politics

  • തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് പുത്തൻ താരോദയം; ചുവരെഴുത്തിനിറങ്ങി ‘ചുവർബോട്ട്’

    പാലക്കാട്: കാലമെത്രെ മുന്നോട്ടു പോയാലും തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ചുവരെഴുത്തിന്റെ പ്രാധാന്യം ഒന്നു വേറെ തന്നെയാണ്. നേരത്തേ സ്ഥലം ബുക്ക്‌ചെയ്തിട്ട്, വേ​ഗം ചുവരെഴുതി പ്രചാരണം കൊഴുപ്പിക്കാൻ രാഷ്ട്രീയപാർട്ടികൾ തമ്മിൽ മത്സരമാണ്. ഇപ്പോഴിതാ വന്നുവന്ന് ചുവരെഴുത്തിലും ടെക്നോളജി ഇടം നേടിയിരിക്കുന്നു. ചുവരെഴുത്ത് ശീഘ്രവേ​ഗം പൂർത്തീകരിക്കാൻ സഹായകമായ യന്ത്രമാണ് താരം . ‘ചുവർബോട്ട്’ എന്ന റോബോട്ടാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പുത്തൻ ചുവരെഴുത്ത് നടത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി രമേഷ് പിഷാരടിക്കായി കൊടുന്തിരപ്പുള്ളിയിൽ ചുവരെഴുത്ത് ആരംഭിച്ച ‘ചുവർബോട്ട്’ കാഴ്ചക്കാർക്ക് കൗതുകമാവുകയാണ്. കേരള സ്റ്റാർട്ടപ്പ് മിഷനുകീഴിൽ പാലക്കാട് ആസ്ഥാനമായ ടെവാനോവ ടെക്ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ‘ചുവർബോട്ട്’ വികസിപ്പിച്ചെടുത്തത്. സി.എൻ.സി. വാൾ സ്പ്രേ പ്രിന്റിങ് നടത്തുന്ന റോബോട്ട്, കംപ്യൂട്ടറൈസ്ഡ് ന്യൂമറിക്കൽ കൺട്രോൾ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. മലയാളത്തിൽ ഉൾപ്പെടെ ഏതുഭാഷയിലും ഏതുനിറത്തിലും എഴുതും. ഏതുചിത്രങ്ങളും വരയ്ക്കും. വാക്കുകളുടെയും വരകളുടെയും വലിപ്പമനുസരിച്ചാവും റോബോട്ടിന്റെ പ്രവർത്തനമെന്നും രണ്ടുമുതൽ മൂന്നുമീറ്റർവരെ നീളമുള്ള ചുമരിൽ 15-20 മിനിറ്റുകൊണ്ട് ഒരു ചുമരെഴുത്ത് പൂർത്തിയാക്കാൻ കഴിയുമെന്നും സ്ഥാപനത്തിന്റെ…

    Read More »
  • പശ്ചിമേഷ്യൻ യുദ്ധം: ‘1970-കളിലെ എണ്ണ പ്രതിസന്ധിയെക്കാൾ മോശമായ ഊർജ്ജ ദൗർലഭ്യത ലോകമെങ്ങും അഭിമുഖീകരിക്കേണ്ടി വരു, ഒരൊറ്റ പരിഹാരമേയുള്ളൂ, ഹോർമൂസ് തുറക്കുക‘ – ഐഇഎ എക്സിക്യൂട്ടീവ് ഡയറക്ടർ

    സിഡ്നി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ലോകമെമ്പാടും അനുഭവപ്പെടുന്ന ഊർജ്ജ പ്രതിസന്ധി വളരെ ഗുരുതരമാണെന്നും ആഗോള സമ്പദ്‌വ്യവസ്ഥ ഒരു വലിയ ഭീഷണിയെ നേരിടുന്നുവെന്നും അന്താരാഷ്ട്ര ഊർജ്ജ ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാത്തിഹ് ബിറോൾ. 1973 ലും 1979 ലും തുടർച്ചയായി ഉണ്ടായ രണ്ട് എണ്ണ പ്രതിസന്ധികളേക്കാൾ മോശമാണ് നിലവിലെ സ്ഥിതിയെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധികളിൽ ലോകത്തിന് പ്രതിദിനം ഏകദേശം 10 ദശലക്ഷം ബാരൽ എണ്ണ നഷ്ടപ്പെട്ടു. റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്നുണ്ടായ ഗ്യാസ് വിപണി തകർച്ചയും ഇതിന് കാരണമായി. “എണ്ണയും വാതകവും മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥയുടെ ചില സുപ്രധാന ധമനികളായ പെട്രോകെമിക്കൽ, വളങ്ങൾ, സൾഫർ, ഹീലിയം തുടങ്ങിയ മേഖലകളുടെ വ്യാപാരം തടസ്സപ്പെടുന്നു, ഇത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും,” ബിറോൾ തിങ്കളാഴ്ച നാഷണൽ പ്രസ് ക്ലബ് ഓഫ് ഓസ്‌ട്രേലിയയിൽ പറഞ്ഞു. ഇറാൻ ഫലപ്രദമായി അടച്ചിട്ടിരിക്കുന്ന സുപ്രധാന ജലപാതയായ ഹോർമുസ് കടലിടുക്കിനെ വൻതോതിൽ ആശ്രയിക്കുന്ന ഏഷ്യൻ രാജ്യങ്ങളെയാണ് നിലവിലെ പ്രതിസന്ധി ഏറിയ പങ്കും…

    Read More »
  • ‘ഞങ്ങളുടെ വൈദ്യുത നിലയങ്ങൾ അമേരിക്ക തകർത്താൽ ഇരുട്ടിലാകാൻ നിങ്ങളും ഒരുങ്ങിയിരുന്നോളൂ‘ ; ഗൾഫ് രാഷ്ട്രങ്ങൾക്കുനേരെ ഇറാൻ സായുധ വിപ്ലവ സേനയുടെ ഭീഷണി

    ടെഹ്റാൻ: 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും കപ്പലുകൾക്ക് തുറന്നുകൊടുത്തില്ലെങ്കിൽ, ഇറാന്റെ വൈദ്യുത നിലയങ്ങൾ ബോംബിട്ടു തകർക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയ്ക്ക് മറുപടിയുമായി ഇറാന്റെ സായുധ സേന. രാജ്യത്തെ വൈദ്യുതി വ്യവസായത്തിനു നേരെയുള്ള ഏതൊരു ആക്രമണത്തിനും പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ സായുധ സേനാ ആസ്ഥാനം പ്രഖ്യാപിച്ചു. ഊർജ്ജ കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടാൽ ഹോർമുസ് കടലിടുക്ക് അനിശ്ചിതമായി അടച്ചിടാനാണ് തീരുമാനം. മാത്രവുമല്ല, തങ്ങൾക്കെതിരെ നടത്തുന്ന ആക്രമണത്തിന് സമാന രീതിയിൽ ​ഗൾഫ് രാഷ്ട്രങ്ങളിലെ വൈദ്യുതി നിലയങ്ങൾ ലക്ഷ്യമിട്ട് ഇറാനും ആക്രമണം ആരംഭിക്കുമെന്നും ഐആർജിസി പറഞ്ഞു. ‘യുഎസ് താവളങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന പ്രാദേശിക രാജ്യങ്ങളിലെ പവർ പ്ലാന്റുകൾ ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളായിരിക്കും. അതോടൊപ്പം, ഇസ്രായേലിലെ എല്ലാ ഊർജ്ജ, ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങളും, യുഎസ് ഓഹരി ഉടമകളുള്ള മേഖലയിലെ എല്ലാ കമ്പനികളെയും ഉന്നം വയ്ക്കും‘. ഇറാന്റെ സൈനിക ആസ്ഥാനം മുന്നറിയിപ്പ് നല്കി. ഇറാനിയൻ വൈദ്യുത നിലയങ്ങൾ ലക്ഷ്യമിട്ടാൽ മിഡിൽ ഈസ്റ്റിലെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങളും ഊർജ്ജ സൗകര്യങ്ങളും “തിരിച്ചറിയാൻ…

    Read More »
  • തുടര്‍ഭരണമോ തൂക്കുസഭയോ? ചര്‍ച്ചയാകുക വികസനമോ വിവാദങ്ങളോ? ഇതുവരെയുള്ള മാധ്യമ സര്‍വേകളുടെ ഫലം എന്ത്? പ്രചാരണ കോലാഹലങ്ങള്‍ക്കിടെ അടിയൊഴുക്ക് എങ്ങോട്ട്? കേരള രാഷ്ട്രീയം വഴിത്തിരിവില്‍

    കൊച്ചി: സംസ്ഥാനത്തു തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ ആരു ഭരണത്തിലെത്തുമെന്ന ചര്‍ച്ചകളും സജീവം. വികസന നേട്ടങ്ങള്‍മുതല്‍ വിവാദങ്ങള്‍വരെ എടുത്തു പയറ്റിയാണു മുന്നണികളുടെ വോട്ടു പിടിത്തം. സര്‍വേകളിലെ സൂചകളുമായി മാധ്യമങ്ങളും രംഗത്തുവന്നു. ഏപ്രില്‍ ഒമ്പതിനു വിധിയെഴുതുമ്പോള്‍ വിവാദങ്ങളാണോ വികസനങ്ങളാണോ ജനത്തെ സ്വാധീനിച്ചതെന്ന് അറിയാം. സര്‍വേകള്‍ കേരളത്തിന്റെ തെരഞ്ഞെടുപ്പു രീതികളെ അട്ടിമറിച്ചാണ് 2021ല്‍ ഇടതുമുന്നണി തുടര്‍ ഭരണം നേടിയത്. മൂന്നാമതും ജനവിധി തേടാന്‍ ഒരുങ്ങുമ്പോള്‍ കുറച്ചു വിവാദങ്ങള്‍ക്കപ്പുറം കാര്യമാത്ര ഭരണവിരുദ്ധ വികാരമില്ല എന്നതാണു ശ്രദ്ധേയം. ഓരോ അഞ്ചുവര്‍ഷത്തിനിടയിലും മുന്നണികളെ മാറിമാറി തുണച്ച കേരളം, പത്തു വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിനുശേഷവും ഇടതു മുന്നണിയോടു താത്പര്യക്കുറവു കാട്ടുന്നില്ല എന്നു ചുരുക്കം. സര്‍വേകള്‍ ഇഴകീറി പരിശോധിച്ചാല്‍ എല്‍ഡിഎഫിന്റെ തുടര്‍ഭരണത്തിനാണു മുന്‍തൂക്കം. ‘ഓണ്‍മനോരമ’യുടെ പോള്‍ പ്രകാരം പിണറായി വിജയന്‍ മൂന്നാമതും മുഖ്യമന്ത്രിയാകണമെന്ന് 49.81 % ആളുകള്‍ ആഗ്രഹിക്കുന്നു. ഭരണവിരുദ്ധ വികാരമില്ലെന്നും വികസന പ്രതിച്ഛായ ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിഷ്പക്ഷമെന്നു കരുതാവുന്ന സര്‍വേകളെല്ലാം എല്‍ഡിഎഫിനു മേല്‍ക്കൈ പ്രവചിക്കുന്നു. 2021ല്‍ ഒഴികെ കേരളത്തിലെ…

    Read More »
  • അബുദാബിയിലേക്ക് ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍; ഇന്ത്യക്കാരന് പരിക്ക്; ഊര്‍ജ പ്ലാന്റുകളെ തൊട്ടാല്‍ ഹോര്‍മൂസ് പൂര്‍ണമായും അടയ്ക്കും; ട്രംപിന്റെ ഭീഷണി തള്ളി; ഇസ്രയേലിലേക്ക് അയച്ചത് 400 മിസൈലുകള്‍

    കീഴടങ്ങിയില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ പ്ലാന്‍റുകളെ തകര്‍ത്ത് കളയുമെന്ന ട്രംപിന്‍റെ ഭീഷണി തള്ളി ഇറാന്‍. ഊര്‍ജ പ്ലാന്‍റുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ ഹോര്‍മുസ് പൂര്‍ണമായും അടയ്ക്കുമെന്നും യുഎസിന്‍റെയും ഇസ്രയേലിന്‍റെയും പ്രവര്‍ത്തിക്ക് ലോകം മുഴുവന്‍ വില കൊടുക്കേണ്ടി വരുമെന്നും ഇറാന്‍ സൈന്യത്തിന്‍റെ മുന്നറിയിപ്പ്. ‘ഈ യുദ്ധം ഇറാന്‍ തുടങ്ങിയതല്ല, അതിജീവനത്തിനായി മാത്രമല്ല ഇറാനിപ്പോള്‍ പോരാടുന്നത് അതുകൊണ്ട് തന്നെ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഭീഷണി ഞങ്ങള്‍ വകവയ്ക്കുന്നില്ല’ എന്നാണ് ഇറാന്‍ സൈന്യത്തിന്‍റെ നിലപാട്. ഹോര്‍മുസ് ഇറാന്‍റെ ശത്രുക്കള്‍ക്കൊഴികെ എല്ലാവര്‍ക്കുമായി തുറന്നിരിക്കുകയാണെന്നായിരുന്നു ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസഷ്കിയന്‍ പ്രതികരിച്ചത്.  തങ്ങളുടെ ഭൂമി നശിപ്പിക്കുന്നവര്‍ക്ക് വേണ്ടി ഹോര്‍മുസ് തുറന്നുനല്‍കില്ലെന്നും ശത്രുപക്ഷത്തില്ലാത്തവര്‍ക്കെല്ലാം ഹോര്‍മുസിലൂടെ പോകാമെന്നും ഇറാന്‍ വ്യക്തമാക്കി. 48 മണിക്കൂറിനകം ഹോര്‍മുസ് പൂര്‍ണായും തുറക്കണമെന്നും ഇല്ലെങ്കില്‍ ഇറാനെ ഭൂമിയില്‍ നിന്ന് തുടച്ച് നീക്കുമെന്നുമായിരുന്നു യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ അന്ത്യശാസനം. സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ട്രംപും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമറും ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനെ കുറിച്ച് ഫോണില്‍ സംസാരിച്ചു. ആഗോള വ്യാപാരത്തിലെ…

    Read More »
  • കൊച്ചിയില്‍ ലത്തീന്‍ അതൃപ്തി; ബിഷപ്പുമായി വി.ഡി. സതീശന്റെ രഹസ്യ കൂടിക്കാഴ്ച; ഷിയാസിനെ നിര്‍ത്തിയതില്‍ പ്രതിഷേധം പുകയുന്നു

    കൊച്ചി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ലത്തീന്‍ സഭയിലുണ്ടായ പ്രതിഷേധം തണുപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നേരിട്ടെത്തി. കൊച്ചി ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പിലുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കൊച്ചിയില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതിലാണ് സഭാനേതൃത്വത്തിന് അതൃപ്തിയുള്ളത്. തീരദേശ മേഖലകളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ലത്തീന്‍ സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യം സഭ നേരത്തെ മുന്നോട്ടുവെച്ചിരുന്നു. പ്രത്യേകിച്ച് അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ മത്സരിക്കുമ്പോള്‍, കൊച്ചിയില്‍ സമുദായത്തില്‍ നിന്നുള്ള ഒരാള്‍ വേണമെന്നതായിരുന്നു താല്പര്യം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.എല്‍.എയുമായ കെ.ജെ. മാക്‌സി ലത്തീന്‍ സമുദായംഗമാണെന്നത് യു.ഡി.എഫിന് വെല്ലുവിളിയാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ വോട്ട് ഭിന്നിച്ചു പോകാതിരിക്കാനാണ് സതീശന്റെ അടിയന്തര നീക്കം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമുദായിക നേതാക്കളെ നേരിട്ട് കാണില്ലെന്ന തന്റെ മുന്‍ നിലപാട് മാറ്റിയാണ് വി.ഡി. സതീശന്‍ ബിഷപ്പിനെ കാണാനെത്തിയത്. ഹൈബി ഈഡന്‍ എംപിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൊച്ചി, അരൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ലത്തീന്‍ സമുദായത്തിന്റെ വോട്ടുകള്‍ വിജയപരാജയങ്ങള്‍…

    Read More »
  • വിവാദ പരമർശം; ബി ഗോപാലകൃഷ്ണനെതിരെ കോടതിയെ സമീപിക്കാൻ തയ്യാറെടുത്ത് സിപിഎം, കെഎസ്‍യു

    തൃശൂർ: വിവാദ പരാമർശം ആവർത്തിച്ച് ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ. അരനൂറ്റാണ്ടായി ഗുരുവായൂരിൽ ഹിന്ദു എംഎൽഎ ഇല്ലെന്നും ഹിന്ദുക്കളെ അവഗണിക്കുന്നതിനെതിരെ ഇനിയും ശബ്ദമുയർത്തുമെന്നുമാണ് ഗോപാലകൃഷ്ണൻ പറഞ്ഞത്. വർഗീതയാണ് അതെന്ന് പറഞ്ഞാൽ താൻ കോടതിയിൽ നേരിട്ടോളാം എന്നാണ് ഗോപാലകൃഷ്ണന്‍റെ മറുപടി. പറഞ്ഞതിൽ എന്താണ് തെറ്റെന്നും താൻ അഭിഭാഷകൻ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും കെഎസ്‍യുവുമാണ് ഗോപാലകൃഷ്ണന്‍റെ വർഗീയ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. അതിനിടെ ഇന്നു കാണുന്ന ഗുരുവായൂർ ക്ഷേത്ര നഗരത്തിന്റെ വികാസത്തിൽ യാതൊരു പങ്കും ബി ഗോപാലകൃഷ്ണന്റെ പാർട്ടിക്ക് ഇല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അബ്ദുള്‍ ഖാദര്‍ പറഞ്ഞു. ഗുരുവായൂർ ക്ഷേത്രപ്രവേശന സമരത്തിനെതിരായ നിലപാട് സ്വീകരിച്ച സാമൂഹികമായി ചർച്ച നടത്തിയവരാണ് സംഘപരിവാർ. ആ പാരമ്പര്യമാണ് ഗോപാലകൃഷ്ണന് ഉള്ളത്. ഗുരുവായൂറിന്റെ വികസനത്തിന് പ്രധാന പങ്കുവഹിച്ചത് സെക്യുലർ പാർട്ടികളാണ്. ഗോപാലകൃഷ്ണന്റെ വിഭജന രാഷ്ട്രീയം ജനങ്ങളെ പിരിക്കുന്നതിനു വേണ്ടിയിട്ടുള്ളതാണ്. സുരേഷ് ഗോപി എം പി ആയിട്ട് ഇപ്പോൾ…

    Read More »
  • ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായ നികുതി ചട്ടം ;വസ്തു വില്പന, വാഹനം മേടിക്കൽ എന്നിവയ്ക്കടക്കം നിരവധി ഇളവുകൾ

    ന്യൂഡൽഹി : ഏപ്രിൽ 1 മുതൽഅടുത്ത സാമ്പത്തികവർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് പുതിയ ആദായ നികുതി നിയമം പ്രാബല്യത്തിലാക്കാനരുങ്ങി കേന്ദ്ര സർക്കാർ. അതേതുടർന്ന് 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്‌തു ഇടപാടുകൾക്കു മാത്രമേ പാൻ ആവശ്യമുള്ളൂ. പുതിയ ആദായ നികുതി നിയമത്തിന്റെ ഭാഗമായുള്ള ചട്ടത്തിലാണ്ഈ വ്യവസ്ഥയുള്ളത്. ചട്ടം കഴി‌ഞ്ഞ ദിവസം ധനമന്ത്രാലയം വിജ്‌ഞാപനം ചെയ്തു. ഇതുവരെയും വസ്‌തു വിൽപ്പന നടക്കുമ്പോൾ നികുതി ആവശ്യങ്ങൾക്കും നിരീക്ഷണത്തിനുമായി നിലവിൽ 10 ലക്ഷം രൂപയ്ക്കു മേലുള്ള ഇടപാടുകളിൽ പാൻ നിർബന്ധമായിരുന്നു. ചെറു ഇടപാടുകൾക്കു പകരം വലിയ ഇടപാടുകളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ലക്ഷ്യമിട്ടാണ് പരിധി ഉയർത്തിയത്. 5 ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള വാഹനം വാങ്ങിയാൽ മാത്രം പാൻ നമ്പർ നൽകിയാൽ മതിയാകും. നിലവിൽ ഇരുചക്രവാഹനങ്ങൾ ഒഴികെ ഏതു വിലയുള്ള വാഹനം വാങ്ങിയാലും പാൻ നൽകണമായിരുന്നു. പുതിയ വ്യവസ്‌ഥയിൽ ഇരുചക്രവാഹനവും ഉൾപ്പെടുത്തി. 5 ലക്ഷം രൂപയെന്ന പരിധി അതിനും ബാധകമാണ്. പഴയ ആദായനികുതി സ്കീമിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അലവൻസിന് ലഭിച്ചിരുന്ന നികുതിയിളവ്…

    Read More »
  • കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയപ്പോള്‍ പഴയ ബിജെപി നേതാക്കള്‍ പുറത്ത്! ഒഴിവാക്കിയവരില്‍ ഹിമന്തയെ പാര്‍ട്ടിയിലെത്തിച്ച മുന്‍ സംസ്ഥാന അധ്യക്ഷനും; കടുത്ത അതൃപ്തി; അസം ബിജെപിയില്‍ പോരു തുടങ്ങി; അനുനയിപ്പിക്കാന്‍ നെട്ടോട്ടം

    ഗവാഹത്തി: 2015 ഓഗസ്റ്റ് 23. ബിജെപിക്ക് അസമില്‍ വലിയ സ്വാധീനമില്ലാതിരുന്ന കാലം. ബിജെപി അസം മുന്‍ അധ്യക്ഷന്‍ സിദ്ധാര്‍ത്ഥ ഭട്ടാചാര്യ, അന്നത്തെ കോണ്‍ഗ്രസിലെ കരുത്തനായിരുന്ന ഹിമന്ത ബിശ്വ ശര്‍മയെ ഡല്‍ഹിയിലെ അമിത് ഷായുടെ വസതിയിലേക്ക് കാറില്‍ കൊണ്ടുപോയി. അമിത് ഷായുടെ വസതിയിലെത്തിയ ശര്‍മയുടെ ആശങ്കകള്‍ ഷാ പരിഹരിച്ചു. അസമില്‍ തരുണ്‍ ഗോഗോയ് നയിക്കുന്ന കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതില്‍ അദ്ദേഹം ഒരു വിലപ്പെട്ട സ്വത്തായിരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. 2016 ആദ്യം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ശര്‍മ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകില്ലെന്ന് ഷാ വ്യക്തമാക്കുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം, ഒരു സംഘടനയിലെ പഴയ തലമുറയ്ക്ക് ചേരുന്ന രീതിയില്‍ ഭട്ടാചാര്യ ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി. ശര്‍മയുടെ പാര്‍ട്ടി പ്രവേശനം ഏതാണ്ട് മുടങ്ങുന്ന ഘട്ടത്തിലെത്തിയപ്പോഴാണ് ഭട്ടാചാര്യ നിര്‍ണായക പങ്ക് വഹിച്ചത്. രണ്ട് ദിവസത്തിന് ശേഷം, 2015 ഓഗസ്റ്റ് 25-ന് ശര്‍മ ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നു. വാര്‍ത്താ സമ്മേളനത്തില്‍ ഭാട്ടാചാര്യ, ശര്‍മയുടെ കൈകള്‍ ഉയര്‍ത്തിപ്പിടിച്ചാണു തീരുമാനം പ്രഖ്യാപിച്ചത്. പ്രമുഖ…

    Read More »
  • ശമ്പളത്തിനും പെൻഷനും കാശില്ല; വീണ്ടും 3,700 കോടി രൂപ കടമെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ; ഈ വർഷത്തെ മാത്രം കടം 49,547 കോടി!

    തിരുവനന്തപുരം ∙ സംസ്ഥാനം വീണ്ടും 3,700 കോടി രൂപ കടമെടുക്കുന്നു. ഇതോടെ നടപ്പ് സാമ്പത്തിക വര്‍ഷം മാത്രം കടബാധ്യത 49,547 കോടിയായി ഉയര്‍ന്നു. ലേലം 24 ന് നടക്കും. രണ്ടായിരം കോടി രൂപയാണ് നികുതി വരുമാനത്തിനു പുറമേ പ്രതിമാസം സംസ്ഥാനത്തിന് ആവശ്യമായുള്ളത്. കടമെടുപ്പിലൂടെയാണ് സംസ്ഥാനം ഈ തുക കണ്ടെത്തുന്നത്. സാമ്പത്തിക വര്‍ഷം അവസാനിക്കാറായിരിക്കെ കരാറുകാര്‍ക്കും മറ്റുള്ള ഇടപാടുകള്‍ക്കും ബില്ലുകള്‍ മാറി നല്‍കുന്നതോടെ സംസ്ഥാന സര്‍ക്കാരിന്‍റെ ചെലവ് കുത്തനെ കൂടും. ഇതിനു പുറമെ പെന്‍ഷനും ശമ്പളവും നല്‍കേണ്ടതുണ്ട്. ഇക്കാരണത്താലാണ് സംസ്ഥാനം വീണ്ടും കടമെടുക്കുന്നത്. ബജറ്റിനു പുറത്ത് കിഫ്ബിയും പെന്‍ഷന്‍ കമ്പനിയുമടക്കമുള്ള അധിക വായ്പയെടുത്തുവെന്നത് ചൂണ്ടിക്കാട്ടി കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു.

    Read More »
Back to top button
error: