TRENDING
-
‘ഒരു പെൺകുട്ടിയെ റിക്രൂട്ട് ചെയ്താ നിനക്കെത്ര കിട്ടും!” ചർച്ചകൾക്ക് തുടക്കമിട്ട് ‘ഹാൽ’ ട്രെയിലർ , ക്രിസ്മസ് റിലീസായി ഡിസംബർ 25ന് ചിത്രം തിയേറ്ററുകളിൽ
റിലീസിന് മുമ്പ് തന്നെ ഏറെ സംസാര വിഷയമായി മാറിയ ഷെയ്ൻ നിഗം ചിത്രം ‘ഹാൽ’ ട്രെയിലർ പുറത്തിറങ്ങി. പ്രണയ ചിത്രമാണെങ്കിലും മലയാളത്തിൽ ഇതുവരെ സംസാരിക്കാത്ത രീതിയിലുള്ള ഏറെ വ്യത്യസ്തമായൊരു പ്രമേയവുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. യുഎ 16+ സെൻസർ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ക്രിസ്മസ് റിലീസായി ഡിസംബർ 25ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. വീരയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന സിനിമയിലെ ചില രംഗങ്ങൾ നീക്കം ചെയ്യണമെന്ന നിർദ്ദേശവുമായി സെൻസർ ബോർഡ് എത്തിയതോടെയാണ് ചിത്രം അടുത്തിടെ ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നത്. ക്രിസ്ത്യൻ, മുസ്ലിം പ്രണയവും ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) റിക്രൂട്ടിംഗും, മുസ്‌ലിം വിരുദ്ധതയും മറ്റുമൊക്കെ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ട്രെയിലർ ഒട്ടേറെ ചർച്ചകൾക്ക് തുടക്കമിടുമെന്നുറപ്പാണ്. ഒരു റാപ്പറായാണ് ഷെയ്ൻ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഉൾപ്പെടെ 16 ഇടങ്ങളാണ് ചിത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന് സെൻസർബോർഡ് മുമ്പ് നിർദ്ദേശിച്ചിരുന്നു. സെൻസർ ബോർഡിന്‍റെ ഈ നീക്കത്തിനെതിരെ ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹാലിന്…
Read More » -
ജീത്തു ജോസഫിൻ്റെ വലതു വശത്തെ കള്ളൻ ജനുവരി മുപ്പതിന് പ്രൊമോ വീഡിയോയിലൂടെ പ്രഖ്യാപനം. ജോസഫിന്റെ
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിനു വേണ്ടി ബിജു മേനോനും, ജോജു ജോർജും ആദ്യമായി നേർക്കുനേർ,വരുന്ന പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുന്നു. ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് ജനുവരി മുപ്പതിന് അനൗൺസ് ചെയ്യുകയാണ് ഈ പ്രൊമോ വീഡിയോയിലൂടെ ചെയ്തിരിക്കുക്കു ന്നത്. ഇരുട്ടിൽ അരണ്ട വെളിച്ചത്തിൽ ഒരു മേശയുടെ രണ്ട് അഗ്രങ്ങളിലിരിക്കുന്ന താണ് ഇരുവരുടേയും ലുക്ക്. ഇവർ രണ്ടു പേരുടേയും പൂർണ്ണമായ ലുക്ക് ആദ്യമായി വരുന്നതും ഈ വീഡിയോയിലൂടെയാണ്. ഇരുവരും ഒന്നിച്ചുള്ള ഒരു പോസ്റ്റർ ഇതിനു മുമ്പ് പുറത്തുവിട്ടിരുന്നുവെ ങ്കിലും പാതി മറഞ്ഞ മുഖത്തോടെയായിരുന്നു ആ പോസ്റ്ററും. ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ ബഡ് ടൈം സ്റ്റോറീസ് ,സിനി ഹോളിക്സ് എന്നിവരുമായി സഹകരിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കെറ്റിനാ ജീത്തു ,മിഥുൻ ഏബ്രഹാം എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് . കോ-പ്രൊഡ്യൂസേഴ്സ് -ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ. ബിജു മേനോനും, ജോജു ജോർജും , അഭിനയത്തിൻ്റെ മാറ്റുരക്കുന്ന ഈ…
Read More » -
വിജയ് ദേവരകൊണ്ട–ദിൽ രാജു–രവി കിരൺ കോല കൂട്ടുകെട്ടിൽ ‘റൗഡി ജനാർദന’ — ടൈറ്റിൽ ഗ്ലിംപ്‌സ് പുറത്തിറങ്ങി ചിത്രം ഡിസംബർ 2026ൽ തിയേറ്ററുകളിലേക്ക്
പ്രശസ്ത പ്രൊഡക്ഷൻ ബാനറായ ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ കീഴിൽ തെന്നിന്ത്യൻ സൂപ്പർ ഹീറോ വിജയ് ദേവരകൊണ്ട നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് റൗഡി ജനാർദന. ദിൽ രാജുവും ശിരീഷും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ബ്ലോക്ക്ബസ്റ്റർ ചിത്രം രാജ വാരു റാണി ഗാരു സംവിധാനം ചെയ്ത രവി കിരൺ കോല സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഗ്ലിംപ്സും ഇന്ന് ഹൈദരാബാദിൽ നടന്ന ഗംഭീര ചടങ്ങിൽ പുറത്തിറങ്ങി. 1980കളിലെ ഈസ്റ്റ് ഗോദാവരിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ശക്തമായ ഒരു ആക്ഷൻ ഡ്രാമയായാണ് അവതരിപ്പിക്കപ്പെടുന്നത്. ഗ്ലിംപ്സ് പുറത്തിറങ്ങിയതോടെ റൗഡി ജനാർദന പ്രേക്ഷകരിൽ ശക്തമായ ആവേശമാണ് സൃഷ്ടിച്ചിട്ടുള്ളത്. രക്തത്തിൽ കുതിർന്ന തീവ്ര ലോകത്തേക്ക് പ്രേക്ഷകരെ നയിക്കുന്ന ഗ്ലിംപ്സ്, വിജയ് ദേവരകൊണ്ടയെ ഇതുവരെ കാണാത്തൊരു അവതാരത്തിൽ അവതരിപ്പിക്കുന്നു. പുതിയ സ്ലാങും വ്യത്യസ്തമായ ശരീരഭാഷയും കടുത്ത ആക്ഷൻ മുഹൂർത്തങ്ങളും ചേർന്ന് ‘ജനാർദന’ എന്ന പേരിന് പിന്നിലെ ശക്തി എന്തെന്ന ചോദ്യം ഉണർത്തുകയാണ് പ്രേക്ഷകർക്കിടയിൽ. കൈയിൽ മാച്ചറ്റുമായി, രക്തക്കറകളോടെ എത്തുന്ന…
Read More » -
‘ഈ രാത്രിയിൽ’വിജയ് യേശുദാസിന്റെ ക്രിസ്‌തുമസ്സ് ഗാനം വൈറലായി.
വിജയ് യേശുദാസ് ആലപിച്ച ഏറ്റവും പുതിയ ക്രിസ്മസ് ആൽബം “ഈ രാത്രിയിൽ ” തരംഗമാകുന്നു. റിലീസായി മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയാണ് ഈ ആൽബം ഏറേ ശ്രദ്ധേയമായത്. ഇരുപത്തിമൂന്നോളം അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകളിലുമായി ഒരു മില്യണിൽ അധികം പ്രേക്ഷകരിൽ ഇതിനോടകം എത്തിക്കഴിഞ്ഞു. സമഗ്ര മേഖലകളിലും ഏറെ പ്രത്യേകതകളും അപൂർവതകളും സമന്വയിച്ച ഈ ഗാനം ഇതു വരെ കേട്ടിട്ടുള്ള ക്രിസ്തുമസ് ഗാനങ്ങളുടെ സ്ഥിരം രചനാശൈലിയിൽ നിന്നും വ്യത്യസ്തമായാണ് മലയാളത്തിന്റെ പ്രിയ കവി രാജീവ് ആലുങ്കൽ രചിച്ചിട്ടുള്ളത് ക്രിസ്തുമസ് ഗാനങ്ങളുടെ പതിവ് ചട്ടക്കൂടിൽ നിന്നുകൊണ്ടുള്ള ചിട്ടപെടുത്തലുകളിൽ നിന്നും വിഭിന്നമായാണ് അനുഗ്രഹീത യുവസംഗീതജ്ഞൻ സൽജിൻ കളപ്പുര ഈ ഗാനത്തിന് ഈണം ഒരുക്കിയിട്ടുള്ളത്. രാജീവ് ആലുങ്കൽ, സൽജിൻ കളപ്പുര എന്നിവർ ചേർന്നൊരുക്കിയ മുൻ ഗാനങ്ങളെപ്പോലെ ഈ ഗാനവും സംഗീത പ്രേമികൾ നിറഞ്ഞ മനസ്സോടെ ഏറ്റെടുത്തു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ സംഗീതഞ്ജരെ കോർത്തിണക്കിക്കൊണ്ട് ബിജു പൗലോസിന്റെ ഓർക്കസ്‌ട്രേഷനും ഈ ഗാനത്തിന്റെ വിജയത്തിനു മാറ്റുകൂട്ടുന്നു. വിജയ് യേശുദാസിനോടൊപ്പം, മലയാളഗാന രംഗത്ത്…
Read More » -
‘യക്ഷിയെ ചിരി ‘ എത്തി; മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡിയായ’ കറക്ക’ ത്തിലെ ആദ്യ ഗാനം പുറത്ത് വിട്ട് ക്രൗൺസ്റ്റാർസ് എൻ്റർടെയ്ൻമെൻ്റ്
ടി-സീരീസ് മ്യൂസിക് ലേബലിൽ പുറത്തിറങ്ങിയ സാം സി.എസ്. സംഗീതം നൽകി ആലപിച്ച്, മുഹ്സിൻ പരാരി എഴുതിയ ഗാനം, കറക്കത്തിൻ്റെ ഫൺ-സ്പൂക്കി സ്വഭാവം ശക്തമായി അവതരിപ്പിക്കുന്നു ഡിസംബർ 22, 2025: ക്രൗൺ സ്റ്റാർസ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ‘കറക്കം’ സിനിമയിലെ ആദ്യ ഗാനമായ ‘യക്ഷിയെ ചിരി’യുടെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ഭയവും തമാശയും ഒരേപോലെ ഒളിപ്പിച്ചുവെച്ചിരിക്കുന്ന മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ആണ് കറക്കം; ചിത്രത്തിൻ്റെ രസമേറിയ ഹൊറർ സ്വഭാവം വിളിച്ചോതുന്നതാണ് ഇപ്പൊൾ പുറത്തിറങ്ങിയ ഗാനം. ഇന്നത്തെ പ്രശസ്ത സംഗീത സംവിധായകരിൽ ഒരാളായ സാം സി.എസ്. ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. സംഗീതം നൽകിയതിന് പുറമെ “യക്ഷിയെ ചിരി” ആലപിച്ചിരിക്കുന്നതും സാം സി എസ് തന്നെയാണ് എന്നുള്ളത് ഗാനത്തിൻ്റെ മറ്റൊരു പ്രത്യേകത. “കറക്കം വളരെ ആവേശകരമായൊരു അനുഭവമായിരുന്നു. മ്യൂസിക്കൽ ഹൊറർ കോമഡി എന്ന നിലയിൽ , സംഗീതത്തിലൂടെ നിരവധി പരീക്ഷണങ്ങൾ നടത്താൻ ഈ ചിത്രം…
Read More » -
ക്യൂബ്സ് എന്റർടൈമെന്റിന്റെ മമ്മൂട്ടി ചിത്രം ഖാലീദ് റഹ് മാൻ സംവിധായകൻ
മാർക്കോ, ചിത്രീകരണം പുരോഗമിച്ചു വരുന്ന കാട്ടാളൻ എന്നീ ചിത്രങ്ങൾക്കു ശേഷം ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ,മമ്മൂട്ടിയെ നായകനാക്കി നിർമ്മിക്കുന്ന പുതിയ ചിത്രം ഖാലീദ് റഹ് മാൻ സംവിധാനം ചെയ്യുന്നു. പൂർണ്ണമായും ഗ്യാംങ്ങ് വാർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ആക്‌ഷൻ ത്രില്ലർ മൂവിയാണ് ഈ ചിത്രം. വലിയ മുതൽമുടക്കിൽ വൻ താരനിരയുടേയും മികച്ച സാങ്കേതിക വിഭഗ്ദരുടേയും പിൻബലത്തോടെ ഒരുങ്ങുന്ന ഈ ചിത്രം ഇതിനകം ചലച്ചിത്ര വൃത്തങ്ങളിൽ വലിയ വാർത്താപ്രാധാന്യം നേടിയിരിക്കുന്നു. ചിത്രത്തിൻ്റെ മറ്റു അപ്ഡേഷനുകൾ അടുത്തു തന്നെ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. വാഴൂർ ജോസ്.
Read More » -
മൺ മർഡർ കേസ് ( L.M. കേസ് )ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു.
പൂർണ്ണമായും ഒരു ഇൻവസ്റ്റിഗേറ്റീവ് മർഡർ കേസിൻ്റെ ചലച്ചിതാ വിഷ്ക്കാരണമായ ലെമൺ മർഡർ കേസ് . (L.M. കേസ്) എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു. വനത്തിനുള്ളിൽ,കൂരാകൂരിരുട്ടിൽ തുളച്ചു കയറുന്ന പ്രകാശവുമായി ഒരു കാർ. അതിനെ ദൂരെ നിന്നു വീഷിക്കുന്ന ഒരു മനുഷ്യൻ. ഹാഫ് കൈ ഷർട്ട് ഇൻസർട്ടു ചെയ്തിരിക്കുന്നതിനാൽ അതൊരു പൊലീസ് യൂണിഫോം ധരിച്ചിരിക്കുന്ന ആളാകാൻ സാധ്യതയുണ്ട്. അപ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആണെന്ന് തീരുമാനിക്കാം. ഒരു രാത്രി, വനമേഖല , ഒറ്റപ്പെട്ട കാർ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ… ഒരു ക്രൈം ത്രില്ലർ ചിത്രത്തിന് ഏറ്റവും അനുയോജ്യമായ മൂഡു തന്നെ. ലെമൺ മർഡർ കേസ് എന്ന ചിത്രം തികഞ്ഞ ക്രൈം ത്രില്ലർ തന്നെ. അതിന് ഏറെ അനുയോജ്യമായ ഫസ്റ്റ് ലുക്ക് തന്നെയാണ് അണിയാ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഗുമസ്ഥൻ എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയ റിയാസ് ഇസ്മത്താണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. താരതമ്യേന പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി…
Read More » -
ലക്ഷം ലക്ഷം പിന്നാലെ വേണം ഒരു പവന്‍ പൊന്നുവാങ്ങാന്‍; ഇതാണ് ഗോള്‍ഡന്‍ ഷോക്ക്; ഒരു പവന് ഒരു ലക്ഷം കടന്ന് സ്വര്‍ണവില
തിരുവനന്തപുരം: വിചാരിച്ച പോലെ തന്നെ സംഭവിച്ചു. വിടപറയാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ 2025 സ്വര്‍ണലിപികളില്‍ ഇടം പിടിച്ചു. ചരിത്രത്തിലേക്കാണ് 2025 ഡിസംബര്‍ 23 സ്വര്‍ണത്തിളക്കത്തോടെ കയറി നില്‍ക്കുന്നത്. ഇതാദ്യമായി പവന് വില ഒരു ലക്ഷം കടന്നു. ലക്ഷദീപം തെളിഞ്ഞപോലെ ലക്ഷ്വറിയുടെ അവസാന വാക്കാകുന്നു ഇന്നത്തെ സ്വര്‍ണവില!! ഒരുലക്ഷത്തിലധികം രൂപയുമായി പോയാല്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാം. പൊന്നിന്റെ വില സര്‍വകാല റെക്കോര്‍ഡിലേക്കാണ് കുതിച്ചുകയറിയത്. ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ ഇന്നിപ്പോള്‍ വേണ്ടത് 1,01,600 രൂപയാണ്. പവന്‍ ലക്ഷം തൊട്ടതോടെ ഒരു ഗ്രാം സ്വര്‍ണം വാങ്ങണമെങ്കില്‍ 12,700 രൂപ നല്‍കണം. കോവിഡിന്റെ സമയത്ത് സ്വര്‍ണത്തിന് 40000 രൂപയായിരുന്നു വില. 5 വര്‍ഷത്തിന് ശേഷം വില ഒരു ലക്ഷത്തിനപ്പുറം കടന്നിരിക്കുകയാണ്. അത്രത്തോളം വലിയ കുതിപ്പാണ് സ്വര്‍ണവിലയിലുണ്ടായിരിക്കുന്നത്. ഡിസംബര്‍ 15 നാണ് ചരിത്രത്തിലാദ്യമായി സ്വര്‍ണവില 99,000 കടന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ…
Read More » -
ആകാംക്ഷയുടെ ഇരുളിനും വെളിച്ചത്തിനും നടുവിൽ അവർ ഇരുവരും; വലതുവശത്തെ കള്ളൻ റിലീസ് ഡേറ്റ് പുറത്ത്
സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളൻ’ റിലീസ് ഡേറ്റ് പുറത്ത്. മിന്നിത്തെളിയുന്ന അരണ്ട വെളിച്ചത്തിൽ ബിജു മേനോനേയും ജോജു ജോർജ്ജിനേയും കാണിച്ചിരിക്കുന്ന മോഷൻ വീഡിയോയാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവന്നിരിക്കുന്നത്. ചിത്രം ജനുവരി 30ന് തിയേറ്ററുകളിലെത്തും. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്‍റേതെന്നാണ് ഇതിനകം ലഭിച്ചിട്ടുള്ള സൂചനകൾ. ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സാണ് ഡിസ്ട്രിബ്യൂഷൻ കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘വലതുവശത്തെ കള്ളൻ’ ഒരു കുറ്റാന്വേഷണ ചിത്രമെന്നാണ് സൂചന. ‘മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെയാണ് ‘വലതുവശത്തെ…
Read More » -
ലോക ബാസ്‌കറ്റ്ബോൾ ദിനത്തിൽ കേരളത്തിൽ ഒരു മാസം നീളുന്ന ബാസ്‌കറ്റ്ബോൾ ക്യാമ്പെയ്ൻ ആരംഭിച്ചു
കൊച്ചി: ലോക ബാസ്‌കറ്റ്ബോൾ ദിനമായ ഡിസംബർ 21ന്, Starting Five Sports Management, കേരള ബാസ്‌കറ്റ്ബോൾ അസോസിയേഷനുമായി ചേർന്ന് ABC Fitness First Pvt Ltdയുടെ സഹകരണത്തോടെ, Basketball League Kerala 2026ന് മുന്നോടിയായി ഒരു മാസം നീളുന്ന സംസ്ഥാനതല ബാസ്‌കറ്റ്ബോൾ ക്യാമ്പെയ്ൻ ആരംഭിച്ചു. കേരളത്തിലെ ഗ്രാസ്‌റൂട്ട് തലത്തിലുള്ള ബാസ്‌കറ്റ്ബോൾ പങ്കാളിത്തം ശക്തിപ്പെടുത്തുക, കളി കഴിവുള്ള താരങ്ങളെ കണ്ടെത്തുക, സംസ്ഥാനത്തെ ബാസ്‌കറ്റ്ബോൾ കോർട്ടുകളുടെ പാരമ്പര്യവും നിലവാരവും രേഖപ്പെടുത്തുക എന്നിവയാണ് ഈ ക്യാമ്പെയ്‌നിന്റെ പ്രധാന ലക്ഷ്യങ്ങൾ. One Minute to Hoop (OMH) Skill Challenge, Kerala Digital Basketball Court Mapping, എന്നിവയോടൊപ്പം Basketball League Kerala (BLK) യിലേക്കുള്ള സംഘടിത Player Pool രൂപീകരണമാണ് ഈ ക്യാമ്പെയ്‌നിന്റെ പ്രധാന ഘടകങ്ങൾ. ഒരു ദിവസത്തെ ആഘോഷത്തിലേക്ക് പരിമിതപ്പെടാതെ, ഒരു മാസം നീളുന്ന ഒരു ചലനമായി, കുട്ടികൾ, മാതാപിതാക്കൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രാദേശിക സമൂഹങ്ങൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഈ ക്യാമ്പെയ്ൻ നടപ്പാക്കുന്നത്. One…
Read More »