TRENDING

  • ശിശുദിനത്തിൽ ശിശു സുരക്ഷാ വീഡിയോ വീണ്ടും ശ്രദ്ധയിൽ കൊണ്ട് വന്ന് നിവിൻ പോളി.

    ദേശീയ ശിശുദിനത്തോടനുബന്ധിച്ച്, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ഒരു പൊതു സേവന വീഡിയോ ഇൻസ്റ്റാഗ്രാമിൽ വീണ്ടും പങ്കുവെച്ചു നിവിൻ പോളി. 2017 ഏപ്രിലിൽ പുറത്തിറങ്ങിയ ഈ വീഡിയോ, “നല്ല സ്പർശനവും മോശം സ്പർശനവും” എന്ന സെൻസിറ്റീവ് വിഷയത്തെ അഭിസംബോധന ചെയ്യുന്ന ഒന്നാണ്. ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ വളരെ പ്രസക്തമായ ഒന്ന് കൂടിയാണിത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം, ബോധിനി എന്ന എൻ‌ജി‌ഒയും കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സും സഹകരിച്ചാണ് നിർമിച്ചിരുന്നത് . സുരക്ഷിതമല്ലാത്ത സാഹചര്യങ്ങൾ തിരിച്ചറിയാനും അവയിൽ നിന്ന് രക്ഷപ്പെടാനും വിശ്വസ്തനായ ഒരു മുതിർന്ന വ്യക്തിയോട് കാര്യങ്ങൾ തുറന്നു പറയാനും കുട്ടികളെ പ്രാപ്തരാക്കുന്ന, “NO , GO, Tell” എന്ന അത്യാവശ്യ സുരക്ഷാ നിയമങ്ങളിലൂടെ ഒരു കൂട്ടം കുട്ടികളെ നിവിൻ പോളി നയിക്കുന്ന രീതിയിലാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്. ദുരിതത്തിലായ കുട്ടികൾക്ക് സഹായം നൽകുന്ന ചൈൽഡ്‌ലൈൻ ഹെൽപ്പ്‌ലൈൻ നമ്പർ ആയ 1098 ഉം…

    Read More »
  • രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’; 75 മില്യണും കടന്ന് “ചികിരി ചികിരി” ഗാനം

    തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’യിലേ “ചികിരി ചികിരി” ഗാനം സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. ഇതിനോടകം ഈ ഗാനത്തിന് 75 മില്യണിൽ അധികം കാഴ്ചക്കാരെയാണ് യൂട്യൂബിൽ നിന്നും ലഭിച്ചത്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തത്. ഓസ്കാർ പുരസ്‌കാരജേതാവ് എ ആർ റഹ്മാൻ സംഗീതം പകർന്ന ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് ബെന്നി ദയാൽ ആണ്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, മാർച്ച് 27, 2026 നാണ്. വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ഗാനത്തിലെ രാം ചരണിന്റെ നൃത്ത ചുവടുകൾ ഇതിനോടകം ആരാധകർക്കിടയിൽ വൈറലാണ്. ഗാനത്തിന്റെ വിവിധ ഭാഷാ പതിപ്പുകൾ പുറത്തു വന്നിട്ടുണ്ട്. എല്ലാ പതിപ്പുകൾക്കും ഗംഭീര സ്വീകരണമാണ്…

    Read More »
  • “കരിമി”എന്ന ഫാന്റസി ചിത്രവുമായി സുനിൽ പുള്ളോട്….

    ഹാഫ് ലൈറ്റ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ നന്ദൂ പാലക്കാട്‌ നിർമ്മിച്ച് സുനിൽ പുള്ളോട് തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ഫാന്റസി ചിത്രമാണ് “കരിമി”. ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും പാലക്കാട്‌ ശ്രീ മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ വച്ച് നടന്നു. പ്രസ്തുത ചടങ്ങിൽ, ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകരും,അഭിനേതാക്കളും തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ ഒരുപാട് പ്രമുഖരും പങ്കെടുത്തു.കുട്ടികളുടെ ലോകത്തെയും അവരുടെ സ്വപ്നങ്ങളേയും ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം മലയാളത്തിലും തമിഴ്ലുമായിട്ടാണ് ഒരുക്കുന്നത്.കുട്ടികൾക്ക് ഇഷ്ടപെടുന്ന രീതിയിൽ ഒരുക്കുന്ന ഈ സിനിമ ബാല്യം മനസ്സിൽ സൂക്ഷിക്കുന്ന എല്ലാത്തരം പ്രേക്ഷകരേയും ആകർഷിക്കുമെന്ന് നിസ്സംശയം പറയാം..അത്ഭുതവും സാഹസികതയും , സൗഹൃദവും ചേർത്തൊരുക്കുന്ന “കരിമി”എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. സിനിമറ്റോഗ്രാഫി-ഐസക്ക് നെടുന്താനം, എഡിറ്റർ-പ്രഭുദേവ്, പ്രൊജക്റ്റ്‌ ഡിസൈനർ-ദീപു ശങ്കർ, ആർട്ട്‌-കേശു പയ്യപ്പള്ളി,ബിജിഎം -അൻവർ അമൻ,പ്രൊഡക്ഷൻ കൺട്രോളർ-അബീബ് നിലഗിരി, പ്രൊഡക്ഷൻ കോഡിനേറ്റർ-രാധാകൃഷ്ണൻ പപ്പി,പോസ്റ്റർ -ഷനിൽ കൈറ്റ് ഡിസൈൻ, പി ആർ ഓ- എ. എസ്.ദിനേശ്, മനു ശിവൻ.

    Read More »
  • ”നാട്ടുകാര് പലപേരും വിളിക്കും, ‘വിലായത്ത് ബുദ്ധ’യുടെ ഞെട്ടിപ്പിക്കുന്ന ട്രെയിലർ പുറത്ത്; ചിത്രം നവംബർ 21ന് തിയേറ്ററുകളിൽ

    പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി എത്തുന്ന ‘വിലായത്ത് ബുദ്ധ’ യുടെ ആകാംക്ഷ നിറയ്ക്കുന്ന ട്രെയിലർ പുറത്തിറങ്ങി. ലുലു മാളിൽ നടന്ന ചടങ്ങിലാണ് പൃഥ്വിരാജ് ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കിയത്. കാടും നാടും വിറപ്പിച്ച ഡബിൾ മോഹനന്‍റെ കഥ ഒരു ഗംഭീര ദൃശ്യ വിസ്മയം തന്നെയാകുമെന്നാണ് ട്രെയിലർ സൂചന നൽകിയിരിക്കുന്നത്. ചിത്രം നവംബർ 21നാണ് വേൾഡ് വൈഡ് റിലീസ്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ്‌ സേനൻ നിര്‍മ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നതാണ് ചിത്രം. ശ്വാസമടക്കിപ്പിടിച്ചിരുന്ന കണ്ടുപോകുന്ന ഒട്ടേറെ രംഗങ്ങളും ആക്ഷൻ സീനുകളും അഭിനയമുഹൂർത്തങ്ങളുമൊക്കെയായാണ് ചിത്രമെത്തുന്നതെന്നാണ് ട്രെയിലർ കാണുമ്പോള്‍ മനസ്സിലാക്കാനാകുന്നത്. ഡബിൾ മോഹനനായി ഇതുവരെ കാണാത്ത രീതിയിലുള്ള മേക്കോവറിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. ശ്രദ്ധേയ കഥാപാത്രമായി ഷമ്മി തിലകനും ചിത്രത്തിലെത്തുന്നുണ്ട്. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ജി. ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ ‘വിലായത്ത് ബുദ്ധ’…

    Read More »
  • 32 പന്തില്‍ സെഞ്ചുറി; ഋഷഭ് പന്തിന്റെ റെക്കോഡിന് ഒപ്പമെത്തി വൈഭവ് സൂര്യവംശി; യുഎഇയ്‌ക്കെതിരേ വെടിക്കെട്ടു ബാറ്റിംഗ്; ടി20യില്‍ ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാം സെഞ്ചുറി

    ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റില്‍ 32 പന്തിൽ സെഞ്ചുറി നേടി ഋഷഭ് പന്തിന്റെ റെക്കോർഡിനൊപ്പമെത്തി 14കാരന്‍ വൈഭവ് സൂര്യവംശി. യുഎഇയ്ക്കെതിരെയാണ് വൈഭവിന്റെ വെടിക്കെട്ട്. 298 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയ ഇന്ത്യ,148 റണ്‍സിന് ജയിച്ചു. യുഎഇ 149 റണ്‍സില്‍ ഒതുങ്ങി. 42 balls 144 for 14 years old Vaibhav Suryavanshi – Vaibhav already have a 100 for Rajasthan Royals, for India A, for India U19 and now in Asia Cup – A generational talent, destroying opponents with destructive skills – What’s your take pic.twitter.com/jqBQnJJlna — Richard Kettleborough (@RichKettle07) November 14, 2025 ട്വന്റി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി. യുഎഇയ്ക്കെതിരെ 15 സിക്സറും 11 ഫോറും സഹിതം 42 പന്തിൽ 144 റൺസാണ് ഓപ്പണറായ വൈഭവ് നേടിയത്. 2018ൽ…

    Read More »
  • നൈസായിട്ട് ഐറിഷ് താരത്തിന് കൈമുട്ടിന് ഒരു ഇടിയിടിച്ചു ; കരിയറില്‍ ആദ്യമായി ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ് ; പോര്‍ച്ചുഗലിന് കിട്ടിയത് എട്ടിന്റെ പണി, അര്‍മീനിയയ്ക്ക് എതിരേ ജയിച്ചാല്‍ രക്ഷ

    ഡബ്‌ളിന്‍: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പോര്‍ച്ചുഗലിന് ഇത് മുട്ടന്‍ പണിയായിപ്പോയി. അയര്‍ലണ്ടിനെതിരേ നടന്ന അവരുടെ യോഗ്യതാ മത്സരത്തില്‍ കളത്തില്‍ കയ്യാങ്കളിക്ക് മുതിര്‍ന്ന ഫുട്‌ബോളിലെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോകേണ്ടി വന്നു. കളി കൃത്യം ഒരു മണിക്കൂറിലേക്ക് എത്തുമ്പോള്‍ അയര്‍ലന്റ് ഡിഫണ്ടര്‍ ഡാര ഒ ഷേയുമായുള്ള ഏറ്റുമുട്ടലിലാണ് ക്രിസ്ത്യാനോ ചുവപ്പ് കാര്‍ഡ് കണ്ടത്. മത്സരം നിയന്ത്രിച്ച സ്വീഡിഷ്‌റഫറി ഗ്ലെന്‍ നൈബര്‍ഗ് സൂപ്പര്‍താരത്തിന് നേരിട്ട് ചുവപ്പ് കാര്‍ഡ് നല്‍കി. ട്രോയ് പാരോട്ടിന്റെ ആദ്യ പകുതിയിലെ ഇരട്ട ഗോളിന് പോര്‍ച്ചുഗല്‍ 2-0 ന് പിന്നില്‍ നില്‍ക്കേ മത്സരം ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഐറിഷ് പെനാല്‍റ്റി ബോക്‌സില്‍ ഒരു ക്രോസിനായി കാത്തിരിക്കുന്നതിനിടെ ഒഷേ യെ കൈകാര്യം ചെയ്യുകയായിരുന്നു. അവിവ സ്റ്റേഡിയത്തിലെ ഐറിഷ് കളിക്കാരില്‍ നിന്നും ആരാധകരില്‍ നിന്നും ശക്തമായ പ്രതികരണം ഉയര്‍ന്നു. റഫറി ഗ്ലെന്‍ നൈബര്‍ഗ് സംഭവം കാണുകയും റൊണാള്‍ഡോയ്ക്ക് ആദ്യം മഞ്ഞ കാര്‍ഡ് കാണിക്കുകയും ചെയ്തു, എന്നാല്‍ വീഡിയോ അസിസ്റ്റന്റ്…

    Read More »
  • പ്രേക്ഷകർക്ക് പിടികൊടുക്കാത്ത രഹസ്യങ്ങളോടെ ഈ അവധികാലം ആഘോഷിക്കാൻ അവർ വീണ്ടുമെത്തുന്നു; “സമ്മർ ഇൻ ബത്ലഹേം” ഡിസംബർ 12ന് തിയേറ്ററുകളിലെത്തും

    പ്രേക്ഷകർക്ക് പിടികൊടുക്കാത്ത രഹസ്യങ്ങളോടെ 27 വർഷങ്ങൾക്ക് ശേഷം വീണ്ടും ആമിയും, രവിശങ്കറും, ഡെന്നീസും, നിരഞ്ജനും, മോനായിയും വീണ്ടുമെത്തുന്നു. ഈ ക്രിസ്മസിന് ഡെന്നീസിന്റെ ബത്ലഹേം കാണാൻ വീണ്ടും ഒരുങ്ങി സിബി മലയിൽ – രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങിയ “സമ്മർ ഇൻ ബത്ലഹേം”, ഡിസംബർ 12ന് 4K ദൃശ്യമികവോടെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് തീയതി അറിയിക്കുന്ന പുതിയ പോസ്റ്റർ ഏറെ ശ്രദ്ധനേടി കഴിഞ്ഞു. രഞ്ജിത്തിന്റെ തിരക്കഥയിൽ സിയാദ് കോക്കർ നിർമിച്ച് സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. മഞ്ജു വാരിയർ, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ഒന്നിച്ച ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലും എത്തിയിരുന്നു. കോക്കേഴ്സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസിൻ്റെ നേതൃത്വത്തിലാണ് ചിത്രം 4K നിലവാരത്തിൽ റീമാസ്റ്റേർ ചെയ്യുന്നത്. സഞ്ജീവ് ശങ്കർ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ ഭൂമിനാഥൻ…

    Read More »
  • ഹെവൻ മരിയ മൂവീസിന്റെ ബാനറിൽ ,കവിത സലോഷ് ,അൻഷാദ് മൈതീൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന *ഇരുവരവ്**എന്ന ചിത്രം സലോഷ് വർഗീസ് സംവിധാനം ചെയ്യുന്നു . തെന്മല, ആര്യങ്കാവ് എന്നിവിടങ്ങളിലായി ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു.

    കഥ : ഉമേഷ് ഒറ്റക്കൽ.തിരക്കഥ സംഭാഷണം : ഉമേഷ് ഒറ്റക്കൽ, സലോഷ് വർഗീസ്.ക്യാമറ : പ്രസാദ് അറുമുഖം.ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ :ബി ഹരി.കലാ സംവിധാനം : ഉണ്ണി,ക്‌ളാസ്സിക് തളാപ്പ് വസ്ത്രാലങ്കാരം : രാജു ഈങ്ങാപ്പുഴ. ചമയം : അനൂപ് സാബു.നിർമ്മാണ നിർവഹണം :കവിത സലോഷ്.സംഗീത സംവിധാനം :ശിവ കൃഷ്ണൻ.ഗാന രചന : വിശ്വാമിത്ര. ഗായകർ :വിജയ് യേശുദാസ് ,സിത്താര ,അഫ്സൽ ,നിമ്യ ലാൽ .പശ്ചാത്തല സംഗീതം : സുരേഷ് നന്ദൻ .സംഘട്ടനം : ഡ്രാഗൺ ജിറോഷ്.കൊറിയോഗ്രാഫി : മിഥുൻ മനോഹർ.സ്റ്റീൽസ് : മനോജ് റിയൽ വിഷൻ.എഡിറ്റർ & സൗണ്ട് ഡിസൈൻ & മിക്സ് :കൃഷ്ണജിത് എസ് വിജയൻ.ഡി ഐ & കളറിസ്റ്റ് : ഹുസൈൻ അബ്‌ദുൾ ഷുക്കൂർ. സ്റ്റുഡിയോ :മൂവിയോള കൊച്ചിൻ. ഉദ്വേഗഭരിതവമായ സംഭ്രമം ജനിപ്പിക്കുന്ന രീതിയിൽ കഥപറയുന്നതോടൊപ്പം,കുടുംബ ബന്ധത്തിന്റെ ഇഴയടുപ്പവും ഈ ചിത്രത്തിലൂടെ പറയുന്നു.പ്രേക്ഷന് ആകാംഷയോടൊപ്പം ,പ്രതീക്ഷയും നൽകുന്ന ഒരു ചിത്രം സമ്മാനിക്കാൻ ഈ ചിത്രത്തിന്റെ അണിയറ പ്രവത്തകർ ശ്രമിച്ചിട്ടുണ്ട്.…

    Read More »
  • ഡബിൾ മോഹനും ചൈതന്യവും വിലായത്ത് ബുദ്ധയിലെ പ്രണയ ജോഡികൾ

    ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് ഡബിൾ മോഹൻ. മറയൂരിലെ സമ്പന്നമായ ചന്ദനക്കാടുകളിൽ നിന്നും ചന്ദനമരങ്ങൾ മോഷ്ടിക്കുന്ന കഥാപാത്രം. ഏറ്റവും വിലപിടിപ്പുള്ള ചന്ദനക്കാടുകൾ സർക്കാരിൻ്റെ ശക്തമായ സുരഷാവലയത്തിലാണു താനും. ഫോറസ്റ്റ്, പൊലീസ് ഫോഴ്സുകൾ അതീവ ജാഗ്രതയിലാണ് ഇവിടെ. ആ വലയങ്ങൾ ഭേദിച്ച് ചന്ദനം കടത്തുന്ന ഇരട്ടച്ചങ്കനാണ് ഡബിൾ മോഹൻ . അവൻ്റെ ചങ്കൂറ്റത്തിനു മുന്നിൽ അധികാരിവർഗ്ഗ ങ്ങൾക്കുപോലും പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. നീതി പാലകർ ഒരു വശത്ത്. തൊഴിലില കിടമത്സരത്തിൻ്റെ വലിയ എതിരാളികൾ മറുവശത്ത്.ഇവർക്കെല്ലാമിടയിലൂടെ സംഘർഷഭരിതമായി നീങ്ങുന്ന മോഹൻ്റെ ജീവിതത്തിന് അൽപ്പം ആശ്വാസം പകരുന്ന ഒരു കഥാപാത്രമുണ്ട്. ചൈതന്യം.ചെറുപ്പം മുതൽ മോഹൻ്റെ സാഹസ്സികമായ ജീവിതം കണ്ടറിഞ്ഞ ചൈതന്യത്തിന് ഈ തൻ്റേടിയോട് അറിയാതെ മോഹം കടന്നുവന്നു. അവനെ ഉള്ളറിഞ്ഞ് സ്നേഹിക്കുന്ന അന്നാട്ടിലെ സാധാരണ പെൺകുട്ടി. സംഘർഷം നിറഞ്ഞ അവൻ്റെ ജീവിതത്തിൽ ചൈതന്യത്തിൻ്റെ സാന്നിദ്ധ്യം ഏറെ അനു ഗ്രഹമാകുന്നു. പ്രച്വിരാജ് സുകുമാരനും, പ്രിയംവദാകൃഷ്ണനു മാണ് ഈ കഥാപാത്രങ്ങളെ…

    Read More »
  • പുതിയ XSR155 ലൂടെ യമഹ ഇന്ത്യയിൽ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുന്നു; ആദ്യ ഇലക്ട്രിക് വാഹനങ്ങൾ – AEROX-E & EC-06, യുവാക്കളെ ലക്ഷ്യമിടുന്ന FZ-RAVE XSR155 ഇന്ത്യയിൽ Rs. 1,49,990 പുറത്തിറക്കി; FZ-RAVE-ന് വില Rs. 1,17,218 (All Prices Ex-Showroom, Delhi)

    കൊച്ചി: ആഗോളതലത്തിൽ പ്രശംസ നേടിയ തങ്ങളുടെ ആധുനിക റെട്രോ സ്‌പോർട്‌സ് ബ്രാൻഡായ XSR155-ന്റെ പുതുപുത്തൻ പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു ഇന്ത്യ യമഹ മോട്ടോർ (ഐവൈഎം) പ്രൈവറ്റ് ലിമിറ്റഡ്. സുസ്ഥിര സഞ്ചാരത്തിനുള്ള യമഹയുടെ ദീർഘകാല കാഴ്ചപ്പാടിലെ ഒരു പ്രധാന ചുവടുവയ്പ് എന്ന നിലയിൽ കമ്പനി തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനങ്ങളായ AEROX-E & EC-06-ഉം അതോടൊപ്പം പുറത്തിറക്കി. ആവേശമുയർത്തുന്ന തരത്തിൽ, യുവാക്കളും ഡൈനാമിക്കുമായ റൈഡർമാർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ FZ-RAVE-ലൂടെ യമഹ അതിന്റെ FZ വാഹന നിരയെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു ഈ അവസരത്തിൽ. ഈ പുറത്തിറക്കലുളിലൂടെ, വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്താക്കളുടെ മുൻഗണനകളുമായി പൊരുത്തപ്പെടുന്ന പുതിയ സഞ്ചാര വിഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനിടയിൽ തന്നെ പ്രീമിയം, ഡീലക്‌സ് മോട്ടോർസൈക്കിൾ സെഗ്‌മെന്റുകളിലെ തങ്ങളുടെ നേതൃത്വം ശക്തിപ്പെടുത്തുന്നത് തുടരുകയും ചെയ്യുന്നു. പ്രീമിയം മോട്ടോർസൈക്കിൾ വിഭാഗത്തിലെ യമഹയുടെ ആധിപത്യത്തിന്റെ അടുത്ത പരിണാമത്തെയാണ് പുതിയ യമഹ XSR155 പ്രതിനിധീകരിക്കുന്നത്. സ്റ്റൈലും സത്തയും ഒരുപോലെ തേടുന്ന ഇന്നത്തെ റൈഡർമാർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇത്…

    Read More »
Back to top button
error: