TRENDING

  • മാസ്മര സംഗീതത്തിൻ്റെ ഉടമകളായ ശ്രേയാ ഘോഷലും ഹനാൻ ഷായും _മാജിക്ക് മഷ്റൂമിൽ_ പാടുന്നു.

    ബോളിവുഡ്ഡിൽ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷൽ. ശ്രേയാ ഘോഷlൽ വീണ്ടും മലയാളത്തിലേക്കു കടന്നുവരികയാണ്. നാദിർഷ സംവിധാനം ചെയ്യുന്ന മാജിക്ക് മഷ്റൂം എന്ന സിനിമക്കു വേണ്ടിയാണ് ഇക്കുറി എത്തുന്നത്. പ്രശസ്ത സോഷ്യൽ മീഡിയാ താരം ഹനാൻഷായും ചേർന്നുള്ള ഒരു ഡ്യൂയറ്റ് ഗാനമാണ് ഇവർ പാടുന്നത്. മികച്ചൊരു ഗായകൻ കൂടിയായ നാദിർഷ താൻ ഒരുക്കുന്ന ചിത്രങ്ങളിലെല്ലാം ഗാനങ്ങൾക്ക് നല്ല പ്രാധാന്യം കൊടുക്കാറുമുണ്ട്. അതുകൊണ്ട് തന്നെ തൻ്റെ ചിത്രങ്ങളിലെ ഗാനങ്ങൾ പലപ്പോഴും ഏറെ പോപ്പും റാവുകയും ചെയ്യുന്നു. ഈ ചിത്രത്തിൽ നാദിർഷ ഈണമിട്ട അഞ്ചു ഗാനങ്ങളാണുള്ളത് തലോടി മറയുന്നതെവിടെ നീ … വിമുഖമുരുകിടു ആകലേ നീ… എന്ന ഗാനമാണ് ഈ ചിത്രത്തിനു വേണ്ടി ഇവർ പാടിയിരിക്കുന്നത്. ബി.കെ. ഹരിനാരായണൻ രചിച്ച് നാദിർഷ ഈണമിട്ട ഈ ഗാനം അണിയാ പ്രവർത്തകർ പുറത്തുവിട്ടു. നവ മാധ്യമങ്ങളിൽ വലിയ സ്വീകരണമാണ് ഈ ഗാന ലഭിച്ചിരിക്കുന്നത്. വലിയ തരംഗം തന്നെയാണ്…

    Read More »
  • പരശുരാമനല്ല, താഴ്മണ്‍ കുടുംബത്തിന് താന്ത്രിക കര്‍മങ്ങള്‍ ഏല്‍പ്പിച്ച് നല്‍കിയത് ചെങ്ങന്നൂര്‍ തഹസീല്‍ദാര്‍; ശബരിമല പൂട്ടിപോകുമെന്ന വിരട്ടൊക്കെ വെറുതേ; ഭരണഘടന വന്നശേഷം രാജാക്കന്‍മാരുടെ കരാറുകള്‍ക്ക് കടലാസ് വില; പോസ്റ്റ് ചര്‍ച്ചയാകുന്നു

    കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടു തന്ത്രി അറസ്റ്റിലായതിനു പിന്നാലെ ശബരിമലയിലെ താഴ്മണ്‍ കുടുംബത്തിന്‍െ അധികാരവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സജീവമായി. ക്രിസ്തുവിനും മുമ്പ് പരശുരാമന്‍ നേരിട്ടെത്തിയാണു ശബരിമല ഏല്‍പ്പിച്ചതെന്നാണു താഴ്മണ്‍ കുടുംബത്തിന്റെ വാദം. എന്നാല്‍, പരശുരാമനല്ല, ചെങ്ങന്നൂര്‍ തഹസീല്‍ദാരാണ് താഴ്മണ്‍ കുടുംബത്തിനു ശബരിമലയിലെ താന്ത്രിക കര്‍മങ്ങള്‍ ഏല്‍പ്പിച്ചു നല്‍കിയത്. കേരളത്തില്‍ നടമാടുന്ന അശാസ്ത്രീയമായ താന്ത്രിക വ്യവസ്ഥയ്ക്ക് അനുസരിച്ച് കള്ളചരിത്രവും വിശ്വാസ രീതികളും ആചാരങ്ങളും മെനയുകയും അതു കോടാനുകോടി ഭക്തരെ വിശ്വസിപ്പിച്ചു ചൂഷണം ചെയ്യുന്നതില്‍ തന്ത്രിമാര്‍ക്കുള്ള പങ്ക് ഇനിയെങ്കിലും വിശ്വാസികള്‍ തിരിച്ചറിയണമെന്നും അഡ്വ. ശ്രീജിത്ത് പെരുമന ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.   പോസ്റ്റിന്റെ പൂര്‍ണരൂപം   ക്രിസ്തുവിനും മുന്‍പ് പരശുരാമന്‍ നേരിട്ടെത്തിയാണ് ശബരിമല തങ്ങളെ ഏല്‍പ്പിച്ചതെന്ന തന്ത്രിയുടെയും കുടുംബത്തിന്റെയും, ഗമണ്ടന്‍ വാദങ്ങളും, അയ്യപ്പന്റെ പിതൃതുല്യനാണ് തന്ത്രി എന്നും, വേണ്ടി വന്നാല്‍ ശബരിമല പൂട്ടിയിട്ട് താന്‍ പോകും എന്നൊക്കെ കല്പന ചെയ്യുന്ന താന്ത്രിക വിദഗ്ദരെ കുറിച്ച് പൊതുജന അറിവിലേക്കായി ചില യാഥാര്‍ഥ്യങ്ങള്‍ വിളിച്ചു പറയാതെ വയ്യ!…

    Read More »
  • ഗുരുവായൂരില്‍ വാഹനപൂജ; സ്റ്റാര്‍ട്ട് ചെയ്ത കാര്‍ നിയന്ത്രണംവിട്ട് നടപ്പുരയുടെ ഗേറ്റ് തകര്‍ത്തു; പത്തുമീറ്റര്‍ കുതിച്ചു; കാര്‍ കോഴിക്കോട് സ്വദേശികളുടേത്‌

    ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാഹനപൂജ കഴിഞ്ഞ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് നടപ്പുരയുടെ ഗേറ്റ് തകര്‍ന്നു. കിഴക്കേനടപ്പുരയുടെ സൈഡ് ഗേറ്റാണ് തകര്‍ന്നത്. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കോഴിക്കോട് സ്വദേശികള്‍ പുതിയകാര്‍ വാങ്ങി പൂജിക്കാനെത്തിയതാണ്. പൂജ കഴിഞ്ഞ് കാര്‍ സ്റ്റാര്‍ട്ട് ചെയ്തതോടെ നിയന്ത്രണം വിട്ട് 10 മീറ്ററോളം കുതിച്ച് ഗേറ്റില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍വശത്ത് ചെറിയ കേടുപാട് പറ്റി. ഗേറ്റ് ശരിയാക്കി നല്‍കാമെന്ന ഉറപ്പില്‍ കാര്‍കൊണ്ടുപോയി. ഞായറാഴ്ചയായിതിനാല്‍ വാഹന പൂജക്ക് രാവിലെ മുതലേ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇരു ചക്രവാഹനങ്ങളും കാറും ബസ്സും അടക്കം നൂറോളം വാഹനങ്ങളാണ് പൂജിക്കാനായെത്തിയത്. കിഴക്കേനടപ്പുരയില്‍ നിന്ന് ആരംഭിച്ച വാഹനങ്ങളുടെ നിര കൗസ്തുഭം ഗസ്റ്റ്ഹൗസ് വരെ നീണ്ടു. ഇതോടെ ഇന്നര്‍ റിംഗ് റോഡില്‍ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. guruvayur-temple-car-accident

    Read More »
  • ഫിഫ ലോകകപ്പ് ട്രോഫിയുടെ ഇന്ത്യന്‍ പര്യടനം ചൊവ്വാഴ്ച പൂര്‍ത്തിയാകും

    കൊച്ചി: ഫിഫ ലോകകപ്പ് ട്രോഫിയുടെ ഇന്ത്യയിലെ പര്യടനം ചൊവ്വാഴ്ച പൂര്‍ത്തിയാകും. ഫിഫ ലോകകപ്പ് 2026ന് മുന്നോടിയായി നടക്കുന്ന ‘ഫിഫ ലോകകപ്പ് ട്രോഫി ടൂര്‍ ബൈ കൊക്കാകോള’യുടെ ഭാഗമായാണ് യഥാര്‍ത്ഥ ട്രോഫി ഇന്ത്യയിലെത്തിയത്. ഫിഫ ചാര്‍ട്ടര്‍ വിമാനത്തിലെ പ്രത്യേക ലാന്‍ഡിംഗോടെയാണ് ട്രോഫി ടൂറിന് തുടക്കമായത്. തുടര്‍ന്ന് ഡല്‍ഹിയിലെ മാന്‍ സിംഗ് റോഡിലെ താജ് മഹല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഔദ്യോഗികമായി ട്രോഫി അനാവരണം ചെയ്തു. കേന്ദ്ര യുവജനകാര്യകായിക മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ, ബ്രസീലിന്റെ മുന്‍ ലോകകപ്പ് ജേതാവും ഫിഫ ഇതിഹാസവുമായ ഗില്‍ബര്‍ട്ടോ ഡി’സില്‍വ, കായിക ചരിത്രകാരന്‍ ബോറിയ മജുംദാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കൊക്കാകോള ഇന്ത്യ–സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റ് സങ്കേത് റേ ഉള്‍പ്പെടെയുള്ള ഉന്നത നേതൃത്വവും സന്നിഹിതരായിരുന്നു. മൂന്നു ദിവസം നീളുന്ന ഇന്ത്യയിലെ പര്യടനം രണ്ടു ദിവസത്തെ ഡല്‍ഹിയിലെ പ്രദര്‍ശനത്തിനു ശേഷം ചൊവ്വാഴ്ച ആസാമിലെ ഗുവാഹത്തിയില്‍ പൂര്‍ത്തിയാകും. 2047ഓടെ ഇന്ത്യയെ ലോകത്തിലെ മുന്‍നിര അഞ്ചു കായിക രാഷ്ട്രങ്ങളില്‍ ഒന്നാക്കി മാറ്റാനുള്ള…

    Read More »
  • കെ വെങ്കടേഷ് -കാട നടരാജ് ചിത്രം കരിക്കാടനിലെ “രത്തുണി” ഗാനം പുറത്ത്

    കാട നടരാജിനെ നായകനാക്കി കെ വെങ്കടേഷ് ഒരുക്കിയ ‘കരിക്കാടൻ’ എന്ന കന്നഡ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘രത്തുണി’ എന്ന ടൈറ്റിലോടെ പുറത്തു വന്ന ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത് സിയ ഉൾ ഹഖ്, ഗായത്രി രാജീവ് എന്നിവർ ചേർന്നാണ്. ദാസ് വരികൾ രചിച്ച ഈ ഗാനത്തിന് സംഗീതം പകർന്നത് ശശാങ്ക് ശേഷഗിരിയാണ്. ബി ധനഞ്ജയ ആണ് ഗാനത്തിന് വേണ്ടി നൃത്തം ഒരുക്കിയത്. റിദ്ധി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ദീപ്തി ദാമോദർ നിർമ്മിച്ച ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ് രവി കുമാർ എസ് ആർ, നടരാജ എസ് ആർ എന്നിവരാണ്. സംവിധായകൻ കെ വെങ്കടേഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത്. 2026 ഫെബ്രുവരി 6 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. നിരീക്ഷ ഷെട്ടി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ, യഷ് ഷെട്ടി, ബേബി റിദ്ധി നടരാജ്, കൃതി വർമ്മ, ഭാലരാജ്വാഡി, മഞ്ജുസ്വാമി എംജി, വിജയ് ചെൻഡോർ, വിപിൻ പ്രകാശ്,…

    Read More »
  • ലോക ചിക്കൻ കറി ദിനത്തിൽ കോഴിക്കറിയുടെ കഥ പറഞ്ഞ് ഈസ്റ്റേണിന്റെ ‘ചിക്കൻ സോങ് ‘

    കൊച്ചി, : ലോക ചിക്കൻ കറി ദിനത്തിൽ മലയാളികളുടെ പ്രിയപ്പെട്ട വിഭവത്തിന് സംഗീതാർച്ചനയുമായി ഈസ്റ്റേൺ. കേരളത്തിന്റെ തനത് രുചി വൈവിധ്യങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും കോർത്തിണക്കി ‘ചിക്കൻ സോങ് ‘എന്ന പേരിൽ ഫോക്ക്-റോക്ക് മ്യൂസിക് ഫിലിം പുറത്തിറക്കിയാണ് ഈസ്റ്റേൺ ഈ ദിനം ആഘോഷിക്കുന്നത്. ഇതിന്റെ ഔദ്യോഗിക പ്രകാശനം തിങ്കളാഴ്ച മറൈൻ ഡ്രൈവ് വിവാന്തയിൽ വെച്ച് സംഘടിപ്പിച്ചു. മലയാളിയുടെ ദൈനംദിന ജീവിതത്തിലും ആഘോഷങ്ങളിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായ കോഴിക്കറി വിഭവത്തോടുള്ള ആദരമാണ് ഈ സംഗീത ശില്പം. സാധാരണക്കാരന്റെ പ്രാതൽ മുതൽ വലിയ ആഘോഷങ്ങളിലെ വിരുന്നുകളിൽ വരെ കോഴിക്കറി എങ്ങനെ ഒരു വികാരമായി മാറുന്നു എന്ന് ഈ ലഘുചിത്രം വരച്ചുകാട്ടുന്നു. തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന രുചിഭാഷയായി ചിക്കൻ കറിയെ അടയാളപ്പെടുത്തുന്ന ചിത്രത്തിൽ ഈസ്റ്റേൺ ചിക്കൻ മസാലയാണ് താരം. പ്രശസ്ത പിന്നണി ഗായകൻ സൂരജ് സന്തോഷും നടൻ മണിക്കുട്ടനും അണിനിരക്കുന്ന ചിത്രത്തിൽ നാടൻ തനിമയും ആധുനിക താളവും ഒത്തുചേരുന്നു. മൃദുൽ നായർ സംവിധാനം ചെയ്ത ചിത്രത്തിന് മണികണ്ഠൻ അയ്യപ്പയാണ്…

    Read More »
  • പ്രണയം തുളുമ്പുന്ന കഥയുമായി ‘ഒരു വയനാടൻ പ്രണയകഥ’; ജനുവരി 16ന് തിയേറ്ററുകളിലേക്ക്…

    നവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ‘ഒരു വയനാടൻ പ്രണയകഥ’ ജനുവരി 16ന് തീയേറ്റർ റിലീസിന് ഒരുങ്ങി. എം.കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലത്തീഫ് കളമശ്ശേരി, ഇല്യാസ് എന്നിവർ ചിത്രത്തിൻ്റെ നിർമ്മാണം. സ്കൂൾ കാലഘട്ടങ്ങളിൽ ആണ് കൗമാരക്കാരിൽ കൂടുതലും പ്രണയം എന്ന മനോഹരമായ വികാരം സംഭവിക്കുന്നത്. കൂടെ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട് തോന്നുന്ന ആദ്യ അനുരാഗത്തിന്റെ വേളയില്‍, നായകന് വന്നുചേരുന്ന അബദ്ധങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം കോര്‍ത്തിണക്കിയാണ് സിനിമയുടെ ദൃശ്യാവിഷ്ക്കരണം. പുതുമുഖങ്ങളായ ജീസജ് ആന്റണി, ജൂഹി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളാവുന്നത്. ഒരു വയനാടന്‍ പ്രണയകഥയ്ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് മധു മാടശ്ശേരിയാണ്. പ്രണയ ഗാനങ്ങളിൽ ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ച വിജയ് യേശുദാസ് തന്നെയാണ് ഈ ചിത്രത്തിലേയും ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ലെജിന്‍ ചെമ്മാനി എഴുതിയ ഗാനങ്ങള്‍ക്ക് മുരളി അപ്പാടത്ത് സംഗീതം പകരുന്നു. എഡിറ്റിംഗ്: ഇല്യാസ്, സൗണ്ട് എഫക്ട് & മിക്സിങ്: കരുൺ പ്രസാദ്, കല: ശിവാനന്ദൻ അലിയോട്, കൊറിയോഗ്രഫി: റിഷ്ധൻ, മേക്കപ്പ്: മനോജ്‌. ജെ. മനു, ചീഫ്…

    Read More »
  • പ്രകമ്പനം സിനിമയിലെ തള്ള വൈബ് സോംഗ് എത്തി

    മന്ത്രത്തി…. തന്ത്രത്തി… ഒരു വമ്പത്തി എന്നു തുടങ്ങുന്ന യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്കനുസരിച്ചുള്ള ഗാനമെത്തിയിരി ക്കുന്നു. വിനായക് ശശികുമാർ രചിച്ച് ബിബിൻ അശോക് ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രണവം ശശിയും പുഷ്പവതിയമാണ്. വിജേഷ് പാണത്തൂർ കഥയെഴുതിസംവി ധാനം ചെയ്യുന്ന പ്രകമ്പനം എന്ന ചിത്രത്തിനു വേണ്ടിയുള്ളതാണ് ഈ ഗാനം. ചിത്രത്തിലെ ഒരു പെൺകുട്ടിയെ പ്രധാനമായും കേന്ദ്രികരിച്ചു കൊണ്ട്, ഒരു സംഘം ചെറുപ്പക്കാരുടെ, നെഗളിപ്പ് എന്നു തന്നെ തള്ള വൈബ് ഗാനമെന്നു തന്നെ പറയാം. യുവജനങ്ങളുടെ ഇടയിൽ പെൺകുട്ടികളെ,വിളിക്കുന്ന ഒരു തമാശ പേരാണ് തള്ള വൈബ്: അതുകൊണ്ടുതന്നെ ഈ ഗാനത്തെ തള്ള വൈബ് ഗാനം എന്നാണ്, ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പറയുന്നത്. വരികളിലും, ഈണത്തിലും, ആലാപനത്തിലുമെല്ലാം വേറിട്ടുനിൽക്കുന്ന ഈ ഗാനം പ്രേഷകർക്ക് ഏറെ കൗതുകം പകരുന്നതായിരിക്കും. ഒരുകാംബസ്സും, കാം ബസ്സിൻ്റെ തന്നെ ഹോസ്റ്റൽ ജീവിതവുമാണ് പൂർണ്ണമായും, ഹ്യൂമർ പശ്ചാത്തലത്തിൽ, ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നും, വ്യത്യസ്ഥമായ കാഴ്ച്ചപ്പാടുകളുംവിശ്വാസങ്ങളുമുള്ള ഒരു സംഘം ചെറുപ്പക്കാരുടെ രസകരമായ…

    Read More »
  • സ്റ്റൈലിഷ് മേക്കിങിന് പേരുകേട്ട സംവിധായകൻ അമൽ നീരദിന്റെ പുത്തൻ ചിത്രം ബാച്ച്ലർ പാർട്ടി D’EUX എത്തുന്നു

    അമല്‍ നീരദിന്റെ സിനിമകളില്‍ കള്‍ട്ട് ഫാന്‍സുള്ള ചിത്രമാണ് ബാച്ച്‌ലര്‍ പാര്‍ട്ടി. ആസിഫ് അലി, റഹ്മാന്‍, ഇന്ദ്രജിത്ത്, കലാഭവന്‍ മണി, വിനായകന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ സിനിമയ്ക്ക് രണ്ടാം ഭാഗം എത്തുകയാണ്. ബാച്ച്ലർ പാർട്ടി D’EUX എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. പോസ്റ്റർ പങ്കിട്ടുകൊണ്ട് അമൽ നീരദ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഫ്രഞ്ച് ഭാഷയിൽ DEUX എന്നാൽ ‘രണ്ട്’ എന്നാണ് അർത്ഥമാക്കുന്നത്. D’EUX എന്നാൽ അവരുടെ അല്ലെങ്കിൽ അവരെക്കുറിച്ച് എന്നാണെന്നും അമൽ നീരദ് പറയുന്നു. അമൽ നീരദ് പ്രൊഡക്ഷൻസ്, ഫഹദ് ഫാസിൽ പ്രൊഡക്ഷൻസും അൻവർ റഷീദും ചേർന്നാണ് സിനിമ നിർമിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. സിനിമയുടെ മറ്റു വിവരങ്ങൾ ഒന്നും പങ്കുവെച്ചിട്ടില്ല.

    Read More »
  • ആരൊക്കെ റൺസ് അടിച്ചു കൂട്ടിയാലും സച്ചിനിരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും: സച്ചിന്റെ ആരാധകർ ആത്മവിശ്വാസത്തിലാണ്: കോലിക്കു കഴിയുമോ സച്ചിൻ റെക്കോർഡ് മറികടക്കാൻ : 6000 റൺസ് അടിച്ചു കൂട്ടുക എളുപ്പമാണോ 

      മുംബൈ : 6000 റൺസിലേക്കുള്ള ദൂരം ആണ് വിരാട് കോലിക്കും ഒരു വലിയ റെക്കോർഡിനും ഇടയിലുള്ളത്. ലോക ക്രിക്കറ്റിലെ റൺ സമ്പന്നരിൽ ഒന്നാമത് ആകണമെങ്കിൽ വിരാട് കോലിക്ക് ഇനി ഒരാളെ കൂടി മറികടന്നാൽ മതി – ഇന്ത്യയുടെ സച്ചിൻ ടെണ്ടുൽക്കർ എന്ന ക്രിക്കറ്റ് ഇതിഹാസത്തെ. 6000 റൺസ് കൂടി അടിച്ചുകൂട്ടിയാൽ കോലി ലോക ക്രിക്കറ്റിലെ റൺ സമ്പന്നരിൽ ഒന്നാമൻ ആകും.വിരാട് കോലിക്ക് ഇത് സാധിക്കുമോ എന്നാണ് ക്രിക്കറ്റ് ആരാധകരുടെ ഇപ്പോഴത്തെ ചോദ്യം. കോലി ഇത്  നിഷ്പ്രയാസം നേടിയെടുക്കുമെന്ന് അദ്ദേഹത്തിന്റെ ആരാധകർ പറയുമ്പോൾ സച്ചിന്റെ ആരാധകർ ഇത് സാധ്യമാകില്ല എന്നും തിരിച്ചു പറയുന്നു. റൺവേട്ടയിൽ ഒന്നാം സ്ഥാനത്തുള്ള സച്ചിന്റെ സമ്പാദ്യം 34,357 റൺസാണ്. അതായത് ആറായിരം റൺസ് കൂടി ഇനിയും സ്‌കോർ ചെയ്താലേ സച്ചിനെ മറികടക്കാൻ കോലിക്ക് ആവുകയുള്ളു. ഇതിനോടകം ടെസ്റ്റ്, ട്വന്റി ട്വന്റി ഫോർമാറ്റിൽനിന്ന് വിരമിച്ച കരിയറിന്റെ അവസാന ഘട്ടത്തിലെത്തിയ 37കാരനായ കോലിക്ക് അതിന് സാധിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണെന്ന് സച്ചിന്റെ…

    Read More »
Back to top button
error: