നിന്ത്യയിലെ മിന്നും താരമായ അരുണ്‍ വിജയ് നായകവേഷത്തിലെത്തുന്ന ചിത്രമാണ് രെട്ട തല. ഇക്കുറി ക്രിസ്മസിന് പ്രേക്ഷകരെ കാത്തിരിക്കുന്ന ഏറ്റവും വിസ്മയകരമായ ചിത്രം കൂടിയാണ് രെട്ട തല. 25 ന് ചിത്രം തിയേറ്ററിലെത്തും. ക്രിസ് തുരുകുമാരന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിതതാരം ഹരീഷ് പേരടിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഒന്നിനൊന്ന് മികവ് പുലര്‍ത്തുന്ന കഥാപാത്രങ്ങളുടെ പ്രകടനത്തിലൂടെയാണ് ചിത്രം പ്രേക്ഷകരിലെത്തുന്നത്. ബോബി ബാലചന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡി.ഒ.പി:ടിജോ ടോമി,എഡിറ്റർ…

    Read More »
  • മലയാളത്തിന് അഭിമാനമായി റോട്ടൻ സൊസൈറ്റി. മുംബെ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം ………

    എസ് എസ് ജിഷ്ണുദേവ് രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത മലയാളചിത്രം റോട്ടൻ സൊസൈറ്റി, ആറാമത് മുംബെ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു റിപ്പോർട്ടറുടെ കയ്യിലുള്ള ക്യാമറ നഷ്ടപ്പെടുകയും അവിചാരിതമായി അതൊരു ഭ്രാന്തൻ്റെ കയ്യിൽ ലഭിക്കുകയും തുടർന്ന് ആ ഭ്രാന്തൻ കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുന്ന ആ ക്യാമറയിൽ പകർത്തുന്ന കാഴ്ച്ചകളുമാണ് സിനിമയുടെ ഇതിവൃത്തം. സ്വതന്ത്ര സിനിമയുടെ ചിന്തനീയവും സ്വാധീനശക്തിയുള്ളതുമായ സൃഷ്ടിയാണന്നും സിനിമ അവസാനിച്ചാലും പ്രേക്ഷക മനസ്സുകളിൽ തങ്ങി നില്ക്കുന്ന നിമിഷങ്ങൾ റോട്ടൻ സൊസൈറ്റി സൃഷ്ടിക്കുന്നുണ്ടെന്നും ജൂറി അഭിപ്രായപ്പെട്ടു. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ കമൽ സ്വരൂപിൻ്റെ നേതൃത്വത്തിലുള്ള ജൂറി പാനലാണ് റോട്ടൻ സൊസൈറ്റിയെ തെരഞ്ഞുത്തത്. ചിത്രം 2026-ൽ പ്രേക്ഷകസമക്ഷത്തിലെത്തും. ടി സുനിൽ പുന്നക്കാട് ഭ്രാന്തന്റെ വേഷം അവതരിപ്പിക്കുമ്പോൾ പ്രതിനായകനായി എത്തുന്നത് പ്രിൻസ് ജോൺസൺ ആണ്. ഒപ്പം മാനസപ്രഭു, രമേഷ് ആറ്റുകാൽ, സുരേഷ് എം വി, ഗൗതം എസ് കുമാർ, ബേബി ആരാധ്യ, ജിനു സെലിൻ, രാജേഷ് അറപ്പുരയിൽ, ജയചന്ദ്രൻ…

    Read More »
  • മൂന്നാമത്തെ ചിത്രം മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ട്രിബ്യൂട്ട്, പുതിയ പ്രഖ്യാപനവുമായി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്; ചിത്രമൊരുക്കുന്നത് ഖാലിദ് റഹ്മാൻ, നിർമ്മാണം ഷരീഫ് മുഹമ്മദ്

    ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ പ്രേക്ഷകരേവരും ഏറ്റെടുത്ത ‘മാർക്കോ’, റിലീസിനൊരുങ്ങുന്ന കാട്ടാളൻ എന്നീ സിനിമകള്‍ക്ക് പിന്നാലെ മൂന്നാമത്തെ ചിത്രം വരുന്നു. മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പമൊരുങ്ങുന്ന സിനിമയുടെ സംവിധാനം മലയാള സിനിമയിലെ യുവ സംവിധായകരില്‍ ശ്രദ്ധേയനായ ഖാലിദ് റഹ്മാനാണ്. സിനിമയുടെ നിർമ്മാണം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് സാരഥി ഷരീഫ് മുഹമ്മദാണ്. മമ്മൂട്ടിയോടുള്ള ആദരസൂചകമായി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ സുപ്രധാന പ്രഖ്യാപനം ഇന്ന് രാവിലെ 11.11നാണ് നടന്നത്. മമ്മൂട്ടിയെന്ന നടനവിസ്മയത്തോടുള്ള ആദരസൂചകമായി ഒരുക്കുന്ന ഈ ചിത്രം സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിക്കഴിഞ്ഞിരിക്കുകയാണ്. ‘ഉണ്ട’ എന്ന സൂപ്പർ ഹിറ്റിന് ശേഷം ഖാലിദ് റഹ്മാൻ മമ്മൂക്കയുമായി ബന്ധപ്പെട്ട ഒരു പ്രോജക്റ്റുമായി എത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. നിയോഗ്, ഷറഫ്, സുഹാസ് എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഇന്ത്യൻ സിനിമാ വ്യവസായത്തിലെ പ്രമുഖരായ നിരവധി താരങ്ങളും സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിന്‍റെ ഭാഗമാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഉണ്ണി മുകുന്ദൻ നായകനായെത്തിയ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ്…

    Read More »
  • ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ – കിയാര അദ്വാനിയുടെ ‘നാദിയ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

    2026 മാർച്ചിൽ പുറത്തിറങ്ങാനിരിക്കുന്ന പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നായ ടോക്സിക് വീണ്ടും വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. ചിത്രത്തിൽ ‘നാദിയ’ എന്ന പ്രധാന കഥാപാത്രമായി കിയാരാ അധ്വാനിയെ അവതരിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമ്മാതാക്കൾ ഔദ്യോഗികമായി പുറത്തിറക്കി. യാഷ് കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിൽ, കിയാരയുടെ ഇതുവരെ കാണാത്ത ഒരു പുതുമയുള്ള ലുക്കാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സൂചിപ്പിക്കുന്നത്. ഗ്ലാമറിന്റെയും ശക്തമായ പ്രകടനാധിഷ്ഠിത അഭിനയത്തിന്റെയും സമന്വയമായി ‘നാദിയ’ എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനോടകം ശ്രദ്ധ നേടിയിരിക്കുകയാണ്. സർക്കസ് പശ്ചാത്തലത്തിലുള്ള വർണാഭമായ ദൃശ്യവിസ്മയത്തിനുള്ളിൽ, ആഴത്തിലുള്ള വേദനയും വികാരസാന്ദ്രതയും ഒളിപ്പിച്ച കഥാപാത്രമായാണ് ‘നാദിയ’യെ ഫസ്റ്റ് ലുക്ക് അവതരിപ്പിക്കുന്നത്. സാധാരണ ഗ്ലാമർ റോളുകളെ മറികടന്ന്, പ്രകടനത്തിന് വലിയ സാധ്യത നൽകുന്ന കഥാപാത്രത്തിലേക്കുള്ള കിയാര അദ്വാനിയുടെ നിർണായകമായ ഒരു ചുവടുവെപ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ടോക്‌സിക്കിന്റെ സംവിധായിക ഗീതു മോഹൻദാസ് കിയാരയുടെ പ്രകടനത്തെ “ഒരു കലാകാരിയെ തന്നെ പുതുതായി നിർവചിക്കുന്ന തരത്തിലുള്ള പരിവർത്തനം” എന്നാണ് വിശേഷിപ്പിച്ചത്; സിനിമയിലുടനീളം…

    Read More »
  • എന്റെ പൊന്നേ എങ്ങോട്ടാണീ പോക്ക്; കച്ചവടം കുത്തനെ ഇടിഞ്ഞ് സ്വര്‍ണവ്യാപാരമേഖല; ജ്വല്ലറികളില്‍ കയറാന്‍ പറ്റാതെ സാധാരണക്കാര്‍; സ്വര്‍ണം വാങ്ങുന്നത് അതിസമ്പന്നര്‍ മാത്രം

      മുംബൈ: ഇന്ത്യയില്‍ അടുത്തിടെ ഏറ്റവും അധികം കച്ചവടം കുറഞ്ഞത് ഏത് മേഖലക്കാണ് എന്ന് നോക്കിയാല്‍ ഒരു സംശയവും ഇല്ലാതെ പറയാം സ്വര്‍ണാഭരണ വില്പന മേഖല. ദിനംപ്രതി സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നതോടെ കച്ചവടം കുത്തനെ ഇടിഞ്ഞു എന്നാണ് സ്വര്‍ണ്ണ വ്യാപാരികള്‍ പറയുന്നത്. സ്വര്‍ണാഭരണ നിര്‍മ്മാണ തൊഴിലാളികള്‍ക്കും ഇത് തിരിച്ചടിയുടെ കാലം. സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുമ്പോള്‍ നെഞ്ചിടിപ്പേറുന്നത് ജ്വല്ലറി ഉടമകള്‍ക്കാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്തെ ആഭരണ വില്‍പനയില്‍ വന്‍ ഇടിവുണ്ടായതായ റിപ്പോര്‍ട്ടുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്നത് . ഈ വര്‍ഷം അവസാനിക്കുന്നതോടെ 12 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ നല്‍കുന്ന മുന്നറിയിപ്പ്. 802.8 ടണില്‍നിന്ന് 650-700 ടണി?ലേക്കാണ് ആഭരണ വില്‍പന ഇടിയാന്‍ സാധ്യത. ഇന്ത്യന്‍ സ്വര്‍ണ്ണ വിപണിയില്‍ ഏറെ കച്ചവടം നടക്കുന്ന സമയത്തൊന്നും തന്നെ ഇക്കുറി കച്ചവടം ഉണ്ടായിട്ടില്ല. സാധാരണ ക്രിസ്മസ് പുതുവര്‍ഷ ആഘോഷവേളകളില്‍ സ്വര്‍ണ്ണ വില്പനയിലും കുതിപ്പ് ഉണ്ടാകാറുണ്ട്. വിവാഹ സീസണുകളിലും ഇത്തവണ കനത്ത…

    Read More »
  • ‘പ്രതിപക്ഷ നേതാവിന്റെ സ്വര്‍ണക്കൊള്ളയിലെ ആദ്യ പ്രതികരണങ്ങള്‍ പരിശോധിച്ചാല്‍ ഇതൊന്നും ട്വിസ്റ്റ് അല്ല’; ശബരിമല കേസില്‍ ഏറ്റവുമൊടുവില്‍ വന്ന ചിത്രങ്ങള്‍ സോണിയയ്ക്കും ആന്റോ ആന്റണിക്കും ഒപ്പമുള്ളത്; എസ്‌ഐടി അന്വേഷണം എതിര്‍ത്തത് ഇക്കാരണം കൊണ്ട്: എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ്

    കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ആരോപണങ്ങളുമായി എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ്. സംഘടനയുടെ ഫേസ്ബുക്ക് പേജിലാണ് ‘സ്വര്‍ണക്കൊള്ള: ഒരു തിരിഞ്ഞുനോട്ടം’ എന്ന പേരില്‍ കുറിപ്പു പ്രത്യക്ഷപ്പെട്ടത്. സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ ജീവനക്കാര്‍ കോണ്‍ഗ്രസ് അനുകൂല സംഘടനാ പ്രവര്‍ത്തകരാണെന്നും കര്‍ണാടകയില്‍നിന്ന് അറസ്റ്റിലായവരുടെ അടുപ്പക്കാര്‍ കോണ്‍ഗ്രസുകാരാണെന്നും ഇറ്റാലിയന്‍ ബന്ധം മൂന്‍ പ്രതിപക്ഷ നേതാവാ് ഉന്നയിക്കുന്നത് പരോക്ഷമായി ചെന്നെത്തുന്നത് സോണിയ ഗാന്ധിയിലേക്കാണെന്നുമുള്ള സൂചനയാണ് പോസ്റ്റില്‍ പങ്കുവയ്ക്കുന്നത്. കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്ന ആവശ്യമുന്നയിക്കുന്നത് ഡല്‍ഹിയില്‍ ചെന്ന് ഒത്തുതീര്‍പ്പിനു ശ്രമിക്കാനാണെന്നും പോസ്റ്റില്‍ പരിഹസിക്കുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം   ശബരിമല സ്വര്‍ണ്ണക്കൊള്ള ഏകദേശം അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ഒരു തിരിഞ്ഞുനോട്ടം നല്ലതല്ലേ? എവിടെ നിന്നാണ് ഇതിന്റെയൊക്കെ തുടക്കം? ആഗോള അയ്യപ്പസംഗമം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തുന്നതിന്റെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലെ ദ്വാരപാലക ശില്പങ്ങള്‍ കാണാനില്ല എന്ന് പറഞ്ഞു പത്രക്കാരെ കാണുന്നത്. തുടര്‍ന്ന് അതേറ്റെടുത്ത് രംഗത്ത് വന്നത് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ ആണ്. ശബരിമലയിലെ സ്വര്‍ണ്ണം കര്‍ണാടകത്തിലെ…

    Read More »
  • അരാഷ്ട്രീയതയ്ക്ക് എന്താണു കുഴപ്പം? കോട്ടപ്പള്ളിയും പ്രകാശനും മുതല്‍ സംരംഭകന്‍ എന്ന വാക്ക് മലയാളി പരിചയപ്പെടും മുമ്പേ തിരക്കഥയാക്കിയയാള്‍; നിലനില്‍ക്കാനുള്ള സ്വാതന്ത്ര്യത്തിനായി പൊട്ടിത്തെറിച്ച ദീര്‍ഘദര്‍ശി; കുറിപ്പ് ചര്‍ച്ചയാകുന്നു

    കൊച്ചി: ശ്രീനിവാസന്‍ സിനിമകളിലെ അരാഷ്ട്രീയത എന്നും സിനിമയിലും സിനിമയ്ക്കു പുറത്തും ചര്‍ച്ചയായിട്ടുണ്ട്. യശ്വന്ത് സഹായി മുതല്‍ കോട്ടപ്പള്ളി പ്രഭാകരനും പ്രകാശനും ഇന്നത്തെ സമൂഹത്തിലും ചൂണ്ടിക്കാട്ടാവുന്ന വ്യക്തിത്വങ്ങളാണ്. സംരംഭകത്വമെന്ന വാക്കുതന്നെ പരിചിതമാകുന്നതിനു മുമ്പാണ് ശ്രീനിവാസന്‍ വരവേല്‍പ്പിലൂടെയും മിഥുനവുമൊക്കെ. ശ്രീനിവാസന്റെ നിര്യാണത്തോടെ അദ്ദേഹത്തിന്റെ സിനിമകളിലെ അരാഷ്ട്രീയതയെക്കുറിച്ചുള്ള ചര്‍ച്ചകളും വഴിമാറുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ് ആല എഴുതിയ കുറിപ്പാണ് ചര്‍ച്ച. കുറിപ്പിന്റെ പൂര്‍ണരൂപം   അരാഷ്ട്രീയതയ്ക്ക് എന്താണ് കുഴപ്പം..? ശ്രീനിവാസന്‍ സിനിമകള്‍ കേരളീയസമൂഹത്തോട് നിരന്തരം ഉന്നയിച്ച ചോദ്യം ഇതായിരുന്നു. കോട്ടപ്പള്ളി പ്രഭാകരനും അനുജന്‍ പ്രകാശനും സത്യസന്ധരായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ നയാപൈസ അവര്‍ സമ്പാദിച്ചിട്ടില്ല. ഒരു ചായ പോലും വാങ്ങിക്കുടിക്കാതെ പിതാവ് കഷ്ടപ്പെട്ട് സ്വരുക്കൂട്ടി വാങ്ങിയ ഭൂമിയുടെ ആധാരം പാര്‍ട്ടിക്ക് വേണ്ടി പണയം വച്ചവനാണ് പ്രഭാകരന്‍. യശ്വന്ത് സഹായിക്കുള്ള ഒരു കരിക്കിനായി പറമ്പിലെ തെങ്ങിന്‍കുലകള്‍ മുഴുവന്‍ വെട്ടിത്താഴെയിടുന്നത് അഭിമാനത്തോടെ നോക്കി നിന്ന ഐഎന്‍എസ്പി യുവനേതാവാണ് പ്രകാശന്‍. പാര്‍ട്ടി റോബോട്ടുകള്‍ മാത്രമായിരുന്നു പ്രഭാകരനും പ്രകാശനും. കമ്മ്യൂണിസ്റ്റ് വിശുദ്ധ ഗ്രന്ഥങ്ങള്‍…

    Read More »
  • തിരിച്ചുവരവില്‍ ഓപ്പണിംഗില്‍ ഫോം ഇല്ല; ഗില്‍ ഔട്ട്; സഞ്ജു ഇന്‍! ഒപ്പം ഇഷാനും റിങ്കുവും: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

    മുംബൈ: 2026 ലെ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരുക്കേറ്റ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ടീമിലില്ല. ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പറായി സഞ്ജു സാംസണെയും ഇഷാന്‍ കിഷന്‍, റിങ്കു സിങ് എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തി. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ, ചീഫ് സിലക്ടര്‍ അജിത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവര്‍ ചേര്‍ന്നാണു ടീമിനെ പ്രഖ്യാപിച്ചത്. തിരിച്ചുവരവിന് ശേഷം ഓപ്പണില്‍ ഫോം കണ്ടെത്താതെ വിഷമിക്കുന്ന വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയതാണ് ശ്രദ്ധേയം. കഴിഞ്ഞ 15 ട്വന്റി 20കളില്‍ 24.25 ശരാശരിയില്‍ 291 റണ്‍സാണ് ഗില്ലിന് നേടാനായത്. 137 ആണ് ശരാശരി. ഇത്രയും മത്സരങ്ങള്‍ക്കിടയില്‍ ഇതുവരെ ഒരു അര്‍ധസെഞ്ചറി പോലും ഗില്ലിന് നേടാനായിട്ടില്ല. നിരവധി തവണ പരീക്ഷിച്ചെങ്കിലും തുടര്‍ച്ചയായി പരാജയപ്പെട്ടതോടെയാണ് സെലക്ടര്‍മാര്‍ മാറി ചിന്തിച്ചത്. ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്തിയതോടെ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങേണ്ടി…

    Read More »
  • കടലിലെ മീനും ഇനി ഓര്‍മയാകുമോ; ആഴക്കടലില്‍ വരാന്‍ പോകുന്നത് വന്‍മീന്‍ കൊള്ള; കേന്ദ്രത്തിന്റെ ബ്ലൂ ഇക്കോണമി നയം കേരളത്തിന്റെ മത്സ്യസമ്പത്തിന് വന്‍ ഭീഷണിയാകുമെന്ന് ആശങ്ക

      തിരുവനന്തപുരം: ആശങ്ക കടലോളമമല്ല കടലാഴത്തോളമാണ്. നമ്മുടെ കടലിലെ മീനും ഇനി ഓര്‍മമാത്രമാകുമോ എന്നാണ് തീരദേശവാസികളും മത്സ്യബന്ധന തൊഴിലാളികളും കേരളീയരും ചോദിക്കുന്നത്. കേരളത്തിന്റെ കടലില്‍ ഇനി വരാനിരിക്കുന്നത് മഹാമീന്‍ കൊള്ളയാണ്. കേന്ദ്രത്തിന്റെ ബ്ലൂ ഇക്കോണമി നയം വലവീശിപ്പിടിക്കാന്‍ പോകുന്നത് കേരളത്തിന്റെ മത്സ്യസമ്പത്താണ്. ആഴക്കടലില്‍നിന്ന് മത്സ്യങ്ങളെ വ്യാവസായികാടിസ്ഥാനത്തില്‍ പിടിച്ചെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ ആശങ്ക അറിയിച്ച് കേരളം രംഗത്തെത്തിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ബ്ലൂ ഇക്കണോമി നയത്തിന്റെ തുടര്‍ച്ചയായാണ് ആഴക്കടലില്‍ നിന്നും വ്യാവസായിക അടിസ്ഥാനത്തില്‍ മത്സ്യബന്ധനം നടത്താനുള്ളള വഴിയൊരുങ്ങുന്ന്. ഇതില്‍ കേരളം കടുത്ത ആശങ്ക നേരത്തെ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണ്. ബ്ലൂ ഇക്കണോമി നയത്തിന്റെ തുടര്‍ച്ചയായി മീന്‍ പിടുത്തതിനായി കരടില്‍ വരുത്തിയ മാറ്റത്തില്‍ കേരളം കേന്ദ്രത്തെ ആശങ്ക അറിയിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ വ്യക്തമാക്കി. 50 മീറ്റര്‍വരെ നീളമുള്ള യാനങ്ങള്‍ മീന്‍പിടിത്തത്തിനായി ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. നിലവില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന…

    Read More »
  • ഇതാ ചൈനയുടെ മാന്‍ഹാട്ടന്‍ പ്രോജക്ട്! അമേരിക്കന്‍ വിലക്കുകള്‍ തകര്‍ത്ത് എഐ ചിപ്പുകളുടെ നിര്‍മാണത്തിനുള്ള മെഷീന്‍ രൂപകല്‍പനയുടെ നിര്‍ണായക ഘട്ടം പൂര്‍ത്തിയാക്കി; രഹസ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തനം; ആയിരക്കണക്കിന് എന്‍ജിനീയര്‍മാര്‍; റിവേഴ്‌സ് എന്‍ജിനീയറിംഗ് മുതല്‍ ചാരപ്രവര്‍ത്തനം വരെ; കുത്തകകള്‍ തകര്‍ന്നടിയും

    സിംഗപ്പുര്‍: അമേരിക്ക ആറ്റംബോബ് ആദ്യമായുണ്ടാക്കിയ മാന്‍ഹാട്ടന്‍ പ്രോജക്ടുപോലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് അപ്രമാദിത്യം ഉറപ്പിക്കുന്ന നിര്‍ണായക കണ്ടുപിടിത്തം നടത്തിയെന്ന വെളിപ്പെടുത്തലുമായി റോയിട്ടേഴ്‌സ്. അമേരിക്ക വര്‍ഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്ന, എഐ ചിപ്പുകളുടെ നിര്‍മാണത്തില്‍ അതീവ നിര്‍ണായകമാകുന്ന അതീവ സങ്കീര്‍ണമായ മെഷീന്‍ നിര്‍മിച്ചെന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നത്. ഷെന്‍ഷെനിലെ വമ്പന്‍ സുരക്ഷയുള്ള ലബോറട്ടറിയില്‍ നിര്‍മിത ബുദ്ധി, സ്മാര്‍ട്ട്‌ഫോണുകള്‍, അത്യാധുനിക ആയുധങ്ങള്‍ എന്നിവയ്ക്കു ശക്തിപകരുന്ന സെമി കണ്ടക്ടര്‍ ചിപ്പുകള്‍ നിര്‍മിക്കാന്‍ കഴിയുന്ന യന്ത്രത്തിന്റെ പ്രോട്ടോ ടൈപ്പാണ് ചൈന വികസിപ്പിച്ചത്. ഒരു ഫാക്ടറി മുഴുവന്‍ നിറയുന്ന വലുപ്പമുള്ള യന്ത്രത്തിന്റെ നിര്‍മാണം ഈ വര്‍ഷം ആദ്യം പൂര്‍ത്തിയായെന്നും ഇപ്പോള്‍ പരീക്ഷണ ഘട്ടത്തലാണെന്നുമാണു പറയുന്നത്. ഡച്ച് സെമികണ്ടക്ടര്‍ നിര്‍മാണ കമ്പനിയായ എഎസ്എംഎല്ലിന്റെ മുന്‍ എന്‍ജിനീയര്‍മാര്‍ ചേര്‍ന്നാണ് ഈ നേട്ടമുണ്ടാക്കിയത്. നിലവില്‍ എഎസ്എംഎല്‍-നു മാത്രമുള്ള എക്ട്രീം അള്‍ട്രാവയലറ്റ് ലിത്തോഗ്രാഫി മഷീന്‍ (ഇയുവി) ആണ് റിവേഴ്‌സ് എന്‍ജീനീയറിംഗി (അഴിച്ചുപണി)യിലൂടെ നിര്‍മിച്ചത്. സാങ്കേതിക ശീതയുദ്ധം നടക്കുന്ന കാലത്ത് ഇയുവി മെഷീനുകള്‍ നിര്‍ണായകമാണ്. അള്‍ട്രാ വയലറ്റ് കിരണങ്ങള്‍ ഉപയോഗിച്ചു…

    Read More »
Back to top button
error: